Aksharathalukal

കാമുകി

നെറ്റിയിൽ നേരിയ തണുപ്പ് അനുഭവപ്പെട്ടപ്പോൾ പതിയെ കണ്ണ് തുറന്ന് നോക്കി വന്ദനയുടെ ശോഷിച്ച വിരലുകളുടെ സ്പർശനമാണെന്ന് തിരിച്ചറിയാൻ പിന്നെയും സമയമെടുത്തു.  വന്ദന തന്റെ ഭാര്യ അതെ ഭാര്യ തന്ന 
പക്ഷേ തനിക്കങ്ങനെ ആയിരുന്നോ അറിയില്ല
അവളുടെ മുഖത്ത് പരിഭവമില്ല 
ആശ്വസിപ്പിക്കണമെന്നുണ്ട് പക്ഷേ എത്ര ശ്രമിച്ചിട്ടും കൈ പോലും ഉയർത്തുവാൻ കഴിയുന്നില്ല  രോഗം അത്രമേൽ പിടിമുറുക്കി കഴിഞ്ഞു   
അവൾ തന്റെ വധുവായി എത്തിയപ്പോൾ സന്തോഷത്തിന് അതിരില്ലായിരുന്നു നിന്റെ ഭാഗ്യമാണവൾ എന്ന് നാട്ടുകാർ പറഞ്ഞപ്പോഴും 
കൂട്ടുകാർക്ക് തന്നോട് തോന്നിയ അസൂയയും ശരിക്കും ആസ്വാദിച്ചിരുന്നു 
ഒന്നിച്ചുള്ള യാത്രയിൽ എപ്പോഴാണ് തെറ്റ് പറ്റിയത് 
വേണ്ട ഒന്നും ആലോചിക്കണ്ട ഇനി തിരുത്താൻ കഴിയില്ലല്ലോ
ചെറിയ കാര്യം മതി നിനക്ക് കലഹം കൂട്ടാൻ തിരുത്തുമെന്ന് കരുതി കാത്തിരുന്നു
ഒന്നുമുണ്ടായില്ല ദിവസം കഴിയും തോറും കൂടിയതല്ലാതെ 
സ്നേഹ കൂടുൽ കൊണ്ടാവാം പക്ഷേ സമാധനമില്ലാത്തിടത്ത് വഴുതി പോയ മനസ്സിനെ 
പിടിച്ച് നിർത്തിയത് സന്തോഷം തന്നത് അതെ നീ എപ്പോഴും പറയാറില്ല എന്റെ കാമുകി എന്ന്
അവൾ തന്നെയാണ് 
ഇപ്പോൾ ഇവിടെ എത്തുന്നത്‌വരെ എന്റെ എല്ലാം അവളായിരുന്നു
നീ എന്ന ഭാര്യ ഉണ്ടോ എന്ന് പോലും ചിന്തിച്ചിരുന്നില്ല 
കാരണം എന്റെ എല്ലാ സങ്കടങ്ങളും അവളിലലിഞ്ഞ് ഇല്ലാതാവുമായിരുന്നു 
അവൾ കൂടെയുള്ളപ്പോൾ വല്ലാത്ത ഒരു ധൈര്യം തന്നെയായിരുന്നു
കാലങ്ങൾ കടന്ന് പോയത് ഞാനറിഞ്ഞിരിന്നില്ല
എപ്പഴോ വേണ്ടപ്പെട്ടവർക്ക് ഞാൻ വെറുക്കപ്പെട്ടവനായി
എല്ലാ കുറ്റങ്ങളും അവളിൽ ചുമത്തിയപ്പോഴും പിരിയാൻ കഴിയാത്ത വിധം ഞങ്ങൾ അടുത്തിരുന്നു
പലപ്പോഴും ഞാനോർത്തിട്ടുണ്ട് ഒരു മനുഷ്യനെ ഇത്രയധികം മാറ്റാനുള്ള അവളുടെ അത്ഭുത സിദ്ധിയെപ്പറ്റി
ഞങ്ങളുടെ അടുപ്പത്തെ പഴിചാരി നീയും കുഞ്ഞും എന്നിൽ നിന്ന് അകന്നപ്പോഴും ദുഃഖം തോന്നിയില്ല ജീവിതാവസാനം വരെ എന്നെ പ്രണയിക്കാൻ അവളുണ്ടാകും അതൊരു വിശ്വാസമായിരുന്നു
പക്ഷേ 
ചതി പറ്റിയതറിയാൻ വൈകിപ്പോയിരുന്നു
പ്രിയ കാമുകി നിന്റെ അവസാന തുള്ളിയിലും അലിഞ്ഞുചേരാൻ കൊതിച്ച 
എന്റെ കരളും പറിച്ച് 
നീ കടന്നു കളഞ്ഞല്ലേ 
പതിയെ ആ സത്യം ഈ മരണക്കിടക്കയിൽ ഞാൻ തിരിച്ചറിയുന്നു 
സന്തോഷമായില്ലേ
നിന്നെ തിരഞ്ഞ് മറ്റൊരാൾ എത്തിയിരിക്കാം
നിന്നെ സ്നേഹിച്ച്
യാത്ര പിരിഞ്ഞവരുടെ
പിൻഗാമിയാകുവാൻ  കാത്ത് കിടക്കുമ്പോൾ 
ഞാൻ അറിയുന്നു
ആ വരികൾക്കിടയ്ക്ക്
മറഞ്ഞ് കിടക്കുന്നു സത്യം
" മദ്യപാനം ആരോഗ്യത്തിന് ഹാനികരം"