Aksharathalukal

പണ്ടെത്ര യുദ്ധങ്ങൾ

   പണ്ടെത്ര യുദ്ധങ്ങൾ


പണ്ടെത്ര യുദ്ധങ്ങൾ
എത്ര സാമ്രാജ്യങ്ങൾ,
രക്തം പരത്തി-
പ്പടുത്തതാണീ മണ്ണിൽ!

കാലം കുഴിതോണ്ടി
മണ്ണിൽ ലയിപ്പിച്ച
വീര രണാങ്കണ
യോദ്ധാക്കളെത്രപേർ?

എത്ര സിംഹാസന
വർണപ്പൊലിമകൾ,
അർഥനിരാസമായ്
വർണിപ്പതിന്നു നാം!

എന്തൊന്നു നേടുവാൻ
\'പുട്ടിനേ\',യീയുദ്ധം;
രക്തക്കറവീഴ്ത്തി
നാളേക്കു വയ്ക്കുവാൻ?
          __________________




ഉറങ്ങാത്ത രാത്രികൾ

ഉറങ്ങാത്ത രാത്രികൾ

0
258

     ഉറങ്ങാത്ത രാത്രികൾശാന്തമായ്, സ്വസ്ഥമാ-യല്പമുറങ്ങുവാൻ,പറ്റുന്ന രാവുകൾജീവന്റെ ധന്യത!എങ്കിലും രാത്രികൾകത്തിപ്പടരുന്ന,കാട്ടുതീയായിട്ടുമാറുന്നിടയ്ക്കിടെ!പൊട്ടിത്തെറിക്കുന്നബോംബിന്റെ കാഴ്ചകൾ,ചുട്ടു പൊള്ളിക്കുന്നു-റങ്ങാ, മനസ്സിനെ!ഞാനറിയാതെന്റെകൂട്ടിനായെത്തിയ,മോഹങ്ങളാവുമോനിദ്ര കെടുത്തുവോർ?മോഹഭംഗങ്ങളെഹൃത്തിലെപ്പേടിയായ്,ഊട്ടി വളർത്തുന്നഞാനോ, യെൻ ശത്രുവും?           ***********