Aksharathalukal

പൂച്ചന്ത

    പൂച്ചന്ത


ചിന്തകൾ പൂക്കുന്ന പൂവുകൾക്കൊത്തിരി,
വർണ്ണദളങ്ങളുണ്ടാവാം!

തേനൂറി നില്ക്കുന്ന
വർണ്ണദളങ്ങളെ,
തേടി കരിവണ്ടുമെത്താം!

തേനുണ്ട് ഉദരം നിറയ്ക്കട്ടെ
ദൂരേക്കു പോവട്ടെ,
ഉന്മാദമാടി തളർന്നോട്ടെ!

തന്റെ കാൽക്കീഴിലെ
അടിമയാണിപ്പൂക്കൾ, 
എന്നു നിനയ്ക്കരുതൊട്ടും!

വണ്ടിന്റെ ഗർവ്വിനെ
അംഗീകരിക്കാത്തവർ,
ഇക്കൊച്ചുപൂക്കൾ!

മധുരമായ് നല്കിയ
തേനിന്റെ തുള്ളികൾ,
കയ്പ്പായി മാറ്റാനറിയാം!

ചിന്തതൻ പൂക്കളെ
അടിമകളാക്കുന്ന
നീതിയോ, പുത്തൻ ബിസിനസ്സ്?

പൂക്കളെ മൊത്തമായ് 
ലോക കമ്പോളത്തിൽ
വിലപേശി വില്ക്കുന്ന തന്ത്രം!

പഞ്ചഭൂതങ്ങളും                                            ജീവജാലങ്ങളും
വില്പനയ്ക്കാക്കിയോ കാലം? 

കച്ചവടത്തിന്റെ
സാമ്രാജ്യ ശക്തികൾ
ഓർക്കുക പോയ ചരിത്രം!

ഏതു ഗർവ്വത്തെയും
ചാമ്പലായ് മാറ്റുന്ന,
വിപ്ലവച്ചൂടുണ്ടു നെഞ്ചിൽ!

            *************




സർവാധിപൻ

സർവാധിപൻ

0
338

   സർവാധിപൻഭൂമിയും വിശ്വപ്രപഞ്ചവുംജ്ഞാനവും ബുദ്ധിയും ശക്തിയുംസൃഷ്ടി, സ്ഥിതി, ലയ കർമ്മവുംഞാനെന്ന മനുഷ്യന്റെ മാത്രം!എന്റെ വിധിവാക്യമാണിന്നുസർവചരാചരജാലങ്ങൾ,വേദങ്ങളായി ശ്രവിക്കേണ്ടസൂക്തങ്ങൾ, ചര്യകൾ!ചെങ്കോലുയർത്തി ഞാൻ ഗർജ്ജിച്ചു\"എന്റേതു മാത്രം പ്രപഞ്ചം\"ഞാനാണു സർവാധിപൻ!ഉന്മാദ നൃത്തം ചവിട്ടുമ്പോൾകൊച്ചണുവെത്തിപ്പറഞ്ഞു\"ഞങ്ങൾക്കു കൂടിയീ ഭൂമി\"!അഹങ്കാരമല്പം ശമിച്ചു,വർണ്ണക്കുടയല്പം താഴ്ത്തി,ചെങ്കോലുതാഴ്ത്തിപ്പിടിച്ചു,സന്ധിക്കുവേണ്ടി ശ്രമിച്ചു!ഇന്നറിയുന്നു ഞാൻ...ഞാനല്ല, ഈവിശ്വഗോളംതിരിയും പ്രലംബകം;ബ്രഹ്മാണ്ഡമെന്ന മഹാദ്ഭുതംനിർമ്മിച്ച \'തരി\'യ