സർവാധിപൻ
സർവാധിപൻ
ഭൂമിയും വിശ്വപ്രപഞ്ചവും
ജ്ഞാനവും ബുദ്ധിയും ശക്തിയും
സൃഷ്ടി, സ്ഥിതി, ലയ കർമ്മവും
ഞാനെന്ന മനുഷ്യന്റെ മാത്രം!
എന്റെ വിധിവാക്യമാണിന്നു
സർവചരാചരജാലങ്ങൾ,
വേദങ്ങളായി ശ്രവിക്കേണ്ട
സൂക്തങ്ങൾ, ചര്യകൾ!
ചെങ്കോലുയർത്തി ഞാൻ ഗർജ്ജിച്ചു
\"എന്റേതു മാത്രം പ്രപഞ്ചം\"
ഞാനാണു സർവാധിപൻ!
ഉന്മാദ നൃത്തം ചവിട്ടുമ്പോൾ
കൊച്ചണുവെത്തിപ്പറഞ്ഞു
\"ഞങ്ങൾക്കു കൂടിയീ ഭൂമി\"!
അഹങ്കാരമല്പം ശമിച്ചു,
വർണ്ണക്കുടയല്പം താഴ്ത്തി,
ചെങ്കോലുതാഴ്ത്തിപ്പിടിച്ചു,
സന്ധിക്കുവേണ്ടി ശ്രമിച്ചു!
ഇന്നറിയുന്നു ഞാൻ...
ഞാനല്ല, ഈവിശ്വഗോളം
തിരിയും പ്രലംബകം;
ബ്രഹ്മാണ്ഡമെന്ന മഹാദ്ഭുതം
നിർമ്മിച്ച \'തരി\'യൊന്നു മാത്രം!
_________________
പിണക്കം നിരർഥകം
പിണക്കം നിരർഥകംസൂര്യനോടൊന്നീ പകലു പിണങ്ങിയാൽ,തിരകളാത്തീരങ്ങളോടു പിണങ്ങിയാൽ,ചിലങ്കകൾ ശബ്ദത്തിനോടു പിണങ്ങിയാൽ,ആകാശം ശൂന്യതയോടു പിണങ്ങിയാൽ;പിണക്കങ്ങൾക്കെന്താവുമർത്ഥം?ദേഹമിന്നാത്മാവിനോടു പകതോന്നിപിണങ്ങിപ്പിരിയുന്നതാവും മരണം!പിണക്കം നിരർത്ഥകം,പിണക്കങ്ങളജ്ഞത;പിണക്കത്തിൽ ഞാനെന്ന ഭാവം!ബന്ധങ്ങൾ കൂടുതൽകൂട്ടിവിളക്കുന്നയഗ്നിയായ്,കൊച്ചുപിണക്കങ്ങൾ മാറ്റാം!നിത്യപ്പിണക്കത്തിനാവില്ല ജീവിതം.