Aksharathalukal

മകര സംക്രാന്തി

മകര സംക്രാന്തി


സൂര്യനാ തെക്കിന്റെ അറ്റത്തു ചെന്നിട്ടു
കൺമുനക്കോണുകൾ, 
ഉത്തരാർദ്ധത്തിലെ
നിത്യ പ്രദിക്ഷണപാതയെ, നോക്കുവാൻ
സംക്രമവേളയിൽ ശങ്കിച്ചു നില്ക്കുമ്പോൾ;

മഞ്ഞിന്റെ മൂടുപടത്തിന്റെയുള്ളിലാ 
പശ്ചിമ പർവ്വതമേളിലെ അയ്യന്റെ
മുറ്റത്തു കത്തിച്ച മകരജ്യോതിസ്സു-
യർത്തിയ ജ്വാലകൾ,മിന്നിമറഞ്ഞുവോ?

അയനങ്ങളിത്രയും ചുറ്റിക്കഴിഞ്ഞിട്ടും     ശാന്തിവാടം മാത്രം കണ്ടില്ലയോ സൂര്യാ?
യാത്ര നിലയ്ക്കാത്ത യാത്രയീ ജീവിതം
സൂര്യനും ഭൂമിക്കും താരാപഥങ്ങൾക്കും!

തത്ത്വമസിപ്പൊരുൾ പാടുന്ന തീനാളം
കാണുവാനല്ലയോ, ഒന്നുതിരിഞ്ഞു നീ?
സ്വപ്നത്തിലെങ്കിലും ആശിച്ചുവോ സൂര്യ,
കന്നിയയ്യപ്പനായ് ശരണം വിളിക്കുവാൻ?

        ......ംംംംംം......ംംംംം.....




സ്നേഹം കാണും കണ്ണുകൾ

സ്നേഹം കാണും കണ്ണുകൾ

5
296

   സ്നേഹം കാണും കണ്ണുകൾകുട്ടി: എന്താണമ്മേ നമ്മളുകാണും            സ്നേഹത്തിന്റെ ഗുണം?            അമ്മ: പറയാം മകളേ, സ്നേഹം നമ്മളെ              ഒന്നാക്കുന്ന വികാരം.              കുട്ടി: മടിയിലിരുത്തി ഉമ്മകൾ തന്നതു           സ്നേഹപ്രകടനമല്ലേ?           അമ്മ: ഉമ്മയിലല്ല, തലോടലിലല്ല             മനസ്സിലാണാ  സ്നേഹം!             കുട്ടി: തെറ്റു തിരുത്താൻ കുഞ്ഞടി നല്കും           അച്ഛനുമുണ്ടോ സ്നേഹം?           അമ്മ: ഉള്ളിലെ സ്നേഹം കാരണമല്ലോ             കൊച്ചടി തന്നു തിരുത്തി.            കുട്ടി: ത