Aksharathalukal

സ്നേഹം കാണും കണ്ണുകൾ

   സ്നേഹം കാണും കണ്ണുകൾ



കുട്ടി: എന്താണമ്മേ നമ്മളുകാണും
            സ്നേഹത്തിന്റെ ഗുണം?
            
അമ്മ: പറയാം മകളേ, സ്നേഹം നമ്മളെ
              ഒന്നാക്കുന്ന വികാരം.
              
കുട്ടി: മടിയിലിരുത്തി ഉമ്മകൾ തന്നതു
           സ്നേഹപ്രകടനമല്ലേ?
           
അമ്മ: ഉമ്മയിലല്ല, തലോടലിലല്ല
             മനസ്സിലാണാ  സ്നേഹം!
             
കുട്ടി: തെറ്റു തിരുത്താൻ കുഞ്ഞടി നല്കും
           അച്ഛനുമുണ്ടോ സ്നേഹം?
           
അമ്മ: ഉള്ളിലെ സ്നേഹം കാരണമല്ലോ 
            കൊച്ചടി തന്നു തിരുത്തി.
            
കുട്ടി: തിരകളിലുണ്ടോ, കാറ്റതിലുണ്ടോ,
           സ്നേഹത്തിന്റെ വികാരം?
           
അമ്മ: സർവചരാചര ബന്ധം സ്നേഹം
             ഏതിലുമുള്ള വികാരം.
             
കുട്ടി: എപ്പോഴമ്മേ സ്നേഹം വിഷമായ്
           മാറിവരുന്നോരു കാലം?
           
അമ്മ: കൃത്രിമസ്നേഹം, കാര്യം കാണാൻ
             പൊട്ടിമുളയ്ക്കും കാലം!
              
കുട്ടി: കണ്ണുകളാലീ  സ്നേഹംകാണാൻ     
          കഴിയുവതില്ലേ അമ്മേ?
          
അമ്മ: കണ്ണുകളാവാം, ഉൾക്കണ്ണാണതു 
             ശരികാണുവതതുമാത്രം!
            
കുട്ടി: പഠിച്ചുവമ്മേ, പാരിനെയൊന്നായ്
          തീർക്കും കഴിവതു സ്നേഹം!




കാൽപ്പാടുകൾ

കാൽപ്പാടുകൾ

0
368

        കാൽപ്പാടുകൾതാൻ വെച്ച കാലടി           മനുഷ്യവംശത്തിന്റെവിജയക്കുതിപ്പെന്നുചന്ദ്രധൂളിയിലാദ്യത്തെകാൽപ്പാടുവീഴ്ത്തിപ്പറഞ്ഞു\'നീൽ ആംസ്ട്രോംങ്ങ്\'!ശാസ്ത്ര മുന്നേറ്റത്തിന്റെചരിത്രപഥങ്ങളിലെത്രയോകാലടിപ്പാടുകൾ പൊടിമൂടി മങ്ങിമറഞ്ഞു കിടക്കുന്നു?ആദ്യമായഗ്നിനാളം. തീർത്തത്ഭുതപ്പെട്ടതും                            തടിവെട്ടി ചക്രങ്ങൾനിർമ്മിച്ചുവെച്ചതും,പാഴ്ത്തടി കൂട്ടിക്കെട്ടിചങ്ങാടമാക്കിച്ചമച്ചതുംകാട്ടുമൃഗങ്ങളെ                   കൂട്ടിലെത്തിച്ചതും,പുല്ലരി, പാക