Aksharathalukal

ബാലചന്ദ്രന്റെ സ്നേഹം

ബാലചന്ദ്രന്റെ സ്നേഹം


ബാലചന്ദ്രന്റെയും ശ്രുതിയുടെയും
പത്താം വിവാഹ വാർഷികമായിരുന്നു അന്ന് ...

രണ്ട് പേരും സമ്പന്നതയിൽ ജനിച്ച് വളർന്നവർ. ജീവിതത്തിന്റെ നിറങ്ങൾ ആവോളം ആസ്വദിച്ചവർ പക്ഷെ ...

കല്യാണം കഴിഞ്ഞ് മൂന്ന് വർഷത്തെ വിവാഹ വാർഷികങ്ങൾ വളരെ colorfull ആയി ആഘോഷിച്ചു പക്ഷെ ...

നാലാമത്തെ വിവാഹ. വാർഷികമായപ്പോഴേക്കും നിറങ്ങൾ മങ്ങിയ പോലെയായി എന്നാലും അവർ പരസ്പരം കുറ്റപ്പെടുത്താതെ  ആഘോഷത്തിന് നിറങ്ങൾ നൽകാൻ ശ്രമിച്ചു.  എന്നാലും എന്തോ ഒരു കുറവ്
Feel ചെയ്യാൻ തുടങ്ങി ...

അവർക്ക് താലോലിക്കാൻ ഒരു കുഞ്ഞുണ്ടായില്ല ! എല്ലാ ആധുനിക ചികിത്സകളും നോക്കി ഫലം കണ്ടില്ല ...
ശ്രുതിക്കായിരുന്നു കുഴപ്പം ... ശ്രുതി ഒരിക്കലും ഗർഭം ധരിക്കില്ലായെന്ന് എല്ലാ ഡോക്ടർമാരും വിധിയെഴുതി പക്ഷെ ഈ വിവരം ബാലചന്ദ്രൻ ശ്രുതിയിൽ നിന്ന് മറച്ച് വെച്ചു കാരണം അവളുടെ മുഖത്തെ ചിരി മായാതിരിക്കാൻ വേണ്ടി തനിക്കാണ് കുഴപ്പം എന്ന് ശ്രുതിയെ ധരിപ്പിച്ചു ...

പത്താം വിവാഹ വാർഷികത്തിന് അവർ ഒരു തീരുമാനമെടുത്തു.  Town ൽ നിന്ന് കുറച്ച് ദൂരെയായി ഒരു ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന അനാഥാലയത്തിലെ 50 കുട്ടികളുടെയും എല്ലാ ചിലവുകളും അവർ ഏറ്റെടുക്കാൻ തീരുമാനിച്ചു .

പത്താം വിവാഹ വാർഷികം അനാഥാലയത്തിൽ ആഘോഷിച്ചു ...
എല്ലാ കുട്ടികൾക്കും പുത്തൻ ഉടുപ്പുകൾ വാങ്ങി നൽകി സദ്യയും ഉണ്ടായിരുന്നു ബലൂണുകൾ കൊണ്ടല്ലങ്കരിച്ചു ആ അനാഥാലയം മുഴുവൻ ...എല്ലാവർക്കും മധുരം വിതരണം ചെയ്തു ...അതെല്ലാം കുട്ടികളിൽ അവർ സന്നാഥരായ തോന്നൽ ഉണ്ടാക്കി 50 കുട്ടികളുടെ ചിരികൾ കൊണ്ട് നിറഞ്ഞു അവിടം ... അത് ബാലചന്ദ്രനും ശ്രുതിക്കും 50 വർണ്ണങ്ങളായി തോന്നി ... 
ജീവിതത്തിന് 50 നിറങ്ങൾ വന്ന പോലെ തോന്നി ...!!
 

.......💕💕💕

© protected
M C Ramachandran
\" Ottayan \"