Aksharathalukal

നഷ്ടസ്വർഗങ്ങൾ

ഇന്ന് അക്കുമോളുടെ പിറന്നാളാണ്
ഒരുപാട് സന്തോഷത്തോടെയാണ് അവൾ
രാവിലെ എണീറ്റത്, സ്കൂളിൽ പോകുമ്പോൾ
ഒരു പേക്കറ്റ് മിഠായി വാങ്ങിത്തരാമെന്നു
ഉമ്മിപറഞ്ഞവാക്കിന്റെ ഓർമയിൽ വിളിക്കാതെ തന്നെ അതിരാവിലെ എണീറ്റു.
എന്നും ഒരുപാട് കഥകൾ പറഞ്ഞു കൊടുക്കുന്ന ഉമ്മി ഇന്നലെ രാത്രി മൗനമായിരുന്നു, അതിന്റെ കാരണമെന്തെന്ന്
ആ കുഞ്ഞ്മനസിനു മനസ്സിലായില്ല.
അഞ്ചു വയസ്സ് തികയുന്ന സന്തോഷം
ആ കുഞ്ഞുകണ്ണുകളിൽ തിളങ്ങി നിന്നു.
ഇന്ന് വരെ ഒരു പിറന്നാളും ആഘോഷിച്ചിട്ടില്ല
കഴിഞ്ഞ പിറന്നാളിനും ഉമ്മിയുടെ കരച്ചിലാ കണ്ടത്.

രാവിലെ തന്നെ അടുക്കളയിൽ നല്ല തിരക്കായിരുന്നു സമീനയ്ക്ക്, മോൾ
എണീറ്റത് അവൾ അറിഞ്ഞില്ല...
ഇന്ന് അവളുടെ മുഖം വല്ലാതെ വാടിയിരുന്നു
എന്ത് ചെയ്തിട്ടും ഒന്നും ശരിയാവുന്നില്ല
വാപ്പാക്ക് രാവിലത്തെ ഭക്ഷണത്തിനു മുൻപ്
കൊടുക്കുന്ന മരുന്നുകൾ അവൾ  കൊടുത്തില്ലല്ലോ എന്നോർത്തു, വേഗം
മരുന്നുമായി വാപ്പാടെ റൂമിലേക്ക് ചെന്നു.
എന്തോ ആലോചിച്ചു കിടക്കുകയായിരുന്നു
ഉമ്മർഹാജി,

\"വാപ്പാ..

അവൾ മെല്ലെ വിളിച്ചു കൊണ്ട് ചെന്ന്
മരുന്നുകൾ എടുത്തു കൊടുത്തു,
എന്നും ചിരിച്ചുകൊണ്ട് വരുന്ന സമീനയുടെ
വാടിയ മുഖത്തിന്റെ കാരണം അറിയുന്നത് കൊണ്ട് അദ്ദേഹം ഒന്നും ചോദിക്കാതെ തന്നെ മരുന്ന് മേടിച്ചു കഴിച്ചു,
തിരിഞ്ഞ് നടക്കാൻ തുടങ്ങിയ സമീനയെ
ഉമ്മർ ഹാജി മെല്ലെ വിളിച്ചു...

\"സമീ...

\"മ്മ്, ന്തെ വാപ്പാ..?

മുഖത്ത്  നോക്കാതെയുള്ള അവളുടെ നിൽപ്പ് കണ്ടപ്പോൾ അയാളുടെ നെഞ്ചകം വിതുമ്പിപോയി,
എന്തൊരു  സുന്ദരിയായിരുന്നു സമീന
നല്ല പ്രസരിപ്പും, ചുറുചുറുക്കും
ആരുകണ്ടാലും ഒന്ന് നോക്കാതെ പോവില്ല, അത്കൊണ്ടല്ലേ ഇത്രയും
ധനികനായ ഉമ്മർഷാജിയുടെ മകന്റെ
ഭാര്യയായത്,
ഉമ്മർഹാജി നെടുവീർപ്പ് വിട്ടു...
വീട്ടിൽ വന്നനാൾ മുതൽ സ്വന്തം മകളെ പോലെ മാത്രമേ കണ്ടിട്ടുള്ളു, വാപ്പായില്ലാതെ വളർന്ന സമീനക്ക് ഉമ്മർഹാജി സ്വന്തം വാപ്പയെ പോലെതന്നെയായിരുന്നു,
ഉമ്മർഹാജിയുടെ ഭാര്യയായ നബീസുമ്മയ്ക്ക്
സമീനയെ അംഗീകരിക്കാൻ ഇന്ന്വരെ കഴിഞ്ഞിട്ടില്ല, പുരാതനതറവാട്ടുകാരാണ്
അറയ്ക്കൽ കുടുംബം, ഉമ്മർഹാജിക്ക്
നാലുമക്കളാണ്, രണ്ടാണും രണ്ട്പെണ്ണും
ഇളയമകൻ ഫാരിസ് സമീനയെ വിവാഹം കഴിച്ചത്, മൂത്തമകനായ ഫായിസ് നല്ല സാമ്പത്തികസ്ഥിതിയുള്ള കുടുംബത്തിൽ
നിന്നും തന്നെ വിവാഹം കഴിച്ചു, അതിന്റെ
തണ്ടും അവന്റെ ഭാര്യയായ റംസിക്ക് ഉണ്ടായിരുന്നു, രണ്ട് പെണ്മക്കളെയും
നല്ല നിലയിൽ നല്ല കുടുംബത്തിലേക്ക് തന്നെ
കെട്ടിച്ചയച്ചു,
ഗൾഫിലും നാട്ടിലുമായി ടെക്സ്റ്റയിൽസും
സൂപ്പർമാർക്കറ്റും ഉള്ളവരാണ് അറക്കൽ
കുടുംബം, ഗൾഫിലെ ബിസിനസ് നോക്കി
നടത്തിയിരുന്നത് ഫാരിസ് ആയിരുന്നു.

രാവിലെ തന്നെ അക്കുമോൾ തുള്ളിച്ചാടി
നടക്കുകയാണ്, അല്ലെങ്കിൽ രാവിലെ
എത്രവിളിച്ചാലും എണീക്കാൻ മടിയുള്ള
ആളാണ്, യു കെ ജി, യിലാണ് പഠിക്കുന്നതെങ്കിലും അവൾക്ക് അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയുടെ പക്വതയുണ്ടായിരുന്നു, വല്ലുമ്മാനെ പേടിയാണെങ്കിലും വാപ്പു അവൾക്ക് ജീവനാണ്, വാപ്പുവെന്നാണ് അവൾ ഉമ്മർഹാജിയെ വിളിക്കുന്നത്....
സന്തോഷത്തോടെ അക്കുമോൾ ഉമ്മിയെന്ന് വിളിച്ചുകൊണ്ടു അടുക്കളയിലേക്ക് ഓടിവന്നു,
രാവിലത്തെ ചായകിട്ടാൻ വൈകിയതുകൊണ്ട്
പിറുപിറുത്ത് അടുക്കളയിൽ വന്നു ചായ
എടുത്ത്കൊണ്ടിരിക്കുബോളാണ് അവൾ
ഓടിവന്നത്,
ഒരുപാട് സന്തോഷത്തോടെ അക്കുമോൾ
നബീസുമ്മാനോട് പറഞ്ഞു...

\"നബീസുമ്മ ഇന്ന് അക്കുമോളുട പിറന്നാളാ
എനിക്ക് സ്കൂളിലേക്ക് പോകുമ്പോൾ കേക്ക് മേടിച്ചു തരുമോ?

നിഷ്കളങ്കമായ മുഖത്തോടെ അവൾ കൊഞ്ചി ചോദിച്ചു...
പെട്ടെന്ന് അവരുടെ മുഖത്ത് ദേഷ്യം ഇരച്ചു കയറി, ആ കുഞ്ഞിന്റെ മുഖത്തു നോക്കി
പൂച്ചത്തിൽ ആക്രൊഷിച്ചു!

\"നിനക്ക് കേക്കല്ല മേടിച്ചു തരുന്നത്
നിന്റെ കാൽ ഭൂമിയിൽ കുത്തിയപ്പോൾ തന്നെ എന്റെ കുഞ്ഞിന്റെ ജീവൻ കളഞ്ഞവളല്ലേ നീ,
ആശ്രീകരം \"

നബീസുമ്മ കലിത്തുള്ളി അകത്തേക്ക്
പാഞ്ഞു ചെന്നു,  ആകെ മിഴിച്ചുപോയി
അക്കുമോൾ, അവൾ എന്നും കേൾക്കുന്നതാണ് ആശ്രീകരം എന്ന വാക്ക്
എന്നാലും ഇന്ന് ആ കുഞ്ഞ്മനസ്സ് വല്ലാതെ വേദനിച്ചു..
വാടിയ മുഖവുമായി അക്കുമോൾകൊടുക്കുന്ന ഉമ്മി ഇന്നലെ രാത്രി മൗനമായിരുന്നു, അതിന്റെ കാരണമെന്തെന്ന്
ആ കുഞ്ഞ്മനസിനു മനസ്സിലായില്ല.
ഹാളിൽ സോഫയിൽ ഇരിക്കുമ്പോളാണ്
സമീന വന്നത്...

\"ഉമ്മി \"....

അവൾ ഓടിച്ചെന്നു സമീനയെ കെട്ടിപ്പിടിച്ചു
കരഞ്ഞു,

\"എന്താ പറ്റിയെ മുത്തേ?\"...

കുഞ്ഞിനെ വാരിയെടുത്തവൾ ചുംബനം
നൽകി.

\"പറ ഉമ്മിടെ മോൾക്ക് എന്താ പറ്റിയത്?
ആരെങ്കിലും മോളെ വഴക്ക് പറഞ്ഞോ
മോൾ ഇങ്ങനെ കരയാറില്ലല്ലോ...\"

അക്കുമോൾ ഒന്നും മിണ്ടിയില്ല
അവൾക്ക് അറിയാം കാരണമറിഞ്ഞാൽ
അവളുടെ ഉമ്മി വിഷമിക്കുമെന്ന്,
ഒന്നും പറയാതെ സമീനയെ കെട്ടിപ്പിടിച്ചു
ഉമ്മകൊടുത്തു...
തിരിച്ചു സമീന പിറന്നാൾ ആശംസകൾ
അറിയിച്ചുകൊണ്ട് ഒരു ചക്കരമുത്തവും.

പിറന്നാളായിട്ട് അക്കുമോൾ ഇത്തവണ നന്നായി ഒരുങ്ങി, കൂട്ടുകാർ പിറന്നാളിന് വരുമ്പോൾ പുത്തൻഡ്രസ്സ് ഇട്ട്വരുന്നത് അവൾ കാണാറുണ്ട്, സമീനയ്ക്ക് ഒന്നും പറയാൻ പറ്റിയില്ല, അല്ലെങ്കിലും ആ കുഞ്ഞ്മുഖത്തു നോക്കി എന്ത് പറയാനാണ്. അവൾ പിറന്നദിവസം ഒരിക്കലും മറക്കാൻ കഴിയാത്ത ദിവസമാണല്ലോ,
സന്തോഷം നിറയേണ്ട ദിവസം കണ്ണീരിൽ മുങ്ങിപോയത്, സമീനയുടെ കണ്ണുകൾ അറിയാതെ നിറഞ്ഞൊഴുകി...

\"ഡീ സമീന...

പെട്ടന്നുള്ള വിളിയിൽ അവൾ ഓർമകളിൽ നിന്നും ഞെട്ടിയുറന്ന് പകപ്പോടെ തിരിഞ്ഞു നോക്കി.....

          തുടരും....



നഷ്ടസ്വർഗങ്ങൾ

നഷ്ടസ്വർഗങ്ങൾ

5
738

സമീന പെട്ടെന്ന് തിരിഞ്ഞുനോക്കിജ്വലിക്കുന്ന കണ്ണുമായ് നബീസുമ്മ നിൽക്കുന്നു, അവൾ പകപ്പോടെ വിളിച്ചു\"ഉമ്മാ...\"അല്ല നിന്റെ വിചാരമെന്താആ അസത്തിനെ പറഞ്ഞു മനസ്സിലാക്കാതെകേക്ക് മേടിച്ചു കൊടുക്കകായാണല്ലേഎല്ലാത്തിനും തുള്ളാൻ ഇവിടെ ഒരാളും,ഉമ്മയും മോളും കൂടെ ഈ കുടുംബം നശിപ്പിക്കും എന്റെ കുഞ്ഞിനെ നഷ്ടപ്പെട്ടത് എനിക്കല്ലേ പെറ്റതള്ളയോളം ദേണ്ണം ആർക്കുണ്ടാവാനാ...\"അവർ കലിത്തുള്ളി അകത്തേക്ക് പാഞ്ഞുപോയി, സമീനയുടെ കണ്ണുകൾ നിറഞ്ഞൊഴുകി ആക്കുവിനോട് എന്ത് പറയും ആ കുഞ്ഞ്മനസ്സ് നോവില്ലേ...റബ്ബേ എന്തിന് എന്നെ നീ ഇങ്ങനെപരീക്ഷിക്കുന്നു,അഞ്ചുവർഷങ്ങൾക്ക് മുൻപ് ഈ ദിവസത്