Aksharathalukal

നഷ്ടസ്വർഗങ്ങൾ

സമീന പെട്ടെന്ന് തിരിഞ്ഞുനോക്കി
ജ്വലിക്കുന്ന കണ്ണുമായ് നബീസുമ്മ നിൽക്കുന്നു, അവൾ പകപ്പോടെ വിളിച്ചു

\"ഉമ്മാ...

\"അല്ല നിന്റെ വിചാരമെന്താ
ആ അസത്തിനെ പറഞ്ഞു മനസ്സിലാക്കാതെ
കേക്ക് മേടിച്ചു കൊടുക്കകായാണല്ലേ
എല്ലാത്തിനും തുള്ളാൻ ഇവിടെ ഒരാളും,
ഉമ്മയും മോളും കൂടെ ഈ കുടുംബം നശിപ്പിക്കും എന്റെ കുഞ്ഞിനെ നഷ്ടപ്പെട്ടത് എനിക്കല്ലേ പെറ്റതള്ളയോളം ദേണ്ണം ആർക്കുണ്ടാവാനാ...\"

അവർ കലിത്തുള്ളി അകത്തേക്ക് പാഞ്ഞുപോയി, സമീനയുടെ കണ്ണുകൾ നിറഞ്ഞൊഴുകി ആക്കുവിനോട് എന്ത് പറയും ആ കുഞ്ഞ്മനസ്സ് നോവില്ലേ...
റബ്ബേ എന്തിന് എന്നെ നീ ഇങ്ങനെ
പരീക്ഷിക്കുന്നു,

അഞ്ചുവർഷങ്ങൾക്ക് മുൻപ് ഈ ദിവസത്തെ കുറിച്ചുള്ള ഓർമകൾ
സമീനയുടെ മനസ്സിലേക്ക് ഓടിവന്നു,
ദുബായിലുള്ള ബിസിനസ്സ് തിരക്കിന്നിടയിലും
ഫാരിസ് എപ്പോഴും വിളിക്കുമായിരുന്നു
അവളെ എപ്പോഴും കണ്ട്കൊണ്ടിരിക്കണം
ഉമ്മാടെ കണ്ണ്വെട്ടിച്ചു വിളിക്കാൻ വല്ലാത്ത പാടായിരുന്നു, ഏഴാം മാസത്തിൽ പ്രസവിക്കാൻ കൂട്ടിക്കൊണ്ട് വീട്ടിലേക്ക് പോയപ്പോൾ സമാധാനമായി, വാപ്പുനെ പിരിയാൻ സമീനയ്ക്ക് വിഷമമായിരുന്നു
എന്നാലും ഉമ്മാടെ കുത്തുവാക്ക് കേൾക്കാതെ സമാധാനത്തോടെ കഴിയാമെന്ന ആശ്വാസം ഉണ്ടായിരുന്നു,
വീട്ടിൽ ഉപ്പയും ഉമ്മയും സമീനയ്ക്ക് താഴെ മൂന്ന് അനിയത്തിമാരുമുണ്ടായിരുന്നു,
പലചരക്ക്കട നടത്തുന്നു ഇസ്മായിൽ
സമീനയുടെ ഉപ്പ, സാമ്പത്തികമായി ഉമ്മർഷാജിയുടെക്കാളും വളരെ താഴെതട്ടിലായിരുന്നു സമീനയുടെ കുടുംബം
ഫാരിസിന് അതൊന്നും പ്രശനമല്ലായിരുന്നു
എല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണല്ലോ
സമീനയെ കെട്ടിയതും....

വീട്ടിൽ വന്നപ്പോൾ ഫാരിസിന് പിന്നെ എപ്പോഴും വീഡിയോകാൾ ചെയ്യലായി പണി,

\"ഇക്ക നിങ്ങൾ ഇങ്ങനെ എപ്പോഴും എന്തിനാ വിളിക്കുന്നത്, ഒട്ടും റസ്റ്റ് ഇല്ലാതെ തിരക്കല്ലേ
തിരക്ക് കഴിയുമ്പോൾ വിളിച്ചാൽ മതി...\"

\"എന്റെ സമീ...
എനിക്ക് നിന്നെ എപ്പഴും കാണൻ തോന്നുവാ പെണ്ണെ, എന്റെ ജീവൻ നിന്റെ ഉദരത്തിൽ കിടന്ന് പുളയുബോൾ എങ്ങിനെ മുത്തേ
ഞാനിവിടെ സമാധാനത്തോടെ ഇരിക്കുന്നത്
വാപുനോട് ഞാൻ പറഞ്ഞിട്ടുണ്ട് എത്രയും പെട്ടെന്ന് നാട്ടിൽ വരണമെന്ന് ഇൻശാ അല്ലാഹ് അടുത്ത് തന്നെ വരാൻ നോക്കാം \"

ഓരോ തവണയും കാണുമ്പോൾ തമ്മിൽ അടുത്ത് ഇരിക്കാൻ കൊതി തോന്നി,
അടുത്ത് വരാൻ ഫാരിസിന് കൊതിയും
ദിവസങ്ങൾ അങ്ങനെ കൊഴിഞ്ഞു പോയി തുടങ്ങി, ഉമ്മർഹാജി വരുമ്പോളൊക്കെ
കൈനിറയെ സമീനയ്ക്ക് കഴിക്കാനുള്ള സാധനങ്ങൾ കൊണ്ട് കൊടുത്തു
സമീനയുടെ വയറു വലുതായി ഒമ്പത് മാസം അടുത്തു

ഒരുദിവസം സമീന കുളിച്ചു മുടി നിവർത്തി
ഉണക്കുകയായിരുന്നു, പെട്ടെന്നാണ് ആരുടെയോ കൈവന്നു കണ്ണ്പൊത്തിയത്
കയ്യിന്റെ കുളിർമയിൽ അവൾ കോരിത്തരിച്ചു പോയി...
തിരിഞ്ഞു നോക്കിയതും കണ്ണിൽ സ്നേഹംപൂത്തുനിറഞ്ഞു ചുണ്ടിൽ നിറചിരിയുമായി ഫാരിസ്...
അവൾ പെട്ടെന്ന് അവനെ കെട്ടിപ്പിടിച്ചു

\"ഇക്കാ...\"

          തുടരും.....


നഷ്ടസ്വർഗങ്ങൾ

നഷ്ടസ്വർഗങ്ങൾ

0
857

\"ഇക്കാ...നെഞ്ചിൽ മുഖമാർത്തി സന്തോഷം കൊണ്ടവൾ വിങ്ങിപൊട്ടി, വരാമെന്നു പറഞ്ഞെങ്കിലും ഇത്രയ്ക്കും വേഗം അരികിൽ അണയുമെന്ന് കരുതിയില്ലതന്റെ പ്രാണൻ തന്റെ അരികിലേക്ക് അണഞ്ഞത് അവളിൽ ഒരുപാട് ആനന്ദമുണർത്തി...സമീനയുടെ ഉമ്മയും അനിയത്തിമാരുംആകെ അന്തംവിട്ട് നിൽക്കുകയാണ്എന്താ ഇപ്പൊ ചെയ്യുക ഉമ്മാക്ക് ആധിയായിവലിയ വീട്ടിലെ പയ്യനാണ് നിക്കാഹ് കഴിഞ്ഞിട്ട് അധികം നാൾ നാട്ടിൽ ഉണ്ടായിരുന്നില്ല വേഗം തന്നെ ഗൾഫിലോട്ട്പോയി അത്കൊണ്ട്  സമീനയുടെ വീട്ടിലും നിക്കാൻ പറ്റിയിട്ടില്ല,\"കറി ഒന്നുമില്ലല്ലോ റബ്ബേ...എന്താ ഇപ്പൊ ചെയ്യുക  സീനു മോൾ പോയി വാപ്പനോട് വേഗം ഇങ്ങോട്ട് വര