Aksharathalukal

part 7

കുറച്ചു നേരത്തേക്ക് എന്‍റെ മനസ്സ് ശൂന്യമായിരുന്നു ......ഒരിക്കൽ പോലും അവൻ അതെന്നോട് പറഞ്ഞിരുന്നില്ല .....പറഞ്ഞിരുന്നെങ്കിൽ എന്‍റെ മറുപടി .......എനിക്കറിയില്ല .....പാതി കുടിച്ച ചായ ഗ്ലാസ്സ് അവിടെ വെച്ച് പതുക്കെ എണീറ്റ് പുറത്തേക്ക് നടന്നു .....എന്തൊക്കെയോ മനസ്സിൽ മിന്നിമറഞ്ഞു പോവുന്ന പോലെ ......കുറച്ചു നേരം അവിടെ അടുത്തുള്ള ഒരു ബെഞ്ചിൽ ഇരുന്നു എന്തൊക്കെയോ ചിന്തിച്ചു .....പെട്ടന്ന് ഫോൺ റിങ് ചെയ്യുന്ന സൗണ്ട് കേട്ടാണ് ഞെട്ടിയത് .....
ടൌൺ ലെ വർക്ക് കഴിഞ്ഞില്ല ? ഞാൻ കൂട്ടാൻ വരണോ ? എന്നു അർജുൻ ചോദിച്ചു ...
വേണ്ട ഞാൻ ബസ് സ്റ്റോപ്പിൽ ആണ് തനിയെ വന്നോളാൻ എന്നു പറഞ്ഞു ഫോൺ കട്ട് ചെയ്തു അവിടെന്ന് എഴുന്നേറ്റു ബസ് സ്റ്റോപ്പിലേക്ക് നടന്നു .... 

വീട്ടിലെത്തിയപ്പോഴേക്കും കുറച്ചു ഇരുട്ടിയിരുന്നു ......അച്ഛനും അർജുനും ആകത്ത്‌ ഇരുന്നു എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു .....\'അമ്മ എവിടെ എന്ന ചോദിച്ചു ഞാൻ അകത്തേക്ക് കയറി ....
പോയി ഫ്രഷ് ആയിട്ട് വാ കഴിക്കാൻ എന്നു അച്ചൻ പറഞ്ഞു ...
ഞാൻ മുകളിൽ പോയി കുറച്ചു കിടന്നു ....എന്ത് പറയണം ...എങ്ങനെ പറയണം എന്നു എനിക്ക് ഒരു എത്തും ഉണ്ടായിരുന്നില്ല ......കുറെ കഴിഞ്ഞും കാണാണ്ടായപ്പോ എന്നെ വിളിക്കാൻ അർജുൻ മുകളിലെക്ക് വന്നു .....

ഭക്ഷണം കഴിക്കുന്നതിന്റെ ഇടക്ക് ഞാൻ തമാശ രൂപത്തിൽ അർജുന്റെ വിവാഹകാര്യം എടുത്തിട്ടു ......
അച്ചൻ അറിഞ്ഞോ ഇവിടൊരാള് കല്യാണം കഴിച്ചു അമേരിക്കക്ക്‌ പോവാ .....
ആഹാ അർജുൻ എന്നോട് പറഞ്ഞില്ലാലോ ....
ഏയ് അങ്ങനൊന്നും തീരുമാനിച്ചില്ല അങ്കിൾ ഇവള് വെറുതെ പറയുന്നതാണ് ....മിണ്ടാതിരുന്നു കഴിക്കെടി ....
ഓ ഞാനൊന്നും പറയുന്നില്ലേ .....മിണ്ടാപ്പൂച്ച കലമുടക്കാതിരുന്നമതി ......
ഓ ശരി കലമുടക്കാനോ വേറെ എന്തേലും ഉണ്ടാക്കണോ എന്ന ഞാൻ  നോക്കിക്കോളാം ....
മതി മതി കഴിക്കു രണ്ടാളും .....
ഹമ്....

അനു നമുക്കൊന്ന് നടന്നിട്ട് വരാം ? 
ഇപ്പഴോ ...ലേറ്റ് ആയില്ലേ നിനക്കു കാലത്തു ഡ്യൂട്ടി ഇല്ലേ ....
അതൊക്കെ ഉണ്ട് ...ഒരു 15 മിനുട്സ് നടന്നിട്ട് വരാം .....നീ വാ ....
ഹമ് അച്ഛാ ഞങ്ങൾ ഒന്ന് നടന്നിട്ട് വരാം ....
ആഹ്ഹ ശരി മക്കളെ .....

അനു ....
ഹമ് ....
നീ എന്തിനാ അവരുടെ മുന്നിൽ വെച്ച് കല്യാണ കാര്യം പറഞ്ഞെ ....
അതിനെന്താ എന്നയാലും നീ പറയണം , ഞാൻ അത് നേരത്തെ പറഞ്ഞു ...അത്രയല്ലേ ഉള്ളു ....
അത് നീയാണോ തീരുമാനിക്കുന്നെ ...ഞാൻ ആരെ കല്യാണം കഴിക്കാൻ പോവുന്നെ എന്നു ...
നീയല്ലേ എന്നോട് ഇന്നലെ ഇത് പറഞ്ഞത് ....നിന്റെ അമ്മയ്ക്കും അവളെ ഇഷ്ടം അല്ലേ ....നിനക്കു നിന്‍റെ ഭാവിയും സേഫ് ആവും .....
അനു ഞാൻ ഒരു കാര്യം ചോദിക്കട്ടെ ....
വേണ്ട ...നീ പറയാൻ വരുന്നത് എന്താണെന്നു എനിക്കറിയാം ....അത് നടക്കില്ല ....എനിക്ക് നീ ഒരു ഫ്രണ്ട് മാത്രം ആണ് ...എന്റെ മാര്യേജ് ആൾറെഡി ഫിക്സിയ്തിട്ടുള്ളതാണ് .....നീ കൂടുതൽ ഇതിനെ കുറിച്ച് ചിന്തിക്കണ്ട ....
ലേറ്റ് ആയി നീ ചെല്ല് ...ഞാൻ പറഞ്ഞോളാം അച്ഛനോട് ....

part 8

part 8

0
1316

എന്റെ മോൾക്ക് എന്താ പറ്റിയെ ......ഹ്മ്മ് ....മോളോട് അച്ചൻ ഒരു കാര്യം ചോയ്ക്കട്ടെ .....അതല്ല ....ഞങ്ങൾ വിചാരിച്ചതു മോളും അർജുൻ നും ......എനിക്കെന്തോ അവനീ കല്യാണം ഇഷ്ടമുള്ളത് പോലെ തോന്നിയില്ല ......