Aksharathalukal

സീത കല്യാണം.( ഭാഗം 9 അവസാന ഭാഗം)

ദേവനും,അമ്മയും അവരുടെ അടുത്തേക്ക് വന്നു.സീത ദേവനെ നോക്കി. സമ്മതം പറ സീത എന്ന അപേക്ഷ ദേവന്റെ മുഖത്ത് നിന്നും വായിച്ചെടുത്തു .
ദേവൻ ,സീതയുടെ തീരുമാനം അറിയാൻ ആകാംഷ ഭരിതമായ മുഖത്തോടെ സീതയെ ഉറ്റ് നോക്കി..എല്ലാവരും ശ്വാസം അടക്കി സീതയുടെ തീരുമാനം അറിയാൻ വെമ്പി.

സീത അച്ഛന്റെ ഫോട്ടോയിൽ നോക്കി..ചിരിച്ചുകൊണ്ട് ഇരിക്കുന്ന ഫോട്ടോ..നോക്കിയപ്പോൾ അച്ഛന്റെ മുഖത്തൊരു വിജയി ഭാവം കണ്ടൂ സീത.
\"എല്ലാവരുടെയും ആഗ്രഹം അതാണെങ്കിൽ എന്റെ അമ്മയുടെയും,അനിയത്തിയുടെ ആഗ്രഹം പോലെ കല്ല്യാണം കഴിക്കാൻ എനിക്ക് സമ്മതം ആണ്.ഞാൻ എന്റെ പ്രാണനെ പോലെ സ്നേഹിച്ച ദേവേട്ടന്റെ ഭാര്യ ആക്കാൻ ഞാൻ ഒരുക്കം ആണ്...\"

സീത എല്ലാവരെയും നോക്കി ചിരിക്കാൻ ശ്രമിച്ചു.

\"വരൂ ദേവേട്ടാ..അച്ഛന്റെ അനുഗ്രഹം വാങി വരാം..\"

സീത പുറത്തേക്കു നടന്നു..

ദേവൻ ,സീതയുടെ പുറകെ നടന്നു..അച്ഛന്റെ അസ്ഥി തറയുടെ അടുത്തേക്ക് ആണ് സീത നടന്നത്.

\"അച്ഛാ...അച്ഛന്റെ മകൾ തോറ്റ് പോയി..അമ്മയും,ലെച്ചുവു എന്നെ തോൽപ്പിച്ചു..സീത വിതുമ്പി..\"

\"സീത ഒരിക്കലും അങ്ങനെ പറയരുത്..താൻ തോറ്റ് പോയിട്ടില്ല ..ജയിക്കുകയാ ചെയ്തത്..എല്ലാവരും തന്റെ ജീവിതം നന്നായി കാണാൻ ആഗ്രഹിച്ചു.അതാണ് ഇവിടെ ഇപ്പൊ നടന്നത് ..\"
ദേവൻ സീതയെ ചേർത്ത് പിടിച്ചു..സീത ദേവന്റെ മാറിൽ ചാരി..

\"ദേവേട്ടാ...ഞാൻ ഒരുപാട് വേദനിപ്പിച്ചു അല്ലേ...ക്ഷമിക്കണം ദേവേട്ടാ...\"

സീത ദേവന്റെ കണ്ണുകളിലേക്ക് നോക്കി..കണ്ണുനീർ ഉരുണ്ട് കൂടി ആ മിഴികളിൽ.

ദേവൻ സീതയെ ഒന്ന് കൂടി ചേർത്തുപിടിച്ചു.ഒന്നും പറഞ്ഞില്ലെങ്കിലും ദേവന്റെ കൈകളിലെ സുരക്ഷ സീത അറിഞ്ഞു.

എപ്പോഴും സീതയെ തഴുകി തലോടി കടന്നു പോകുന്ന ആ ഇളം തെന്നൽ അവരെ രണ്ടുപേരെയും തലോടി..

ആ കാറ്റിൽ സീത തിരിച്ചറിഞ്ഞു .തന്റെ അച്ഛന്റെ ഗന്ധം.

\"ദേവേട്ടാ..അച്ഛൻ ഇവിടെ ഉണ്ട് ദേവേട്ടാ..അനുഗ്രഹം ചൊരിഞ്ഞ്..\"

ദേവൻ അസ്ഥി തറ നോക്കി തൊഴുതു.

ഒപ്പം സീതയും..

അവർ ഒരുമിച്ച് തിരിച്ചു പോന്നു.

എല്ലാവരുടെയും മുഖത്ത് സന്തോഷം നിറഞ്ഞു.അമ്മയുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു.

\"മോളെ..അമ്മക്ക് ആശ്വാസം ആയി..മോളെ..അമ്മയെ ഓർത്തു മോൾ ഒരിക്കലും വിഷമിക്കരുത്.\"

\"സീത മോളെ..അമ്മയുടെ കൂടെ ഞങൾ ഇവിടെ ഉണ്ട്..എന്റെ മോൾ ധൈര്യം ആയി ഇരിക്ക്..ഇനി ഞാനും ,അച്ചാച്ചൻ ഉം ഇവിടെ ആണ് താമസിക്കുന്നത്..കേട്ടോ..\"

അമ്മമ്മ അത് പറഞ്ഞപ്പോൾ സീത ആശ്ചര്യപ്പെട്ടു..
അവള് അമ്മമ്മ യുടെ അടുത്ത് പോയി കരം കവർന്നു..

അവർ വാത്സല്യ പൂർവ്വം അവളുടെ മുടിയിൽ തലോടി..

\"മോനെ..ദേവാ...കാറിൽ നിന്നും ആ കവർ എടുത്തിട്ട് വാ..\"

ദേവന്റെ അമ്മ പറഞ്ഞു.

ദേവൻ കാറിന്റെ അടുത്തേക്ക് നടന്നു.

എല്ലാവരും കേറി ഇരിക്ക്..പാപ്പൻ പറഞ്ഞു.

ദേവൻ കവർ അമ്മയെ എല്പിച്ച്‌ മാറി നിന്നു.

ദേവന്റെ അമ്മ ആ കവറിൽ നിന്നു ഒരു പെട്ടി എടുത്തു.

\"ഇത് കുറച്ചു ആഭരണം  ആണ് .വളയിടൽ ചടങ്ങ് ഒന്നും ഇല്ലല്ലോ..ജയൻ ബുധനാഴ്ച വന്നു പറഞ്ഞപ്പോൾ തീരുമാനം അറിഞ്ഞിട്ടു പോരെന്ന് ദേവൻ ചോദിച്ചപ്പോഴും .എനിക്ക് ഉറപ്പ് ഉണ്ടായിരുന്നു സീത മോൾ സമ്മതിക്കും എന്ന്..അതുകൊണ്ട് ഞാനും ദേവനും പോയി എടുത്തതാണ്.\"

അവർ സീതയുടെ അടുത്ത് വന്നു..

സീത എല്ലാവരുടെയും അനുഗ്രഹം വാങ്ങി.

ദേവന്റെ അമ്മയുടെ കാൽ തൊട്ടു തൊഴുതു..
അത് വാങി.
കവറിൽ ഉണ്ടായിരുന്ന കല്ല്യാണ സാരി കൂടി അവർ സീതയുടെ കയ്യിൽ കൊടുത്തു.സീത അത് വാങി..എന്താ നടക്കുന്നത്..സ്വപ്നം ആണോ. ..സത്യം ആണോ എന്നറിയാത്ത അവസ്ഥയിൽ ആയിരുന്നു സീത .

അപ്പോഴേക്കും ജിത്തുവിന്റെ വീട്ടുകാർ വന്ന വണ്ടി അവിടെ വന്നു നിന്നു..
ജിത്തുവിന്റെ വീട്ടുകാരെ വിളിച്ച് കാര്യങ്ങൽ എല്ലാം പാപ്പൻ പറഞ്ഞിരുന്നു.ആദ്യം സീതയുടെ കല്ല്യാണം അതുകഴിഞ്ഞ് ലേച്ചുവിൻെറ.പറഞ്ഞ സമയത്ത് തന്നെ ആണ്.വിവാഹം .സീതയുടെ വിവാഹം അതിന്റെ ഒരു മണിക്കൂർ മുമ്പാണ്.അവർ ദേവന്റെ വീട്ടിൽ കയറി വന്നിട്ട് ലെച്ചുന്റ വിവാഹം .അടുത്ത് തന്നെ ദേവന്റെ വീട് ആയതുകൊണ്ട് എല്ലാം അതെ സമയത്ത് തന്നെ നടക്കും.

ലെചുവിന്റെ പുടവ കൊടുക്കൽ ചടങ്ങ് കഴിഞ്ഞ് എല്ലാവരും ഭക്ഷണം കഴിച്ചു .ജിത്തുവിന്റെ വീട്ടുകാർ പോകാൻ ഒരുങ്ങി ഇറങ്ങി.അവരെ എല്ലാവരും കൂടി യാത്ര അയച്ചു.ദേവനും,അമ്മയും അവരുടെ സന്തോഷത്തിൽ ഒപ്പം കൂടി.

ആളുകൾ കല്ല്യാണ വീട്ടിലേക്ക് വന്നു തുടങ്ങി.
സീതയുടെ കല്ല്യാണം നാളെ എന്നറിഞ്ഞ ബന്ധുക്കളും,നാട്ടുകാരും മൂക്കത്ത് വിരൽ വെച്ചു.ഇതെന്തു മറിമായം.എന്ന് പലരും ചിന്തിച്ചു.ദേവൻ ഉത്സഹവാനയി എല്ലാ കാര്യവും...പാപ്പനോട് ചോദിച്ചു ചെയ്യുന്നുണ്ട്.

\"മോളെ ഞങൾ പോയിട്ട് നാളെ വരാം..\"

ദേവന്റെ അമ്മ സീതയുടെ അടുത്ത് വന്നു യാത്ര പറഞ്ഞു.ദേവന് ഒരു കള്ള ചിരിയും ആയി സീത യെ നോക്കി കണ്ണിറുക്കി. സീതക് എന്തോ പെട്ടന്ന് നാണം വന്നു..അവളുടെ മുഖം ചുവന്നു തുടുത്തു.

അവർ പോയി.സദ്യ കഴിഞ്ഞ് നാട്ടുക്കാർ എല്ലാവരും പിരിഞ്ഞു.അടുത്ത ബന്ധുക്കൾ മാത്രേ ഇപ്പൊ വീട്ടിൽ ഉള്ളൂ..

\"മോളെ സീത..ഇത് നിനക്ക് കല്യാണത്തിന് ഇടാനുള്ള ആഭരണം ആണ്.\"
ജയനും,സിന്ധുവും കൂടി ആഭരണം സീതയെ എല്പ്പിച്ച്‌..പറഞ്ഞു.

സീത അവരെ നോക്കി .

\"ഇത് നിനക്ക് അവകാശപ്പെട്ടത് തന്നെ ആണ്.മടിക്കേണ്ട.. എല്ലാ വർഷവും ലാഭവിഹിതം ഞാൻ ബാങ്കിൽ ഇട്ടിരുന്നു.ആവശ്യം വരുമ്പോൾ നിന്നെ എല്പികൻ.പക്ഷേ നീ ഒരാവശ്യം എന്നോട് പറഞ്ഞില്ല..അതുകൊണ്ട് എനിക്ക് ഇത് എടുക്കേണ്ട ആവശ്യവും വന്നില്ല.നിങ്ങളുടെ നല്ല മനസ്സ് കൊണ്ട് എനിക്ക് എന്റെ സ്വന്തം പോലെ നോക്കി നടത്താൻ തന്നിലെ..അതിന്റെ ഒരു ഉപകാരസ്മരണ ആയി കണ്ടാൽ മതി.\"

സീതയുടെ കണ്ണുകൾ നിറഞ്ഞു.അവള് ഒരിക്കലും പ്രതീഷിച്ചില്ല പാപ്പൻ,അച്ഛന്റെ സ്ഥാനത്ത് നിന്ന് തനിക്ക് വേണ്ടി..
അവള് ജയന് നേരെ കൈകൂപ്പി..

\"എന്താ മോളെ ഇത്..ജയൻ അവളെ ചേർത്ത് പിടിച്ചു.നീ ഞങ്ങടെ മൂത്ത മോൾ അല്ലേ..\"
ജയൻ അവളെ സമാധാനിപ്പിച്ചു.

\"വാങി നോക്ക് മോളെ..എന്റെയും ജയെട്ടന്റെയും,ബിന്ദുവിന്റെ യും സെലക്ഷൻ. ആണ്.മോൾ നോക്ക്.\"

സിന്ധു പറഞ്ഞു.

സീത അത് വാങി തുറന്നു.മിക്കതും ലെച്ചുവിനു എടുത്ത പോലെ തന്നെ ആണ്.സീതയുടെ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.അവള് അത് അമ്മയെ എൽപിച്ച് അമ്മ ഇത് എടുത്തു വെച്ചോ..\"

\"മോളെ ദേവന്റെ അമ്മ എല്പിച്ച ആഭരണം എന്താണ് എന്ന് നോക്കിയോ..\"

അമ്മമ്മ ചോദിച്ചു .

\".ഇല്ല \"
സീത പറഞ്ഞു.

അത് എടുത്തു നോക്കി അവള്.ഒരു സെറ്റ് ആയിരുന്നു.അത്. മാല,വള,കമ്മൽ,മോതിരം.നല്ല ഭംഗി ഉണ്ട് കാണാൻ.സാരിയും നല്ലതായിരുന്നു.
രാത്രി എല്ലാവരും ഉറങ്ങാൻ കിടന്നു.സീത ഉറക്കം വരാതെ..തിരിഞ്ഞു മറിഞ്ഞ് കിടന്നു.നടക്കുന്നത് സ്വപ്നം ആണോ യാഥാർത്ഥ്യം ആണോ എന്നറിയാത്ത അവസ്ഥ..രാത്രിയുടെ യാമങ്ങളിൽ എപ്പോഴോ സീത ഉറങ്ങി.

വെളുപ്പിനെ എല്ലാവരും എഴുന്നേറ്റു. സീതയും,ലെച്ചുവും കൂടി ക്ഷേത്രത്തിൽ പോയി തൊഴുതു വന്നു.

രണ്ടുപേരെയും ഒരുക്കാൻ ബ്യൂട്ടിഷ്യൻ നേ എർപാടക്കി ഇരുന്നു.രണ്ടുപേരും ഒരുങ്ങി.

ദേവന്റെ കാർ വന്നു നിന്നു.അതിൽ ദേവനുംഅമ്മയും അടുത്ത കുറച്ചു ബന്ധുക്കളും ഇറങ്ങി.നവ വരന്റെ വേഷത്തിൽ ദേവൻ സുന്ദരൻ ആയി. ഫോട്ടോ ഗ്രഫർ ഫോട്ടോ എടുക്കാൻ നെടോട്ടം ഓടി.അതിനു പുറകിൽ ആയി ജിത്തുവിന്റെ കല്ല്യാണ വണ്ടികളും എത്തി.എല്ലാവരെയും സീതയുടെ ബന്ധുക്കൾ സ്വീകരിച്ചു.

\"സീതയെ വിളിക്ക്...\"

അച്ചാച്ചൻ വിളിച്ചു പറഞ്ഞു..

നവ വധുവായി സീത കതിർമണ്ഡപത്തിൽ പ്രവേശിച്ചു.കല്ല്യാണ വേഷത്തിൽ സീത അതീവ സുന്ദരി ആയി..സദസ്സിനെ നോക്കി കരം കൂപ്പി സീത ദേവന് അരികിൽ ഇരുന്നു.ദേവൻ തല ചെരിച്ച് സീതയെ നോക്കി..ഒരു കുസൃതി ചിരി ചിരിച്ചു.സീത തല താഴ്ത്തി..

കെട്ടു മേളം ഉയർന്നു.സീത മനസ്സിൽ അച്ഛന്റെ അനുഗ്രഹം വാങ്ങി..ദേവന് താലി ചാർത്താൻ തല കുനിച്ചു.ദേവൻ സീതയുടെ കഴുത്തിൽ താലിചാർത്തി.

ദേവന്റെ അമ്മയും,ബന്ധുക്കളും ആദ്യം വണ്ടിയിൽ പോയി..സീതയെ സ്വീകരിക്കാൻ വിലക്കൂ ഒരുക്കാൻ.

സീതയും,ദേവനും യാത്ര പറഞ്ഞു.

സീത നിറഞ്ഞ മിഴികളോടെ എല്ലാവരെയും നോക്കി.

\"മോളെ പോയിട്ട് വേഗം വാ എന്നിട്ട് വേണം ലെച്ചു വിൻെറ കല്ല്യാണം നടത്താൻ.\"
അമ്മ ,സീതയുടെ നിറഞ്ഞൊഴുകിയ മിഴികൾ തുടച്ചു കൊണ്ട് പറഞ്ഞു.അവരുടെ കണ്ണുകളും നിറഞ്ഞു തൂവി.അച്ഛന്റെ സ്ഥാനത്ത് നിന്നും ജയൻ സീതയെ ദേവന്റെ കരത്തിൽ എൽപ്പിച്ച്‌ സീതയെ യാത്രയാക്കി.
ദേവൻ സീതയെ ചേർത്ത് പിടിച്ചു കാറിന് അടുത്തെത്തി.
സീതയെ കാറിൽ ഇരുത്തി.ദേവൻ എല്ലാവരോടും ഇപ്പൊ വരാം എന്ന് പറഞ്ഞു കാറിൽ കേറി.ദേവന്റെ കൂട്ടുകാരൻ ആയിരുന്നു കാർ ഓടിച്ചത്.
ദേവന്റെ വീട്ടുപടിക്കൽ കാർ നിന്നു.
ദേവന്റെ അമ്മ കത്തിച്ച നിലവിളക്ക് സീതയെ എല്പിചൂ .വലതുകാൽ വെച്ച് സീത ദേവന്റെ വീട്ടിൽ കേറി..പൂജാമുറിയിൽ വിളക്ക് കൊണ്ട് പോയി വെച്ചു.രണ്ടുപേരും തൊഴുതു.

അമ്മ കൊടുത്ത പാലും,പഴവും കഴിച്ച് രണ്ടുപേരും വീണ്ടും സീതയുടെ വീട്ടിൽ പോകാൻ ഇറങ്ങി.അമ്മ ഒരു കവർ വണ്ടിയിൽ വെച്ചു.
\"മോളെ ഇത് വിവാഹ വസ്ത്രം മാറി ഉടുക്കാൻ ഉള്ളതാണ് .ജിത്തുവിന്റെ വീട്ടിൽ പോകുമ്പോൾ ഇടൻ ഉള്ളത്. കേട്ടോ..\'

സീത തലയാട്ടി.

അവർ തിരിച്ചു വന്നു..

ലെചൂ കതിർമണ്ഡപത്തിൽ പ്രവേശിച്ചു.ജിത്തു ലെച്ചുവിന്റ് കഴുത്തിൽ താലി ചാർത്തി.

എല്ലാവരും അതിശയിച്ചു പോയത് സീതയുടെ വിവാഹം അറിഞ്ഞിരുന്നു.സീതയുടെ സഹപ്രവർത്തകർ എല്ലാം അതിശയിച്ചു പോയി..എല്ലാവർക്കും എന്തൊക്കെയോ അറിയണം എന്നുണ്ട് ..പക്ഷേ സീത തിരക്കിൽ ആയതുകൊണ്ട് എല്ലാവരും സ്വയം ആശ്വസിച്ചു.
ജിത്തുവിന്റെ ആൾക്കാർ ഭക്ഷണം കഴിച്ചു ലേചുവിനെ കൊണ്ട് പോകാൻ റെഡി ആയി.

ലെച്ച് സീതയെ കെട്ടിപിടിച്ചു കരഞ്ഞു.സീതയും..

ഒടുവിൽ എല്ലാവരും കൂടി അവളെ കാറിൽ കേറ്റി.

പുറകെ ജിത്തുവിന്റെ വീട്ടുകാര് വന്ന വണ്ടിയും പോയി.

പിന്നെ സീതയും ,ദേവനും ഡ്രസ്സ് മാറി..ആഭരണം കുറച്ചു അഴിച്ചു വെച്ച് സീത.എല്ലാവരും ജിത്തുവിന്റെ വീട്ടിൽ പോകാൻ ഇറങ്ങി . അച്ചച്ച നും,അമ്മമ്മ യും അമ്മയും വീട്ടിൽ നിന്നു ബാക്കി എല്ലാവരും ജിത്തുവിന്റെ വീട്ടിൽ പോകാൻ റെഡി ആയി..

ജിത്തുവിന്റെ വീട്ടിലെ പാർട്ടി കഴിഞ്ഞ് എല്ലാവരും തിരിച്ചു പോന്നു.

ദേവനും,സീതയും,അമ്മയും ദേവന്റെ കാറിൽ ആയിരുന്നു.

വധൂവരന്മാർ അന്ന് ജിത്തുവിന്റെ വീട്ടിൽ ആണ് നിൽക്കുന്നത്.രണ്ടു ദിവസം കഴിഞ്ഞ് അവരെ കൂട്ടി കൊണ്ട് വരണം.

സീതയും,ദേവനും അന്ന് സീതയുടെ വീട്ടിൽ ആണ് നിൽക്കുന്നത്.
അമ്മയുടെ അടുത്ത് അമ്മയുടെ ചേച്ചിയും കുടുംബവും ഉണ്ട്.അതുകൊണ്ട് ദേവന് ആശ്വാസം ഉണ്ട്.

തിരക്ക് ഓക്കെ കഴിഞ്ഞ് സീതയും,ദേവനും..കുളിച്ചു ഫ്രഷ് ആയി..
സീത ഒരു സെറ്റ് സാരി ഉടുത്ത്,
കയ്യിൽ അമ്മ കൊടുത്ത പാലും ആയി..മണിയറയിൽ പ്രവേശിച്ചു.

സീതയെ കാത്തു ദേവൻ..അവിടെ ഇരിപ്പുണ്ടായിരുന്നു.സീത വാതിൽ അടച്ച് ദേവന് നേരെ നടന്നു..വിറക്കുന്ന കൈകളോടെ സീത പാൽ ഗ്ലാസ് ദേവന് നേരെ നീട്ടി..

ദേവൻ ചിരിച്ചു കൊണ്ട് സീതയുടെ കയ്യിൽ നിന്നു ഗ്ലാസ്സ് വാങി.

\"ചടങ്ങുകൾ ഒന്നും തെറ്റിക്കാതെ നടക്കട്ടെ അല്ലേ സീത..\"
ദേവൻ സീതയെ നോക്കി പറഞ്ഞു .

\"നീണ്ട പതിമൂന്നു വർഷത്തെ കാത്തിരിപ്പ് ഇന്ന് അവസാനിക്കുന്നു..ഈ ഒരു ദിവസം ഞാൻ എത്രവട്ടം സ്വപ്നം കണ്ടൂ എന്ന് തനിക്ക് അറിയാമോ..\"
ദേവന്റെ ശബ്ദം ആർദ്രമായി.

സീത ദേവനെ നോക്കി. ആ കണ്ണുകളിൽ പ്രണയം നിറഞ്ഞു തൂവി..

ദേവൻ പാൽ ഗ്ലാസ് ചുണ്ടോടു അടുപ്പിച്ചു.കുറച്ചു കുടിച്ചിട്ട് സീത യുടെ നേർക്ക് നീട്ടി..

സീത ഗ്ലാസ് വാങി.ചുണ്ടോടു ചേർത്തു.
ഗ്ലാസ്സ് മേശപ്പുറത്ത് വെച്ചിട്ട് സീത ദേവന്റെ അടുത്ത് വന്നു..
ദേവൻ സീതയുടെ മുഖം രണ്ടു കൈകൊണ്ടും പിടിച്ചു അവളുടെ കണ്ണുകളിലേക്ക് നോക്കി..

\"സീത..നീ എന്റെ താണ്..എന്റെത് മാത്രം....ദേവന്റെ മനസ്സിൽ സീത എന്ന ഒരു പെണ്ണ് മാത്രേ ഉള്ളൂ..

\"ദേവേട്ടാ....ഈ ഒരു ദിവസം സീതയുടെ ജീവിതത്തിൽ ഉണ്ടാകും എന്ന് ഞാൻ ഒരിക്കൽ പോലും വിചാരിച്ചില്ല..ദേവേട്ടാ..ഏട്ടന്റെ സ്നേഹം സത്യം ആയിരുന്നു.. അതാണ് ഇന്ന് സഫലം ആയത്‌.. ഇൗ സ്നേഹം ഞാൻ കാണാൻ വൈകി.ദേവേട്ടാ...\"

സീത ദേവന്റെ നെഞ്ചിലേക്ക് വീണു..ദേവൻ അവളെ ഇറുകെ കെട്ടിപിടിച്ചു...ദേവന്റെ പ്രണയ  മഴ സീതയുടെ മേൽ കോരി ചൊരിഞ്ഞു .. ആ മഴയിൽ നനഞ്ഞ്...സീത..ഒരു കുഞ്ഞിനെ പോലെ..ദേവന്റെ മാറിൽ ചൂളികൂടി..തണുപ്പ് കൊണ്ട് എന്നപോലെ....(അവസാനിച്ചു)
🙏🙏🙏🙏
\"