Aksharathalukal

ആ രാത്രി........

"ദിനേശേട്ടാ....."എന്ന നീട്ടിയ വിളി കേട്ടായിരുന്നു അന്ന് ഞാൻ ഉണർന്നത്. തലേ ദിവസം രാത്രി ഒട്ടും ഉറങ്ങിയില്ല, മനസ്സിലൂടെ കടന്നു പോവുന്നത് ഒട്ടനവധി കാര്യങ്ങളും. എന്തായാലും തീരുമാനങ്ങൾ എടുത്തു ഇനി അത് അവളെ പറഞ്ഞു മനസിലാക്കണം. പക്ഷേ എന്തെന്നില്ലാത്ത ഒരു ഭയം മനസ്സിനെ വല്ലാതെ അലട്ടുന്നു. പതിവുപോലെ നല്ല ചൂടുള്ള ചായയുമായി നിറഞ്ഞ പുഞ്ചിരിയോടെ അവൾ എന്റെ അരികിൽ എത്തി. അവളെ കണ്ടതും മനസ്സ് ഒന്നു പിടഞ്ഞു പക്ഷേ പൂർവാധികം ശക്തിയോടെ ഉറച്ച തീരുമാനത്തോടെ അവളോട്‌ സംസാരിക്കാൻ എന്റെ മനസിനെ ഞാൻ പ്രാപ്തനാക്കി. എനിക്കരികിൽ, ഞങ്ങൾ ഒരുപാടു കാലം കാത്തിരുന്നു കിട്ടിയ ഞങ്ങടെ കണ്മണി കിടക്കുന്നുണ്ട്. പക്ഷേ ഞാൻ അവനെ നോക്കില്ല.. നോക്കിയാൽ എന്നെ കൊണ്ട് സാധികില്ല. പെട്ടന്ന് അവളുടെ ശബ്‌ദം കേട്ടു.
"എന്താ ദിനേശേട്ടാ ഈ ചിന്തിച്ചുകൊണ്ടിരിക്കുന്നത്? ഈ ചായ കുടിക്കു.. ഞാൻ കൊറച്ചു ദിവസമായി ശ്രെദ്ധിക്കുന്നു. ഏട്ടന് എന്തോ ഒരു മാറ്റം ഉണ്ട്. എന്തായാലും എന്നോട് പറയു. ഞാനും അറിഞ്ഞിരിക്കട്ടെ... ഒന്നുമില്ലെങ്കിലും ഞാൻ നിങ്ങളുടെ ഭാര്യ അല്ലെ..."ഒരു ചെറു പുഞ്ചിരിയോടെ അവൾ പറഞ്ഞു നിർത്തി. അവൾ നിർത്തിയിടത്തു നിന്നും ഞാൻ ആരംഭിച്ചു... "അതെ എന്റെ ജീവിതത്തിൽ ഞാൻ ആകെ സമ്പാദിച്ചത് നിന്നെ മാത്രമാണ്.. അതു കൊണ്ട് നിന്നോട് മാത്രമേ എനിക്ക് ഇതു പറയാനുള്ളു...." ഇത്രെയും പറഞ്ഞപ്പോൾ തന്നെ എന്റെ ശബ്‌ദം ഒന്നു ഇടറി. അവൾ പതിയെ എന്റെ അടുത്ത് വന്നിരുന്നു. "എന്താ ഏട്ടാ... എന്താ കാര്യം? ". ഞാൻ ഇടറിയ ശബ്ദത്തിൽ അങ്ങനെ പറഞ്ഞു തുടങ്ങി.." നിനക്കറിയാലോ എന്റെ വളരെ വലിയ ഒരു ആഗ്രഹം ആയിരുന്നു എന്റെ ജോലി. എല്ലാവരുടെയും പ്രാത്ഥന കൊണ്ടും അനുഗ്രഹം കൊണ്ടും ഞാൻ ആ ജോലി നേടിയെടുത്തു.. മറ്റൊന്നുമല്ല നല്ല വീടുകൾ നിർമിക്കുക അതു നല്ല രീതിയിൽ വിൽക്കുക. എന്റെ ആഗ്രഹം പ്രകാരം നിന്റെ ആഭരണവും നമ്മുടെ വീടിന്റെ ആധാരം എല്ലാം ഞാൻ പണയത്തിലാക്കി മൂന്ന് വീട് വെച്ചു.... എനിക്ക് നല്ല ഉറപ്പായിരുന്നു അതു പെട്ടന്ന് വിറ്റു പോവുമെന്ന്... നീയും കണ്ടില്ലേ ആ വീടുകൾ... പക്ഷേ മുകളിൽ ഇരിക്കുന്നവർ അല്ലേ എല്ലാം തീരുമാനിക്കുന്നത്.... ഞാൻ നിന്നോട് ഇത് വരെ കള്ളം പറയുകയായിരുന്നു... ആ മൂന്ന് വീടുകൾ രണ്ടു വർഷം ആയിട്ടും ആരും വാങ്ങിയിട്ടില്ല.... ബാങ്കിലെ കടങ്ങൾ ഞാൻ പലിശക്ക് വേടിച്ചിട്ടാണ് അടക്കാറുള്ളത്... ഇപ്പോൾ ഞാൻ എല്ലാ രീതിയിലും ഒരു കടക്കാരൻ ആണ്.... കടം കയറി എന്നെ കൊണ്ട് ഒന്നും ചെയ്യാൻ പറ്റാത്ത ഒരു അവസ്ഥയിൽ എത്തി നിൽക്കുവാണ് ഞാൻ... അതു കൊണ്ട് ഞാൻ ഒരു തീരുമാനം എടുത്തു"... ഇത്രെയും പറഞ്ഞപ്പോൾ എന്റെ കണ്ണുകൾ കലങ്ങിയിരുന്നു. അവളുടെ കണ്ണുങ്ങളെ നോക്കാനുള്ള മനഃശക്തി എന്നിൽ നിന്നും നഷ്ട്ടപെട്ടുപോയിരുന്നു. ഇരുന്ന ഇരിപ്പിൽ ഭൂമി പിളർന്നു ഉള്ളിലേക്ക് പോയാൽ നന്നായിരുന്നു എന്നു ചിന്തിച്ചു പോയ ഒരു നിമിഷം ആയിരുന്നു അത്. എന്റെ നിസ്സഹായത മനസിലാക്കിയ അവൾ എന്നെ കെട്ടിപിടിച്ചു കൊണ്ട് ചോദിച്ചു... " എന്തു തീരുമാനമാണ് ഏട്ടൻ എടുത്തത്... ആ തീരുമാനത്തിനൊപ്പം ഞാനും ഉണ്ടാവും. ഏട്ടനെ ഒറ്റയ്ക്ക് ഇങ്ങോട്ടും ഞാൻ വിടില്ല... " അവൾ പറഞ്ഞു നിർത്തി. മേശകരികിൽ ഒളിപ്പിച്ചു വച്ചിരുന്ന ആ കുപ്പി ഞാൻ അവൾക്കു കൊടുത്തു.. എന്നിട്ട് പറഞ്ഞു " നീ പോയി ആഹാരം എടുത്തു വെക്കു.." ഒരു തുള്ളി കണ്ണുനീർ പൊഴിക്കാതെ ചിരിച്ചു കൊണ്ട് അവൾ കൺമണിയെയും എടുത്തു അടുക്കളയിലേക്ക് നടന്നു...അവളുടെ ആ പുഞ്ചിരിയിൽ ഉണ്ടായിരുന്നു എല്ലാം.. ഇനി ലോകത്തു കൊറച്ചു നേരം കൂടി.. പിന്നെ ഒന്നുമറിയാത്ത ഒരു ലോകത്തേക്ക്.. മനസ്സിൽ സ്വയം മന്ത്രിച്ചു... ഞാൻ ഇത്രെയും വലിയ ക്രൂരൻ ആണല്ലോ എന്ന്.. ഞാൻ ചെയ്ത തെറ്റിന് അവര് എന്തിനു അവരുടെ ജീവൻ കൊടുക്കണം... പക്ഷേ എനിക്ക് അവരെ ആ ബുദ്ധിമുട്ടിലേക്കു തനിച്ചു വിടാൻ ആവില്ലലോ....


അന്നത്തെ ദിവസം ഞങ്ങൾക്ക് വളരെ സന്തോഷം കിട്ടിയ ദിവസമായിരുന്നു... കൊറേ നാളുകൾക്കു ശേഷം ഞാൻ മനസ്സറിഞ്ഞു സന്തോഷിച്ച ദിവസം... എല്ലാ ഭാരങ്ങളും ഇറക്കി വെക്കാൻ പോണ ദിവസം.. അങ്ങനെ നിരവധി സവിശേഷതകൾ.... അവസാനമായി എല്ലാരേയും കാണണം എന്ന് ഒരു ആഗ്രഹം.. അങ്ങനെ എല്ലാവരെയും പോയി കണ്ടു അവരെ സന്തോഷിപ്പിച്ചു.. തിരിച്ചു വീട്ടിൽ എത്തിയപോ ഉമ്മറത്തു അമ്മ കാത്തു നില്കുന്നു.... എന്റെ ഉയർച്ചയിലും താഴ്ചയിലും എനിക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരാൾ... പക്ഷേ ഈ തവണ അമ്മാ വേണ്ട എന്ന് ഞാൻ അങ്ങോട്ട്‌ തീരുമാനിച്ചു... അമ്മയോടൊപ്പം ഞാനും അവളും കണ്മണിയും കൊറേ നേരം ചിലവഴിച്ചു.... അങ്ങനെ സമയമായി...അവസാനത്തെ അത്താഴത്തിനുള്ള സമയം.... അമ്മക്ക് അവൾ ആദ്യമേ ഭക്ഷണം കൊടുത്തു... അമ്മ ഉറങ്ങി എന്ന് മനസ്സിലായപ്പോ അവള് വന്നു... " ദിനേശേട്ടാ വരൂ അത്താഴം കഴിക്കാം... " എന്റെ നെഞ്ച് ഒന്നു പിടഞ്ഞു ഇനി അവളുടെ ഈ വിളി എനിക്ക് കേൾക്കാൻ കഴിയില്ലല്ലോ..പതിയെ ഞാൻ അവൾക്കൊപ്പം നടന്നു..... ശരീരം തളരുന്നുണ്ടായിരുന്നു.... ചെയുന്നതുനതെറ്റാണല്ലോ എന്ന കുറ്റബോധം എന്നെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു... അവൾ എനിക്കൊപ്പം വന്നിരുന്നു... ഭക്ഷണം വരി തന്നു.. ഒപ്പം കണ്മണിക്കും കൊടുത്തു... ഞങ്ങളെ അവൾ മുറിയിലേക്ക് പറഞ്ഞു വിട്ടു..


പിന്നീട് ഞാൻ കണ്ണ് തുറക്കുന്നത് ജനറൽ ഹോസ്പിറ്റലിൽ ആണ്. ആരൊക്കെയോ പറയുന്നത് കേട്ടു മൂന്ന് ദിവസായി ബോധ്മില്ലാതെ കിടക്കുവായിരുന്നു ഇന്നാണ് കാണുന്തുറക്കുന്നത് എന്ന്.... അപ്പോഴാണ് ഞാൻ യാഥാർത്ഥത്തിലേക്കു തിരിച്ചു വരുന്നത്. ഞാൻ ഇപ്പോഴും ജീവനോടെ ഉണ്ട് മരിച്ചിട്ടില്ല. പക്ഷേ ഞാൻ ചുറ്റിലും നോക്കി. ഇവിടെ എന്റെ ശ്യാമയും കണ്മണിയും... അവരെവിടെ..?ഞാൻ ഒറക്കെ നിലവിളിക്കാൻ തൊടങ്ങി അതും കേട്ടതും ഡോക്ടർ ഓടി വന്നു.. "എന്താ..എന്താ പറ്റിയെ?" അദ്ദേഹം ചോദിച്ചു.. "എവിടെ എന്റെ ഭാര്യയും മകളും?"..."അവര് മറ്റൊരു മുറിയിൽ ആണ് നിങ്ങൾ വിശ്രമിക്കു ഇപ്പോൾ അവരെ കാണാൻ പറ്റില്ല " ഇത്രെയും പറഞ്ഞു അദ്ദേഹം പോയി. അങ്ങനെ ദിവസങ്ങൾ കടന്നു പോയി... ഒടുവിൽ ആ യാഥാർഥ്യം ഞാൻ തിരിച്ചു അറിഞ്ഞു... ശ്യാമയും കണ്മണിയും ഇപ്പോൾ ഈ ലോകത്തില്ല എന്ന സത്യം.
എന്നെ മാത്രം തനിച്ചാക്കി വിലങ്ങുകളില്ലാത്ത സ്വാതത്രമായ ആ ലോകത്തേക്ക് അവർ പോയിരിക്കുന്നു.... ആരുമില്ല എനിക്ക് എന്ന സത്യത്തോട് ഒത്തൊരുമി പോകാൻ കഴിയാതെ... എന്റെ സ്വാർത്ഥതക്കു അവരെ ബലികൊടുത്തല്ലോ, ഇന്നും ഒരു നീറുന്ന മനസ്സുമായി ഞാൻ ജീവിക്കുന്നു അവരുടെ ഓർമകളുമായി.... 


ശുഭം