മോളെ ...മോളെ അനു എഴുന്നേൽക്ക് ... ഇതെന്താ ഇങ്ങനെ കുടന്നുറങ്ങുന്നേ നീ ......എഴുന്നേറ്റു റെഡി ആയി വല്ലതും കഴിക്കു ....അർജുൻ താഴെ വൈറ്റയുന്നുണ്ട് നിന്നെ .....
ഒഹ്ഹ്ഹ് ദാവരുന്നു ......എന്താണീ അമ്മക്ക് കാലത്തു തന്നെ .....
ഓഹ് നീ വന്നിട്ട് കുറെ ആയോ .....
ആഹ്ഹ കുറച്ചുനേരമായി .....നീയെന്താ ഇന്ന് ഇത്രേം ലേറ്റ് ആയെ ......
ഒന്നുല്ല ഇന്നലെ കിടന്നപ്പോ കുറെ ആയി ...അല്ല നീയെന്താ ഡ്യൂട്ടി ക്ക് പോയില്ലേ ഇന്ന് ....
ഇല്ല ഓഫ് എടുത്തു .....നിനക്കു വേറെ പണിയൊന്നുല്ലലോ .....എന്റെ കൂടെ ഒരു സ്ഥലം വരെ വാ .....
നിനക്കു തനിയെ പോയ പറ്റില്ലേ ....
ഇല്ല പറ്റില്ല നീ പോയി റെഡി ആയിട്ട് വാ .....ഞാൻ അപ്പഴേയ്ക്ക് അമ്മേടെ നല്ല ചൂടുള്ള ദോശേം ചമ്മന്തിയും കഴിക്കട്ടെ ......
ഹ്മ്മ്..കഴിക്കു കഴിക്കു .....
വാ ഞാൻ റെഡി ആയി ....നീ കഴിക്കുന്നില്ലേ ?...
ഇല്ലമ്മ വിശപ്പില്ല ....വന്നിട്ട് കഴിക്കാം .....
ആഹ് ശരി ...പോയിട്ട് വാ രണ്ടാളും ...സൂക്ഷിച്ചു പോണം .....
ഹ അമ്മെ പോയിട്ട് വരാം ....
നീയെങ്ങോട്ടാ പോണേന്ന് പറഞ്ഞില്ലാലോ .....
അതൊക്കെയുണ്ട് ....നീ വാ ....
എന്തിനാ ഇത്രേം സസ്പെൻസ് ....
സസ്പെൻസ് ഒന്നുല്ല .....നിന്നോട് ഒന്ന് സംസാരിക്കാൻ അത്രേ ഉള്ളു .....
എന്തപ്പോ ഇത്രേം സംസാരിക്കാൻ .....
അതൊക്കെ ഉണ്ട് പറയാം .....
ഹ്മ്മ്....
വാ ഇറങ്ങു ......
ഇതാണോ നീ ഇത്രേം സസ്പെൻസ് ആയിട്ട് കൊണ്ടുവന്ന സ്ഥലം .....
നീ ഇറങ്ങു വേഗം .....
ഹ്മ്മ് . എന്താ നിന്‍റെ ആനത്തല കാര്യം ....
പറയ കേൾക്കട്ടെ .....
അനു ഞാൻ നിന്നോട് പറയാൻ പോവുന്നത് സീരിയസ് ആയിട്ടാണ് .....എനിക്കതിനു കറക്റ്റ് ആയ മറുപടിയും വേണം .....
നീ കാര്യം പറയ് .....
എനിക്ക് അമ്മു നെ വിവാഹം ചെയ്യാൻ അവരുടെ അടുത്തുന്നു നല്ല പ്രഷർ ഉണ്ട് ....
അതിന് .....
ഞാൻ ഒന്ന് പറഞ്ഞു തീർക്കട്ടെ .....
ആഹ് ശരി പറയ് ....
എനിക്ക് അവളെ ശരിക്കും അറിയില്ല .....എനിക്ക് നല്ല പഠിപ്പൊക്കെ ആയപ്പഴാണ് അവര് ഞങ്ങളെ കുറിച്ച് അന്വേഷിച്ചു വന്നതും ബന്ധം പുനഃസ്ഥാപിച്ചതും .....എനിക്ക് ഈ ബന്ധത്തോടു വല്യ താല്പര്യം ഒന്നും ഇല്ല .....എനിക്ക് ആഹ് കുട്ടിയെ അങ്ങനെ കാണാനും കഴിയില്ല .....
അതെന്താ ......നിനക്കു വേറെ ആരോടേലും പ്രേമം ഉണ്ടോ ?.
ആഹ് ഉണ്ട് .....പക്ഷെ അവള് ഒന്നും ഇല്ലാത്ത പോലെ അഭിനയിച്ചാൽ ഞാൻ എന്ത് ചെയ്യും ....
നീ പോയി ചോദിക്കടാ .....അവൾക്ക് നിന്നെ ഇഷ്ടം ആണെങ്കിൽ ....അല്ലെങ്കി ഞാൻ പോയി ചോദിയ്ക്കാം ....
അനു എനിക്ക് പറയാൻ ബുദ്ധിമുട്ടൊന്നുന്നില്ല .....ഞാൻ പറയാൻ ശ്രമിച്ചപ്പഴൊക്കെ താൻ ഒഴിഞ്ഞുമാറി ...ഇന്നലെ വരെ താൻ തന്ന മറുപടി എന്താ ......
അർജുൻ ....ഞാൻ നിന്നെ ഒരു നല്ല സുഹൃത്തായിട്ടാണ് കണ്ടിട്ടുള്ളത് ....പിന്നെ തന്റെ അമ്മയുടെ സങ്കല്പത്തിലെ ഒരു കുട്ടിയാണ് അമ്മു ....തന്റെ അമ്മ കണ്ടുപിടിച്ച കുട്ടി ....അവളെ കല്യാണം കഴിച്ചാൽ നിന്‍റെ ലൈഫ് സെറ്റ്‌ലാകും ....അമ്മയും സതോഷത്തോടെ ഇരിക്കും ......നീ കുറച്ചു കാൽക് കഴിയുമ്പോ എന്നെ ചിലപ്പോ മറന്നു വരെ പോകും .....നമുക്കീ ടോപ്പിക്ക് ഇവടെ നിർത്താം .....
വാ എനിക്ക് നല്ല വിശപ്പ് ....വല്ലതും കഴിക്കാം
എഴുന്നേറ്റു വാടാ .....