Aksharathalukal

അമ്മു

\" മക്കളെ റെഡിയാണോ? എന്ന് നമുക്ക് വിട്ടാലോ!!\"
 അജയ് അവരോട് ചോദിച്ചു.
\" ഞങ്ങൾ എപ്പോഴേ റെഡി... \"
 അവർ രണ്ടുപേരും അവന്റെ കൂടെ കാറിലേയ്ക്ക് കയറി.
\" എല്ലാ അമ്മു  ചോദിക്കുന്നതുകൊണ്ടാണോന്ന് തോന്നരുത് \"
 അമ്മുവിന്റെ മുഖം ആകെ വിളറി വെളുത്തു.
\" ചോദിക്കുന്നതിനു മുമ്പേ ഇത്രയും ടെൻഷനോ!!! ഹേമന്ത് എങ്ങനെയാ മരിച്ചത്.... ചുമ്മാ അറിയാൻ ഉള്ള ഒരു ക്യൂരിയോസിറ്റിക്ക് ചോദിക്കുന്നതാണ്... \"
 അമ്മുവിന് പകരം അതിനു മറുപടി പറഞ്ഞത് ആമിയാണ്
\" ഇവരുടെ കല്യാണം കഴിഞ്ഞ ഒരു രണ്ട് രണ്ടര വർഷമായി കാണും... ഇവളെപ്പോ പ്രഗ്നന്റ് ആണ്... \"
\" എന്നിട്ട് കുട്ടി എവിടെ!!!\"
\" അജയ് ഞാൻ ഈ കഥ ഒന്നു പറഞ്ഞു തീർക്കട്ടെ... \"
 അമ്മു ജനാല വഴി പുറത്തേക്ക് നോക്കി കൊണ്ടിരുന്നു അവളുടെയും മനസ്സ് നിറയെ ടെൻഷനായിരുന്നു. അവൾ അതുകൊണ്ട് തന്നെ അവനു മുഖം കൊടുക്കാൻ തയ്യാറായിരുന്നില്ല.
\"  കേൾക്കട്ടെ..  നീ പറ!!\"
\" ഹേമന്തും ഇവളും ഒരുമിച്ചിട്ടാണ് താമസിക്കുന്നത് കുടുംബക്കാരാരും കൂടെയില്ല ... ഏഴാം മാസം ഗർഭം.... ഹേമന്ത് ജോലിക്ക് പോകുമ്പോൾ ഒക്കെ ഇവള് തനിയെ വീട്ടിൽ.... ഒരു ദിവസം ജോലിക്ക് പോയി വന്നില്ല.... ഏറെ വൈകി ഹോസ്പിറ്റലിൽ ഒരു കോൾ... ആക്സിഡന്റ് ആയിരുന്നു.... ഓപ്പോസിറ്റ് വന്ന ലോറി ഇടിച്ചതാണ്.... അവൻ സ്പോട്ടിൽ തന്നെ മരിച്ചു എന്ന് പറഞ്ഞത്... അതിന്റെ ഷോക്കിൽ ഇവളുടെ..... കുട്ടി മരിച്ചു പോയി.... രണ്ടു ദുരന്തം കഴിഞ്ഞ് നിൽക്കുവാ അവൾ  \"
\" ആമി ഞാൻ ചോദിക്കുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത് ജസ്റ്റ് ഒരു ക്ലാരിഫിക്കേഷൻ.... \"
 ആമി അമ്മുവിനെ തിരിഞ്ഞു നോക്കി. അമ്മു കണ്ണുരുട്ടി..
\" എന്താ അജയ് സംശയം!!\"
 ആ ചോദ്യം ചോദിച്ചത് അമ്മു ആണ്.
\" ആമി പറഞ്ഞില്ലേ... ആമി ഡിപ്രഷനിൽ ആയിരുന്നപ്പോൾ അമ്മു ആണ് അവളെ ഹെല്പ് ചെയ്തത് എന്ന്.... ആമയുടെ കല്യാണം കഴിഞ്ഞ് ഒരു വർഷം കഴിയുമ്പോഴേക്കും അമ്മുവിന്റെ വിവാഹം കഴിഞ്ഞിട്ടുണ്ട്. അങ്ങനെ നോക്കുകയാണെങ്കിൽ അമ്മുവിനെ ദുരന്തം വരുന്ന സമയത്ത് ആമിയുടെ വിവാഹം കഴിഞ്ഞ് നാലര വർഷമായി കാണും... ആമി എപ്പോഴാ ഡിവോഴ്സ് ആയത്....... \"
\" ഞാനിപ്പോൾ സന്തോഷത്തിൽ നിൽക്കുന്നത് ഇഷ്ടപ്പെടുന്നില്ലേ എന്തിനാണ് വെറുതെ ഈ പഴയ കാര്യങ്ങളൊക്കെ ചോദിക്കുന്നത്\"
 ആമി ആ ചോദ്യത്തിന് മറുപടി നൽകാതെ തടി തപ്പി.
\" ചുമ്മാ ഡൗട്ട് വന്നപ്പോൾ ചോദിച്ചു എന്നെ ഉള്ളൂ കാര്യമായിട്ട് ഒന്നുമില്ല...  ഹസ്ബൻഡ് ഇപ്പോൾ എവിടെയാണ്..... \"
\" അറിയില്ല ഞാൻ ഇതൊന്നും അന്വേഷിക്കാറില്ല... പേഴ്സണൽ സംസാരം വേണ്ടെന്ന് എനിക്ക് തോന്നുന്നത്.... \"
\" ഓക്കേ ലീവ് ഇറ്റ്..... അജയ് നിങ്ങളുടെ പേഴ്സണൽ ക്വസ്റ്റ്യൻസ് ചോദിക്കുന്നില്ല... പക്ഷേ ഹേമന്ദിന്റെ കേസും, അഷ്റഫിന്റെ കേസും  അന്വേഷിക്കുന്ന ഒരു ഡിക്ടറ്റീവ് അജയ്ക്ക്, നിങ്ങളോട് ചോദ്യങ്ങൾ ചോദിക്കാൻ അവകാശമില്ല..... \"
 ആമി ഒരു ഞെട്ടലോടെ അമ്മുവിന്റെ മുഖത്തേക്ക് നോക്കുന്നു..... അമ്മുവിന്റെ മുഖം ദേഷ്യം വന്നു ചുവന്നിരുന്നു... അവളുടെ ഉള്ളിൽ ആകെ ആദിയായിരുന്നു....
\" അജയ് നീ.... \"
\" ഓക്കേ ഇതാണ് ഞങ്ങളുടെ ഓഫീസ് ഇറങ്ങിക്കോ നമുക്കിനി ഓഫീസിലിരുന്ന് സംസാരിക്കാം ഒരു ചായയൊക്കെ കുടിച്ച്.... \"
 അമ്മു അതിൽ നിന്ന് കൂളായി ഇറങ്ങിവന്നു അവളുടെ മുഖത്തെ ദേഷ്യം ആകെ മാറി പുഞ്ചിരിച്ചുകൊണ്ട് അവൾ പുറത്തേക്ക് ഇറങ്ങി.
\" എന്താണ് അജയ് ഹേമന്ദിന്റെ എന്ത് കേസ് കേസ് കൊടുക്കേണ്ടത് ഞാനല്ലേ ഞാൻ അങ്ങനെ ഒരു കേസും കൊടുത്തിട്ടില്ല പിന്നെ അവന്റെ ബന്ധുക്കൾ ആരെങ്കിലും കേസ് കൊടുത്തിട്ടുണ്ടോ എനിക്ക് തോന്നുന്നില്ല അവരെ ഒന്നും ഈ ഒരു ആക്സിഡന്റിന്റെ പിറകെ നടക്കുമെന്ന്... ഓപ്പോസിറ്റ് വന്ന ലോറിയിടിച്ച് മരിച്ചതിന് എന്നെ ചോദ്യം ചെയ്തിട്ട് എന്ത് കിട്ടാനാ... പിന്നെ അഷ്റഫ് അവന്റെ കാര്യം ഞങ്ങൾക്കറിയില്ല ഡിവോഴ്സ് ആയതിനുശേഷം അവനെക്കുറിച്ച് ഞങ്ങൾ അന്വേഷിച്ചിട്ടുമില്ല അതുകൊണ്ടുതന്നെ അവന്റെ കേസിനെ കുറിച്ച് ഞങ്ങളുടെ അടുത്ത് നിന്നും ഒന്നും കിട്ടാൻ പോകുന്നില്ല.... \"
\" അതിനെ അഷ്റഫിനെ ആമി ഡിവോഴ്സ് ചെയ്തിട്ടില്ലല്ലോ.... ദുബായിൽ ഒരു ആക്സിഡന്റ്... ഹ എന്ത് മനോഹരമായ കാവ്യം..... \"
\" അജി നീ എന്താണ് സംസാരിക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല.. നബി നിനക്ക് വല്ല മിസ്സ് അണ്ടർ സ്റ്റാൻഡിങ് ഉണ്ടാകും... \"
\" ഒരു അഞ്ചുമിനിറ്റ് മുന്നേ വരെ കണ്ട അമ്മു അല്ലല്ലോ എന്റെ മുന്നിൽ ഇപ്പോ ഉള്ളത്.. ആവശ്യത്തിനനുസരിച്ച് മുഖംമൂടിയിടാൻ അമ്മുവിന് അറിയാം... \"
 പിന്നീടവൻ ആമിയെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു..
\" നീ ഇവളുടെ അത്രയും എക്സ്പെർട്ട് അല്ല അതാ നിനക്ക് പാളി പോയത്... ചിലപ്പോൾ എല്ലാ സത്യത്തിനും ദൈവത്തിന്റെ കയ്യൊപ്പ് എന്ന് പറയുന്ന ഒന്നുണ്ടാവുമല്ലോ... അത് നീ ആയിട്ട് എന്റെ കയ്യിൽ തന്നു.. പക്ഷേ അമ്മു നീ മിടുക്കിയാ.... സാഹചര്യത്തിനനുസരിച്ച് മുഖംമൂടി എടുത്ത് നിനക്കറിയാം... ചെറിയൊരു പാളിച്ച പോലുമില്ല.... മൂകമായി ഇരുന്നാൽ ആരും നിന്നെ ചോദ്യം ചെയ്യില്ല... അവിടെയാ നിന്റെ മിടുക്ക്... \"
\" നിനക്കൊന്നും തെളിയിക്കാൻ ആവില്ല ഒന്നും...... \"
 തുടരും

അമ്മു

അമ്മു

4
1077

" തെളിവുകൾ ഇല്ലാതെ ഞാൻ ഇവിടെ വരുമെന്ന് നിനക്ക് തോന്നുന്നുണ്ടോ അമ്മു!! നിന്നെയും ആമിയുടെയും എല്ലാ കാര്യങ്ങളും നന്നായി അന്വേഷിച്ചതിനു ശേഷം നിങ്ങളെ കാണാനായി ഞാനിവിടെ വന്നത്.. എല്ലാ കാലവും എല്ലാവരെയും മണ്ടന്മാരായി ജീവിക്കാമെന്ന് ഈ കരുതുന്നുണ്ടോ?? അത് തെറ്റാണ്.... അങ്ങനെ ഒരിക്കലും നിനക്ക് സാധിക്കില്ല..... " അമ്മു ഒന്നും മിണ്ടാത്തെ ദേഷ്യത്തിൽ അജയെ തന്നെ നോക്കി നിന്നു. ആമി കരയാൻ തുടങ്ങി." ആമി, നീ പഠിക്കുമ്പോൾ നന്നായി അഭിനയിക്കുമായിരുന്നു... എനിക്ക് തകർക്കും ആയിരുന്നു... എനിക്ക് ഓർമ്മയുണ്ട് ഒരുപാട് കയ്യടി ഒക്കെ കിട്ടിയിട്ടുണ്ട്.... പക്ഷേ ഇവിടെ വല്ല പോകില്ല... പിന്ന