Aksharathalukal

നാദം നിലച്ച ചിലങ്ക.( ഭാഗം 7)

ചന്ദന റൂമിൽ എത്തിയപ്പോൾ നോട്ട് പുസ്തകത്തിൽ ചിത്രം വരക്കുകയായിരുന്നു നന്ദന.

\"ചേച്ചി ഇത് നോക്കിക്കേ.. എങ്ങനെയുണ്ട്?\"

അവള് വരച്ച് കൊണ്ടിരുന്ന ചിത്രം പൊക്കി കാണിച്ചു.

ചന്ദന നോക്കി വിഷാദ രൂപത്തിൽ ഒരു പെൺകുട്ടി ഒരു മരത്തിനു ചുവട്ടിൽ നിന്ന്,കുറച്ചു മാറി ഒഴുകുന്ന പുഴയെ നോക്കി നിൽക്കുന്നു.അവളുടെ കണ്ണുകൾ നിറയുന്നത് തെളിഞ്ഞു കാണാം.പലപ്പോഴും നന്ദന വരയ്ക്കുന്ന ചിത്രങ്ങൾക്ക് തന്റെ മുഖമാണെന്ന് തോന്നി പോകാറുണ്ട് അവൾക്ക്.

\"മോളേ കൊള്ളാം നന്നായിട്ടുണ്ട്. വരയ്ക്കുന്നത് ഒക്കെ ഇഷ്ടമാണ്. എക്സാം വരുകയല്ലേ മോളെ ഇപ്പോ നീ പഠിക്കാൻ ശ്രദ്ധ കാണിക്കൂ..അത് കഴിഞ്ഞ് എത്ര വേണമെങ്കിലും നീ വരച്ചോ.\"

അവളുടെ തലയിൽ തലോടി കൊണ്ട് ചന്ദന പറഞ്ഞു.

\"ബോറടിച്ച് വരച്ചു പോയതാ..ഇത്ര നേരം ഞാൻ പഠിച്ചു.എന്റെ ചേച്ചി പേടിക്കണ്ട.ഞാൻ ഫുൾ  A plus വാങ്ങി ജയിക്കും .ചേച്ചി കണ്ടോ.\"

അവളുടെ ആത്മവിശ്വാസം കണ്ട് ചന്ദനക്ക് സന്തോഷമായി .

\"ചേച്ചി...\"

വാതിൽക്കൽ നിന്ന് സൂര്യ വിളിച്ചു.

\"എന്താ കിച്ചു..?\"

ചന്ദന അവന്റെ അടുത്തേക്ക് ചെന്നു കൊണ്ട് ചോദിച്ചു .

സൂര്യ കിരൺ എന്നാണ് പേര് എങ്കിലും കിച്ചു എന്നാണ് അമ്മ വിളിക്കുന്നതാണ്.വലുതായപ്പോൾ അവന് അങ്ങനെ വിളിക്കുന്നത് ഇഷ്ടമല്ല . സൂര്യ എന്ന് വിളിക്കുന്നതാണ് അവന് ഇഷ്ടം. കുട്ടികാലം മുതലേ വിളിച്ചു ശീലിച്ചത് കൊണ്ട്..ചിലപ്പോ വിളിച്ചു പോകും കിച്ചുന്ന്..


\"ചേച്ചി ഫീസ് അടയ്ക്കാൻ ..\" 

\"മോനേ..ചേച്ചി മാഷിന്റെ അടുത്ത് പോയിട്ടില്ല.നാളെ കാലത്ത് വാങി തരാം. ചേച്ചിക്ക്  തല വേദന ആയതു കൊണ്ട് ഇന്ന് മാഷിനെ കാണാൻ കയറിയില്ല.നാളെ അമ്മമ്മ യുടെ അടുത്തേക്ക് പോകുന്നുണ്ട്. പോകുന്നതിനു മുൻപ് വാങ്ങി തരാം.\"

\"ശരി ചേച്ചി..\"

അവൻ പോകുന്നത് നോക്കി ചന്ദന നിന്നു.
സത്യം പറഞ്ഞാല് എല്ലാം മറന്ന് പോയിരുന്നു..ഓഫീസിൽ പോയി അയാളെ കണ്ടതിനു ശേഷം.
രാത്രി ഭക്ഷണം കഴിച്ച് കിടക്കാൻ കയറിയിട്ടും ആകെ അസ്വസ്ഥതയോടെ ആയിരുന്നു ചന്ദന.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹


അത്താഴം കഴിഞ്ഞ് അച്ഛനോട് സംസാരിച്ച് ഇരിക്കുമ്പോൾ ആണ് ഏട്ടൻ മഹിന്ദ്രൻ കയറി വന്നത്.
ഏട്ടനെ കണ്ടപ്പോൾ ജിതേന്ദ്രൻ എഴുന്നേറ്റു.

\"അച്ഛാ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.\"

മുഖവുര കൂടാതെ മഹി പറഞ്ഞു.

\"എന്താ മഹി എന്താ നിനക്ക് പറയാൻ ഉള്ളത്?\"

അച്ഛനും അതെ ഗൗരവത്തോടെ ചോദിച്ചു.

\"വർമ്മ ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന സ്ഥാപനം അച്ഛൻ ഇവന് തീർ കൊടുത്തോ?\"

അച്ഛൻ ഇന്ദ്രനെ ഒന്ന് നോക്കി കൊണ്ട് പറഞ്ഞു.

\"നീ ഇപ്പോ ഇത് ചോദിക്കാനുള്ള കാരണം എന്താ?ഞാൻ ജീവനോടെ ഇരിക്കുമ്പോൾ എന്റെ കമ്പനിയുടെ ഉടമസ്ഥത എന്റേത് മാത്രം ആയിരിക്കും.എന്റെ മക്കൾക്ക് എന്നോട് അഭിപ്രായം പറയാം.സ്വീകരിക്കേണ്ടത് ആണെങ്കിൽ സ്വീകരിക്കും.എനിക്ക് ശരി എന്ന് തോന്നുന്നത് ഞാൻ ചെയ്യും .കാരണം വർമ്മ ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്റെ വിയർപ്പിന്റെ ഫലമാണ്.\"

അച്ഛൻ എഴുന്നേറ്റു.

\"നിനക്ക് എന്താണ് അറിയേണ്ടത്?\"

അച്ഛന്റെ സ്വരം ഉയർന്നു.

\"അതല്ല പുതിയ അപ്പോയിന്റ്മെന്റ് എടുക്കാൻ ഇറ്റർവ്യൂ നടന്നിരുന്നു എന്ന് ഞാൻ അറിഞ്ഞു.അതിന് ഒരേ ഒരാള് മാത്രേ ഉണ്ടായിരുന്നുള്ളൂ എന്നും.മാത്രമല്ല സാലറി സ്വപ്നം കാണാൻ പറ്റാത്തതും.അൻപതിനായിരം രൂപ. അത്ര സാലറി കൊടുത്തു ജോലിക്ക് വയ്ക്കാൻ അവള് ആരാ അച്ഛന്റെ..\"

മകന്റെ ചോദ്യത്തിൽ ദ്വയാർത്ഥ പ്രയോഗങ്ങളും ഉള്ളത് പോലെ തോന്നി.അച്ഛന്.

എല്ലാം കേട്ട് ജിതേന്ദ്രൻ അച്ഛനെ നോക്കി.തനിക്ക് വേണ്ടിയാണ് അച്ഛൻ പഴി കേൾക്കുന്നത്.അവന്റെ മനസ്സ് വേദനിച്ചു.

\"മോനേ മഹി അത് എനിക്ക് വേണ്ടപെട്ട കുട്ടിയാണ്. അത്ര മാത്രം അറിഞ്ഞാൽ മതി നീ..പിന്നെ സാലറി എന്ത് കൊടുക്കണം,അവൾക്ക് അവിടെ എന്ത് ജോലി കൊടുക്കണം എന്നൊക്കെ തീരുമാനിക്കുന്നത് ഞാൻ ആണ്.നീ അതിൽ ഇടപെടാൻ നിൽക്കണ്ട.നിനക്ക് കമ്പനി കാര്യങ്ങളിൽ ശ്രദ്ധയുണ്ടെന്ന് ഇപ്പൊ മനസ്സിലായി..എന്റെ മോൻ ചെല്ല്.\"

മകന്റെ തോളിൽ തട്ടി കൊണ്ട് അച്ഛൻ പറഞ്ഞു.

അവൻ ഇന്ദ്രനെ ഒന്ന് തറപ്പിച്ച് നോക്കി കൊണ്ട് അകത്തേക്ക് കയറി പോയി.

കല്ല്യാണം കഴിഞ്ഞു എങ്കിലും ഒരു ഉപകാരവും അവനെ കൊണ്ടില്ല .കമ്പനിയിൽ വരുന്നത് അവന് ചിലവിനുള്ള പണം വാങ്ങാൻ മാത്രം. ഭാര്യ അവളുടെ വീട്ടിൽ തന്നെ ആണ്.പഠിപ്പ് എന്ന് പറഞ്ഞു നിൽക്കുന്നു.എന്തെങ്കിലും വിശേഷം ഉണ്ടായാൽ വിളിക്കും അപ്പോ വരും വിരുന്ന് കാരിയെ പോലെ...

\"അച്ഛാ..ഞാൻ കാരണം ഏട്ടൻ..\"

ജിതേന്ദ്രൻ വാക്കുകൾ ഇടറി.

\"നീ ചുമ്മാ ഇരി മോനേ...അവന് അതിൽ ഇടപെടാൻ ഒരു അവകാശവും ഇല്ല.പെട്രോൾ പമ്പ് നോക്കി നടത്താൻ കൊടുത്തു.എന്നിട്ടോ അത് പൂട്ടി കെട്ടേണ്ട അവസ്ഥയിലായി.ഹോട്ടൽ ചുമതല നൽകി.എന്നിട്ടോ..അതും കുളമാക്കി.ലക്ഷങ്ങൾ ചിലവാക്കിയാണ് വീണ്ടും അവയൊക്കെ  പൂർവസ്ഥിതിയിലാക്കിയത്. നിനക്കറിയാവുന്നതല്ലേ എല്ലാം..ഇനി അവന്റെ കളി അവസാനിപ്പിക്കണം .അവനെ ഞാൻ ലണ്ടനിൽ വിടുന്നു. ചെറിയച്ഛന്റെ അടുത്തേക്ക്.അവിടെ എന്തെങ്കിലും തുടങ്ങി അതിൽ നിർത്താം എന്നാണ് പറഞ്ഞത്.കൂട്ട് കെട്ടിൽ നിന്ന് മാറിയാൽ അവൻ ശരിയാകും.എന്നാ ചെറിയച്ഛൻ പറയുന്നത്. അത് ശരിയാണെന്ന് എനിക്കും തോന്നി.\"

അച്ഛൻ പറയുന്നത് മൂളി കേട്ട് നിന്നു ജിതേന്ദ്രൻ.ശരിയാണ് അച്ഛൻ പറഞ്ഞത്.ഏട്ടന് ഒരു ഉത്തരവാദിത്വബോധവും ഇല്ല.

\"നേരം ഒരുപാട് ആയി മോൻ പോയി കിടന്നോ..\"

അവന്റെ തോളിൽ തട്ടി അച്ഛൻ പറഞ്ഞു.


\"ശരി അച്ഛാ..ഗുഡ് നൈറ്റ്.\"

ജിതേന്ദ്രൻ തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ അച്ഛൻ വീണ്ടും വിളിച്ചു.

\"മോനേ ഇന്ദ്രാ.. ആ കുട്ടി ആത്മാഭിമാനം ഉള്ള കൂട്ടത്തിലാണ്. അവൾ വരുമെന്ന് നിനക്ക് തോന്നുന്നുണ്ടോ?\"

അച്ഛന്റെ ചോദ്യത്തിൽ സംശയം നിഴലിച്ചു കാണാമായിരുന്നു.

\"വരും..അച്ഛാ.. അത്ര ബുദ്ധിമുട്ടിലാണ് അവളുടെ ഫാമിലി അനിയന്റെയും താഴെയുള്ള പെൺകുട്ടിയുടെയും പഠിപ്പും അച്ഛന്റെ ചികിത്സയും വീട്ടുചിലവും എല്ലാംകൂടി പ്രാരാബ്ധത്തിലാണ് ചന്ദന. വീട്ടുകാർക്ക് ഒന്നുമറിയില്ല.ജോലിക്ക് എടുത്തു എന്ന്  അപ്പോയിന്മെന്റ് ലെറ്റർ അവരെയാണ് ഏൽപ്പിച്ചിരിക്കുന്നത്. സാലറിയും ഒക്കെ പറഞ്ഞിട്ടുമുണ്ട്. അവർ എന്തായാലും നിർബന്ധിക്കാതിരിക്കില്ല.വരും അച്ഛാ  എന്റെ മനസ്സ് പറയുന്നു.. ഞാൻ കാരണമായി ഉപേക്ഷിച്ച അവളുടെ സ്വപ്നം യാഥാർത്ഥ്യമാക്കി കൊടുക്കണം എനിക്ക്.എന്റെ നിരപരാധിത്വം അവള് മനസ്സിലാക്കണം. ഒരു തെറ്റുകാരനെ പോലെ അവളുടെ മുന്നിൽ നിൽക്കുമ്പോൾ ഞാൻ ഇല്ലാതായി പോകുന്നു അച്ഛാ..\"

മകന്റെ വാക്കുകൾ ഇടറി പോകുന്നത് അച്ഛൻ അറിഞ്ഞു.

\"മോനേ..നിന്നെ വിഷമിപ്പിക്കാൻ ചോദിച്ചതല്ല.\"

\"അറിയാം അച്ഛാ..ഒരു പെൺകുട്ടിയോടും തോന്നാത്ത ഒരു അട്രാക്ഷൻ അവളെ കണ്ടപ്പോൾ മുതൽ എന്റെ ഉള്ളിൽ തോന്നിയതാണ്. നൃത്തവേഷത്തിൽ അപ്സര സുന്ദരിയെ പോലെ അവളെ കണ്ടപ്പോൾ മുതൽ എന്റെ മനസ്സ് എന്നോട് പറഞ്ഞതാണ് എന്റെ പാതി അവൾ ആണെന്ന്..\"

\"മോൻ പേടിക്കണ്ട ആ കുട്ടി എന്റെ മോനെ തിരിച്ചറിയുന്ന ഒരു ദിവസം വരും. അന്ന് അച്ഛൻ തന്നെ മുന്നിട്ട് നടത്തി തരും നിങ്ങളുടെ വിവാഹം.\"

അച്ഛനെ കെട്ടിപ്പിടിച്ചു മകൻ. അവന്റെ കണ്ണുനീർ തുള്ളികൾ അച്ഛന്റെ തോളിൽ വീണ് ചിതറി.എല്ലാം കേട്ട് വാതിലി ന് മറവിൽ നിന്ന് സാരി തലപ്പ് കൊണ്ട് കണ്ണുകൾ തുടച്ചു ജയലക്ഷ്മി അമ്മ.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

പിറ്റേദിവസം രാവിലെ കുളികഴിഞ്ഞ് ഉള്ളതിൽ വെച്ച് നല്ല വസ്ത്രം തന്നെ ഇട്ടു ചന്ദനയും നന്ദനയും ഒരുങ്ങി ഇറങ്ങി.സൂര്യയും അവരുടെ കൂടെ കൂടി.മാഷിനെ കണ്ട് കാശു വാങ്ങി കയ്യോടെ കൊടുക്കാൻ ആയിരുന്നു.ഒരേ ബസ്സിൽ തന്നെയാണ് ടൗൺ വരെ മൂന്നുപേർക്കും പോകാനും ഉള്ളത്.മാഷിനെ കണ്ട് കാശു വാങ്ങി സൂര്യന് കൊടുത്തു ചന്ദന. ബസ് വന്നപ്പോൾ മൂന്നുപേരും കയറി.ടൗണിൽ ഇറങ്ങി അമ്മമ്മയ്ക്ക് കുറച്ച് പലഹാരങ്ങൾ വാങ്ങി. അവിടെ മാമനും അമ്മായിയും ഉണ്ട്. രണ്ടു  മക്കളാണ്. മാമന്.തിരിച്ചു വരുമ്പോൾ വല്യച്ഛന്റെ വീട്ടിൽ കയറാം എന്നായിരുന്നു തീരുമാനം.ബസ്സിറങ്ങി മാമന്റെ വീട്ടിലേക്ക് നടന്നു രണ്ടുപേരും.അകലെ നിന്ന് തന്നെ അവരെ കണ്ട അമ്മായി ഓടി വന്നു.

\"ആരാ ഇൗ വരുന്നത്? മക്കളെ ഇൗ വഴി ഒക്കെ മറന്നോ നിങൾ? ഞങ്ങള് അവിടേക്ക് വരും എന്നല്ലാതെ ആരെയും അവിടുന്ന് ഇങ്ങോട്ട് കാണാറില്ല..\"

അമ്മായി ഓടി വന്ന് രണ്ടുപേരുടെയും കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.

\"എക്സാം അല്ലേ അമ്മായി ഇവൾക്ക്. സ്റ്റഡിലീവാണ് ഇപ്പോൾ. അത്യാവശ്യ കാര്യം ഉള്ളത് കൊണ്ട് ഞാൻ ഇവളെയും കൂട്ടി പോന്നത്. മക്കൾ സ്കൂളിൽ പോയി അല്ലേ?\"

ചന്ദന ഉമ്മറത്തേക്ക് കയറി കൊണ്ട് ചോദിച്ചു.

\"പോയി മോളേ..\"

\" എവിടെ അമ്മമ്മ\"?

\"അമ്മയ്ക്ക് ക്ഷീണം ആണ് മക്കളെ..ഇടയ്ക്ക് കിടക്കും.വാ..അകത്തുണ്ട്.\"

അമ്മായി വിളിച്ചു കൊണ്ട് അകത്തേക്ക് നടന്നു.

\"എവിടെ എന്റെ സുമതി കുട്ടി..\"

ചന്ദന വിളിച്ചു കൊണ്ട് കിടക്കുകയായിരുന്ന അമ്മ മ്മയെ കെട്ടിപ്പിടിച്ചു.

\"അമ്മമ്മ ടെ മക്കള് വന്നോ? എത്ര ദിവസായി നിങൾ ഇവിടെ വരെ ഒന്ന് വന്നിട്ട്. അമ്മമ്മ ചത്തൂന്ന് അറിയാൻ  വന്നതാണോ?\"

അമ്മമ്മ  ചോദിച്ചു.

\"എന്താ അമ്മേ കുട്ടികളോട് ഇങ്ങനെയാണോ പറയുന്നത്?\"

അമ്മായി ശാസനയോടെ അമ്മമ്മ യെ നോക്കി.

\"സാരമില്ല അമ്മായി അമ്മമ്മയുടെ വിഷമത്തിന് പറഞ്ഞതല്ലേ.. പോട്ടെ.. മാമൻ എവിടെ? കട തുറക്കാൻ പോയിട്ടുണ്ടാകും അല്ലേ.?\"

\"അതെ മോളേ..നേരത്തെ പോകും\".

കവലയിൽ പച്ചകറി കട നടത്തുകയാണ് അത്യാവശ്യം തരക്കേടില്ലാതെ ജീവിച്ചു പോകുന്നു.ജോലി കിട്ടിയ കാര്യം പറഞ്ഞു ചന്ദന..അമ്മമ്മ അവളെ തലയിൽ തൊട്ട് അനുഗ്രഹിച്ചു.അമ്മമ്മയുടെ തൊട്ട്  കണ്ണിൽ വെച്ചു ചന്ദന.ഉച്ചവരെ അവിടെ ഇരുന്ന് മാമൻ വന്നു ഊണ് കഴിച്ചിട്ടാണ് രണ്ടുപേരും അവിടെ നിന്ന് ഇറങ്ങിയത്. വരുന്ന വഴി വല്യച്ഛന്റെ വീട്ടിൽ കയറി..ജോലി കാര്യം പറഞ്ഞപ്പോൾ സുഖിച്ചില്ല വല്യച്ഛ ന്.

\"വലിയ വലിയ കമ്പനികളിൽ ജോലിക്ക് പോകുമ്പോൾ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട. മോഹ ശമ്പളം ഒക്കെ തരും അവർ. അതിന് വേറെ ലക്ഷ്യങ്ങളും ഉണ്ടാകും.\"

അർത്ഥം വെച്ച് വല്യച്ഛൻ പറഞ്ഞപ്പോൾ മറുപടി പറയാൻ അറിയാമായിരുന്നിട്ടും ചന്ദന ഒന്നും പറഞ്ഞില്ല.

പെട്ടന്ന് കാര്യം പറഞ്ഞു രണ്ടുപേരും ഇറങ്ങി.ബസ്സിറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ വഴിയിൽ വെച്ച് സുധി വരുന്നത് ചന്ദന കണ്ടു.പക്ഷേ കാണാത്ത ഭാവത്തിൽ സുധി പോയത് അവളുടെ മനസ്സിൽ സംശയം തോന്നി.( തുടരും)


നാദം നിലച്ച ചിലങ്ക.( ഭാഗം 8)

നാദം നിലച്ച ചിലങ്ക.( ഭാഗം 8)

4.7
1465

സുധി മനഃപൂർവം ഒഴിഞ്ഞു മാറിയതായിരുന്നു. അവളെ കാണുമ്പോൾ കുറ്റബോധം വേട്ടയാടി അവനെ.മറച്ചു പിടിച്ച സത്യങ്ങൾ മറനീക്കി പുറത്ത് വരാൻ ഇനി അധിക സമയമില്ല. തന്റെ മനസ്സിൽ അവളോട് പ്രണയമായിരുന്നു എന്നറിഞ്ഞാൽ,..ഓർക്കുമ്പോൾ തന്നെ അവന് ഭയം തോന്നി.അവളുടെ സൗഹൃദം എന്നെന്നേക്കുമായി നഷ്ടപ്പെടും.ജോലി വേണ്ടെന്നു അവള് വെച്ചാലും ഇന്ദ്രൻ അവളെ തേടി വരിക തന്നെ ചെയ്യും.അവന്റെ വാക്കുകൾ ഇപ്പോഴും കാതിൽ മുഴങ്ങി കൊണ്ടിരിക്കുന്നു.\"മോളേ..നീ വീട്ടിലേക്ക് ചെല്ല്.ചേച്ചി സുനിതേച്ചിയെ കണ്ടിട്ട് വന്നോളാം. ജോലി കിട്ടിയ കാര്യം പറയുകയും വേണം.ചേച്ചി വരാം.മോന് മിട്ടായി വാങ്ങി വേണം പോകാൻ.\"ചന്ദ