Aksharathalukal

❤️ നീയും ഞാനും..?? ❤️


❤️നീയും ഞാനും..?? ❤️

           
             

               Part - 5



✍️ ❤️ഗന്ധർവ്വന്റെ
           യക്ഷി ❤️




തണുത്ത തറയിൽ വാഴയിലയിൽ വെള്ള പുതച്ചു കിടത്തിയിരിക്കയാണ് ഉണ്ണിയുടെ ശരീരം.
ഏതോ കോണിലേക്കു ദൃഷ്ടി പതിപ്പിച്ചു ഇരിക്കയാണ് പാർവതി.
ഒന്ന് കരയുക പോലും ചെയ്യാതെ ഒരേ ഇരുപ്പ്. ആളുകൾ വരുന്നതും പോകുന്നതും ഒന്നും അവൾ അറിഞ്ഞില്ല... വേറെയെതോ ലോകത്തിൽ എന്നപോലെ ഇരിക്കുന്ന അവരെ കാണും തോറും ഗായത്രിയിൽ വല്ലാത്ത ഭയം ഉടലെടുത്തു.

ചുറ്റിനും കൂടി നിൽക്കുന്ന അച്ഛന്റെ ബന്ധുക്കളുടെ തുറിച്ചു നോട്ടം അവളെ അസഹ്യപെടുത്തി. ജയ അവളെ നോക്കി അടുത്തിരിക്കുന്നവരോട് എന്തൊക്കെയോ പറയുന്നുണ്ട്.എന്ത് വേണേലും പറഞ്ഞോട്ടെ
അച്ഛന്റെ നഷ്ടം പോലെ ആവില്ലല്ലോ അത്.

അമ്മയ്ക്ക് പറയത്തക്ക ബന്ധുക്കൾ ഒന്നും ഇല്ല.. ചെറുപ്പത്തിലേ അമ്മയും അച്ഛനും മരിച്ചു.ബന്ധുക്കളുടെ സംരക്ഷണയിൽ ആയിരുന്നു കഴിഞ്ഞിരുന്നത്. അച്ഛനൊപ്പം ഈ വീട്ടിൽ താമസത്തിന് വന്നതിനു ശേഷം ആണ് അമ്മ സന്തോഷം എന്തെന്ന് അറിഞ്ഞത്.അച്ഛന്റെ വീട്ടുകാർ വല്യ കുഴപ്പക്കാർ അല്ലെങ്കിലും ഇങ്ങോട്ടുള്ള അടുപ്പം വളരെ കുറവാണ്. ഗായത്രിക്ക് മരിച്ചു പോയ അച്ഛമ്മേടെ ഛായ ആണെന്നാണ് അവരുടെ വയ്പ്.. അത് കൊണ്ട് മാത്രം അവളോട് ഒരു പ്രതേക സ്നേഹം ഉണ്ട്. അതാണ് ജയക്കും ഊർമിളക്കും അവളോടുള്ള ദേഷ്യം.. മാത്രമല്ല എല്ലാത്തിലും ഊർമ്മിളയെക്കാൾ ഒരു പടി മുന്നിൽ ആണ് ഗായത്രി.
എല്ലാരുടേം മുന്നിൽ ഗായത്രിയെ വിലകുറച്ചു കാണിക്കുന്ന ഒരു അവസരവും അവർ പാഴാക്കാറില്ല. ഇപ്പോഴും.... സ്വന്തം സഹോദരൻ മരിച്ചു കിടക്കുമ്പോഴും അവർ അത് തന്നെ ചെയ്യുന്നു

ഗായത്രിയുടെ കൂട്ടുകാരി ദീപികയുടെ അച്ഛൻ ആണ് എല്ലാക്കാര്യവും ഓടി നടന്നു ചെയ്യുന്നത്.
ബന്ധുകളിൽ ചിലർക്ക് അത് പിടിക്കുന്നില്ലെങ്കിലും ആരും എതിർക്കുന്നില്ല.. ചിലപ്പോൾ എല്ലാം അവരുടെ തലയിലായാലോ...

അച്ഛന്റെ ചടങ്ങുകൾ നടക്കുമ്പോഴും അമ്മ അതൊന്നും അറിയാത്ത മട്ടായിരുന്നു. അതായിരുന്നു ഗായത്രിയെ ഏറെ ദുഖിപ്പിച്ചത്.
ചടങ്ങുകൾ തീരാൻ വേണ്ടി കാത്തിരുന്നു എന്നോണം എല്ലാരും മടങ്ങിപ്പോയി.  വൈകുന്നേരത്തോടെ ദീപികയുടെ അച്ഛനും അമ്മയും മടങ്ങി. ദീപിക കുറച്ചു ദിവസം ഗായത്രിയുടെ ഒപ്പം നിൽക്കട്ടെ എന്ന് അവർ തീരുമാനിച്ചു.ഗായത്രിയുടെ ഇപ്പോഴത്തെ മാനസിക അവസ്ഥയിൽ അവളെ തനിച്ചാക്കിപോകുന്നത് ശെരിയല്ല എന്നവർക്ക് തോന്നി.



ആ സാഹചര്യത്തിൽ ദീപികയുടെ സാന്നിധ്യം അവൾക് ഒരു അനുഗ്രഹമായി.. ഇത്രയൊക്കെ സംഭവിച്ചിട്ടും അരവിന്ദനും കുടുംബവും അവിടെ എത്താത്തത്തിൽ അവൾക് അതിശയം തോന്നി.. അച്ഛന്റെ ഉറ്റ ചങ്ങാതി ആണ്.
മനുഷ്യന്റെ സ്വാഭാവം മാറാൻ ഒരുപാട് സമയം ഒന്നും വേണ്ട എന്നവൾക് മനസിലായി.

അച്ഛൻ മരിച്ചു കുറെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ ദീപിക ആണ് അങ്ങനൊരു സംശയം എന്നോട് പറഞ്ഞത്

ഗായു.... അമ്മ.... അമ്മയുടെ രീതികൾ നീ ശ്രദ്ധിക്കുന്നുണ്ടോ.. അമ്മ ഇപ്പൊ പഴയ ആളെ അല്ല.


ദീപു.... നീ എന്താ പറഞ്ഞു വരുന്നത്....???


എടാ..... അമ്മ ഇപ്പൊ വേറേതോ ലോകത്ത് ജീവിക്കുന്ന മട്ടാണ്. നമുക്ക് അമ്മയെ ഒരു സൈക്യാട്രിസ്റ്റിനെ കാണിക്കാം......


നീ എന്താ പറഞ്ഞു വരുന്നത് എന്റമ്മക്ക് ഭ്രാന്ത് ആണെന്നാണോ...??

ദേഷ്യവും സങ്കടവും കൊണ്ട് ഗായത്രി ചോദിച്ചു


എന്നല്ല മോളെ ഞാൻ പറഞ്ഞത്... നീ നോക്കിയേ.. അച്ഛൻ മരിച്ചെന്നു അറിഞ്ഞിട്ട് അമ്മയ്ക്ക് എന്തെങ്കിലും റിയാക്ഷൻ ഉണ്ടായോ.. നീയും കണ്ടതാണല്ലോ അത്... ഒന്ന് കരഞ്ഞോ അമ്മ.... ഒരേ ഇരുപ്പല്ലേ..??
അതെല്ലാം പോട്ടെ... ഇത്ര നാൾ ആയിട്ടും നിന്നോട് എന്തെകിലും മിണ്ടിയോ... നിന്നെ പോലും അറിയാത്ത മട്ടിൽ അല്ലെ...??
അതാ ഞാൻ പറഞ്ഞത്...
ഗായു... മോളെ... ബി പ്രാക്ടിക്കൽ... നമുക്ക് അമ്മയെ തിരിച്ചു കൊണ്ട് വരണം...


അവളുടെ തോളിൽ തട്ടി ആശ്വസിപ്പിക്കവേ ദീപിക പറഞ്ഞു

അമ്മയെ ഡോക്ടറിനെ കാണിക്കുന്നതിനും എല്ലാത്തിനും കൂടെ ഉണ്ടായിരുന്നു ദീപികയും കുടുംബവും... അമ്മയുടെ അപ്പോഴത്തെ അവസ്ഥയിൽ അവിടെ അഡ്മിറ്റ്‌ ചെയ്യാതെ വേറെ വഴിയില്ലെന്നായി.. പക്ഷേ അങ്ങനെ വരുമ്പോ ഞാൻ ഒറ്റക്കാവും.. അതിനും ദീപിക തന്നെ പരിഹാരം കണ്ടു. അവളുടെ വീട്ടിൽ നിന്ന് പഠിക്കുക. അമ്മ സുഖമായി വരുമ്പോൾ തിരിച്ചു വീട്ടിലേക്ക് പോയാൽ മതിയല്ലോ


എല്ലാം ശെരിയാണ്
എന്നാലും.......തിരിച്ചു ആ കോളേജിൽ പഠിക്കാൻ പോകണം എന്നോർത്തപ്പോൾ....


ദീപികയോട് പറഞ്ഞതും അവൾ എന്നെ കൊന്നില്ലെന്നേ ഉള്ളു


ആഹാ... നല്ല ഐഡിയ... അപ്പൊ നീ ജീവിതകാലം മുഴുവനും വീടിനുള്ളിൽ അടഞ്ഞിരിക്കാനാണോ ഉദ്ദേശിക്കുന്നത്...??


അങ്ങനെ അല്ല ഡീ... ഞാൻ എന്തെകിലും ജോലി ചെയ്തു അമ്മയെ നോക്കിക്കൊള്ളാം എന്നാ ഉദേശിച്ചത്‌..


എന്റെ മറുപടിക്ക് കത്തുന്ന നോട്ടം ആയിരുന്നു കിട്ടിയത്


മോളെ... ജീവിതം ഒന്നേയുള്ളു.. അത് നീ വെറുതെ നിസാര കാര്യത്തിന് നശിപ്പിക്കരുത്

ദീപുന്റെ അമ്മയാണ്


അത്... അമ്മേ... ഞാൻ എങ്ങനെ ആ കോളേജിൽ... എല്ലാരും എന്നെ.....


പറഞ്ഞു മുഴുപ്പിക്കനാവും മുൻപ് ദീപിക അവളുടെ കൈ നോക്കി ഒരെണ്ണം കൊടുത്തു.


എടീ.... മണ്ടൂസേ.... നീ ആരെയാ പേടിക്കുന്നത്... ആരെന്ത് പറയും എന്നാ... ങേ...??
നീ എന്തെങ്കിലും തെറ്റ് ചെയ്തോ.. ഇല്ലല്ലോ.. പിന്നെ നീ ആരെയും പേടിക്കേണ്ട കാര്യം ഇല്ല.. നാളെ നീ കോളേജിൽ വരുന്നു... ഓക്കേ

അവസാന വാക്കെന്നോണം അവൾ പറഞ്ഞു നിർത്തി

ഗായത്രിക്ക് പിന്നെ മറുപടി ഇല്ലാതായി



പിറ്റേന്ന് കോളേജിൽ പോയപ്പോൾ പേടിച്ച പോലെ ഒന്നും നടന്നില്ല. കൂട്ടുകാരും അധ്യാപകരും ആശ്വാസവാക്കുകളുമായി അവൾക്കൊപ്പം ഉണ്ടായിരുന്നു

മോള് ഒന്ന് കൊണ്ടും ടെൻഷൻ ആവണ്ട.... പഠിത്തത്തിൽ മാത്രം ശ്രദ്ധിക്കു... പിന്നെ മോളെ ആ \"വിഷ്ണുവിന്റെ\" പേര് പറഞ്ഞു ആരെങ്കിലും കളിയാക്കിയാൽ ഞങ്ങളോട് പറയാൻ മടിക്കേണ്ട കേട്ടോ... ഉം... ശെരി ക്ലാസ്സിലേക്ക് പൊക്കോ..


കോളേജിലെ തന്നെ അവൾക്കേറ്റവും ഇഷ്ട്ടപെട്ട വസുന്ധര ടീച്ചർ പറഞ്ഞു.



മിണ്ടാതെ തലയാട്ടിക്കൊണ്ട് അവൾ ക്ലാസ്സിലേക്ക് നടന്നു...
\" വിഷ്ണു \" അപ്പൊ അതാണ് അവന്റെ പേര്
അവൾ മനസിൽ ഉരുവിട്ടു..
അങ്ങനെ മറക്കാൻ പാടില്ല ആ പേര്.
അവളുടെ കണ്ണുകൾ നീറിപ്പുകഞ്ഞു

   *****************

വൈകുന്നേരം അമ്മയെ ഹോസ്പിറ്റലിൽ പോയി കണ്ടിട്ടാണ് അവർ ഇരുവരും വീട്ടിലേക്ക് തിരിച്ചത്


ഹാ... എങ്ങനെ ഉണ്ടായിരുന്നു ഇന്നത്തെ ദിവസം...??

ചെന്നപാടെ ദീപികയുടെ അച്ഛൻ ചോദിച്ചു



എന്തുണ്ടാവാൻ... ഇവൾ വെറുതെ പേടിച്ചതല്ലേ അച്ഛാ...



ഞാൻ  അപ്പോഴേ പറഞ്ഞില്ലേ ഒന്നും ഓർത്തു ടെൻഷൻ വേണ്ടെന്ന് .... ആ പിന്നേ... ഞാൻ അവനെ കുറിച്ച് ഒന്ന് അന്വേഷിച്ചു..
നിങ്ങൾ \" വൈഡൂര്യ  ജ്യൂവലറി \" എന്ന് കേട്ടിട്ടുണ്ടോ....???

പിന്നെ കേൾക്കാതെ.... അവിടുന്ന് അല്ലെ അച്ഛൻ കഴിഞ്ഞ ബര്ത്ഡേയ്ക്ക് എനിക്ക് ഡൈമണ്ട് റിങ് വാങ്ങിത്തന്നത്...


ആ... അത് തന്നെ.. അതിന്റെ ഓണർ ആണ് ഈ വിഷ്ണു..


ങ്‌ഹേ..... ആണോ...???!!!. എന്നിട്ടാണോ ഇയാൾ ഈ താന്തോന്നിത്തരം ചെയ്യുന്നത്....???

ദീപികയ്ക്ക് ആശ്ചര്യമായി.. ഗായത്രിയുടെ അവസ്ഥയും മറിച് ആയിരുന്നില്ല


ഉം.. നല്ല മനുഷ്യരാണ് അവന്റെ അച്ഛനും അമ്മയും.. ഇവൻ മാത്രം എങ്ങനെയോ തലതിരിഞ്ഞു. എന്തായാലും ഇപ്പൊ അവൻ ഇവിടില്ല..അവരുടെ വിദേശത്തുള്ള ഷോപ്പിൽ എല്ലാം നോക്കി നടത്താൻ ഏല്പിച്ചിരിക്കയാണ്


ആര്.....


അവന്റെ അച്ഛൻ... ഇവിടുത്തെ ഷോപ്പിലെ സെക്യൂരിറ്റിയിൽ നിന്നും ഞാൻ അറിഞ്ഞതാ ഇതൊക്കെ



ഹാ... ബെസ്റ്റ്... ഇവനെ തന്നെ ഏൽപ്പിക്കണം..അവൻ അത് കുട്ടിച്ചോറാക്കും.. അല്ലേടി..

ദീപു ഗായത്രിയെ നോക്കി.


എന്തായാലും ഇനി അതൊക്ക നീ മനസിൽ നിന്നു കളയു ഗായു... ഇനി ഒരിക്കലും അവനെ കാണാനും പോകുന്നില്ലല്ലോ.. നിന്റെ ശ്രദ്ധ പഠിത്തത്തിൽ മാത്രം ആയിരിക്കണം...



അവസാന വാക്കെന്നോണം ദീപിക പറഞ്ഞു.ഗായത്രി ഒന്നും മിണ്ടാതെ മുകളിലേക്ക് കയറി പോയി



എങ്ങനെ ശ്രദ്ധിക്കും പഠിത്തത്തിൽ. എല്ലായ്പോഴും ആ നശിച്ച സംഭവം മനസിനെ വേട്ടയാടുന്നു... ഒപ്പം അച്ഛന്റെയും അമ്മയുടെയും മുഖങ്ങളും..
ആകെ ഒരു സമാധാനം ഇനി ആ മുഖം കാണേണ്ടി വരില്ലലോ എന്നോർത്താണ്




തേർഡ് ഇയർ എക്സാം കഴിഞ്ഞിരിക്കുന്ന ടൈമിൽ ആണ് ഒരു ദിവസം അമ്മയെ അഡ്മിറ്റ്‌ ആക്കിയിരിക്കുന്ന ഹോസ്പിറ്റലിൽ നിന്നും വിളി വരുന്നത്.. കേട്ടപാടെ എല്ലാരും കൂടെ അങ്ങോട്ടേക്ക് തിരിച്ചു.. അവിടെ ചെന്നു എത്തുന്നവരെ അറിയില്ലായിരുന്നു എന്റെ അമ്മ എന്നെ തനിച്ചാക്കി പോയെന്നു.. അച്ഛനെ പോലെ തന്നെ അമ്മയും....
സൈലന്റ് അറ്റാക്ക് ആയിരുന്നത്രെ.എനിക്ക് സ്വന്തം എന്ന് പറയാൻ ഈ ലോകത്തിൽ അവശേഷിച്ചിരുന്ന  ആള്. അതും പോയി. ഒരു നിമിഷം എന്റെയും സമനില തെറ്റിയോന്ന് തോന്നിപ്പോയി.. ബന്ധുക്കളും സ്വന്തക്കാരും അച്ഛന്റെ മരണത്തോടെ ഒറ്റപ്പെടുത്തിയത് കൊണ്ട് ആരെയും അറിയിക്കേണ്ടി വന്നില്ല.


ജീവിതത്തിലെ വിരസമായ നാളുകൾ.. അതാണ് ഇപ്പൊ ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. പോകണം ഇവിടെ നിന്നും.. ഒരിക്കലും താൻ ദീപികക്കും വീട്ടുകാർക്കും ഒരു ബുദ്ധിമുട്ട് ആവരുത്



ഒട്ടും പ്രതീക്ഷിക്കാതെ ഒരു ദിവസം എന്നെ തേടി ഒരു അതിഥി  എത്തി.. എന്റെ വസുന്ധര ടീച്ചർ.ദീപുവും ഞാനും വളരെ സന്തോഷത്തോടെ അവരെ സ്വീകരിച്ചു


          ഗായത്രി......



എന്താ ടീച്ചർ......????




എന്താ നിന്റെ നെക്സ്റ്റ് പ്ലാൻ..... ഐ മീൻ.... അടുത്ത് നിനക്ക് എന്ത് പഠിക്കാൻ ആണ് താല്പര്യം....????



ഒരുഗതിയും ഇല്ലാതെ മറ്റൊരാളിന്റെ ചിലവിൽ കഴിയുന്ന ഞാൻ എന്ത് പ്ലാൻ ചെയ്യാനാണ്...
അവൾ ചിന്തിച്ചു 




ഗായത്രി ഞാൻ ചോദിച്ചതിന് മറുപടി തന്നില്ല......


മറുപടി ഒന്നും കിട്ടാതായപ്പോൾ അവർ വീണ്ടും ചോദിച്ചു



ടീച്ചർ നല്ല ആളോടാ ചോദിക്കുന്നത്... അവൾക് ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിക്കാനാ താല്പര്യം..



അതെന്താ ഗായത്രി അങ്ങനെ...?????



ഗായത്രി ഒന്നും മിണ്ടാതെ കുനിഞ്ഞിരുന്നു



അവൾക് ഇപ്പൊ ജോലിക്ക് പോകണം എന്നാ ടീച്ചർ.. ജോലിക്ക് പോയി ഞങ്ങളോട് ഉള്ള കടം വീട്ടണം അതാണ് ഇവളുടെ ലക്ഷ്യം..



അത് കൊള്ളാല്ലോ... അപ്പൊ നിനക്കു പഠിച്ചു ഒരു ജോലി നേടണ്ട...നീ  ജീവിതത്തിൽ ഒന്നുമല്ലാതായി തീരുന്നത് കണ്ടാൽ നിന്റെ അച്ഛന്റെയും അമ്മയുടെയും ആത്മാവിന് ശാന്തി കിട്ടുമോ.. അതെല്ലാം പോട്ടെ നിന്നെ ഇത്രത്തോളം തകർത്തവരുടെ മുന്നിൽ നിനക്കു ജയിക്കണ്ടേ....????



ഗായത്രിക്ക് അതിനൊന്നിനും മറുപടി ഇല്ലായിരുന്നു 





ഇങ്ങു നോക്ക് മോളെ... ഞാൻ നിന്നോട് ചോദിക്കാതെ ഒരു കാര്യം തീരുമാനിച്ചു. അതായത്... നിന്നെ ഞാൻ എന്റെ വീട്ടിലേക്ക്  കൂട്ടിക്കൊണ്ട് പോകുകയാ. എന്റെ മകളായി നീ അവിടെ ജീവിക്കും. നിന്റെ പഠനം ഒക്കെ ഞാൻ നോക്കിക്കൊള്ളാം



ഗായത്രി ഒന്നും മനസിലാകാതെ അവരെ നോക്കി



നീ ഇങ്ങനെ ടീച്ചറെ മിഴിച്ചു നോക്കണ്ട. നിനക്ക് ഞങ്ങടെ കൂടെ കഴിയാൻ അല്ലെ ബുദ്ധിമുട്ട് ഉള്ളു.ടീച്ചർ നിന്നെ സ്വൊന്തം മകളായി കൂട്ടുക അല്ലെ. മാത്രമല്ല നിനക്കു ടീച്ചറിനെ ഒരുപാട് ഇഷ്ടവും ആണല്ലോ... ടീച്ചറിന് നിന്നെയും.....




അവസാന വാചകം പറഞ്ഞപ്പോൾ ദീപികയുടെ സ്വരം ചെറുതായൊന്നു ഇടറി. അത് ടീച്ചറിന് പെട്ടെന്ന് മനസ്സിലാവുകയും ചെയ്തു



ദീപിക..... നിന്റെ കൂട്ടുകാരിയെ ഞാൻ നിന്നിൽ നിന്നും അടർത്തി കൊണ്ട് പോകുന്നത് അല്ല.അവളെ പോലെ തന്നെ നീയും എനിക്ക് മകൾ ആണ്. നിനക്ക് അച്ഛന്റെയും അമ്മയുടെയും സംരക്ഷണം ഉണ്ട്. അവൾക്കോ...???
നിങ്ങൾക്ക് അറിയാലോ എനിക്ക് സ്വന്തമെന്ന് പറയാൻ ഈ  ലോകത്ത് ആരും ഇല്ലാന്ന്. ഒരു കുഞ്ഞിനെ പോലും ദൈവം എനിക്ക് തന്നില്ല.. കൂടെയുണ്ടായിരുന്ന തുണയെ ദൈവം നേരത്തെ വിളിച്ചു.. ഉണ്ടായത് കുറച്ചു സമ്പത്ത് മാത്രം.. അത് മാത്രം ഉണ്ടായാൽ ജീവിതത്തിൽ സന്തോഷം വരുമോ.....??
ഇതൊന്നും കെട്ടിമൂടി വച്ചിട്ട് കാര്യം ഇല്ലാന്ന് അറിയാം... സഹായിക്കുന്നുണ്ട് എല്ലാരേം... പക്ഷേ.... എനിക്ക് എന്തെങ്കിലും പറ്റിയാൽ....എനിക്ക് സ്വന്തം എന്ന് പറയാൻ ആരെങ്കിലും വേണ്ടേ.


മെല്ലെ അവർ ഗായത്രിയുടെ അരികിലേക്ക് വന്നു അവളുട മുടിയിൽ തലോടി



ഞാൻ ഇവളെ കൊണ്ട് പൊക്കോട്ടെ... എന്റെ മകളായി....



അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു



ടീച്ചർ..... ടീച്ചറിന്റെ ഉള്ളിൽ ഇത്രയും നൊമ്പരം ഉണ്ടെന്നു ഞങ്ങൾ അറിഞ്ഞില്ല. ഗായത്രി വരുകയാണെങ്കിൽ ടീച്ചർ അവളെ കൊണ്ട് പൊയ്ക്കോളൂ....




നിറഞ്ഞ കണ്ണുകളോടെ ദീപിക പറഞ്ഞു




പിന്നീട്ടങ്ങോട്ട് എല്ലാം ടീച്ചർ ആയിരുന്നു തീരുമാനിച്ചത്.. MBBS ന് ചേർത്തതു മുതൽ ബാക്കിയെല്ലാത്തിനും ടീച്ചർ ഉണ്ടായിരുന്നു. ഒരു അമ്മയെ പോലെ..
കൂടെ  കട്ടക്ക് സപ്പോർട്ടിനു ദീപികയും. പക്ഷേ അതിനിടയിൽ അവൾക് നല്ലൊരു പ്രൊപോസൽ വന്നപ്പോൾ അവളെ അങ്ങ് കെട്ടിച് വിട്ടു US ൽ സെറ്റിൽ ആയ പയ്യനോടൊപ്പം... ആ സമയത്താണ് ടീച്ചർ സുഖമില്ലാതെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയത്.. പയ്യന്റെ ഫാമിലി മുഴുവനും പാലക്കാട്‌ ആയത് കൊണ്ട് അവിടെ വച്ചായിരുന്നു മാര്യേജ്. ടീച്ചരിനെ ഒറ്റക്കാക്കിയിട്ട് പോകാനും തോന്നിയില്ല.. അതിന്റെ പരിഭവം ഇപ്പഴും മാറിയിട്ടില്ല അവൾക്..
അവളും പറഞ്ഞതാണ് ടീച്ചറിനെ ഒറ്റക്കാക്കി വരണ്ട എന്ന്.. എന്നാലും എന്നെ കൂടെ കൂടെ കളിയാക്കിയില്ലെങ്കിൽ അവൾക് എന്തോ പോലെയാണ്.. ആ പിണക്കം മാറ്റാൻ ആണ് ഇന്നവളുടെ കുഞ്ഞിന്റെ ബര്ത്ഡേ ക്ക് എന്ത് വന്നാലും പോകണം എന്ന് തീരുമാനിച്ചത്.

അയ്യോ.... ഇന്ന് 8 മണിക്ക് അല്ലെ ബര്ത്ഡേ ഫങ്ക്ഷൻ...

പെട്ടെന്നു പൂർവകാല ചിന്തകളിൽ നിന്നും അവൾ പിടഞ്ഞുണർന്നു.  ക്ലോക്കിൽ നോക്കിയപ്പോ സമയം 7.10.


ഈശ്വരാ.... ഇത്ര സമയം ഞാൻ ഇതിനകത്ത് കിടന്നോ...??


സ്വൊയം പറഞ്ഞു അവൾ ചാടി എണീറ്റു.



വേഗം പോയി കുളിച്ചു ഫ്രഷ് ആയി അവൾ റൂമിനു പുറത്ത് ഇറങ്ങി.

രാവിലെ നടന്ന ഒരു സംഭവങ്ങളും അവളെ അലട്ടിയതെ ഇല്ല.. തന്റെ പ്രിയ കൂട്ടുകാരിയെ കാണുന്നു. അതായിരുന്നു അവളുടെ  മനസ്സിൽ നിറഞ്ഞു നിന്നത്.
വരാൻ പോകുന്ന ദിനങ്ങൾ എന്താണ് തനിക്ക്  കരുതി വച്ചിരിക്കുന്നത് എന്ന് പോലും ഓർക്കാതെ അവൾ  കാറിലേക്ക് കയറി..

                             തുടരും....


❤️ നീയും ഞാനും..? ❤️

❤️ നീയും ഞാനും..? ❤️

4
378

    Part - 6✍️ ❤️ഗന്ധർവ്വന്റെ           യക്ഷി ❤️      എന്നത്തേതിനേക്കാൾ തിരക്ക് കുറവായിരുന്നു റോഡിൽ.എങ്കിലും അവൾ പതിയെ ആണ് ഡ്രൈവ് ചെയ്തത്..തന്നെ വർഷങ്ങൾക് ശേഷം നേരിൽ കാണുമ്പോൾ എന്തായിരിക്കും ദീപുവിന്റെ പ്രതികരണംപാവം..... അവൾ തന്റെ ഒപ്പം എല്ലാത്തിനും കൂടെ നിന്നു അടുത്തില്ലെങ്കിൽ  പോലും.. ഇപ്പൊ അവളുടെ ഈ വരവ് തന്നെ തനിക്ക് വേണ്ടി മാത്രം ഉള്ളതാണ്.ഓരോന്ന് ആലോചിച്ചു കൂട്ടി പോകവേ ഫങ്ക്ഷൻ നടക്കുന്ന ഓഡിറ്റോറിയം കടന്നു പോയി..അവൾ വണ്ടി റിവേഴ്‌സ് എടുത്തു ഓഡിറ്ററിയത്തിന് ഉള്ളിലേക്കുള്ള ഒഴിഞ്ഞ കോണിൽ ആയി പാർക്ക്‌ ചെയ്തു.വളരെ ഭംഗിയായി ഒട്ടും ആഡംബരം ഇല്ലാതെ