Aksharathalukal

❤️ നീയും ഞാനും..? ❤️

    Part - 6

✍️ ❤️ഗന്ധർവ്വന്റെ
           യക്ഷി ❤️




      എന്നത്തേതിനേക്കാൾ തിരക്ക് കുറവായിരുന്നു റോഡിൽ.എങ്കിലും അവൾ പതിയെ ആണ് ഡ്രൈവ് ചെയ്തത്..

തന്നെ വർഷങ്ങൾക് ശേഷം നേരിൽ കാണുമ്പോൾ എന്തായിരിക്കും ദീപുവിന്റെ പ്രതികരണം
പാവം..... അവൾ തന്റെ ഒപ്പം എല്ലാത്തിനും കൂടെ നിന്നു അടുത്തില്ലെങ്കിൽ  പോലും.. ഇപ്പൊ അവളുടെ ഈ വരവ് തന്നെ തനിക്ക് വേണ്ടി മാത്രം ഉള്ളതാണ്.


ഓരോന്ന് ആലോചിച്ചു കൂട്ടി പോകവേ ഫങ്ക്ഷൻ നടക്കുന്ന ഓഡിറ്റോറിയം കടന്നു പോയി..
അവൾ വണ്ടി റിവേഴ്‌സ് എടുത്തു ഓഡിറ്ററിയത്തിന് ഉള്ളിലേക്കുള്ള ഒഴിഞ്ഞ കോണിൽ ആയി പാർക്ക്‌ ചെയ്തു.


വളരെ ഭംഗിയായി ഒട്ടും ആഡംബരം ഇല്ലാതെ നല്ല രീതിയിൽ ഉള്ള ഡെക്കറേഷൻ.... അവൾ അതെല്ലാം ആസ്വദിച്ചു കൊണ്ട് മെല്ലെ അകത്തേക്കു നടന്നു...




ദൂരെ നിന്നേ ദീപിക അവളെ കണ്ടിരുന്നു.. ഒരു നിമിഷം തറഞ്ഞു നിന്നെങ്കിലും അവൾ ഓടി വന്നു.
അടുത്തടുത്തു വന്നു നിന്നതും ഇരുവരുടെയും കണ്ണുകൾ സന്തോഷത്തിൽ നിറഞ്ഞു. ഗായത്രി അത്യധികം സന്തോഷത്തോടെ അവളെ കെട്ടിപിടിച്ചു. തിരിച്ചു അവളും.. വീണ്ടും പരസ്പരം അവർ മുഖത്തോട് മുഖം നോക്കി ചിരിച്ചു....


എത്ര നാളെയെടി നമ്മൾ കണ്ടിട്ട്....????


നീ എന്നെ ഇവിടെ ഒറ്റക്കാക്കിയിട് പോയതല്ലേ.....


ഗായത്രി പരിഭവിച്ചു



അത് കൊള്ളാം.... അച്ഛനെയും അമ്മയെയും ഞാൻ അങ്ങോട്ട്‌ കൊണ്ട് പോയപ്പോൾ നിന്നെയും വിളിച്ചത് അല്ലെ. വന്നില്ലല്ലോ.
ടീച്ചർ മരിച്ചതിൽ പിന്നെ നീ ഒറ്റക്കാവരുതലോ എന്നോർത്ത വിളിച്ചത്... അപ്പൊ അവൾക് ഭയങ്കര നാട് പ്രേമം..



ഗായത്രിയുടെ ചുമലിൽ ചെറുതായി തല്ലിക്കൊണ്ട് അവൾ പറഞ്ഞു.


ആ... നീ വന്നേ... പറയട്ടെ...


അകത്തേക്ക് അവളെ കൂട്ടിക്കൊണ്ട് പോകുന്നതിനിടയിൽ ദീപിക പറഞ്ഞു



ഹായ് ഗായത്രി....




കൈവീശി കാണിച്ചു കൊണ്ട് ദീപികയുടെ ഭർത്താവ് അരുൺ എത്തി..


   ഹായ്.....

അവളും തിരിച്ചു വിഷ് ചെയ്തു..


ഇനിപ്പോ കൂട്ടുകാരികൾ തമ്മിൽ കണ്ട സ്ഥിതിക്ക് നമ്മളെ ഒന്നും വേണ്ടാതാവും



പിന്നില്ലേ... അരുണേട്ടാ... ഇവളെ എത്ര നാളായിട്ട് കണ്ടതാ... പിടികിട്ടാപുള്ളിയാ.


    നിങ്ങളുടെ  കുശലം പറച്ചിൽ ഒക്കെ ഫങ്ക്ഷൻ കഴിഞ്ഞിട്ട് ആവാം.. വന്നേ രണ്ടാളും...



അകത്തേക്ക് നടക്കുന്നതിനിടയിൽ അയാൾ പറഞ്ഞു



  ഒരു പാവക്കുട്ടിയെ പോലെ സുന്ദരി ആയിരുന്നു ദീപികയുടെ മോൾ  അമേയ.

ബേബി പിങ്ക് കളർ ഗൗണിൽ അവളൊരു കുഞ്ഞു മാലാഖയെ പോലെ തോന്നിച്ചു.
കേക്ക് മുറിക്കൽ കഴിഞ്ഞതും  ഗായത്രി കുഞ്ഞിന്നായി കൊണ്ട് വന്ന ഗിഫ്റ്റ് അവൾക് സമ്മാനിച്ചു..


ഗായു.... നീ അൽപ്പം വെയിറ്റ് ചെയ്യടി... ഞാൻ ഇവരെയൊക്കെ ഒന്ന് മാനേജ് ചെയ്യട്ടെ....


അഥിതികളെ നോക്കി ദീപിക പറഞ്ഞു...


ഗായത്രി അവിടെ കണ്ട ഒരു ചെയറിൽ ഇരിപ്പുറപ്പിച്ചു.. അവൾ ദീപികയെ നോക്കികാണുകയായിരുന്നു...
ഇപ്പോഴും എന്തൊരു ചുറുചുറുക്കാ അവൾക്.. പഠിക്കുന്ന കാലത്ത് ഉള്ളത് പോലെ തന്നെ.

ഇടയ്ക്കിടെ ദീപിക ആരെയൊക്കെയോ കൊണ്ട് പരിചയപെടുത്തുന്നുണ്ട്.. ആരെയും അറിയില്ല എങ്കിലും എല്ലാരേം വിഷ് ചെയ്യാൻ ഗായത്രി മറന്നില്ല.
സമയം കടന്നു പോയ്കൊണ്ടിരുന്നു.പെട്ടെന്നാണ് ഗായത്രിക്ക് രാധയുടെ കാര്യം ഓർമ വന്നത്..


അയ്യോ... രാധേച്ചി  വീട്ടിൽ ഒറ്റക് ആണല്ലോ..


അവൾ ആത്മാഗതം ചെയ്തു



ദീപു...... ഒന്നിങ്ങു വന്നേ...



അവൾ ദീപികയെ വിളിച്ചു


എന്താടാ.....



അരികിലേക്ക് വന്ന ദീപിക ചോദിച്ചു


എടി.... രാധേച്ചി വീട്ടിൽ ഒറ്റക്ക് ആണ്..


നീ എന്തൊരു മണ്ടിയാ ഗായു... നിനക്ക് അറിയില്ലേ ഇവിടെ ലേറ്റ് ആവും എന്ന്... ചേച്ചിയെ കൂടെ കൊണ്ട് വന്നൂടായിരുന്നോ....????



എടി... എനിക്ക് നൈറ്റ്‌  ഡ്യൂട്ടി ഉണ്ടാവുമ്പോ അടുത്ത വീട്ടിലെ ഒരു അമ്മയാ ചേച്ചിക് കൂട്ട് വരുന്നത്.. ഇതിപ്പോ ലേറ്റ് ആവും എന്ന് അറിഞ്ഞെങ്കിൽ ഞാൻ  ചേച്ചിയെ കൂടെ കൊണ്ട് വന്നേനെ... അല്ലെങ്കിൽ അടുത്ത വീട്ടിൽ പോയി ഇരിക്കാൻ എങ്കിലും പറഞ്ഞേനെ...



ഗായത്രി ആകെ നിരാശയിൽ ആയി



ഉം.... സാരമില്ല... നീ ചേച്ചിയെ വിളിച്ചു ഒന്ന് പറഞ്ഞേക്ക് വരാൻ ലേറ്റ് ആവും എന്ന്..


ശെരി. ഡീ.... ഞാൻ ഇപ്പൊ തന്നെ വിളിക്കാം



ദീപിക തിരക്കിലേക് വീണ്ടും പോയി.




രാധയെ വിളിച്ചിട്ട് വെറുതെ ഫോണിൽ നോക്കി കൊണ്ട് ഇരുന്നപ്പോഴാണ്   ഒരാൾ അവളുടെ പേര് വിളിച്ചത് 



ഹായ്.... ഗായത്രി.....


പെട്ടെന്ന് ഒരു ഞെട്ടലിൽ അവൾ തലയുയർത്തി നോക്കി

സുമുഖനായ ഒരു ചെറുപ്പക്കാരൻ അവളുടെ എതിർ സൈഡിൽ നിക്കുന്നു..


ഒരാൾ വിഷ് ചെയ്താൽ തിരിച്ചു  വിഷ് ചെയ്യില്ല എന്നാണോ......????


കുസൃതിയോടെ അയാൾ ചോദിച്ചു



ഹായ്..... സോറി....... എനിക്ക് മനസിലായില്ല


ചമ്മലോടെ അവൾ പറഞ്ഞു



ഹാ.... ആ   പറഞ്ഞത് വാസ്തവം... ഗായത്രിക്ക് എന്നെ മനസിലായിട്ടില്ല...
പക്ഷേ.........
എനിക്ക് അറിയാം തന്നെ


വീണ്ടും അയാളുടെ മുഖത്ത് കുസൃതി



ഒന്നും മനസിലാവാതെ അവൾ ഇരുന്നു


ഒരുപാട് ആലോചിച്ചു   തല ചൂടാക്കണ്ടെടോ.. ഞാൻ തന്നെ പറയാം.
ഞാൻ  സഞ്ജയ്‌... 
എല്ലാരും എന്നെ സഞ്ജു എന്ന് വിളിക്കും.. ഇയാളും അങ്ങനെ തന്നെ വിളിച്ചോ..


അവിടെ കിടന്ന ഒരു ചെയർ എടുത്തു ഗായത്രിയുടെ അരികിലായ് ഇട്ടു അതിലേക്ക് ഇരുന്ന ശേഷം അവൻ തുടർന്നു



എടോ.... ഞാൻ അരുണിന്റെ  കസിൻ ആണ്..  എറണാകുളത്തു ആണ് താമസം. 

ഓഹ്....

അത്രയും പറഞ്ഞിട്ട് അവൾ വീണ്ടും ഫോണിലേക്ക് ശ്രദ്ധ തിരിച്ചു



താനെന്താടോ എന്നോട് വേറെ ഒന്നും ചോദിക്കാത്തത്.....???
താൻ ചോദിച്ചില്ലേലും വേണ്ട... അരുൺ പറഞ്ഞു തനിക്ക് ഒരു കമ്പനി തരാൻ... അത് കൊണ്ട് ഗായത്രി ഡോക്ടർ എന്റെ കത്തി അൽപ്പം സഹിച്ചേ പറ്റു...

ഗായത്രി അവന്റെ മുഖത്തേക്ക് നോക്കി... വീണ്ടും ആ കുസൃതി ചിരി...
എന്ത് ചെയ്യാൻ അരുണിന്റെ കസിൻ ആയി പോയില്ലേ... സഹിക്കുക തന്നെ.


പിന്നെ പറയു... ഗായത്രി.... എങ്ങനെ പോകുന്നു തന്റെ ജോലി....

അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ഗായത്രിക്ക്  ചിരി പൊട്ടി.
എന്തോ വലിയ കഥ കേൾക്കാൻ എന്ന മട്ടിൽ ഉറ്റുനോക്കിയിരിക്കയാണ് കക്ഷി

ആ.... തരക്കേടില്ല...

ഒരു ഒഴുക്കൻ മട്ടിൽ അവൾ പറഞ്ഞു നിർത്തി



അതെന്താടോ അങ്ങനെ...??? എനിക്ക് ബാങ്കിൽ ആണേ... അസിസ്റ്റന്റ് മാനേജർ... എന്ത് തലവേദന പിടിച്ച ജോലി ആണെന്നോ.. താനൊരു ഡോക്ടർ അല്ലെ... തനിക്കു ഒരു ടെൻഷനും ഇല്ലേടോ....???


ഞാൻ എന്റെ ജോലി കൃത്യമായി ചെയ്യുന്നുണ്ട്..

പറഞ്ഞിട്ട് അവൾ ഫോണിലേക്ക് ശ്രദ്ധ തിരിച്ചു

അത് താൻ എനിക്കിട്ട് ഒന്ന് കൊട്ടിയതാണലോ.....
അരുണോ ദീപുവോ എന്നെ പറ്റി പറഞ്ഞിട്ടുണ്ടാകും അല്ലെ.....


എയ്‌.... ഇല്ല...


അല്ല.... എന്തോ പറഞ്ഞിട്ടുണ്ട് എന്നെ പറ്റി.. അതാണ്.... പറ അവരെന്താ പറഞ്ഞെ.....


അവളുടെ അരികിലേക്ക് കുറേക്കൂടി അടുത്ത് കൊണ്ട് അവൻ ചോദിച്ചു




ഗായത്രി ശെരിക്കും വെട്ടിലായി.
ഇയാൾക്ക് വേറെ പണിയില്ലേ.... എന്തൊരു ശല്യം...ദീപു എനിക്ക് കൂട്ടിനു തന്ന ആള് കൊള്ളാം... അവൾ മനസ്സിൽ ഉരുവിട്ടു


താനിപ്പോ ചിന്തിച്ചത് എന്നെ പറ്റി അല്ലെ....

പുരികമൊന്നിളക്കി ഒരു പ്രത്യേക താളത്തിൽ  അവൻ വീണ്ടും ചോദിച്ചു


എന്താടാ.... നീ അതിനെ കത്തി വച്ച് കൊല്ലുമോ....


പുറകിൽ നിന്നും ഒരു ശബ്ദം കെട്ട് ഇരുവരും നോക്കി

ഗായത്രിയുടെ കണ്ണുകളിൽ ഒരു ആശ്വാസഭാവം തെളിഞ്ഞു


വാ.... സമയം ഒരുപാട് ആയി.. കഴിക്കണ്ടേ അത് കഴിഞ്ഞു വേണം ഇവളെ വീട്ടിൽ എത്തിക്കാൻ.

ദീപിക ഗായത്രിയുടെ കൈ പിടിച്ചു വലിച്ചു കൊണ്ട് മുന്നോട്ടു നടന്നു


എങ്ങനുണ്ടെടി ചെക്കൻ....

കുസൃതിയോടെ ഗായത്രിയുടെ കാതോരം അവൾ ചോദിച്ചു


അവളെ ഒന്ന് രൂക്ഷമായി നോക്കിയതല്ലാതെ ഗായത്രി മറുപടി പറഞ്ഞില്ല



പറ..... എങ്ങനുണ്ട്...



എവിടുന്ന് കിട്ടിയെടി നിനക്ക് ഇതിനെ....



ദീപിക വിടാൻ ഉള്ള ഭാവം ഇല്ലെന്ന് മനസിലായതും പിന്നെ മറുപടി പറയാതിരിക്കാൻ ആയില്ല അവൾക് 




അവളുടെ ആ മുഖഭാവവും ചോദ്യവും കേട്ടപ്പോൾ ദീപിക ഉച്ചത്തിൽ ചിരിച്ചു പോയി



എന്താണ് ഇത്ര വലിയ തമാശ.... ഞങ്ങളും കൂടെ ഒന്ന് അറിയട്ടെ...


ഒന്നുമില്ല അരുൺ.... ഞങ്ങൾ ചുമ്മാ.....


ദീപിക എല്ലാം കുളമാക്കും എന്ന് തോന്നിയത് കൊണ്ട് പെട്ടെന്ന് അവൾ മറുപടി പറഞ്ഞു...


ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ ആരും അധികം സംസാരിച്ചില്ല എങ്കിലും  സഞ്ജയിന്റെ കണ്ണുകൾ അവളെ തേടി എത്തുന്നുണ്ടായിരുന്നു...
ദീപികയും അരുണും ഇതെല്ലാം കാണുന്നുണ്ട് എങ്കിലും ആരും ഒന്നും മിണ്ടിയില്ല.

സഞ്ജു ഞാനും ദീപുവും കൂടെ ഗായത്രിയെ കൊണ്ട് വിട്ടിട്ട് വരാം... നീ മോളോട് ഒപ്പം കാണണം..


കഴിച്ചു തീർന്നതും അരുൺ പറഞ്ഞു

ഹാ.... അതെന്നാ പരിപാടിയാ... നമുക്ക് എല്ലാർക്കും കൂടെ പോയിട്ട് വരാന്നെ...


അവൻ പറഞ്ഞത് കേട്ടതും ഗായത്രി വീണ്ടും ഞെട്ടി.....

എന്നാൽ ഒരു കാര്യം ചെയ്യാം.. ഗായത്രിയും ദീപുവും അവളുടെ കാറിൽ പൊക്കോട്ടെ... നമുക്ക് നമ്മുടെ കാറിൽ.... എന്താ....
അല്ലെങ്കിൽ തന്നെ ഗായത്രി വന്നത് അവളുടെ കാറിൽ അല്ലെ.. നമ്മുടെ കാറിൽ കൊണ്ട് വിട്ടാലും തിരിച്ചു ഈ കാർ എടുക്കണ്ടേ....

അരുൺ പറഞ്ഞു നിർത്തി..


ഡ്രൈവ് ചെയ്യുമ്പോൾ ഗായത്രി നിശബ്‍യായിരുന്നു.

എന്താടാ... നീ ഒന്നും മിണ്ടാത്തത്..... എത്ര നാളു കൂടി നമ്മൾ കണ്ടതാ.... നിനക്ക് ഒന്നും ചോദിക്കാനും പറയാനും ഇല്ലേ......




ഒന്ന് പോയെടി... നിന്റെ പറച്ചിൽ കേട്ടാൽ തോന്നും നമ്മൾ തമ്മിൽ ഒരു ബന്ധവും ഇല്ലാതെ ആണ് ഇത്ര നാളും കഴിഞ്ഞതെന്നു

എടി.... വീഡിയോ കാളിലൂടെയും  അല്ലാതെയും അല്ലെ നമ്മൾ ഇത്ര നാളും സംസാരിച്ചിട്ടുള്ളു... ഇങ്ങനെ നേരിട്ട് കണ്ടിട്ട് എത്ര നാളായി... അതൊക്കെ പോട്ടെ.. നിന്റെ മുഖമെന്താ വല്ലാതെ....??? ആ  സഞ്ജു വല്ലതും പറഞ്ഞത് ഓർത്താണോ... അവൻ അങ്ങനെയാടി... പാവമാ



അതൊന്നും അല്ല ദീപു എന്റെ പ്രശ്നം.....


പിന്നെ.... പിന്നെന്താ.......



അത്.....


പറയെടി....


ഗായത്രി ഒരു ഓരത്തായി വണ്ടി ഒതുക്കി


ഞാൻ..... ഞാൻ അവനെ കണ്ടു ടീ....


ആരെ........


ആകാംഷയോടെ അവളെ നോക്കി ദീപിക ചോദിച്ചു


വിഷ്ണു.....


ങ്‌ഹേ...... അവനെയോ...... എവിടെ വച്ച്.....


ടീ.... എന്റെ ഹോസ്പിറ്റലിൽ ഇപ്പൊ അവൻ അഡ്മിറ്റ്‌ ആണ്.. ആക്‌സിഡന്റ് ആയതാ...


നന്നായി.... ദൈവം ഉണ്ടെന്ന് പറയുന്നത് ഇതാണ്... ഇന്നല്ലെങ്കിൽ നാളെ ചെയ്ത തെറ്റിനുള്ള ശിക്ഷ കിട്ടും.... ആട്ടെ... എന്താ അവന്റെ ഇപ്പോഴത്തെ കണ്ടിഷൻ... നിന്നെ കണ്ടോ അവൻ....


അവൾ കേൾക്കാനുള്ള ആവേശത്തോടെ കൂടുതൽ ഗായത്രിയിലേക്ക് ചേർന്നിരുന്നു 


ഉം... കണ്ടു... ചാരുവിന്റെ പേഷ്യന്റ് ആണ്... അവൾ ലീവ് ആയത് കൊണ്ട് എനിക്ക് അറ്റൻഡ് ചെയ്യേണ്ടി വന്നു. അങ്ങനെ ആണ് കണ്ടത്


ഓഹോ.... എനിക്ക് അവനെ ഒന്ന് കാണണം ഗായു.. മനസ്സിൽ ഒതുക്കി വച്ചത് ഒക്കെ പറയണം..


വേണ്ടെടി.... പറഞ്ഞിട്ട് എന്തിനാ.... പോയത് ഒന്നും തിരികെ കിട്ടില്ലല്ലോ...




ഉം.......

ദീപു ഒന്ന് ഇരുത്തി മൂളി


പിന്നീട് ഉള്ള യാത്രയിൽ ഇരുവരും ഒന്നും സംസാരിച്ചില്ല....





വീടെത്തിയതും രാധ ഓടിവന്നു ഗേറ്റ് തുറന്നു..


രാധ പെണ്ണിനോട് ഞാൻ പിണക്കമാ... എന്റെ മോൾടെ ബര്ത്ഡേ ക്ക് വന്നില്ലല്ലോ

കാറിൽ നിന്ന് ഇറങ്ങിയപാടെ  ദീപിക പറഞ്ഞു



ഞാൻ എങ്ങും പോകാറില്ല ന്ന് മോൾക്കറിയില്ലേ

ഉവ്... ഉവ്....എങ്ങും പോകണ്ട...



സഞ്ജു ആദ്യമേ തന്നെ വീടിനുള്ളിൽ കേറി ഇടാം പിടിച്ചിരുന്നു...


ആഹാ..... നീ ഇവിടെ തങ്ങാൻ ഉള്ള പരിപാടി ആണോ....വരാൻ ഉള്ള ഉദ്ദേശം ഒന്നും ഇല്ലേ...


അവന്റെ ഇരിപ്പ് കണ്ടു അരുൺ ചോദിച്ചു


അല്ലാ.... നിങ്ങൾ കേറുന്നില്ലേ.....

സഞ്ജു ഇളിഭ്യതയോടെ ചോദിച്ചു 



ഞങ്ങൾ ദാ പോണ്..




അതെന്ത് മര്യാദയാ മോനെ.... ഇവിടെ വരെ വന്നിട്ട് ഒരു ചായ എങ്കിലും കുടിക്കാതെ പോകുന്നത് ശെരിയല്ല


രാധ പരിഭവിച്ചു


അതല്ല ചേച്ചീ... അരുണിന്  ഒരു ബിസിനസ് മീറ്റിംഗ് ഉണ്ട്... രാവിലെ അതിനു പോകണം...അത്യാവശ്യം ചെയ്തു തീർക്കേണ്ട ഒന്ന് രണ്ടു പ്രൊജക്റ്റ്‌ ഉണ്ട്.. ഇന്ന് കംപ്ലീറ്റ് ചെയ്താലേ നാളെ അത് പ്രേസേന്റ് ചെയ്യാൻ പറ്റു... എന്തായാലും തിരിച്ചു പോകുന്നെന് മുൻപ് ഇവിടെ വന്നു ചേച്ചിടെ കൈകൊണ്ട് ഉണ്ടാക്കിയ ഫുഡ്‌ കഴിച്ചിട്ടേ പോകു...



അവരെ ചേർത്ത് പിടിച്ചു കൊണ്ട് അരുൺ പറഞ്ഞു



ഞാനും......

സഞ്ജു ആണ്... നോക്കിയപ്പോ നന്നായൊന്നു ചിരിച്ചു കാണിച്ചു അവൻ 


അപ്പൊ നീ പോകാൻ ഉള്ള ഉദ്ദേശം ഇല്ല...



പിന്നെ.... നിങ്ങൾ മാത്രം രാധ ചേച്ചിടെ ഫുഡ്‌ കഴിച്ചാ മതിയോ....


അവന്റെ ആ ചോദ്യം കേട്ടതും എല്ലാരും പൊട്ടി ചിരിച്ചു... ഗായത്രിയുടെ ചുണ്ടിലും നേർത്തൊരു പുഞ്ചിരി വിടർന്നു.. അത് സഞ്ജു കാണുകേം ചെയ്തു... അവന്റെ ചുണ്ടിലും ഒരു പുഞ്ചിരി തത്തിക്കളിച്ചു 


തിരികെ വരുമ്പോൾ സഞ്ജു മൗനമായിരുന്നു 



സഞ്ജു.... ഡാ നീ ഇവിടെ എങ്ങാനും ഉണ്ടോ....

അവന്റെ  തലയിൽ തട്ട് കൊടുത്തു കൊണ്ട് ദീപിക ചോദിച്ചു 


പറഞ്ഞത് പോലെ ഇവൻ അങ്ങോട്ട് പോയപോലെ അല്ലല്ലോ ഇപ്പൊ....

അരുണിന് ഒന്നും പിടികിട്ടിയില്ല



ഡാ.,... അരുണേ..... ഞാൻ ചിന്തിക്കുവാ.... ഞാൻ ആ ഗായത്രിയെ അങ്ങ് കെട്ടിയാലോ എന്ന്.... 



എന്തോ വല്യ ഒരു കാര്യം പോലെ സഞ്ജു പറഞ്ഞു 



ആഹാ... അത് പറ... ദീപു.... നീ കേട്ടില്ലേ ഇവൻ പറഞ്ഞത്... അപ്പൊ ഇതായിരുന്നോ നിന്റെ  ഇത്രയും നേരത്തെ ആലോചന....


ഇതിങ്ങനേ വരൂ ന്ന് എനിക്ക് നേരത്തെ അറിയായിരുന്നു അരുൺ.. നമ്മൾ അവളെ കുറിച്ച് പറയുമ്പോ ഒക്കെ ഇവൻ ഓരോന്ന് കിള്ളികിള്ളി ചോദിക്കുന്നത് ഓർമ്മയില്ലേ.....



ദീപിക എല്ലാം മനസിലായെന്ന മട്ടിൽ അവനെ നോക്കി തലയാട്ടിക്കൊണ്ട് പറഞ്ഞു 



നിന്റെ മനസ്സിലിരിപ്പ് ഒന്നും അവൾ അറിയണ്ട


താക്കീത് പോലെ അവൾ പറഞ്ഞു




ശെരിയാ.... ഞാൻ ചോദിച്ചിട്ടുണ്ട് അവളെ പറ്റി...അത് എനിക്ക് ഇഷ്ടം ആയിട്ട് തന്നെയാ.. ആ ഇഷ്ടം എന്റെ ഉള്ളിൽ വളരാൻ കാരണവും നിങ്ങൾ ആണ്.... എന്ന് വച്ചു കിലോമീറ്ററുകൾ അകലെ ഉള്ള അവളെ കാണാൻ ഇത്രയും നാളുകൾക്കു ഇടയിൽ ഞാൻ ശ്രമിച്ചിട്ടുണ്ടോ... എനിക്ക് അത് നിഷ്പ്രയാസം സാധിക്കാവുന്നതേ ഉള്ളു.. പക്ഷേ.... ഞാൻ അത് ചെയ്യാത്തത്....
എന്റെ ഇഷ്ടം അത് നിങ്ങളിലൂടെ അവൾ അറിഞ്ഞാൽ മതി ന്ന് കരുതിയാ... കാരണം.... ഞാൻ അവളെ അത്രയും ബഹുമാനിക്കുന്നു



ഡാ..... നീ ഇത്രയും സീരിയസ് ആണെന്ന് ഞങ്ങൾ കരുതിയില്ല... ഒരിക്കലും അങ്ങനെ തോന്നാത്ത വിധം ആണല്ലോ നിന്റെ പെരുമാറ്റവും



എന്തയാലും ഞാൻ അവളോട് ഒന്ന് സംസാരിക്കട്ടെ...


സംസാരിച്ചാൽ മാത്രം പോരാ ദീപു......അവളുടെ സമ്മതം എനിക്ക് വേണം. നിങ്ങൾ രണ്ടു ദിവസത്തിനുള്ളിൽ തിരികെ പോകില്ലേ us ൽ പോകില്ലേ.....




നമുക്ക് ശെരിയാക്കാടാ....

അവന്റെ തോളിൽ തട്ടിക്കൊണ്ടു അരുൺ പറഞ്ഞു


                          തുടരും.....