Aksharathalukal

ജീവിതയാത്ര

ഞാൻ മേഘ്ന . അപ്പോൾ ഞാൻ എഴുതാൻ പോവുകയാണ്. എന്റെ ജീവിതത്തിൽ ഞാൻ ആദ്യമായി
എഴുതുന്ന കഥ . ഏയ് അങ്ങനെ പറഞ്ഞൂട. അത് ഒരു നുണയായി മാറും. ഞാൻ എഴുതിയിട്ടുണ്ട്. പക്ഷെ അത് പീക്കിരി കഥകളാണെന്ന് മാത്രം. ഇത് ഒറിജിനൽ കഥ . എന്റെ കഥ . അപ്പോൾ അടുത്ത ബെല്ലോടു കൂടി കഥ ആരംഭിക്കുന്നതാണ്. ശ്ശേ , ഇത് നാടാകത്തിന്റെ തുടക്കമല്ലേ .ഞാൻ ഇങ്ങനെയാണ് .എല്ലാത്തിനും തമാശയാ . അത് ഈ കഥ വായിക്കുമ്പോൾ നിങ്ങൾക്ക് മനസ്സിലവും .ഇല്ല . ഇനി ഞാൻ serious ആവാൻ പോവാ . അപ്പൊ എല്ലാവരും കഥ വായിക്കാൻ റെഡിയായിക്കൊ. അപ്പോ എന്റെ കഥയിലേക്ക് നിങ്ങളെ എല്ലാവരേയും സന്തോഷപൂർവം ക്ഷണിക്കുന്നു.
Note : എപ്പോഴെങ്കിലും ബോറടിച്ചാൽ I mean മടുത്താൽ നിങ്ങൾ വായിക്കൽ നിർത്തിക്കോള .ഇത് എന്റെ ഒരു പരീക്ഷണം മാത്രം ആണെന്ന് ഓർമ്മിച്ചു കൊണ്ട് ഏവർക്കും എന്റെ കഥയിലേക്ക് വീണ്ടും സ്വാഗതം .


അയ്യോ ! പെൺകുട്ടിയാണോ ? ആൺകുട്ടിയല്ലല്ലേ ? എന്നിങ്ങനെ പല ചോദ്യങ്ങൾക്കിടയിലാണ് ഞാൻ ജനിച്ച് വീണത്. അച്ഛൻ (രാജൻ) പെൺകുട്ടിയെയാണ് ആഗ്രഹിച്ചത് എന്നാ പറഞ്ഞു കേട്ടിട്ടുള്ളത്. അത് സത്യമാണോ അതോ എന്നെ ആശ്വസിപ്പിക്കാൻ വേണ്ടി പറഞ്ഞതാണോ എന്നൊന്നും എനിക്ക് അറിഞ്ഞൂട. അമ്മ ( സരിത ) ആൺകുട്ടിയെയാണ് ആഗ്രഹിച്ചത് എന്ന് സത്യസന്ധതയോടെ പറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും, ആദ്യം നിരാശയിലൂടെ അത് കേട്ടെങ്കിലും പിന്നീട് അത് സന്തോഷമാക്കി എന്നെ ഒരു നിധിയായി കണ്ട് വളരെ ആനന്ദത്തോടെ ജീവിതത്തിലേക്ക് അമ്മയുടെ ജീവിത യാത്രയിലേക്ക് എന്നേയും വാരിയെടുത്തു. അന്ന് മുതൽ ഞാനും ഒരു യാത്ര തുടങ്ങി. എന്റെ ജീവിത യാത്ര . അത് ഇപ്പഴും തുടരുന്നു. ഇനിയും തുടരും എന്നാണ് വിശ്വാസം .അതുപോലെ ഈ series ഉം .അതായത് ഇനി അടുത്ത പാർട്ടിൽ കാണാം.

                                                                  (തുടരും)

                                                        Meghna punnakkal

സരസ്വതീ കടാക്ഷം

സരസ്വതീ കടാക്ഷം

4
519

ഹായ് ഗയ്സ്🙌,            ഞാൻ വീണ്ടും വന്നു. ഇത് പാർട്ട് 2. പാർട്ട് 1 ഒരു പരീക്ഷണമായിരുന്നു. അതിന് നല്ല അഭിപ്രായം ആണ് ലഭിച്ചത്. അഭിപ്രായം പറഞ്ഞ എല്ലാവർക്കും നന്ദി.മാത്രമല്ല, കുറെ പേര് പാർട്ട് 2 ചോദിച്ചു. എന്നാൽ ശരി നമുക്ക് കഥയിലേക്ക് പോകാം. ഈ പാർട്ട് ഉൾപ്പെടെ ഇനിയുള്ള കുറിച്ച് പാർട്ടുകൾ ഞാൻ അനുഭവിച്ചതാണെങ്കിൽ കൂടി നടന്നതായി ഓർമയിൽ ഇല്ലാത്ത കാര്യങ്ങളാണ്. അതായത്, കേട്ടറിവ് വെച്ചുള്ള കഥയാണെന്ന് .അപ്പൊ ഈ പാർട്ടിന്റെ പേരാണ് സരസ്വതീ കടാക്ഷം / സരസ്വതീ അനുഗ്രഹം.               മുട്ടുകുത്തി ഇഴയുന്ന പ്രായം. എന്നു വെച്ചാൽ, വേഗം വളരുന്ന പ്രായം. ഞാൻ വേഗം വളർന്ന