ഹായ് ഗയ്സ്🙌,
ഞാൻ വീണ്ടും വന്നു. ഇത് പാർട്ട് 2. പാർട്ട് 1 ഒരു പരീക്ഷണമായിരുന്നു. അതിന് നല്ല അഭിപ്രായം ആണ് ലഭിച്ചത്. അഭിപ്രായം പറഞ്ഞ എല്ലാവർക്കും നന്ദി.മാത്രമല്ല, കുറെ പേര് പാർട്ട് 2 ചോദിച്ചു. എന്നാൽ ശരി നമുക്ക് കഥയിലേക്ക് പോകാം. ഈ പാർട്ട് ഉൾപ്പെടെ ഇനിയുള്ള കുറിച്ച് പാർട്ടുകൾ ഞാൻ അനുഭവിച്ചതാണെങ്കിൽ കൂടി നടന്നതായി ഓർമയിൽ ഇല്ലാത്ത കാര്യങ്ങളാണ്. അതായത്, കേട്ടറിവ് വെച്ചുള്ള കഥയാണെന്ന് .അപ്പൊ ഈ പാർട്ടിന്റെ പേരാണ് സരസ്വതീ കടാക്ഷം / സരസ്വതീ അനുഗ്രഹം.
മുട്ടുകുത്തി ഇഴയുന്ന പ്രായം. എന്നു വെച്ചാൽ, വേഗം വളരുന്ന പ്രായം. ഞാൻ വേഗം വളർന്നെങ്കിലും എന്റെ സംസാരം അതിന് അനുസരിച്ച് വളർന്നില്ല. നടക്കാൻ പഠിച്ചിട്ടും സംസാരിക്കാൻ ഞാൻ പഠിച്ചില്ല. ഫുൾ ആക്ഷൻസായിരുന്നു. എന്ന് വെച്ച് ഊമ അല്ലാട്ടോ. അമ്മ, അമ്മമ്മ ,അങ്ങനെ വിരലെണ്ണാവുന്ന കുറച്ച് വാക്കുകൾ മാത്രം സംസാരിക്കും. ബാക്കിയെല്ലാം വെറും ആഗ്യം. ചില രസകരമായ ആക്ഷൻസ് ഇപ്പോഴും ഇടക്കൊക്കെ മറ്റുള്ളവർ കാണിച്ചു തരാറുണ്ട്. ഇതിൽ എനിക്ക് അഭിമാനിക്കാൻ പറ്റിയ ഒരു സംഭവമുണ്ട്. എനിക്ക് ബുദ്ധിയുണ്ട് എന്ന് തെളിയിക്കുന്ന ഒരു സംഭവം🤭. മറ്റുള്ളവർക്ക് ഞാൻ കാണിച്ചു തന്നത് മനസ്സിലാവാതെ മനസ്സിലായീന്ന് പറഞ്ഞാലും അത് ഞാൻ മനസ്സിലാക്കി കൊടുത്തീട്ടേ പോകൂ. ഇത് നിങ്ങൾക്ക് മനസ്സിലായോ എന്നറിഞ്ഞൂട. ഇത് ഞാൻ കൂടുതൽ മനസ്സിലാക്കിക്കുന്നില്ല.🤣. അപ്പൊ ഞാൻ പ്രധാനപ്പെട്ട ഭാഗത്തോട്ട് വരാം.
അങ്ങനെ വളർന്ന് എഴുത്തിനിരുത്തുന്ന പ്രായമായി. 4 വയസ്സാണെന്ന് തോന്നുന്നു. അങ്ങനെ എന്നേയും എഴുത്തിനിരുത്തി. അത്ഭുതം എന്ന് പറയട്ടെ, പിറ്റേ ദിവസം മുതൽ ഞാൻ സംസാരിക്കാൻ തുടങ്ങി. പറഞ്ഞു കേട്ട അറിവാണ്. ശരിയായിരിക്കും. അതിന് തെളിവല്ലേ ആവശ്യത്തിനും ആവശ്യമില്ലാതെയും സംസാരിക്കുന്ന ഈ നാക്ക് . അങ്ങനെ പല തവണ ദൈവം അനുഗ്രഹിച്ചിട്ടുണ്ട്. അതിനെ കുറിച്ച് ഇനിയുള്ള ഭാഗങ്ങളിൽ കാണാം.👋
To be continued.....
Meghna Punnakkal