❤️🩹 ❤️🩹Nethradev 💗💗
ഇന്നാണ് ആ ദിവസം.... കുറച്ചുപേരുടെ ജീവിതം മാറ്റിമറിക്കാൻ പോവുന്നത്....
കണ്ണുകൾ വാലിട്ടെഴുതി ഒരു കല്ലുവെച്ച പൊട്ടു തൊട്ട് വാടർമല്ലി കളറിൽ സാരി ഉടുത്തെ ആ പെൺകുട്ടിയെ കണ്ടാൽ ഒരു കുഞ്ഞു മാലാഖയെ പോലെ ഉണ്ടാവും!!!
മേക്കപ്പ് എല്ലാം കഴിഞ്ഞു അവൾ ആ കിടക്കയിൽ ഇരുന്നു തന്റെ മിഴികൾ നിറച്ചു.
\"\"കല്യാണവേഷത്തിൽ എന്റെ മോളെ കാണാൻ ഒരു മാലാഖയെ പോലുണ്ട്,.... അമ്മേന്റെ മോൾക്ക് ഇനി സന്തോഷം മാത്രം ഉണ്ടാവൊള്ളൂ.... ഇന്ന് അമ്മ ശെരിക്കും സന്തോഷത്തിലാണ് മോളെ \" അമ്മ.
അമ്മയുടെ ആ ഒരു വാക്യത്തിന് അവൾ വാടിയ ഒരു പുഞ്ചിരി നൽകി. നിറഞ്ഞ മിഴികളോടെ അവർ റൂമിൽ നിന്നും ഇറങ്ങി പോയി.
\"\" ഭവാനി അമ്മേ,, ഒന്ന് നിന്നെ \"\" ബാലൻ..
\"\" എന്താ ബാലാ.... എന്തേലും വാങ്ങാൻ ഉണ്ടെങ്കിൽ വിഷ്ണുവിനോട് പറഞ്ഞാൽ മതി... അവൻ വാങ്ങിക്കോളും!!\"\" ഭവാനി.
\"\" അയ്യോ അതല്ല അമ്മേ.... എനിക്ക് അമ്മയോട് കുറച്ചു സീരിയസ് ആയിട്ട് സംസാരിക്കണം!\"\"ബാലൻ.
"" പറഞ്ഞോ, എന്താ അത്രക്ക് സീരിയസ് ആയി പറയാൻ ഉള്ളെ, കേൾക്കട്ടെ... ""ഭവാനി.
"" അത് അമ്മേ.... ഈ വിവാഹം നടക്കില്ല. ഞാൻ പറയുന്നേ അല്ല.... സിദ്ധാർഥിന്റെ അച്ഛൻ വിളിച്ചിരുന്നു... അയാൾ പറഞ്ഞത് അവൻ ഏതോ ഒരു പെൺകുട്ടിയുമായി ഇഷ്ടത്തിൽ ആയിരുന്നു അതോണ്ട് അവളെ വിളിച്ചോണ്ട് നാട് വിട്ടു എന്നാണ് ""ബാലൻ.
"" എന്റെ ഈശ്വര ഞാൻ എന്താ ഇപ്പോ കേൾക്കുന്നേ ഇതൊന്നും സത്യമാവല്ലേ.... എന്റെ മോൾ അവൾ തകർന്നു പോവും... 🥺""ഭവാനി.
"" കേൾക്കുമ്പോൾ സങ്കടം ഉണ്ടമ്മേ.... പക്ഷെ ഈ വിവാഹം അത് അവളുടെ ഇഷ്ടത്തോടെ അല്ലല്ലോ നടക്കുന്നെ, മുകളിൽ ഇരിക്കുന്ന ആള് എല്ലാം കാണുന്നും കേൾക്കുന്നും ഉണ്ടല്ലോ... ആ കുഞ്ഞിന്റെ ഭാഗ്യം ആവണം ഇത് "" ബാലൻ.
"" സത്യാണ് ബാലാ.... എന്റെ മോൾ ഭാഗ്യം ചെയ്തവളാ.... എനിക്കും അവളെ നിർബന്ധിക്കേണ്ടി വന്നു.... ഇനി ഇവിടെ ഉള്ളവരോട് എന്ത് പറയും... "" ഭവാനി.
"" അത് നമുക്ക് എന്തേലും പറയാം.... പക്ഷെ ഇതിന്റെ പേരിൽ മറ്റൊരാളും ആയി അവളുടെ പെർമിഷൻ ഇല്ലാതെ വിവാഹം നടത്താൻ പാടില്ല.... "" ബാലൻ
"" ഇല്ല ബാലാ.... എന്തേലും പറഞ്ഞു എല്ലാവരെയും തിരിച്ചു അയക്കോ നീ "" ഭവാനി.
"" ഞാൻ നോക്കട്ടെ അമ്മേ.... "" ബാലൻ.
ഒരു നീണ്ട ശ്വാസം വലിച്ചു വിട്ടു അയാൾ പുറത്തോട്ട് പോയി... കണ്ണുകൾ നനച്ചു ആ അമ്മ അവിടെ ഇരുന്നു.
Hloo guys, ഇവിടെ common.....
ഇവിടെ ന്താ നടക്കുന്നെ നിങ്ങൾക്കും അറിയണ്ടേ.... അതിനു മുന്നേ നമുക്ക് എല്ലാരേയും പരിചയപ്പെടാം...
1. കല്യാണപെണ്ണ് : Nethra ( Heroin )
2. അമ്മ : ഭവാനി ( ഹീറോയിന്റെ അമ്മ )
3. Balan : ഭവനിയുടെ ഭർത്താവിന്റെ അനിയൻ ( ഹീറോയിന്റെ കൊച്ചച്ചൻ )
4. പയ്യൻ : sidharth ( ഹീറോ എന്നും പറയാം )
5. പയ്യന്റെ അച്ഛൻ : sivaraman
ഇപ്പോ ഇത്രക്ക് കഥാപാത്രം ഒള്ളു... ബാക്കിയുള്ളവരെ വഴിയേ പരിചയപ്പെടാം..
ഇന്ന് നമ്മുടെ നേത്രയുടെ വിവാഹദിവസം ആയിരുന്നു.... സംഭവിച്ചേ നിങ്ങൾ കണ്ടില്ലേ....
ഇനി എന്ത് ഉണ്ടാവും അറിയണമെങ്കിൽ next part വരെ wyt chynm ട്ടോ....
അപ്പൊ tattaaa 👋👋🚶♀️🏃♀️
മറക്കാതെ സപ്പോർട്ട് ചെയ്യണേ... 🤍
By
Neethu mohanan 💕
❤️🩹❤️🩹Nethradev 💗💗
Part - 2 \"\" എല്ലാരോടും ഒരു കാര്യം പറയാനുണ്ട്... ഒന്ന് അടുത്തേക്ക് വന്നേ, \" ബാലൻ. " എന്താ അച്ഛാ കാര്യം.... ഇവിടെ ഒരുക്കങ്ങൾ ഒക്കെ റെഡിയായിണ്ട്, ഇനി ചെറുക്കനും കൂട്ടരും വന്നാൽ മതി " audiance 1 "" അത് പിന്നെ ഒരു ഒരുക്കവും വേണ്ട... ഈ വിവാഹം നടക്കില്ല, നമുക്ക് ഈ ബന്ധം ശെരിയാവില്ല "" ബാലൻ. "" അതെന്താ ബാലാ.... ഈ അവസാന നിമിഷം "" audiance 2 "" അത് മോൾടെ സന്തോഷം ഇല്ലാതെ അല്ലേ ഈ വിവാഹം.... അതോണ്ട് വേണ്ട വെച്ചു "" ബാലൻ. ബാലൻ അത് പറഞ്ഞതും എല്ലാരും പിറുപിറുക്കാൻ തുടങ്ങി. വിഷ്ണുവും വേദയും അയാളെ അപ്പുറത്തേക്ക് കൂട്ടികൊണ്ടോയി... (വേദ - നേത്രയുടെ ചേച്ചി, വിഷ്ണു അവളുടെ hus