കുരയ്ക്കാൻ മടിയെന്തിന്?
മാറിടം കീറി, കുറുക്കന്റെബലമുള്ള പല്ലുകൾകോഴിമാoസത്തിന്റെ രുചി തീരുവോളം ചവച്ചു...രുചി തീർന്നുവയർ വീർത്തുരസമറ്റു നിന്നവൻ,പുതുതന്ത്രമൊന്നു നിനച്ചു!നാളെ വെളുപ്പിനീകൊക്കും നഖങ്ങളുംതൂവലും കണ്ടിട്ട്,ലോകം പഴിക്കരുതെന്നേ!വീടിന്റെ കാവലായ്നാടിന്നരുമയായ്, പേരുള്ള ശ്വാനനെകുറ്റപ്പെടുത്തുവാൻ വേണ്ടി;തിന്നതിൻ ബാക്കിയും തൂവലും കൊക്കുംനഖങ്ങളുംശ്വാനന്റെ തോട്ടത്തിലിട്ടു!നാട്ടാകെയിളകി,കവികുലം കുവി!പിടയെ വിവസ്ത്രയായ്വഴിയേ വലിച്ചിട്ടുരക്തം കൂടിച്ചൊരു നീചൻ !ദുഷ്ടരിൽ ദുഷ്ടൻനാട്ടിന്റെ ശത്രു...വീട്ടിന്റെ ശാപം!കല്ലെറിഞ്ഞീടണംതല്ലിത്തകർക്ക