Aksharathalukal

കുരയ്ക്കാൻ മടിയെന്തിന്?


മാറിടം കീറി, കുറുക്കന്റെ
ബലമുള്ള പല്ലുകൾ
കോഴിമാoസത്തിന്റെ 
രുചി തീരുവോളം ചവച്ചു...

രുചി തീർന്നു
വയർ വീർത്തു
രസമറ്റു നിന്നവൻ,
പുതുതന്ത്രമൊന്നു നിനച്ചു!

നാളെ വെളുപ്പിനീ
കൊക്കും നഖങ്ങളും
തൂവലും കണ്ടിട്ട്,
ലോകം പഴിക്കരുതെന്നേ!

വീടിന്റെ കാവലായ്
നാടിന്നരുമയായ്, പേരുള്ള ശ്വാനനെ
കുറ്റപ്പെടുത്തുവാൻ വേണ്ടി;

തിന്നതിൻ ബാക്കിയും 
തൂവലും കൊക്കും
നഖങ്ങളും
ശ്വാനന്റെ തോട്ടത്തിലിട്ടു!

നാട്ടാകെയിളകി,
കവികുലം കുവി!
പിടയെ വിവസ്ത്രയായ്
വഴിയേ വലിച്ചിട്ടു
രക്തം കൂടിച്ചൊരു നീചൻ !
ദുഷ്ടരിൽ ദുഷ്ടൻ
നാട്ടിന്റെ ശത്രു...
വീട്ടിന്റെ ശാപം!

കല്ലെറിഞ്ഞീടണം
തല്ലിത്തകർക്കണം
തീയിട്ടെരിക്കണം
നീചനെയാട്ടിയോടിക്കണം!
നാട്ടുകാത്തുവാൻ,
കല്ലും വടികളും
തോക്കും കഠാരയും
വീശിക്കുതിച്ചവരെത്തി...

കല്ലെറിഞ്ഞകലേക്കു
പായുന്ന പട്ടിയെ
നോക്കിപ്പറഞ്ഞൊരു പയ്യൻ ;

\"എന്തഹങ്കാരമീ
കള്ളപ്പരിക്ഷക്ക്
ഏറെത്ര കൊണ്ടിട്ടും
മിണ്ടുന്നതില്ലവൻ!\"

ഓടിയോടിത്തളർന്നൊരു
പൊന്തയിൽ ക്ഷീണിച്ചു 
വീണയാ നായക്കറിഞ്ഞിടാo
തന്നെച്ചതിച്ച മൃഗത്തിനെ!

കോഴിക്കു കാവലായ്
വീടിന്നു കാവലായ്
ഉറങ്ങാതിരുന്നൊരു
ജീവിത വൃത്തിയെ...

കള്ളത്തരത്തിന്റെ
മുദ്രകുത്തിച്ചൊരാ
ചോരനേ.
ദുഷ്ടപ്പിശാചിനെ!

പാതിരാ വന്നെത്തി
വീട്ടാരുറങ്ങുമ്പോൾ,
ഇന്നുമാ
കള്ളനിങ്ങെത്തും...

അവനെ പ്രതീക്ഷിച്ച്
കൂടിന്റെ പിന്നിലായ്
കാത്തു കിടന്നുവാ
നന്ദി മറക്കാത്ത നായും!

നാക്കിൽ നിന്നൂറും
ഉമിനീരൊഴുക്കി, കൂടു-
 തിരഞ്ഞൊരാക്കള്ളന്റെ കണ്ഠo മുറിച്ചവൻ!














കരിങ്കുന്നം

കരിങ്കുന്നം

5
401

നൂറ്റാണ്ടുകളുടെ പുറകിൽകരിഞ്ഞ കുന്നുകൾനിറഞ്ഞ നാടിന്പേരു വിളിച്ചു; കരിങ്കുന്നം!ചുറ്റും മതിലുകൾതീർത്തതുപോലെനീണ്ടു കിടപ്പൂ വന്മലകൾ!ഗ്രീഷ്മം കത്തി ജ്വലിക്കും നാളിൽകരിഞ്ഞുണങ്ങിയ പുല്നാമ്പുംഇലയില്ലാതെ, തണലു                                                                  തിരഞ്ഞൊരു കുറ്റിച്ചെട്ടിയുടെകമ്പുകളുംപാറയ്ക്കിടയിൽ സ്വപ്നം കാണും മൂർഖൻ പാമ്പുംമരയോന്തുംശപിച്ചു തള്ളിയ മണ്ണ്!കാലം നീണ്ടു നിവർന്നു,ശാസ്ത്രം പുഞ്ചിരി തൂകിവറുതിയകറ്റാൻപദ്ധതി വന്നീ നാട്ടിൽ!തൊടുപുഴയാറ്റി -ന്നൊഴുക്കു തട