Aksharathalukal

കാട്ടുചെമ്പകം 03



\"കൃഷ്ണദാസ്... മേനോത്ത് കൃഷ്ണദാസ്... അങ്ങനെ പറഞ്ഞാൽ അച്ഛനറിയും... എന്നാൽ ശരി... \"
ആദി ബൈക്ക് മുന്നോട്ടെടുത്തു...

\"എന്റമ്മേ അവളുടെ ഏട്ടനാണെന്ന് പറഞ്ഞപ്പോൾ ഞാനൊന്ന് പേടിച്ചു... അവൾ പറഞ്ഞതനുസരിച്ചു ഒരു മല്ലാനാണെന്നാണ് ഞാൻ കരുതിയത്... ഇത് ഒരുമാതിരി നമ്മുടെപോലെ ഒരു ചുള്ളൻ... ഏതായാലും ആളൊരു നല്ലനാണ്... നല്ല മനസ്സിനുടമയുമാണ്... ഇങ്ങനെയൊരു അളിയനെ കിട്ടാൻപോകുന്നത് നിന്റെ ഭാഗ്യം...\"
സുധി പറഞ്ഞു...

\"ഭാഗ്യം എന്നുപറയാൻ വരട്ടെ... അവളുടെ മനസ്സ് അറിഞ്ഞില്ലല്ലോ... അവളുടെ മനസ്സിൽ മാറ്റാരെങ്കിലുമാണോ എന്നും അറിയില്ല...\"
മിഥുൻ പറഞ്ഞു...

\"ഇതാണ് നിന്റെ കുഴപ്പം... ആദ്യം നീ പോസറ്റീവായി ചിന്തിക്കാൻ പഠിക്ക്..  അവളുടെ സംസാരം കെട്ടിടത്തോളം ആരുമായും ഒരു റിലേഷനുമില്ലെന്നാണ് തോന്നുന്നത്... അല്ലെങ്കിൽ മറുപടി ആ ആളുതരുമെന്നാണ് പറയേണ്ടത്... ഏട്ടൻ തരുമെന്ന് പറയില്ല...

\"അങ്ങനെ വിശ്വസിക്കാം... അതിന് ആരുടേയും സമ്മതം വേണ്ടല്ലോ... പക്ഷെ അതല്ല പ്രശ്നം... ഈ വിഷയം ഇന്നുതന്നെ അച്ഛനറിയും... അച്ഛന്റെ കൂട്ടുകാരന്റെ മകളാണെന്നല്ലേ പറഞ്ഞത്... വിഷയം ഇതുപോലെയുള്ളതായതുകൊണ്ടും അവരുടെ നാവിൽനിന്ന് കേട്ടതായതുകൊണ്ടും നല്ല ചീത്ത ഉറപ്പാണ്... അതിനുമുമ്പ് ഇവിടെ നടന്നതും അവളെ ഇഷ്ടമുള്ളതും അച്ഛനോട് നേരിട്ട് പറഞ്ഞ് ജാമ്യമെടുക്കണം... അല്ലെങ്കിൽ ഇന്നത്തെ ദിവസം പോക്കാണ് മക്കളെ... എന്നാൽ പോയാലോ നമ്മൾക്ക്...\"

\"അതുശരിയാണ്.. അച്ഛന്റെ മുന്നിലൊരു ജാമ്യമെടുക്കുന്നത് നല്ലതാണ്... മറ്റൊരാളുടെ നാവിൽനിന്ന് തന്റെ മകനെപ്പറ്റി കേൾക്കാൻ പാടില്ലാത്തതു കേൾക്കുമ്പോൾ അവരുടെ മനസും വേദനിക്കും... അത് നിന്നോട് ഏതുരീതിയിൽ തീർക്കുമെന്ന് പറയാൻ പറ്റില്ല... ഇപ്പോൾത്തന്നെ പോയി ജാമ്യമെടുത്തോ... ഇപ്പോഴച്ഛൻ ഓഫീസിലല്ലേ ഉണ്ടാവുക... അതുതന്നെയാണ് സൗകര്യം... വീട്ടിലാകുമ്പോൾ എരിവ് കയറ്റികൊടുക്കാൻ നിന്റെ അമ്മയുമുണ്ടാകും.. അന്നേരമത് പ്രശ്നമാണ്... നീ പെട്ടന്ന് ചെല്ല്...\"
മിഥുൻ ബൈക്കെടുത്ത് ഓഫീസിലേക്ക് പോയി...

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

\"ബൈക്കിന്റെ ശബ്‌ദം കേട്ടു ശ്യാമള വന്നു വാതിൽ തുറന്നു..

\"അച്ഛൻ എത്തിയില്ലേ അമ്മേ... \"
ആദി  ചോദിച്ചു..

\"ഇന്നെന്താ പതിവില്ലാത്തൊരു ചോദ്യം... \"

\"അച്ഛൻ ഇപ്പോഴെങ്ങാനും വിളിച്ചിരുന്നോ... \"

\"എന്താടാ കാര്യം... അച്ഛൻ ഇവിടേക്കല്ലേ വരുന്നത്... പിന്നെയെന്തിനാണ് ഈ നേരത്തു വിളിക്കുന്നത്‌... \"

കാര്യമുണ്ടെന്നു കൂട്ടിക്കോ... എന്റെ പുന്നാരപെങ്ങൾ അവളുടെ കൂട്ടുകാരിയുടെകൂടെ എവിടേക്കോ പോകാനുണ്ടെന്നു പറഞ്ഞിരുന്നല്ലോ പോയിവന്നോ... \"

\"അവളെപ്പോഴേ വന്നു... ഇതെന്താ കോടതിവിസ്താരംപോലെ.. നീയെന്താ മനസ്സിൽ വച്ചുകൊണ്ടാണല്ലോ ചോദിക്കുന്നത്... \"

\"പറയാം... ആദ്യം അവളെ വിളിക്ക്... ഒരു നല്ല തമാശ പറഞ്ഞുതരാം...\"

\"തമാശ പറയാനാണോ നീ ആളെ മുൾമുനയിൽ നിർത്തിയത്... ഞാൻ കരുതി എന്തോ വലിയ കാര്യമാണെന്ന്... ഞാനവളെ വിളിക്കാം... \"
ശ്യാമള ദേവികയെ വിളിക്കാൻ അവളുടെ മുറിയിലേക്ക് നടന്നു... കുറച്ചുകഴിഞ്ഞപ്പോൾ അവർ അവളെവിളിച്ചുകൊണ്ടുവന്നു...

\"എന്തിനാണ് ഏട്ടാ എന്നെ വിളിച്ചെന്നു പറഞ്ഞത്...\"

\"നിന്നെ ശരിക്കൊന്ന് കാണാൻ... കൂട്ടുകാരിയുടെ കൂടെ അവളുടെ അച്ഛനെ കാണാൻ പോയതല്ലേ... വന്നപ്പോൾ വല്ല മാറ്റവും ഉണ്ടായോ എന്നറിയാനാണ് വിളിച്ചത്... \"

\"ഏട്ടനെന്താ വട്ടായോ... അല്ല ചോദ്യം കേട്ടപ്പോൾ അങ്ങനെ തോന്നി... രാവിലെ ഏട്ടൻ കണ്ട ഞാൻതന്നെയല്ലേ ഇപ്പോഴുമുള്ളത്... എന്തെങ്കിലും മാറ്റം ഏട്ടന് തോന്നുന്നുണ്ടോ... \"

\"അതുതന്നെയാണ് ചോദിച്ചത്.. എന്തെങ്കിലും മാറ്റമുണ്ടോ എന്ന്... അത് ഈ ശരീരത്തിനല്ല നിന്റെ മനസ്സിന്... മനസ്സിൽ വല്ല മാറ്റവുമുണ്ടായെങ്കിൽ അത് നിന്റെ പെരുമാറ്റത്തിൽ കാണാമല്ലോ... \"

\"ഇത് അതുതന്നെ... ചെറിയ വട്ടല്ല മുഴുവട്ട്... ഇപ്പോൾ ചികിൽസിച്ചാൽ പെട്ടന്ന് മാറിക്കിട്ടും... ഇല്ലെങ്കിൽ ചങ്ങലതന്നെ ശരണം...\"

\"അതെ എനിക്ക് വട്ടുതന്നെയാണ്... എങ്ങനെ വട്ടുപിടിക്കാതിരിക്കും... നീ നിൽക്കുന്നിടത്തല്ലേ ഞാനും ജീവിക്കുന്നത്... അന്നേരം വട്ട് വരാതിരുന്നാലേ അത്ഭുതമുള്ളൂ... അതുപോട്ടെ ഞാനാരാടി നിന്റെ ബോഡിഗാർഡോ... എന്നുമുതലാടി നിന്റെ അഭിപ്രായം പറയാൻ നീയെന്നെ നിയോഗിച്ചത്... \"

\"അങ്ങനെ വരട്ടെ... അപ്പോൾ അതാണ് സംഭവം... ഇത് ചോദിക്കാനാണോ ഇങ്ങനെ വളഞ്ഞവഴി എടുത്തത്... \"

\"എന്താടി നിങ്ങൾ ഏട്ടനും അനിയത്തിയും പറയുന്നത്.. മനുഷ്യന് മനസ്സിലാവുന്നതുപോലെ പറയുന്നുണ്ടോ... \"
ശ്യാമള ദേഷ്യത്തോടെ പറഞ്ഞു...

\"എന്റമ്മേ അങ്ങനെ പറയുൻമാത്രമൊന്നുമില്ല... വരുന്നവഴി ഒരു തമാശയുണ്ടായി... അത് എങ്ങനെയോ ഏട്ടനറിഞ്ഞു അതാണ് കാര്യം വേറൊന്നുമല്ല...\"൭

\"എന്ത് തമാശ... \"

\"ലച്ചൂവിന്റെ അച്ഛനെകണ്ട് വരുന്നവഴി ലച്ചു ആകെ മൂഡോഫായിരുന്നു... അവളുടെ അച്ഛൻ ഓരോ കാര്യങ്ങൾ പറഞ്ഞ് സങ്കടപ്പെട്ടിരുന്നു.... അതവളേയും സങ്കടപ്പെടുത്തി... അത് ഞാൻ അവളോട്‌ ചോദിച്ചപ്പോൾ അവൾക്ക് കൂടുതൽ സങ്കടമാണ് ഉണ്ടായത്... ആ വിഷയം മാറ്റാൻ ഞാൻ വരുന്ന വഴിയിൽ കണ്ട ഒരു പെട്ടിക്കടയിൽ കയറി വെള്ളം കുടിക്കാമെന്നു കരുതി വണ്ടി നിർത്തി... ആ സമയത്തേ കണ്ടിരുന്നു കുറച്ചപ്പുറത്ത് മൂന്നുനാല് ചെറുപ്പക്കാർ ഞങ്ങളെ നോക്കി നിൽക്കുന്നത്... ഞാനത് കാര്യമാക്കിയതുമില്ല... പക്ഷെ വെള്ളം കുടിച്ച് തിരിച്ചുവന്നപ്പോൾ അവർ എന്റെ വണ്ടിയുടെ അടുത്ത് നിൽക്കുന്നു... ഒന്ന് പേടിച്ചെങ്കിലും ഞാൻ ധൈര്യത്തോടെ വണ്ടിയെടുക്കാൻ പോയി ലച്ചുവാണെങ്കിൽ പേടിച്ചുവിറക്കുകയായിരുന്നു... എന്നാലും അവൾ വണ്ടിയിൽ വന്നുകയറി... പെട്ടന്ന് അതിലൊരുത്തൻ എന്റെ വണ്ടിക്കുമുന്നിലേക്ക് വന്നുനിന്നു..\"
പിന്നെ നടന്നകാര്യങ്ങൾ ദേവിക പറഞ്ഞു... \"

\"ഇതാണോ ഇത്ര മഹാസംഭവം... കാണാൻകൊള്ളാവുന്ന പെൺകുട്ടികളെ കണ്ടാൽ ചിലപ്പോൾ ആൺകുട്ടികൾ കമന്റടിച്ചെന്നുവരും... അത്  ഇത്രവലിയ പ്രശ്നമാക്കേണ്ട കാര്യമില്ല... നീ മനുഷ്യനെ പേടിപ്പിച്ചുകളഞ്ഞു... അപ്പോഴേക്കും അച്ഛനെ വിളിച്ച് ഇത് പറഞ്ഞിട്ടുണ്ടാകും അല്ലേ... അതാണ് വന്നപ്പോൾത്തന്നെ അച്ഛൻ വന്നോ എന്നും ഫോൺ ചെയ്തോ എന്നും ചോദിച്ചത്...  ഇപ്പോഴല്ലേ കാര്യം മനസ്സിലായത്... \"

\"അതെ അച്ഛനെ വിളിച്ച് പറഞ്ഞു... പറയാതെപ്പിന്നെ... അച്ഛനറിയേണ്ടേ കാര്യങ്ങൾ... ഇനി ഇവളുടെ മനസ്സിൽ ആ സമയം തൊട്ട് വല്ല മനമാറ്റവും ഉണ്ടായോ എന്നുകൂടി അറിയണമല്ലോ... \"

\"പിന്നെ ഒരുത്തൻ പഞ്ചാരവാക്കുമായി മുന്നിൽ വരുമ്പോഴേക്കും   അവനെയങ്ങ് പ്രേമിക്കാൻ എനിക്കെന്താ പ്രാന്താണോ... ആരാണ് എവിടെയുള്ളതാണ് എന്നൊന്നും അറിയില്ല... അയാളുടെ സ്വഭാവവും എങ്ങനെയാണെന്നുപോലും അറിയില്ല... എന്നിട്ടാണ് പ്രേമിക്കാൻ പോകുന്നത്... \"

\"ഇതൊക്കെയറിഞ്ഞു അവൻ നല്ല സ്വഭാവക്കാരനാണെങ്കിൽ പ്രേമിച്ചേനെ അല്ലേ...\"

\"ആ.. ചിലപ്പോൾ ഒരു കൈ  നോക്കാമായിരുന്നു... അതവിടെനിൽക്കട്ടെ ഏട്ടനെങ്ങനെ അറിഞ്ഞു ഇതെല്ലാം... \"

\"നിന്റെ വഴിയിൽത്തന്നെയുണ്ടായിരുന്നു ഞാൻ... അവിടെ നടന്നത് മുഴുവൻ ഞാൻ കണ്ടിരുന്നു... നിങ്ങൾ അവിടെനിന്ന് പൊന്നുയുടനെ ഞാൻ അവരുടെയാടുത്തേക്ക് ചെന്നു... കാര്യങ്ങൾ സംസാരിച്ചു... അന്നേരമല്ലേ അവനാരാണെന്ന് അറിഞ്ഞത്.. നമ്മുടെ പുത്തേടത്തെ സദാശിവനങ്കിളിന്റെ മകനാണ് കക്ഷി... പേര് മിഥുൻ... \"

\"സദാശിവേട്ടന്റെ മോനോ...  അപ്പോഴവൻ ഇവളെ അറിഞ്ഞുകൊണ്ടാണോ ഇങ്ങനെയൊരു മോഹവുമായി വന്നത്...

\"എങ്ങനെ ഇവളെ അറിയാൻ... എനിക്കുപോലും അവനെ അറിയില്ല.. എന്നെയും അവനറിയില്ല... എന്തിന് അച്ഛനെവരെ അറിയില്ല... പിന്നെയല്ലേ ഇവളെ... ഏതായാലും അവൻ കാര്യത്തിലാണ്... ഇവളെ അവന് അത്രക്കങ്ങ് പിടിച്ചമട്ടാണ്... ഇനി അവന്റെ അച്ഛന്റെ അഭിപ്രായംകൂടി അറിയണം... എന്നിട്ടുമതി ബാക്കിയെല്ലാം... അതാണ് അച്ഛനെ വിളിച്ച് പറഞ്ഞത്... അച്ഛനും സദാശിവനങ്കിളും അറിയുന്നവരല്ലേ... ഈ കാര്യം അവർതമ്മിൽ സംസാരിക്കട്ടെ... \"

\"അതുനന്നായി... ഇത് നടന്നാൽ ഇവളുടെ ഭാഗ്യമാണ്... എന്നാലും ഈ പോങ്ങനെ അവരുടെ മുന്നിൽ ഒരു പോക്കിരിയാക്കിയല്ലോ.. അതോർത്തിട്ടാണ് എനിക്ക് ചിരിവരുന്നത്... \"

\"അമ്മേ വേണ്ടാ... ഇനിയതിന്റെ പേരിൽ എന്നെ കളിയാക്കിക്കോ... \"


\"ഞാൻ പറഞ്ഞതിൽ എന്താടാ തെറ്റ്... നീയൊരു പോങ്ങൻ തന്നെയാണ്... എടാ ഇത്ര വയസായിട്ടും ഇതുവരെ ആരുടെ മുന്നിലെങ്കിലും നീയൊന്നു മുഖം കറുപ്പിച്ചുനിന്നിട്ടുണ്ടോ... എവിടെയെങ്കിലും ഒരു പ്രശ്നമോ അടിയോ നടന്നാൽ ആ വഴി നീ പോകുമോ... അങ്ങനെയുള്ള നിന്നെ ഇതുപോലെ പൊന്തിച്ചുവച്ചത് കേട്ടാൽ ചിരിക്കാതെപ്പിന്നെ കരയുകയാണോ വേണ്ടത്...\"

\"അമ്മ പറയുന്നത് ഞാൻ ഓരോ പ്രശ്നങ്ങളിലും പോയി തലയിടണമെന്നാണോ.. \"

\"അങ്ങനെയുണ്ടായാൽ നിന്റെ ചെവിക്കല്ല് പൊട്ടിക്കും ഞാൻ.. അതല്ല പറഞ്ഞത്.... ആണുങ്ങളായാൽ കുറച്ച് ധൈര്യം വേണം...അല്ലാതെ  പേടിച്ച് ജീവിക്കരുതെന്ന്... \"

\"അതുശരി... എന്നാൽ ഇനിമുതൽ എന്റെ ധൈര്യം എന്തെന്ന് കാണിച്ചിട്ടുതന്നെ കാര്യം...\"

\"അതെയതെ നടന്നതുതന്നെ... അതവിടെ നിൽക്കട്ടെ... എന്തായി ഇന്നലെ നീ പോയ ഇന്റർവ്യൂന്റെ റിസൾട്... അവർ വിളിച്ചിരുന്നോ... \"

\"ഇല്ല വിളിച്ചിട്ടില്ല... \"

\"അപ്പോൾ അതിലും പ്രതീക്ഷ വേണ്ടാന്ന് കരുതാം... അല്ലെങ്കിൽ നിനക്കെന്തിനാണ് മറ്റൊരു ജോലി... അച്ഛന്റെകൂടെ ബിസിനസ്സിൽ കൂടിക്കൂടെ... അച്ഛൻ എത്രയും കഷ്ടപ്പെട്ട് ഇതെല്ലാം ഉണ്ടാക്കിയെടുത്തത് ഭാവിയിൽ നീ കൊണ്ടുനടക്കും എന്ന വിശ്വാസത്തിലാണ്... നിനക്ക് ഇഷ്ടം നല്ലൊരു ഫോട്ടോഗ്രാഫറാകണമെന്നാണ്... അതിനുപറ്റിയ ജോലിയുമാന്വേഷിച്ചു നടക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി... എന്നിട്ടോ ഒന്നും ശരിയാകുന്നില്ല... നിന്നെപ്പോലെ ഫോട്ടോഗ്രാഫറായി നടന്നിരുന്നവനാണ്   താഴത്തേലെ  പ്രവീൺ... അവസാനം അവന്റെ അവസ്ഥ എന്തായെന്നു അറിയാലോ... സ്വന്തം മകൻ പോയ വിഷമം തീരുമുന്നേ ഈ നാട്ടിൽനിന്നും പോവേണ്ടി വന്നില്ലേ അവന്റെ അച്ഛനും അമ്മയ്ക്കും അനിയത്തിക്കും... ഇപ്പോൾ എവിടെയാണെന്ന്പോലും അറിയില്ല... അങ്ങനെയൊരു അവസ്ഥ ഉണ്ടാക്കരുത് പറഞ്ഞേക്കാം... ഇതുനിന്റെ അവസാനത്തെ ഇന്റർവ്യൂ ആണ്... ഇതുകൂടി കിട്ടിയില്ലെങ്കിൽ ആ ജോലിമോഹം ഉപേക്ഷിച്ചേക്ക്... എന്നിട്ട് അച്ഛന്റെ കൂടെ സഹായിക്കാൻ നോക്ക്... അച്ഛന് പ്രായമായിവരുകയാണ് അതോർമ്മവേണം... പിന്നെ രാവിലെ നീ നേരത്തെ പോകുന്നുണ്ടോ... എത്രദിവസത്തെ പോക്കാണ്... കൂടുതൽ ഡ്രസ് എടുത്തുവക്കണോ... \"

\"പറയാൻ പറ്റില്ല.. ഏതായാലും നാലഞ്ചു
 ജോഡി എടുത്തുവച്ചേക്ക്... \"
അതുംപറഞ്ഞ് ആദി അകത്തേക്ക് നടന്നു...


തുടരും......

✍️ രാജേഷ് രാജു. വള്ളിക്കുന്ന്
➖➖➖➖➖➖➖➖➖➖➖

കാട്ടുചെമ്പകം 04

കാട്ടുചെമ്പകം 04

4.5
13940

\"രാവിലെ നീ നേരത്തെ പോകുന്നുണ്ടോ... എത്രദിവസത്തെ പോക്കാണ്... കൂടുതൽ ഡ്രസ് എടുത്തുവക്കണോ... \"\"പറയാൻ പറ്റില്ല.. ഏതായാലും നാലഞ്ചു ജോഡി എടുത്തുവച്ചേക്ക്... \"അതുംപറഞ്ഞ് ആദി അകത്തേക്ക് നടന്നു...അവൻ പോകുന്നതും നോക്കി ശ്യാമള നിന്നു...▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ഓഫീസിലേക്ക് കയറുമ്പോൾ മിഥുന് ചെറിയൊരു പേടിയുണ്ടായിയുന്നു... ഇത്രയും കാലത്തിനിടക്ക് അച്ഛന്റെ മുന്നിൽ പോകുമ്പോൾ പേടിയെന്നൊരു സംഭവം ഉണ്ടായിരുന്നില്ല... അച്ചൻ എന്നതിലുപരി ഒരു കൂട്ടുകാരനെപ്പോലെയായിയുന്നു ഞങ്ങൾ... പക്ഷെ എന്തോ ഇപ്പോൾ മനസ്സിലൊരു പേടി... എങ്ങനെ ഇത് അവതരിപ്പിക്കും... ഇത് കേൾക്കുമ്പോൾ അച്ഛന്റെ റിയാക്ഷൻ എന