Aksharathalukal

കാട്ടുചെമ്പകം 04



\"രാവിലെ നീ നേരത്തെ പോകുന്നുണ്ടോ... എത്രദിവസത്തെ പോക്കാണ്... കൂടുതൽ ഡ്രസ് എടുത്തുവക്കണോ... \"

\"പറയാൻ പറ്റില്ല.. ഏതായാലും നാലഞ്ചു ജോഡി എടുത്തുവച്ചേക്ക്... \"
അതുംപറഞ്ഞ് ആദി അകത്തേക്ക് നടന്നു...
അവൻ പോകുന്നതും നോക്കി ശ്യാമള നിന്നു...

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

ഓഫീസിലേക്ക് കയറുമ്പോൾ മിഥുന് ചെറിയൊരു പേടിയുണ്ടായിയുന്നു... ഇത്രയും കാലത്തിനിടക്ക് അച്ഛന്റെ മുന്നിൽ പോകുമ്പോൾ പേടിയെന്നൊരു സംഭവം ഉണ്ടായിരുന്നില്ല... അച്ചൻ എന്നതിലുപരി ഒരു കൂട്ടുകാരനെപ്പോലെയായിയുന്നു ഞങ്ങൾ... പക്ഷെ എന്തോ ഇപ്പോൾ മനസ്സിലൊരു പേടി... എങ്ങനെ ഇത് അവതരിപ്പിക്കും... ഇത് കേൾക്കുമ്പോൾ അച്ഛന്റെ റിയാക്ഷൻ എന്താകും... എന്തുവന്നാലും അച്ഛനോട് പറഞ്ഞെ മതിയാകൂ... അവളുടെ ഏട്ടന്റെയോ അച്ഛന്റെയോ നാവിൽനിന്ന് അറിഞ്ഞാൽ അത് അപകടമാണ്... ചിലപ്പോൾ ഇത്രയും കാലം കണ്ട അച്ഛനെയാകില്ല കാണുക... എന്തുവന്നാലും പറയുകതന്നെ... മിഥുൻ ധൈര്യം സംഭരിച്ച് ഓഫീസ് കേബിനിലേക്ക് കയറി...

\"എന്താടാ പതിവില്ലാതെ ഇവിടേക്ക്... നല്ലബുദ്ധി തോന്നിത്തുടങ്ങിയോ... അതോ എന്തെങ്കിലും കുരുത്തക്കേട് ഒപ്പിച്ചോ... നിന്റെ മുഖം കണ്ടിട്ട് അതാണെന്ന് തോന്നുന്നു...\"
സദാശിവൻ പറഞ്ഞതുകേട്ട് മിഥുൻ ഞെട്ടി...

\"ഈശ്വരാ അച്ഛൻ എല്ലാം അറിഞ്ഞോ... എന്നാൽ എന്റെകാര്യം പോക്കാണ്... \"

\"എന്താടാകാര്യം.. നീയെന്താണ് ആലോചിക്കുന്നത്...\"

\"അച്ഛാ അത്.. ഇന്നൊരു ചെറിയ പ്രശ്നമുണ്ടായി... ആ സുധിയും കൂട്ടരും ഒപ്പിച്ചതാണ്... നമ്മുടെ കുമാരേട്ടന്റെ പെട്ടിക്കടക്കുമുന്നിൽവച്ചാണ് സംഭവം നടന്നത്... ഞാൻ വേണ്ടെന്നു പറഞ്ഞതാണ്... പക്ഷെ അവർ കേട്ടില്ല...\"

\"ഇപ്പോഴും കാര്യമെന്താണെന്നു നീ പറഞ്ഞില്ല...\"

മിഥുൻ വിക്കിവിക്കി കാര്യങ്ങൾ സദാശിവനോട് പറഞ്ഞു... എന്നിട്ട് ചെറിയ പേടിയോടെ സദാശിവനെ ഇടങ്കണ്ണിട്ട് നോക്കി... സദാശിവൻ ഒന്നുമിണ്ടാതെ അവനെ തറപ്പിച്ചുനോക്കുകയായിരുന്നു...\"

\"വന്നുവന്നു നീ എന്നെ നാട്ടുകാരുടെമുന്നിൽ നാണക്കെടുത്തിയെ അടങ്ങു എന്നായി അല്ലേ... നിന്നെ പറഞ്ഞിട്ട് കാര്യമില്ല എന്നെ പറഞ്ഞാൽമതി... എന്തിനും ഏതിനും നിനക്ക് വാളാട്ടം വച്ചുതരുന്നത്  ഞാനാണല്ലോ...\"

\"അച്ഛാ അത്.. ഞാൻ പറഞ്ഞല്ലോ ആ സുധിയും മറ്റുള്ളവരും ചെയ്തുകൂട്ടിയതാണ്... ഒരുപാട് വിലക്കിയതാണ് ഞാൻ... \"

\"വേണ്ട അവരെ എന്തിനാണ് നീ പഴിക്കുന്നത്... ഒരു ആത്മാർത്ഥ സുഹൃത്തിനെ സഹായിച്ചു എന്നാല്ലേയുള്ളു... നീതന്നെയല്ലേ അവരോട് ആ പെൺകുട്ടിയെപ്പറ്റി പറഞ്ഞത്... അല്ലാതെ അവർ നിർബന്ധിച്ചു നിന്നെയതിൽ പെടുത്തിയതല്ലല്ലോ... ആകെ നാണക്കേടായി... ഇനി അവളുടെ ഏട്ടനും അച്ഛനുമൊക്കെ ചോദിക്കാൻ വരുമോ... എങ്ങനെ വരാതിരിക്കും.. എന്റെമോൻ അതുപോലെയുള്ളതല്ലേ ചെയ്തുവച്ചത്... എടാ നിന്റെ പ്രായം കഴിഞ്ഞാണ് ഞാനും ഇവിടെ എത്തിയത്... നിന്റെ അമ്മയെ സ്നേഹിച്ചുതന്നെയാണ് കെട്ടിയതും... പക്ഷെ ആരെകൊണ്ടും പറയിപ്പിച്ചിട്ടില്ല... മാന്യതയോടെ അവളോട്‌ കാര്യം പറഞ്ഞു... എല്ലാം കഴിഞ്ഞിട്ടാണ് എന്റെ കൂട്ടുകാർവരെ അറിഞ്ഞത്... എടാ ഒരു പെണ്ണിനെ ഇഷ്ടമാണെങ്കിൽ അത് നേരിട്ട് അവളുടെ മുന്നിൽ പറയാനുള്ള ചങ്കൂറ്റം വേണം... അല്ലാതെ കൂട്ടുകാരെയും കൂട്ടി റോഡിൽ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയല്ല കാര്യം പറയേണ്ടത്... ഇനി പറഞ്ഞിട്ടെന്താ കഴിഞ്ഞത് കഴിഞ്ഞു... അവൾ ചുണക്കുട്ടിയാണ്... അതല്ലേ നിങ്ങൾക്കുള്ള മറുപടി അവൾ തന്നതും... അതുവിട് നിനക്ക് ആ കുട്ടിയോടുള്ള ഇഷ്ട്ടം ആത്മാർത്ഥതയോ ടെയാണോ.. അതോ വെറുമൊരു നേരംപോക്കോ... ആത്മാർത്ഥതയോടെയാണെങ്കിൽ ഞാൻ നിന്റെകൂടെ നിൽക്കാം.. അതല്ല നേരമ്പോക്കാണെങ്കിൽ ഇത്രയും കാലം കണ്ട എന്നെയായിരിക്കില്ല പിന്നെ കാണുക...\"

\"എനിക്ക് അവളെ ഇഷ്ടമാണ്... ആദ്യമായ് കണ്ടപ്പോൾത്തന്നെ എന്റെ മനസ്സിൽ തോന്നിയതാണ് അത്... ഇപ്പോഴും അതിൽ കുറവുണ്ടായിട്ടില്ല... മറിച്ച് കൂടിയിട്ടേയുള്ളു... \"

സദാശിവൻ വീണ്ടും അവനെ തർപ്പിച്ചുനോക്കി... പിന്നെ ചിരിച്ചു...

\"ഉം... ഞാൻ നിന്റെ മനസ്സറിയാൻ ചോദിച്ചെന്നേയുള്ളു... ഈ കാര്യം കുറച്ചുമുന്നേ ഞാൻ അറിഞ്ഞിരുന്നു... മിണ്ടാതെ നിന്നതാണ്... നിന്റെ വായിൽനിന്ന് ഇത് വരുമോ എന്നറിയണമല്ലോ... മാത്രമല്ല നിന്റെ ഇഷ്ടം ഉറച്ചതാണോ എന്നുകൂടി അറിയണം... അവളുടെ അച്ഛൻ കൃഷ്ണദാസിനെ  എനിക്കറിയാം... പണ്ട് ഞങ്ങൾ ഒന്നിച്ചു കൂടെ ജോലിചെയ്തവരാണ്... രണ്ടുപേരും പുതിയ ബിസിനസ്സും കാര്യവുമായി മുന്നോട്ടുപോയപ്പോൾ ആ പഴയ ബന്ധം മുന്നോട്ടുകൊണ്ടുപോകാൻ പറ്റിയില്ല... അവന്റെ ഭാര്യയേയും എനിക്കറിയാം.. പക്ഷെ മക്കളെ അറിയില്ല... മകനെ ചെറുപ്പത്തിൽ കണ്ടതാണ്... നിന്റെ അമ്മയ്ക്കും അവരെ അറിയാം... ഇപ്പോൾ അങ്ങോട്ടും ഇങ്ങോട്ടും യാതൊരു ബന്ധവുമില്ല... എന്നാലും പല കമ്പിനി മീറ്റിങ്ങിലും ഞാനും കൃഷ്ണദാസും കാണാറുണ്ട്... അതല്ലാതെ ഒന്നുമില്ല... അവനാണ് എന്നെവിളിച്ചു കാര്യം പറഞ്ഞത്... അവന് എതിർപ്പൊന്നുമില്ല... എന്നാലും ആ കുട്ടിയുടെ മനസ്സുംകൂടി അറിയണമല്ലോ... അവൾക്ക് ഇഷ്ടമാണെങ്കിൽ നമുക്ക് നോക്കാമെടാ... എന്നുകരുതി അവളുടെ മനസ്സറിയാൻ എന്റെ പൊന്നുമോൻ കൂട്ടുകാരെയുംകൂട്ടി അവളോട് ചോദിക്കാൻ പോകേണ്ട... കൃഷ്ണദാസ് വേണ്ടതുപോലെ ചോദിച്ചോളും കേട്ടല്ലോ...\"
മിഥുന്റെ മുഖത്ത്  സന്തോഷം നിറഞ്ഞിരുന്നു.. അവൻ തലയാട്ടി സമ്മതം മൂളി...

\"എന്നാൽ നീ പെട്ടന്ന് വീട് പിടിച്ചോ... അവിടെച്ചെന്നു അമ്മയോടിത്  പറയേണ്ട.... ഞാൻ വന്നിട്ട് പറഞ്ഞോളാം... \"

\"ശരിയച്ഛാ... \"
മിഥുൻ അപ്പോൾത്തന്നെ അവിടെനിന്നിറങ്ങി... \"

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

സന്ധ്യയാകുമ്പോഴേക്കും കൃഷ്ണദാസ് വീട്ടിൽ എത്തി... ശ്യാമള കൃഷ്ണദാസിനുള്ള ചായയുമായി വന്നു...

\"ആദി എന്തെങ്കിലും പറഞ്ഞോ... \"
 ചായ കുടിക്കുന്നതിനിടെ കൃഷ്ണദാസ് ചോദിച്ചു...

\"പറഞ്ഞു... നിങ്ങൾ സദാശിവേട്ടനെ വിളിച്ചിരുന്നോ... \"

\"വിളിച്ചു.. കാര്യം പറഞ്ഞു... അവൻ നാണം കെട്ടതുപോലെയായെന്നു പറഞ്ഞാൽ മതിയല്ലോ... എന്തായാലും അവന് ഇങ്ങനെയൊരു ബന്ധത്തിന് താല്പര്യമെയുള്ളൂ... എന്നാലും നമ്മുടെ മോളുടെ മനസ്സുകൂടി അറിയണമല്ലോ... \"

\"അവൾക്ക് എതിർപ്പ് കാണുമെന്നു തോന്നുന്നില്ല... ആദി അവളെ നിർത്തിപ്പൊരിക്കുകയല്ലാ യിരുന്നോ... മാത്രമല്ല ഈ ബന്ധം നടന്നാൽ അത് അവളുടെ ഭാഗ്യമാണെന്ന് ഞാൻ പറഞ്ഞപ്പോഴും അവളുടെ മുഖത്തു യാതൊരു ഭാവവ്യത്യാസവും കണ്ടില്ല... ഏതായാലും അവളോടൊന്നു നിങ്ങൾ ചോദിച്ചുനോക്ക്...\"

\"ശരി ഞാൻതന്നെ ചോദിക്കാം... ഇതിനു തുടക്കമിട്ടത് ആദിയാണല്ലോ അവനെയും വിളിക്ക് ഞാൻ മോളുടെ മുറിയിൽ ഉണ്ടാകും... \"
കൃഷ്ണദാസ് ചായക്കപ്പ് ശ്യാമളക്ക് കൊടുത്ത് ദേവികയുടെ മുറിയിലേക്ക് നടന്നു...

അയാൾ ചെല്ലുമ്പോൾ ദേവിക തുണികൾ മടക്കി അലമാരയിൽ വക്കുകയായിരുന്നു...\"

\"ആഹാ എന്റെമോൾ വീട്ടിൽ പണികൾ എടുക്കാനൊക്കെ തുടങ്ങിയോ... ഏതായാലും നന്നായി... എല്ലാം പഠിച്ചുവക്കുന്നത് നല്ലതാണ്... മറ്റൊരു വീട്ടിൽ കയറിചെല്ലുമ്പോൾ ഇതൊക്കെ അറിഞ്ഞിരിക്കുന്നത് നല്ലതാണ്... അടുക്കളപ്പണിയുംകൂടി പഠിച്ചെടുക്കണം... \"

\"അമ്മ ഉണങ്ങിയ തുണിയെല്ലാംകൂടി കട്ടിലിൽ കൊണ്ടിട്ടുപോയി.. അത് മടക്കിവച്ചു എന്നേയുള്ളു... പിന്നെ അടുക്കളപ്പണി അത് പഠിച്ചെടുക്കാം... സമയമുണ്ടല്ലോ... \"

\"ഇനിയെപ്പോൾ... നിന്നെ വിവാഹം കഴിപ്പിച്ചു കൊടുക്കാനായി... വയസ്സ് പത്തിരുപത്  കഴിഞ്ഞില്ലേ... \"

\"എന്നുകരുതി വിവാഹം കഴിക്കണമെന്നുണ്ടോ... സമയമാകട്ടെ അപ്പോൾ ഞാൻതന്നെ പറയാം.. ഇപ്പോൾ എനിക്കൊരു ലക്ഷ്യമുണ്ട്... പഠിച്ച് നല്ലൊരു ജോലി നേടണം... അതുകഴിഞ്ഞു വിവാഹത്തെപ്പറ്റി ചിന്തിച്ചാൽ മതി... \"

\"അപ്പോഴേക്കും മൂത്ത് നരക്കും... ഇനി നിന്റെ മനസ്സിൽ ആരെങ്കിലും ഉണ്ടോ... ഉണ്ടെങ്കിൽ പറഞ്ഞോ... ഞങ്ങൾ എതിര് നിൽക്കില്ല... \"

\"അവളുടെ മനസ്സിൽ  ആരുകയറാൻ... അഥവാ കയറാൻ നോക്കിയാൽ അവന്റെ കാര്യത്തിലൊരു തീരുമാനവുമാവും.. \"
അവിടേക്കുവന്ന ആദി പറഞ്ഞു..

\"ആണോ... കണക്കായിപ്പോയി... എന്റെ അച്ഛാ എന്റെ മനസ്സിൽ ഇതുവരെ നിങ്ങളൊക്കെയല്ലാതെ ആരും കയറിയിട്ടില്ല... ഉണ്ട് ലച്ചുമാത്രം... അല്ലാതെ ആരുമില്ല... നിങ്ങളുടെ പോക്ക് എവിടേക്കാണ് എന്നെനിക്കുമനസ്സിലായി... അയാളെ ഞാൻ ആദ്യമായിട്ടാണ് കാണുന്നതുതന്നെ.. \"

\"ആവട്ടെ എന്നാൽ കണ്ടതിനു ശേഷം അവനെപ്പറ്റി എന്താണ് നിന്റെ അഭിപ്രായം... \"

അത്.. കാണാൻ കുഴപ്പമില്ല... പിന്നെ അയാളുടെ പെരുമാറ്റമൊന്നും അറിയില്ല... എന്നോട് മോശമായി ഒന്നും പറഞ്ഞില്ല... എന്നും കാണാറുണ്ട്... ആദ്യനോട്ടത്തിൽത്തന്നെ ഇഷ്ട്ടമായി എന്നും എന്റെ മറുപടി പ്രതീക്ഷിക്കുന്നു എന്നും പറഞ്ഞു.. \"

\"അതുതന്നെയാണ് ഞങ്ങൾക്കും അറിയേണ്ടത്... നിന്റെ മറുപടി എന്താണ്... \"
ആദി ചോദിച്ചു...

\"നിങ്ങൾ തീരുമാനിക്കുന്നതുപോലെ..  എനിക്കായിട്ട് മറിച്ചൊരു അഭിപ്രായമില്ല... ഇതുവരേയും അങ്ങനെയല്ലേ... ഇപ്പോഴെന്താ മാറ്റം...\"

\"അതുകേട്ടാൽ മതി... എന്നാൽ ഈ ബന്ധം മുന്നോട്ടുപോകുവാൻ ഞങ്ങൾക്ക് താല്പര്യമുണ്ട്... അതുകൊണ്ട്  നിങ്ങൾ തമ്മിലുള്ള വിവാഹം നടത്താൻ പോവുകയാണ്... \"

\"അപ്പൊഴെന്റെ പഠിപ്പ് ജോലി... \"

\"അത് വിവാഹം കഴിഞ്ഞാലും നടത്താം... ഞാനവർക്ക് വാക്കുകൊടുക്കാൻ പോവുകയാണ്... എന്നുകരുതി പെട്ടെന്ന് നടത്തുമെന്നല്ല... ഇവന്റെ കാര്യംകൂടി ശരിയാക്കണം... രണ്ടു ഒന്നിച്ചു ഒരു പന്തലിൽ... \"
കൃഷ്ണദാസ് പറഞ്ഞു...

\"അതുശരി  ഇനി എന്റെ നേരെയാണോ... ഞാനിവിടെ മനഃസമാധാനത്തോടെ ജീവിക്കുന്നത് നിങ്ങൾക്ക് ഇഷ്ട്ടമാവുന്നില്ല അല്ലേ... \"

\"അതെങ്ങനെയാടാ മനഃസമാധാനം ഇല്ലാണ്ടാവുന്നത്... ഞാനും നിറ്റെയമ്മയും വിവാഹത്തിനുശേഷം എന്തുനല്ല സന്തോഷത്തോടെയാണ് ജീവിക്കുന്നത്... ഞങ്ങൾക്കിടയിൽ ഇതുവരെ ഒരു മനഃസമാധാനക്കേടും ഉണ്ടായിട്ടില്ല... അതല്ല ഇവളോട് ചോദിച്ചതുപോലെ നീ ആരെയെങ്കിലും കണ്ടുവച്ചിട്ടുണ്ടോ... \"


\"ഇതുവരെയില്ല..  ഇനി ഉണ്ടാവില്ല എന്നുപറയാൻ കഴിയില്ല... പല സ്ഥലത്തും പോകുന്നതല്ലേ... ചിലപ്പോൾ മനസ്സിനിണങ്ങിയ വല്ല പെൺകുട്ടിയെയും കണ്ടാൽ മോഹിച്ചുപോയെന്നിരിക്കും....

\"ആരെ മോഹിച്ചാലും കുഴപ്പമില്ല... നല്ല കുടുംബത്തിൽ പിറന്ന കുട്ടിയായിരിക്കണം... അതിനർത്ഥം സ്വത്തും മുതലും എമ്പാടും വേണമെന്നില്ല... അതിവിടെ നിന്റെ അച്ഛൻ ഒരുപാട് ഉണ്ടാക്കിയിട്ടുണ്ട്.. നല്ല സ്വഭാവമുള്ള എല്ലാവരോടും നല്ലപോലെ പെരുമാറാൻ അറിയാവുന്നവളാകണം... ആ ഒരു നിർബന്ധമുണ്ട്..  \"
ശ്യാമള പറഞ്ഞു... \"

\"അത് നടന്നതുതന്നെ... ഈ പോങ്ങനെ കുടുംബത്തിൽ പിറന്ന ഏതവളാണ് ഇഷ്ടപ്പെടുക...\"
ദേവിക ആദിയെ ചൊടിപ്പിച്ചു...

\"നിന്റെ വഴിയേ വന്നല്ലോ അതിലും വലുത് ഭൂമിയിൽ മറ്റൊന്നുണ്ടാവില്ല... \"
ആദിയും തിരിച്ചടിച്ചു..

\"എന്നാൽ എല്ലാം പറഞ്ഞപോലെ... ഇനി ഇവിടെ നിന്നാൽ രണ്ടുംകൂടി അടികൂടുന്നത് കാണേണ്ടിവരും... അതുകൊണ്ട് എല്ലാവരും പിരിഞ്ഞുപോയേ... \"
അതും പറഞ്ഞ് കൃഷ്ണദാസ് മുറിയിൽനിന്ന് പുറത്തേക്ക് നടന്നു...


അടുത്തദിവസം പുലർച്ചെതന്നെ ആദി ബാഗുമെടുത്തു തന്റെ ബൈക്കിൽ പുറപ്പെട്ടു... അവനെ പ്രതീച്ചുകൊണ്ട് കവലയിൽ ജീവനും ജിതിനും നിൽക്കുന്നുണ്ടായിരുന്നു... ആദി അവരുടെയാടുത്തെത്തി...
മുൻകൂട്ടി പറഞ്ഞ സമയത്തെക്കാളും ഒരുമണിക്കൂർ വൈകിയിരുന്നു അവൻ...

\"ആദി ഇത് നിന്റെ സ്ഥിരം പരിപാടിയാണ്... ഒരു സമയം പറഞ്ഞാൽ ആ സമയത്തിനെത്തണം... നോക്ക് പറഞ്ഞതിനേക്കാളും ഒരുമണിക്കൂർ വൈകി.. ഇവനപ്പോഴേ പറഞ്ഞതാണ് നീ വൈകിയേ വരുമെന്ന്... ഞാനത് കേട്ടില്ല... മനുഷ്യൻ  ചായപോലും കുടിക്കാതെ വന്നുനിൽക്കുകയാണ്.. \"
ജിതിൻ കുറച്ച് നീരസത്തോടെ പറഞ്ഞു... \"

\"അതിന് എവിടെയെങ്കിലും പോകുന്നെന്ന് കേട്ടാൽ നിന്നെപ്പോലെ ഉറക്കമില്ലാതെ നേരംവെളിപ്പിക്കുകയല്ലല്ലോ മറ്റുള്ളവർ... ഉണരാൻ വൈകി... അതാണ് നേരം വൈകിയത്... \"

\"ഞാനൊന്നും പറഞ്ഞില്ലേ... ഇനി അതിന്റെ പുറകെ പോകേണ്ട... ഏതായാലും പുറപ്പെടാം...

\"രാവിലെത്തന്നെ ഇവന്റെ വായിൽനിന്ന് നല്ലത് കേൾക്കാൻ നിൽക്കണോ ജിതിനെ...\"
ജീവൻ ചോദിച്ചു...

\"ഇവന്റെ വായിൽനിന്ന് രാവിലെ എന്തെങ്കിലും കേട്ടാൽ അന്നത്തെ ദിവസം ഒരു ഉന്മേഷമാണ്... \"
\"എന്നാൽ രാവിലെ എന്നും ഇവന്റെ വീടിനുമുന്നിൽ പോയിനിന്നോണ്ടു... എന്നും നല്ല ഉന്മേഷം കിട്ടും... ഏതായാലും സമയംകളയേണ്ട പോവാൻനോക്കാം... \"
അവർ രണ്ട് ബൈക്കിലായി പുറപ്പെട്ടു...


തുടരും......

✍️ രാജേഷ് രാജു. വള്ളിക്കുന്ന്
➖➖➖➖➖➖➖➖➖➖➖

കാട്ടുചെമ്പകം 05

കാട്ടുചെമ്പകം 05

4.8
12575

\"എന്നാൽ രാവിലെ എന്നും ഇവന്റെ വീടിനുമുന്നിൽ പോയിനിന്നോണ്ടു... എന്നും നല്ല ഉന്മേഷം കിട്ടും... ഏതായാലും സമയംകളയേണ്ട പോവാൻനോക്കാം... \"അവർ രണ്ട് ബൈക്കിലായി പുറപ്പെട്ടു...▪️▪️▪️▪️▪️▪️▪️▪️▪️▪️▪️\"എന്നിട്ട് നിങ്ങളുടെ കൂട്ടുകാരൻ വിളിച്ചോ... ആ കുട്ടിയുടെ മനസ്സ് അനുകൂലമായാൽ മതിയായിരുന്നു... എനിക്കതല്ല..  ഇത്രയുംനാൾ മനസ്സിൽ കൊണ്ടുനടന്നിട്ട് അവൻ നമ്മളോടാരോടും ഇതിനെപ്പറ്റി ഒരു സൂചനപോലും തന്നില്ലല്ലോ... എന്നോടുപോട്ടെ നിങ്ങളോടുപോലും ഒന്ന് സൂചിപ്പിച്ചില്ലല്ലോ... അതാണ് അത്ഭുതം... \"രാവിലെ ചായകുടിക്കുമ്പോൾ സദാശിവന്റെ ഭാര്യ അംബിക പറഞ്ഞു...\"അതിന് അവന്റെ മനസ്സിൽ മാത്രമല്ല