Aksharathalukal

സ്വാതന്ത്ര്യം വന്നോ?

ഉള്ളിന്റെ ഉള്ളിലെ
ശബ്ദം നിരന്തരം
ചോദിപ്പൂ നീയാണോ, 
നാട്ടിലെ പൗരൻ?

നാണമാകുന്നില്ലേ
സർവസ്വാതന്ത്ര്യത്തിന്റെ
മായാമറയത്തു-
മറഞ്ഞിരുന്നീടുവാൻ?

നൂലുകൾ, പാശങ്ങൾ
ലോഹത്തുടലുകൾ
വിരിയുന്ന ചുറ്റിന്റ
ഉള്ളിൽ നിന്നറിയാതെ;
സമരത്തിലുണവാർന്ന
സ്വപ്നസ്വാതന്ത്ര്യത്തിന്റെ
മധുവുണ്ടു വിലസുന്ന
ശലഭമെന്നിങ്ങനെ
കൂകിപ്പറഞ്ഞാലും
ചങ്ങലക്കെട്ടിൽ നീ!

വർഗങ്ങൾ, ജാതികൾ, സംഘങ്ങൾ
നിയമങ്ങൾ, സംസ്കാരഭേദങ്ങൾ
കാലിൽക്കുരുക്കിയ
കാണാച്ചരടിന്റെ
തുമ്പത്തു പിടയുന്ന
കടലാസ്സു പട്ടം നീ!

രാഷ്ട്രം വരുത്തിയ
പലനൂറു ചുറ്റുള്ള
കടമെന്ന കെട്ടിന്റെ
ഉള്ളിൽക്കുടുങ്ങിയ
നിസ്സഹായ കീടം നീ!

നിന്നെ ഭരിക്കുവാൻ
നിന്നെ ഒതുക്കുവാൻ
പണച്ചാക്കു മുമ്പിലും
പുരോഹിതർ പിന്നിലും
യാഗാശ്വമേറിക്കുതിക്കുന്ന
കാഴ്ചകൾ കാണാതെ,
തിമിരം പരന്നുവോ
കാഴ്ചയ്ക്കു മുമ്പിലും?

നിന്നെ ഭരിക്കുന്ന മന്ത്രിമാർ,
നിന്നെ നയിക്കുന്ന ശക്തികൾ,
നിന്നെ ക്ഷണിച്ചില്ലേ 
ലോണെടുപ്പിക്കുവാൻ
സംരംഭമൊന്നിന്റെ
തറക്കല്ലിടീക്കുവാൻ?
തറക്കല്ലുതൊട്ട്,
കല്ലായി,മണ്ണായി,
സിമന്റുംപെയിന്റുമായ്
വാങ്ങുമോരോന്നിനും
ജീയെസ്റ്റി, സെസ്സുകൾ
 ടാക്സുകൾ, കൈമടക്കും...
 
ഇങ്ങനെ ലോണിനെ 
കൊത്തി വിഴുങ്ങുന്ന
കഴുകന്റെ നിഴലിനെ
മായ്ച്ചതോ സ്വാതന്ത്ര്യം?

ധർമത്തെയാട്ടി 
വനത്തിലേക്കോടിച്ച
ഭരണവർഗത്തിന്റെ
കരുവാണു നമ്മൾ!

നിന്റെ റിപ്പബ്ലിക്കിലെ
മന്ത്രിക്കസേരയിൽ;
നിന്റെ ആത്മാവിനെ,
നിന്റെ മനസ്സാക്ഷിയെ,
നിന്നിലെ ഉൺമയെ,
ചുട്ടെരിക്കാനുള്ള
ചിതതീർത്തിരിക്കുവോർ...
ആഘോഷമാക്കുന്ന
സ്വാതന്ത്ര്യ ദിനമോർത്തു
ഞെട്ടാതിരിക്കുവതെങ്ങിനെ?

പാരതന്ത്ര്യത്തിന്റെ
കെട്ടുപൊട്ടിക്കുവാൻ
സ്വാതന്ത്ര്യസമരങ്ങൾ
വീണ്ടും പരക്കണം,
അതിനുള്ള ചാലക
ശക്തിയാർജിച്ചൊരു
നായകൻ വീണ്ടുമീ
മണ്ണിൽ പിറക്കണം!












ഏകലിംഗം

ഏകലിംഗം

0
417

രക്തം തിളയ്ക്കുന്നകണ്ണുമായെത്തി നീ,മാവിന്റെ കൊമ്പിലി-രിക്കും ചകോരമേ..ശാസിച്ചു നീയെന്നെതിരികെ വിളിച്ചതോ?ഷർട്ടിട്ടു, തലചീകിഞാനങ്ങിറങ്ങുമ്പോൾ,മുറ്റത്തെ മാവിന്റെകൊമ്പത്തിരുന്നു നീ\"ങ്ങു.ങ്ങു..ങ്ങു..., ങ്ങു.ങ്ങു..ങ്ങു...\"എന്നു ചിലച്ചപ്പോൾ;കളിയാക്കി എന്നോടുവീണ്ടും പറഞ്ഞതോ?\"പൊയ്ക്കോളു, പൊയ്ക്കോളുനാണം കെടാനുള്ളവഴിതേടി ആൺകോലംവഴിയെ നടന്നോളൂ!ശരിയാണു പക്ഷീ,മാനം കെടാതൊന്നുജീവിക്കുവാൻ വേണ്ടിഅധ്യാപനത്തിന്നിറങ്ങിയതാണു ഞാൻ!വിദ്യാലയത്തിന്റെബഞ്ചിലിരുന്നിട്ടുംകൂട്ടിവായിക്കുവാൻ പോലും പഠിക്കാത്തഅഞ്ചാറു പിള്ളേർക്ക്ട്യൂഷനിറങ്ങി ഞാൻ!അഞ്ചു വയസ്സുള്ളകുഞ്ഞി