Aksharathalukal

ഏകലിംഗം

രക്തം തിളയ്ക്കുന്ന
കണ്ണുമായെത്തി നീ,
മാവിന്റെ കൊമ്പിലി-
രിക്കും ചകോരമേ..
ശാസിച്ചു നീയെന്നെ
തിരികെ വിളിച്ചതോ?

ഷർട്ടിട്ടു, തലചീകി
ഞാനങ്ങിറങ്ങുമ്പോൾ,
മുറ്റത്തെ മാവിന്റെ
കൊമ്പത്തിരുന്നു നീ
\"ങ്ങു.ങ്ങു..ങ്ങു..., ങ്ങു.ങ്ങു..ങ്ങു...\"
എന്നു ചിലച്ചപ്പോൾ;
കളിയാക്കി എന്നോടു
വീണ്ടും പറഞ്ഞതോ?
\"പൊയ്ക്കോളു, പൊയ്ക്കോളു
നാണം കെടാനുള്ള
വഴിതേടി ആൺകോലം
വഴിയെ നടന്നോളൂ!

ശരിയാണു പക്ഷീ,
മാനം കെടാതൊന്നു
ജീവിക്കുവാൻ വേണ്ടി
അധ്യാപനത്തിന്നിറങ്ങിയതാണു ഞാൻ!

വിദ്യാലയത്തിന്റെ
ബഞ്ചിലിരുന്നിട്ടും
കൂട്ടിവായിക്കുവാൻ 
പോലും പഠിക്കാത്ത
അഞ്ചാറു പിള്ളേർക്ക്
ട്യൂഷനിറങ്ങി ഞാൻ!

അഞ്ചു വയസ്സുള്ള
കുഞ്ഞിനെ, ബീഹാറി
കൊന്നു വലിച്ചിട്ട
വാർത്തയ്ക്കു പിന്നാലെ,
പത്തു വയസ്സുള്ള
കുഞ്ഞിന്റെ അമ്മയെൻ
ഭാര്യയേ ഫോണിൽ
വിളിച്ചു പറഞ്ഞു പോൽ:
\" ഇന്നു മുതൽക്കെന്റെ
പെണ്ണിനെ സാറിന്റെ
ട്യൂഷനു ചേർക്കില്ല,
കാര്യം പറഞ്ഞേക്കൂ!\"

പിച്ച നടക്കുന്ന
കുഞ്ഞുങ്ങൾ പോലുമീ
വൃദ്ധനെ പേടിച്ചു
ദൂരത്തു മാറുന്നു!

എന്തൊരു നീറ്റലെൻ
ഹൃത്തിന്റെ ഉള്ളിലായ്,
നാളെയീ അമ്മമാർ
കല്ലേറു നല്കില്ലേ?

അച്ഛനെ, ജ്യേഷ്ഠനെ,
മാമനെ, സാറിനെ 
തെറ്റായി നോക്കുന്ന 
കണ്ണേ, പൊറുക്കുക!

ഏതോ പിശാചിന്റെ
ചെയ്തിക്കു ശിക്ഷയീ
ജന്മത്തിൽ ഞങ്ങൾക്കു
തന്നോരു കാലമേ:

നാളെപ്പരിണാമ
വീഥിയിൽ ലിംഗങ്ങൾ
രണ്ടായ്പ്പകുപ്പതു
വേഗം തിരുത്തി നീ,
ഏകലിംഗത്തിലായ് 
സൃഷ്ടിക്ക മർത്ത്യനെ!







ആർക്കെന്തു നേടുവാൻ?

ആർക്കെന്തു നേടുവാൻ?

0
392

മുഖംമൂടി അണിയുന്ന മാന്യതേ,മലയാളി മനസ്സിന്റെ ജീർണതേ;മന്ത്രവും തന്ത്രവും ലഹരിയുംമോഷണം മിഥ്യാഭിമാനവുംകാമവും ചൂതും മദിര, മദിരാക്ഷിയുംധ്യാനിച്ചുറങ്ങുന്ന ക്രൂരതയാണു നീ!നിന്റെ മനസ്സിനെ വിലയിട്ടെടുക്കുവാൻനിൻമനശ്ശാസ്ത്രം പഠിച്ച കുബുദ്ധികൾ,ലഹരിയും കാവ്യവും നീളൻ കഥകളുംനിന്നെ ഭ്രമിപ്പിച്ച നഗ്ന ചിത്രങ്ങളുംകോരി വിളമ്പുന്ന വേദിയൊരുക്കിനിൻ,ചടുലതാളത്തിലെ മനസഞ്ചലനത്തിന്നുവർണവും വാദ്യവും മായാദ്യുതികളുംസർവം മയക്കുന്ന സ്വപ്നശില്പങ്ങളുംവിരചിച്ചു കാത്തു കാത്തങ്ങിരിക്കുന്നു!മന്ത്രവാദത്തിനും ലഹരി മരുന്നിനുംരതിനൃത്ത ദർശനസുഖലാളനത്തിനുംഅർത്തനായ് ദാഹി