ആദി
\" ആദി, നീ ഇന്നും അവനോട് ഒന്നും പറഞ്ഞില്ല.. അല്ലേ!!!\"
\"ഇല്ല ശ്രീ, ഞാനെന്താ പറയാ!!! എനിക്ക് അവനോട് ഇഷ്ടമാണെന്നോ?? അവൻ ചോദിക്കില്ലേ, ചോദിച്ചില്ലെങ്കിലും വിചാരിക്കല്ലേ.... അവന്റെ കാര്യങ്ങളൊക്കെ അറിഞ്ഞിട്ടും, അത് മോശമല്ലേ....\"
\"അവനു നിന്നോട് ഒരു ഇഷ്ടമില്ലെങ്കിൽ അവൻ ഇങ്ങനെ നിന്റെ കൂടെ സമയം ചിലവഴികുമോ? അതെന്താ നീ ചിന്തിക്കാത്തത്!!\"
\" അവനു എന്നോടുള്ള ഇഷ്ടം ചിലപ്പോൾ പ്രണയമല്ലെങ്കിലോ!! സൗഹൃദമായിക്കൂടെ!!! ഞാൻ.... എനിക്കല്ലേ അങ്ങോട്ട്..... ഞാനത് പറഞ്ഞു... വെറുതെ ഇപ്പോൾ എനിക്ക് അവന്റെ കൂടെ ചിലവിടാൻ കിട്ടുന്ന സമയവും ഇല്ലാതാക്കേണ്ടല്ലോ എന്നാണ് ഞാൻ കരുതുന്നത്.... എന്താ ശ്രീ? ആലോചിക്ക്!!! ഞാൻ പറഞ്ഞതിൽ കാര്യമില്ല... \"
\"പക്ഷേ ആദി, ഇതിപ്പോ എത്രകാലമായി എന്നറിയോ!! ഞാനായിരുന്നെങ്കിൽ ഒരിക്കലും ഇത്രയേറെ അവനുവേണ്ടി കാത്തിരിക്കില്ലായിരുന്നു.... നിന്റെ സ്നേഹം സത്യമാണെന്ന് എനിക്ക് നന്നായി അറിയാം... നീ എഴുതിയ കവിതകളിൽ അത്രയും അവനോടുള്ള പ്രണയമായിരുന്നു... ഇനി നീ എഴുതാൻ പോകുന്ന കവിതകളിൽ ചിലപ്പോൾ നഷ്ട പ്രണയം ആകാം... എന്നാൽ കൂടിയും, കാര്യങ്ങൾക്കൊരു വ്യക്തത വരുമല്ലോ എന്നു കരുതിയാണ് ഞാൻ നിന്നോട് അവനോട് നിന്റെ ഇഷ്ടം പറയാൻ പറയുന്നത്... എനിക്ക് നിന്നെ നിർബന്ധിക്കാൻ ആവില്ല, കാരണം.. ഒരുപക്ഷേ അവൻ നിന്നോട് ക്രൂരമായി തിരിച്ചു പെരുമാറിയാൽ നിനക്ക് താങ്ങാൻ ആവുന്നതിലും അപ്പുറമാകും ആ വേദന, അത് കണ്ടുനിൽക്കാൻ എനിക്കാവില്ല....\"
\"അത്രേമേൽ നിന്നോടെനിക്ക് അനുരാഗം, നിൻ മൗനം പോലും, എൻ ഹൃദയഭാരം...!!\"
ശ്രീ ആദിയെ കൈകൊണ്ട് ചേർത്തുപിടിച്ചു.
\" നീ അവനിലേക്ക് അലിയുന്നൊരു നാൾ വരും.... എനിക്കിപ്പോഴും അത്, അതിലൊരു വിശ്വാസമുണ്ട്... \"
\"എനിക്കും... ഒരുപക്ഷേ... അല്ല.... അവനെ എന്നോട് ഇഷ്ടമാണെങ്കിൽ അത് അവന് തുറന്നു പറയുന്നതിന് എന്താണ്!! അവനും ഒരു പ്രണയമുണ്ട്.. അതുതന്നെയാവും അല്ലേ... അത് അറിഞ്ഞു വെച്ചിട്ടും അവനെ സ്നേഹിക്കുന്ന ഞാൻ ഒരു മണ്ടിയാണെന്ന് നിനക്ക് തോന്നുന്നുണ്ടോ ശ്രീ!!!\"
\" പ്രണയം ആർക്കും ആരോടും തോന്നാം, നിനക്ക് അവനോട് തോന്നി... അവൻ ഇപ്പോഴും നിന്റെ കൂടെ നടക്കാറുണ്ട് നിന്നെ വിളിക്കാറുണ്ട്, ഒരുപാട് സമയം നിന്റെ കൂടെ ചെലവഴിക്കാൻ ആഗ്രഹിക്കാറുണ്ട്.... അതിന്റെ പൊരുൾ, അവന് നിന്നോട് ഇഷ്ടം ഉണ്ടെന്ന് തന്നെയല്ലേ!!\"
\" ഞാൻ നിന്നോട് നേരത്തെ പറഞ്ഞതുപോലെ.... അത്, സൗഹൃദമായി കൂടെ!\"
ആദിയുടെ കയ്യിലിരുന്ന് ഫോൺ റിങ്ങ് ചെയ്തു.
\" അമൻ ആണല്ലോ വിളിക്കുന്നത്! ആദി അത് നീ എടുക്ക്.... \"
\" എനിക്ക് അവനെ ഇഷ്ടമല്ല!! ഇഷ്ടമല്ലെന്ന് പറഞ്ഞാൽ പ്രണയം ഇല്ല.... എന്റെ പ്രണയം മുഴുവനുമിപ്പോൾ ധ്യാൻ കൊണ്ടുപോയി... അമനോട് ഞാനും എന്തു പറയും, അവൻ നേരെ വന്ന് വീട്ടിലാണ് സംസാരിച്ചത്, കല്യാണ കാര്യം... എന്തു പറയണമെന്ന് അറിയാതെ ഞാൻ നിന്നു പോയി... മറുപടി കേൾക്കാനായ് അവൻ വിളിക്കുന്നത്... ഇവിടെ എന്റെ കാര്യത്തിൽ തന്നെ ഒരു തീരുമാനവും ആയിട്ടില്ല.... അപ്പോൾ എന്തു മറുപടിയാണ് ഞാൻ അവനെ കൊടുക്കുക... അവനെ ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞാൽ അത് അവനെ വേദനിപ്പിക്കും... എനിക്കിപ്പോ കല്യാണം വേണ്ടെന്നു പറഞ്ഞാൽ!! നൂറു ചോദ്യങ്ങളാവും..... എനിക്ക് വേറെ ആരോടെങ്കിലും പ്രേമം ഉണ്ടെന്നു പറഞ്ഞാൽ... ആരാണെന്ന് ചോദ്യം വരും!!! അതിനു നൽകാൻ മറുപടി എനിക്കില്ല... കാരണം എന്റെ പ്രണയം, അത് എനിക്ക് മാത്രമല്ലേ തോന്നുന്നുള്ളൂ.... \"
\" എന്നാൽ നീ തൽക്കാലം അവന്റെ കോൾ അറ്റൻഡ് ചെയ്യേണ്ട.... നീ നല്ല മൂഡ് ഓഫ് ആണ്... നമുക്ക് ഒന്ന് ബീച്ച് വരെ പോയാലോ!! വെറുതെ, നിനക്ക് ഇഷ്ടപ്പെട്ട ഐസുരുത്തി കഴിച്ചു വരാം... \"
ശ്രീയും ആദിയും വണ്ടിയിൽ കയറി. ആദിയാണ് ഡ്രൈവ് ചെയ്യുന്നത്.
\"ഇതാ ഹെൽമെറ്റ് വെച്ചോ ശ്രീ, വെറുതെ എന്റെ 500 കളയേണ്ട \"
.
\" ഞാൻ ധ്യാനമായി ഇവിടെ വന്നിട്ടുണ്ട്... അവനെ കടൽ ഭയങ്കര ഇഷ്ടമാണ്... അവന്റെ വീടിനടുത്ത് ഒരു കടലുണ്ട്... അവിടെ ഇരുന്നാണത്രേ അവൻ പുസ്തകങ്ങൾ വായിക്കാറ്.... \"
\" ഇതിപ്പോ നിനക്ക് ഞാനൊരു ആശ്വാസമാവട്ടെ എന്ന് വിചാരിച്ചു കടല് കാണിക്കാൻ വന്നിട്ട്.... നല്ലത്.... ഇവിടെയും അവന്റെ ഓർമ്മകൾ... \"
\" ഓർമ്മകൾ ശരിക്കും നമ്മളുടെ ഉള്ളിൽ അല്ലേ... നമ്മൾ എവിടെയൊക്കെ പോകുന്നു നമ്മളുടെ കൂടെ, ആ ഓർമ്മകളും സഞ്ചരിക്കും.... അവനു മറ്റൊരാളെ ഇഷ്ടമാണെന്ന് അറിഞ്ഞിട്ടും, എനിക്കെങ്ങനെയാണ് അവനെ ഇത്രയധികം സ്നേഹിക്കാൻ ആവുന്നത് എന്ന് എനിക്ക് മനസ്സിലാവാത്തത്... എത്ര ശ്രമിച്ചിട്ടും മറക്കാൻ ആവുന്നുമില്ല... , ദൈവം പക്ഷേ ഒരുപാട് നിമിഷങ്ങൾ അവന്റെ കൂടെ ചെലവഴിക്കാൻ എനിക്ക് തന്നിട്ടുണ്ട്... അതിൽ ഞാൻ സന്തോഷവതിയാണ്... നാളെ ചിലപ്പോൾ ഞാൻ മറ്റൊരാളുടെ ഭാര്യയായി ജീവിക്കേണ്ടി വന്നാലും... ധ്യാനിന്റെ നല്ല ഓർമ്മകൾ എന്റെ മനസ്സിൽ ഉണ്ടാകും.... ഓർമ്മകൾ മരിക്കണമെങ്കിൽ, നമ്മുടെ മനസ്സ് മരവിക്കണം... ഓരോ നല്ല ഓർമ്മകളിലും അല്ലേ നമ്മൾ ഓരോരുത്തരും ജീവിച്ചു പോകുന്നത് തന്നെ.... \"
\" സാഹിത്യം അല്ല ജീവിതം!! അയ്യോ ഇനിയിപ്പോ അതിന് വേറെ സാഹിത്യം ഞാൻ കേൾക്കേണ്ടി വരുമോ? \"
ആദി ശ്രീയെ നോക്കി ചിരിച്ചു.
\" സമാധാനമായി നീയൊന്ന് ചിരിച്ചു കണ്ടല്ലോ!!\"
ആദി കടലിലേക്ക് തന്നെ നോക്കി നിന്നു തിരമാലകൾ വന്ന് ഇരുവരുടെയും കാലുകളിലേക്ക് അടിച്ചു തിരിച്ചു പോയിക്കൊണ്ടേയിരുന്നു. ശ്രീയും ആദ്യയോടൊപ്പം കടലിലേക്ക് നോക്കി, അവിടെ ഇരുന്നു.
തുടരും...
ആദി
\" ശ്രീ,ഞാനൊരു യുദ്ധഭൂമിയിൽ ആണോ ഉള്ളതെന്ന് തോന്നുന്നു.. മനസ്സുകൊണ്ട് ശരിക്കും ഞാൻ യുദ്ധം ചെയ്തു കൊണ്ടിരിക്കുകയല്ലേ!! അവന്റെ സ്നേഹം എനിക്ക് കിട്ടാൻ വേണ്ടിയുള്ള ഒരു യുദ്ധം... \"\"ഈ യുദ്ധത്തിൽ നീ ജയിക്കും... അത് നിനക്ക് ഉറപ്പില്ല!! അതേ ഉറപ്പ് എനിക്കുമുണ്ട്... നിന്റെ കൂടെ പടന്നയിക്കാൻ ഈ യുദ്ധത്തിൽ ഞാനുമുണ്ട്.. എന്റെ ആദിയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ ഞാൻ ഏതറ്റം വരെയും കൂടെ നിൽക്കും...\"\" ഈ ലോകത്ത് മറ്റാരെ എന്നെ മനസ്സിലാക്കിയതിനെക്കാൾ നീയാണ് എന്നെ മനസ്സിലാക്കിയിട്ടുള്ളത്... എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം എന്താണെന്ന് അറിയുമോ... അത് നീയാണ് എനിക്ക് പലപ്പോഴും തോന്