Aksharathalukal

NEEYA ഭാഗം 1

 അജയ് നിന്റെ ശർട്ടിന്റെ ബട്ടൻ എവിടെ

അത് അമ്മ അലക്കുമ്പോ എങ്ങാനും 

പോയിക്കാണും.

നീ അത് വിട് നയന.


 ഞാൻ നിന്നോട് പറഞ്ഞ കാര്യം എന്തായി. നീ വീട്ടിൽ നമ്മുടെ കാര്യം അറിയിച്ചോ.


  ഇല്ല അജയ്. ഞാൻ എങ്ങനെ പറയും . അമ്മയാണെൽ വർക്ക് കഴിഞ്ഞു വീട്ടിൽ വരുമ്പോയേക്കും രാത്രിയാകും. വർക്കിന്റെ ക്ഷീണവും എല്ലാം ഇണ്ടാകും. ഞാൻ വല്ലതും പറഞ്ഞു ചെന്നാൽ അമ്മെക്ക് ദേഷ്യം വരും.

അജയ് നിനക്ക് അറിയാല്ലോ അച്ഛനില്ലാതെയാണ് എന്നെ ഇത്രയും വരെ വളർത്തിയത്. അമ്മക്ക് എന്നെ നല്ലൊരു ഡോക്റ്ററേ കൊണ്ട് കെട്ടിക്കാനാ പ്ലാൻ.

ഞാൻ ഇനി എന്താ ചെയാ. എനിക്ക് നീ ഇല്ലാണ്ട് പറ്റില്ല അജയ്. <Dream) <



[ prasant അജയ് അജയ്

എണീക്ക് എഴുന്നേൽക്കടാ എടാ കോപ്പേ നിന്നോടല്ലേ പറഞ്ഞെ എഴുന്നേൽക്കാൻ.

നീ പിന്നെയും കണ്ടോ സ്വപ്നം.



അജയ്: എനിക്ക് അറിയില്ലടാ ഈ സ്വപ്നമാണെൽ. എന്നെയും കൊണ്ടേ പോകു. അവളെയാണേൽ എനിക്ക് മറക്കാൻ പറ്റണില്ലടാ.


നീ ഒന്ന് പോയെ ഈ ലോകത്ത് സ്വപ്നത്തിലെ പെണ്ണിനെ ഇത്ര ആത്മാർത്ഥമായി പ്രണയിക്കുന്ന ഒരുത്തൻ ഉണ്ടകിൽ നീ മാത്രെ ഉണ്ടാകു. അജയ് നീ വരുന്നുണ്ടോ ഒരുപാട് വഴുക്കി. ഒന്ന് വേഗം വാടാ. ഞാൻ പുറത്തു കാണും. നീ ഒരുങ്ങീട്ട് വാ.


അജയ് : തെ വരുന്നു. വീടിനു തായെ കാത്തു നിൽക്കുന്ന അക്ഷയിനോട്. എടാ റൂമിന്റെ കീ എവിടെ.



അക്ഷയി : എന്തോ.. എടാ മേശ പുറത്തു വെച്ചിട്ടുണ്ട്......

ഒന്ന് വേഗം വാടാ. ഇന്ന് ഓഫിസ്സിന്ന് സാറിന്റെ കയ്യിന്നു നല്ലോണം കേൾക്കാം…



അജയ് : ഓ കോപ്പ്. നീ വണ്ടി എടുക്ക്.

അക്ഷയ് : നിന്നോട് ഞാൻ പറഞ്ഞില്ലേ നീ ഒന്ന് ഡോക്ടറേ കാണിക്കാൻ.


അജയ് : ഞാൻ ലീവ് പറഞ്ഞിട്ടുണ്ട് കിട്ടിയ പോക......


അക്ഷയ്: കലൂർ ട്രാഫിക് ബ്ലോക്ക് ഉണ്ടാകുമോ ആവോ.


അജയ്: വണ്ടി നിർത്ത് വണ്ടി നീർത്തട


അക്ഷയ് : എന്താടാ


അജയ് : തെ പോണവൾ


അക്ഷയി : ആര്


അജയ് : ഞാൻ സ്വപ്നത്തിൽ കണ്ട പെണ്ണ്


അക്ഷയി : തെ ഇവനു വട്ടും തുടങ്ങിയോ ദൈവമേ. 


അജയ്: തെ പോണട. പോ പോ പിറകെ പോടാ... ആ സ്‌കൂട്ടി


അക്ഷയി. ഓ പോണു


അജയ്: അവരെ കാണാനില്ലല്ലോ എവിടെ പോയി..


അക്ഷയ്: ഒരുപാട് ലൈറ്റായി...

നീ ഒന്ന് മിണ്ടാണ്ട് നിൽക്ക്......



അവരെ കണ്ണിൽ നിന്നും മറഞ്ഞു പോയാ 

ബൈക്ക്. ലിസി ഹോസ്പിറ്റലിലേക്ക് കയറി

രണ്ടു പേരും ഹോസ്പിറ്റൽ റിസപ്‌ഷനിൽ ചെന്ന് സോമനയോളജിസ്റ് ഡോക്ടർ ഉണ്ടോ എന്നു ചോദിച്ചു.


റിസപ്‌ഷൻ ലേഡി.

ഉണ്ട്. ഡോക്ടർ സുജാത..


എപ്പോഴാ വരുക.

ലേഡി 11.00 യാകും വരാൻ....

ശെരി.


ലേഡി: ആർക്കാ. 

: ഇവൾക്ക.

ലേഡി :അപ്പോയ്ന്റ്മെന്റ് ഉണ്ടോ.


ഇല്ല :


ലേഡി കുട്ടിയുടെ പേര് പറയു. വയസ്സ് 

നിയ. അല്ല സോറി. നയന ദാസ് 22


ലേഡി: ഹസ്ബൻഡ് ആണോ ദാസ്


അല്ല അച്ഛനാണ്.

ലേഡി : ടോക്കൺ വാങ്ങിച്ചോളു


ഒകെ....


നയന : എടീ എടി സഞ്ചു നീ ഒന്ന് വന്നേ

ഇങ്ങട്.


നയന : എനിക്ക് എവിടെ ടീ 22 വയസ്സ്

നീ എന്തിനാ കൂട്ടി പറയുന്നേ


സഞ്ചു : അത് സാരല്ല്യ. നമുക്ക് ഇവിടെ ഇരിക്ക. ഡോക്ടർ വന്ന വിളിക്കും

അതുവരെ ഇവിടെ ഇരിക്ക.


നയന : എനിക്ക് ആണേൽ തല വെനിക്കുന്നു.


സഞ്ചു: ഓ. നീ ഒന്ന് അടങ്. ഡോക്ടർ ഇപ്പൊ വരും.....


കുറച്ചു സമയത്തിന് ശേഷം നഴ്‌സ് വന്നു വിളിക്കുന്നു. നയന ദാസ് ഉണ്ടോ?


സഞ്ചു: ആ ഉണ്ട്.

നഴ്‌സ്: വരു ഡോക്ടർ വിളിക്കുന്നു..


നിയയയും സഞ്ജുവും ഡോക്ടറെ അടുത്ത് ചെന്ന്…


ഡോക്റ്റർ സുജാത : ഇരിക്കാൻ പറഞ്ഞു..


 ഡോക്റ്റർ : എന്താണ് പ്രശ്നം?


നിയ : എനിക്ക് ഒന്നുമില്ല ഡോക്റ്റർ ഉറക്കം

എല്ലാം ഉണ്ട് പക്ഷെ. ഉറക്കത്തിൽ കാണുന്നതാണ് പ്രശ്നം..


ഡോക്റ്റർ : അത് പ്രശ്നമാണോ.?


നിയ : അതെ അത് എനിക്ക് വല്ലാണ്ട് ഡിപ്രഷൻ ഉണ്ടാക്കുന്നുണ്ട്..


ഡോക്റ്റർ : അതിനു മാത്രം എന്താ നീ കാണുന്നെ..?


നിയ : തുടർച്ചയായി ഒരു കഥയെ പോലെ ഞാൻ സ്വപ്നം കാണുകയാണ്.

ഒരു പാരലേൽ ലോകം പോലെ. അവിടെ നടക്കുന്ന എല്ലാം. എന്റെ റിയൽ ലൈഫിൽ കൂടുതൽ ടെൻഷൻ നൽകുന്നുണ്ട്.


ഡോക്റ്റർ : നയന കാര്യം പറയു..



നയന എന്ന നിയ കഥ പറയാൻ തുടങ്ങി

അവളുടെ തുടർച്ചയായുള്ള സ്വപ്ന കഥ.

ഞാൻ അവനെ കാണുന്നത് ഒരു ഷോപ്പിംഗ് മാളിൽ വെച്ചാണ്

 അവിടെ നിന്നാണ് തുടക്കം..


എന്നോട് അവൻ വഴക്കു കൂടുകയാണ്.

ഓണത്തിന് ഡ്രസ്സ് എടുക്കുന്ന തിരക്കിലാണ്

ഞങൾ..


 അജയ് എന്നാണ് അവന്റെ പേര്.

അവൻ എന്നോട് എന്തോ. നിനക്ക് കഴിഞ്ഞ തവണ എടുത്തു തന്ന ഡ്രസ്സ് അല്ലെ ഇട്ടിരിക്കുന്നെ നീ എന്നു പറഞ്ഞു വഴക്കു കൂടുകയാണ്.


ഞാൻ ആണേൽ അല്ല നീ ഇത് എനിക്ക് വോളന്റീൻസ് ഡേ ക്ക് വാങ്ങി തന്നതാ എന്നു പറഞ്ഞു വാശി പിടിക്കുകയാണ്.


അജയ് ആണേൽ അവനു ഞാൻ വാങ്ങിച്ചു കൊടുത്ത വെള്ള മുണ്ടും കറുത്ത ഷർട്ടും ഇട്ടിരിക്കുകയാണ്.


 എന്നിട്ട് അവൻ എന്നോട് പറഞ്ഞു നീ ഇത് എന്നാ എനിക്ക് വാങ്ങിച്ചു തന്നെ എന്നു? ഞാൻ പറഞ്ഞു ഓണത്തിന്..



അപ്പൊ അതെ ദിവസം അല്ലെ ഞാനും വാങ്ങിച്ചു തന്നത് എന്നു പറഞ്ഞു. വാശി പിടിക്കുകയാണ്..


അവിടന്നു ഞങ്ങൾ ഡ്രസ്സ് എടുത്തു ഇറങ്ങി. ബൈക്കിൽ ഞങ്ങൾ പോയിക്കൊണ്ടിരിക്കുമ്പോൾ .


അവൻ എന്നോട് പറഞ്ഞു നീ വീട്ടിൽ നമ്മുടെ കാര്യം

ഇന്ന് പറയണം എന്നു പറഞ്ഞു..


ഞാൻ മ് മ് എന്നു മൂളി അജയ് എന്നെ രണ്ടു തവണയിൽ ഏറെ നിയാ നിയാ വളിച്ചാൽ

ഞാൻ സ്വപ്നത്തിൽ നിന്ന് എഴുന്നേൽക്കും.


അത് റിയൽ ലൈഫിൽ അമ്മ വിളിക്കികയായിരിക്കും. ഇത്രയും പറഞ്ഞ സംഭവങ്ങൾ പല ദിവസങ്ങളിൽ കണ്ടതാ..

8.10 മിനിറ്റ് കണ്ടു കാണും ഓരോ ദിവസവും..



ഡോക്റ്റർ : സുജാത. നമുക്ക് സ്വപ്നത്തിലേക്കു വഴുതി വീയൻ മാക്ക്സിമം 90 മിനിറ്റ് വേണം.


ആ അവസ്ഥക്ക് REM സ്ലീപ് എന്നു പറയും. നിയ നിനക്ക് സംഭവിക്കുന്ന

ആവർത്തിച്ചുള്ള സ്വപ്നങ്ങൾ നിന്റെ വ്യക്തിപരമാണ്, മറ്റ് സ്വപ്നങ്ങളെപ്പോലെ, പലപ്പോഴും നമ്മൾ തിരിച്ചറിയുന്ന ആളുകളാൽ ആയിരിക്കാം.


ആവർത്തിച്ചുള്ള സ്വപ്നങ്ങൾ എല്ലാ സമയത്തും ഒരുപോലെ ആയിരിക്കാം. അല്ലെങ്കിൽ അതേ സാഹചര്യങ്ങളോ ഭയങ്ങളോ ആവാം കാരണം. ആവർത്തിച്ചുള്ള സ്വപ്നങ്ങളിൽ സാധാരണമായ ചില പ്ലോട്ട് ലൈനുകളോ തീമുകളോ ഉണ്ടാകാം…


നയന ഞാൻ നിനക്ക് കുറച്ചു ടാബിലേറ്റ്സ് തരാം. നീ അത് കഴിക്ക്.


നയന. ശെരി ഡോക്റ്റർ.



ഇതേ സമയം ഓഫീസിലേക്ക് കയറിയ. അക്ഷയും അജയും. വർക്കിലേക്ക് കയറുന്നതിനു മുൻബ്. ഡേ അറ്റന്റൻസ് എടുക്കുന്നതിനിടെ സാർ രണ്ടു പേരെയും വിളിച്ചു....



ഓഫീസർ ബെന്നി :

രണ്ടു പേരും ഇവിടെ വരൂ


അജയ് : പറയു സാർ. ഞങൾ അത്..

നേരം വഴുക്കിയത്......


ഓഫീസർ : ബെന്നി. നിങ്ങൾ നേരം വഴുകിയതിനെ കുറിച്ച് പറയാൻ അല്ല ഞാൻ നിങ്ങളെ വിളിച്ചത്.


നമ്മുടെ കമ്പനി ഈ മാസം വളെരെ ലോസായിട്ടാണ് മുന്നോട്ടു പോകുന്നത്. അത് കൊണ്ട് കമ്പനിയുടെ

CEO. 16 പേരുടെ ജോലി നീക്കം ചെയ്തിട്ടുണ്ട്…


അക്ഷയ് : അതിനു. അത്കൊണ്ട് എന്താണ് സർ.


ബെന്നി : അവരുടെ കൂട്ടത്തിൽ നിങ്ങളുടെ രണ്ടു പേരുടെ പേരും ഉണ്ട്..


അജയ് : അയ്യോ സാർ സാർ എന്താണ് പറയുന്നത്. സാർ എങ്ങനെയെങ്കിലും അത് ഒന്ന് മാറ്റി തരാൻ പറയണം പ്ലീസ് സാർ…


ബെന്നി : അത് അവർ എടുത്ത തീരുമാനമാണ് ഇനി ഒന്നും ചെയ്യാൻ പറ്റില്ല..

നിങ്ങൾക്ക് ഇനി ഒരു മൂന്നു ദിവസവും കൂടി വർക്ക് ചെയ്യാം....

ശെരി എന്നാ നിങ്ങളെ ക്യാബിനിലേക്ക് പൊക്കൊളു…



രണ്ടു പേരും അവരവരുടെ ക്യാബിനിലേക്ക് ചെന്ന് വർക്ക് തുടങ്ങി...,



 അജയ് : അജയ് വിശമിച്ചു ക്യാബിനു മുന്നിലെ ജനലിലൂടെ പുറത്തോട്ടു നോക്കികൊണ്ടിരിക്കെ.

 റോഡിൽ ബൈക്കിൽ തന്റെ സ്വപ്നത്തിൽ കണ്ട പെണ്ണ് മുന്നിലൂടെ കടന്നു പോകുന്നു.


തനിക്കു ഒന്നും മനസ്സിലാകുന്നില്ല. എന്റെ തുടച്ചയായുള്ള സ്വപ്നത്തിൽ ഇവൾ എങ്ങനെ വരുന്നു. ഇവളെ ഞാൻ മുൻപ് കണ്ടിട്ടുമില്ല. എങ്ങനെ ഇതെല്ലാം....


പലതും ആലോചിച്ചു സമയം കടന്നു പോയി.

എന്തായാലും. മൂന്നു ദിവസവും കൂടി കഴിഞ്ഞാൽ ഫ്രീയാകും. എന്നിട്ട് നല്ലൊരു ഡോക്റ്ററേ കാണിക്കണം....


ജോലി കഴിഞ്ഞു രണ്ടു പേരും വീട്ടിലേക്കു മടങ്ങി. പോകുന്നതിനിടെ ഇരുവർക്കു ഒന്നും സംസാരിക്കാൻ ഇല്ല...


അജയ് : അക്ഷയിനെ വിളിച്ചു. എടാ ഇനി എന്തു ചെയ്യും മൂന്നു ദിവസവും കൂടി കഴിഞ്ഞാൽ നമുക്ക് ജോലി ഇല്ല.


 ഉള്ള സാലറി വാങ്ങിയാ തന്നെ നമുക്ക് മുന്നോട്ടു പോകണ്ടേ.


 വാടക ഭക്ഷണം അങ്ങനെ ഒരുപാട് പ്രശ്നങ്ങൾ ആകുമല്ലോ.


അക്ഷയി : നമുക്ക് വേറെ ജോലി നോക്കടാ

നീ ട്ടൻഷൻ അടിക്കല്ലേ......


അജയ് : മ്മ് നമുക്ക് നോക്കാം. എടാ പിന്നെ

ഞാൻ പറഞ്ഞില്ലേ അവളെ കുറിച്ച്


അക്ഷയ് : ഏതവൾ...?


അജയ് : എടാ ഞാൻ സ്വപ്നത്തിൽ കണ്ട പെണ്ണ്.

അക്ഷയ് : ഓ അവളോ


അജയ് : അവളെ ഇന്ന് ഞാൻ ഓഫീസിൽ നിന്ന് തായെ പോകുന്നത് കണ്ടു. അവൾ ഇവിടെ എവിടെയോ ആണ് അവൾ ജോലി ചെയ്യുന്നത്.

അവളെ ഞാൻ മുൻപ് എവിടേയോ വെച്ച് കണ്ടിട്ടുണ്ട്…


അക്ഷയ് : നീ ചുമ്മാ പ്രശ്നം ഒന്നും ഉണ്ടാക്കല്ലേ. നീ ആദ്യം ഡോക്റ്ററെ കാണിക്ക് .

എന്നിട്ട് വല്ല പെണ്ണിന്റെയും പിറകെ പോകാം 

നീ വേഗം വണ്ടി വിട് നല്ല ക്ഷീണം ഉണ്ട്..