Aksharathalukal

നിനക്കായ്‌.!!💜 (3)

  \"\' ഇയാക്കെന്നെ ഒട്ടും ഇഷ്ടവല്ലേ.!! \'\"

    കണ്ണു നിറച്ച്  അവളുടെ ചോദ്യത്തിനവൻ നിഷേഥാർത്ഥത്തിൽ തലയനക്കി..!!

\"\' ഒട്ടും ഇഷ്ടവല്ലേ.!! \'\"

    അവളുടെ ആ ചോദ്യത്തിനവന് ഉത്തരമില്ലായിരുന്നു..!! അവളുടെ നിറഞ്ഞ കണ്ണുകൾ കാൺകേ ഉള്ളിലെവിടെയോ ഒരു നോവ്..!!

\"\' ഒട്ടും ഇഷ്ടവല്ലലെ.!! സാരല്ല..!! \'\"

     ഒരു പുഞ്ചിരിയാൽ തന്റെ വേദനകളെ ഉള്ളിലൊതുക്കി അവൾ അവനു എതിരായ് തിരിഞ്ഞ് ബാൽക്കണി റെയിൽ കൈകൾ ഊന്നി അകലെക്കായ് നോട്ടം പായിച്ചു..!!

\"\' ഞാൻ അങ്ങോട്ട്..!! നാളെ new year അല്ലെ ചെറിയ സെലിബ്രേഷൻ..!! \'\"

     തന്നെ വകവെക്കാതെ നിൽക്കുന്ന അവളോടായ് പറഞ്ഞു കൊണ്ടവൻ അവളെ ഒന്ന് നോക്കി പുറത്തേക്ക് നടന്നു..!!

എന്നാൽ അവൾ ഇവിടെയെങ്ങും ആയിരുന്നില്ല..!!കൺകോണിൽ നിറഞ്ഞ കണ്ണുനീർ തുള്ളി അതിന്റെ അതിർ വരമ്പു ഭേധിച്ചു അവളുടെ കവിളുകളെ ചുംബിച്ച് നിലത്തേക്കായ് പതിച്ചു..!!

   തന്റെ ഏട്ടന്റെ ഉറ്റ സുഹൃത്ത്.!!മാസത്തിൽ ഒരിക്കൽ ലീവ് എടുത്ത് വീട്ടിൽ വരുന്ന ഏട്ടന്റെ കൂടെ ഒരിക്കൽ അപരിചിതമായ ഒരു മുഖം..!

   അധികം ആരോടും മിണ്ടുകയോ കൂട്ടുകുടുകയോ ചെയ്യാറില്ല.!! പക്ഷെ തന്നോട് ഒത്തിരി കൂട്ടുകൂടി..!! ഏട്ടന്റെ കുറുമ്പി പാറു അഭിയുടെ അല്ല അവളുടെ മാത്രം കണ്ണേട്ടന്റെ പാറു ആവുകയായിരുന്നു..!!

   ആദ്യം തന്നെ മനസ്സിൽ ഇടം പിടിച്ചയാൾ പിന്നീടത് പ്രണയമായ് മാറുകയായിരുന്നു..!! ഇടക്കെപ്പോഴോ ഏട്ടനും തന്റെ കുഞ്ഞി പെങ്ങളിൽ വരുന്ന മാറ്റങ്ങൾ തിരിച്ചറിയാൻ തുടങ്ങി..!!ആൾക്കും ഇഷ്ടമായിരുന്നു വല്യേട്ടന്റെ കൂടെ വരുന്ന അവന്റെ മസിൽ അളിയനെ..!!

  ഉരുട്ടി കയറ്റി വെച്ച മസിലും..!! ആ ദൃഡമായ ശരീരത്തിലെ രോമക്കാടിൽ ചുറ്റി പിണഞ്ഞ് കിടക്കുന്ന രുദ്രാക്ഷവും..!! ഒത്ത നീളവും വണ്ണവും ഇരുനിറം..!! താടിയിലെങ്കിലും വെട്ടിയൊതുക്കിയ മീശ..!! എന്തുകൊണ്ടും ഏതൊരു പെണ്ണും ആഗ്രഹിക്കുന്നയാൾ..!!

പിന്നീട് ഏട്ടന്റെ തീരുമാനം ആയിരുന്നു പ്രണയം അതൊരിക്കലും മറച്ചു വെക്കരുതെന്ന്.!!
തുറന്നു പറഞ്ഞു എങ്കിലും നിരാശയായിരുന്നു ഫലം..!! എങ്കിലും വിട്ടില്ല ഒരിക്കൽ തന്റെ സ്നേഹത്തെ മനസിലാക്കുമെന്ന് കരുതി..!! അറിയില്ല ഇനി എത്രനാൾ കാത്തിരിക്കും..!!

പതിയെ കണ്ണുകളുയർത്തിയവൾ  ആകാശത്തെ നോക്കി..!! ചുറ്റും ചെറുതായ് ഇരുട്ട് നിറയുന്നു..!! കണ്ണുകൾ അമർത്തി തുടച്ചവൾ റൂമിലേക്ക് നടന്നു..!!


©


തന്റെ കൈയിൽ ഇരിക്കുന്ന ബിയർ ബോട്ടിൽ ചുണ്ടോടടുപ്പിച്ചവൻ ബാക്കി വന്നത് വായിലേക്കായ് കമഴ്ത്തി ആ മണൽ പരപ്പിലായ് തലക്ക് കൈക്കൊടുത്തു മലർന്നു കിടന്നു മുകളിൽ തന്നെ നോക്കി കണ്ണു ചിമ്മുന്ന നക്ഷത്ര കൂട്ടത്തിലേക്കായ് മിഴികൾ നട്ടിരുന്നു..!! മനസ്സിൽ പാറുവിന്റെ കരഞ്ഞു കലങ്ങിയ മുഖം മാത്രം..!! മനസ്സിൽ വല്ലാത്തൊരു ഭാരം പോലെ..!!

   പതിയെ ഇരു മിഴികളുമടച്ചവൻ പാറുവിനെ കണ്ട നാൾ മുതൽ ഓർത്തു..!! ചൊടിയിൽ എവിടെയോ ഒരു പുഞ്ചിരി തത്തി...!!

    കണ്ണുകൾ വലിച്ചു തുറന്നവൻ ബാക്കിയുള്ളവരെ നോക്കി..മൊബൈൽ ഓൺ ചെയ്ത് സമയം നോക്കി..!!  ഒന്നരയോടടുത്തു..!! New year ആഘോഷിക്കാൻ വേണ്ടി ഒത്തു കൂടിയതാണ്.. പതിയെ കൈകൾ മണലിൽ കുത്തി എഴുന്നേറ്റവൻ പാറുവിന്റെ ഏട്ടന്റെ അടുത്തേക്കായ് ചുവടുകൾ വെച്ചു..!!

    ആടി ആടിയവൻ അവന്റെ അടുത്തായ് ഇരുന്ന് അവന്റെ ബോട്ടിലിൽ ബാക്കിയിരുന്ന ബിയർ കൂടെ തന്റെ വായിലേക്കായ് കമഴ്ത്തി ശേഷം മണലിലായ് ഇരിക്കുന്ന അച്ചുവിന്റെ (പാറുവിന്റെ ചേട്ടൻ ) മടിയിലായ് കമന്നു കിടന്നു..!!

\"\' നിന..! ഹ്..!! നിനക്കറിയോ അവ.. അവളില്യേ പാറു പാവാട..!! ന്തോ.. സങ്കടം ണ്ട് മനസ്സിൽ..!! ചോദിക്കണം.. നി.. യ്ക്ക്..!! \'\"

     നാക്കു കുഴഞ്ഞവൻ അഭിയോടായ് പറയുമ്പോൾ ഒന്നും മിണ്ടാതെ അങ്ങനെ തന്നെ കിടന്നവൻ..!! ഉള്ളിൽ പാറു മാത്രമായിരുന്നു..!! പ്രണയമല്ലേ തന്നിക്കവളോട് എന്നിട്ടും എന്തോ തന്നെ അവളിൽ നിന്ന് പിന്നോട്ട് വലിക്കുന്നു ഒരുപക്ഷെ തന്റെ ആദ്യ പ്രണയമാകാം..!!!

\"\' വാ.. ട..!! പോക... കാം..!! \'\"

     അഭിയെ തട്ടി വിളിച്ചു കൊണ്ടവൻ പറയവേ അഭി അവന്റെ മടിയിൽ നിന്നെഴുനേറ്റു ഒപ്പം അച്ചുവും...!! അഭിയുടെ തോളിലൂടെ കൈയിട്ടവൻ ആടി ആടി ഇരുവരും മുന്നോട്ട് നടന്നു..!!


©
  

ഡും ഡും..!!

 
നിർത്താതെ ഉള്ള വാതിലിൽ മുട്ട് കേട്ടവൾ കണ്ണുകൾ ചിമ്മി തുറന്ന് കോട്ടുവായിട്ട് ബാൽക്കണി വാതിൽ തുറന്നതും അഭി മുന്നോട്ടാഞ്ഞ് അവളെ ഇറുക്കെ പുണർന്നതും ഒരുമിച്ചായിരുന്നു..!!

ഒരു നിമിഷം ഞെട്ടികൊണ്ടവൾ അങ്ങനെ അനങ്ങാതെ നിന്നെങ്കിലും അഭി പെട്ടന്നു തന്നെ അവളെ വലിച്ചു ഉള്ളിലേക്കിട്ട് ഡോർ ലോക്ക് ചെയ്തിരുന്നു..!!

മുന്നിൽ നടക്കുന്നത് സ്വപ്നമോ..!!

കണ്ണുകൾ ഒന്നുകൂടി അടച്ചു തുറന്നവൾ ഒന്നുകൂടി അവനെ നോക്കിയ ശേഷം കൈയിൽ ചെറുതായിട്ട് ഒന്ന് പിച്ചി കൊണ്ട് തന്റെ മുന്നിലായ് ആടി ആടി മീശ പിരിച്ചു നില്കുന്നവനെ അവൾ മിഴിച്ചു നോക്കി..!!

ആ നിർത്താതെ ഉള്ള അവന്റെ ആട്ടത്തിൽ മിഴിച്ചു നിന്ന അവൾ പെട്ടന്ന് ദേഷ്യത്താൽ കാറ്റ് പോലെ വന്നുകൊണ്ട് അവന്റെ ഇടതു കവിളിലായ് അവളുടെ വലതു കൈ ആഞ്ഞു വീശി..!!

ഠടെ ⚡️

ലെ അഭി \": ഇവിടെ ആരാ പടക്കം പൊട്ടിച്ചേ..!!

വലതു കവിളിലായ് കൈവെച്ചു കൊണ്ട് അഭി ചുറ്റുമോന്ന് നോക്കി..!!

ങ്ങി.. ങ്ങി...!!

ചുറ്റുമോന്ന് നോക്കി അവസാനം പാറുവിലായ് മിഴികൾ ഊന്നി കവിളിൽ കൈവെച്ചു കരയുന്ന അഭിയെ പാറു പകച്ചു നോക്കി..!!

\"\'നിർത്തടോ..താൻ കുടിച്ചല്ലേ..!\"

    അവളെ നോക്കി കരയുന്ന അവനെ കണ്ണുരുട്ടി  ചോദിക്കവേ അവൻ ഉണ്ടെന്നും ഇല്ലെന്നും ഇരുവശത്തേക്കായ് തലയാട്ടി.. ഇത് കാണെ പാറു അവനെ പല്ലുകടിച്ചു നോക്കി..!!

\"\' നീയെന്നെ തല്ലിയല്ലേ..!! ഒരിത്തിരിയെ കുടിച്ചോള്ളൂ..!! അതിന്റെ ഫിറ്റിൽ എനിക്ക് നിന്നോട് ഒരു കാര്യം പറയണം അതി.. അതിനാ ഞാൻ.. നിന്റെ ബാൽക്കണി കയറി ഇവിടെ വരെ ഈ നട്ടപാതിരയ്ക്ക് വന്നത്.. അപ്പൊ നീയെന്നെ തല്ലി... ങ്ങി.. ങ്ങി... \'\"

നാക്ക്കുഴഞ്ഞ്  കരഞ്ഞു കൊണ്ട് അവളെ നോക്കി പറഞ്ഞു ശേഷം അവളുടെ അടുത്തേക്കായ് നടന്നു..!!

ശേഷം.!! അവളെ മുന്നിട്ടാഞ്ഞ് അവളെ ഇറുക്കെ പുണർന്നു കൊണ്ടവൻ അവളുടെ കാതോട്  അവന്റെ ചുണ്ടുകൾ ചേർത്തു..!!

\"\' എനിക്കിഷ്ടവാടി നിന്നെ..!!  ചത്യം..!! \'\"

        അവളുടെ കാതുകളിൽ അമർത്തി മുത്തി അവൻ കൊച്ചു കുഞ്ഞിനെ പോലെ ചുണ്ട് ചുളുക്കി പറഞ്ഞു..!! അപ്പോഴും അവൾ അവനിൽ നിന്ന് കേട്ട വാക്കുകളിൽ തന്നെയാർന്നു..!! വർഷങ്ങളായി കേൾക്കാൻ കാത്തുനിന്ന വാക്കുകൾ..!!
 

തുടരും.!!💙



നിനക്കായ്‌.!💜 [4]

നിനക്കായ്‌.!💜 [4]

4.3
1677

\" എന്റെ എല്ലാമെല്ലാം അല്ലേ..!   എന്റെ ചേലോത്ത ചെമ്പരുന്തല്ലേ..!   നിന്റെ കാലിലെ കാണാ പാദസാരം..!   ഞാനല്ലേ.. ഞാനല്ലേ..!   നിന്റെ മാറിലെ മായ..!   ചന്ദനപൊട്ടെനിക്കല്ലേ  എനിക്കല്ലേ..!  \" തന്നോട് മിണ്ടാതെ കട്ടിലിന്റെ ഒരു ഓരത്തായ് പോയി ഇരിക്കുന്ന പാറുവിനെ നോക്കി ആടി ആടി അവളുടെ അടുത്തായി വന്നിരുന്ന് അവളെ നോക്കിയവൻ പാടവേ അവനെ നോക്കിയവൾ കണ്ണുരുട്ടി..!! \"\' oh..! പറ്റിയില്ല..! സെരി സേട്ടൻ മാറ്റിപിടിക്കാം എന്റെ പാറുക്കുട്ടി..! \'\" കുഴഞ്ഞ നാവിനാൽ പറഞ്ഞു കൊണ്ടവൻ അവളുടെ കവിളിലായ് പിടിക്കവേ അവളാ കൈകൾ തട്ടിമാറ്റി..!! \"\' oh..! നിന..ക്കി..പ്പോ എന്നെ.. എന്നെ പറ്റത്തില്ല..! എന്നിലെ ഗായകനെ ഞാൻ ഉ