Aksharathalukal

കാട്ടുചെമ്പകം 05


\"എന്നാൽ രാവിലെ എന്നും ഇവന്റെ വീടിനുമുന്നിൽ പോയിനിന്നോണ്ടു... എന്നും നല്ല ഉന്മേഷം കിട്ടും... ഏതായാലും സമയംകളയേണ്ട പോവാൻനോക്കാം... \"
അവർ രണ്ട് ബൈക്കിലായി പുറപ്പെട്ടു...

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

\"എന്നിട്ട് നിങ്ങളുടെ കൂട്ടുകാരൻ വിളിച്ചോ... ആ കുട്ടിയുടെ മനസ്സ് അനുകൂലമായാൽ മതിയായിരുന്നു... എനിക്കതല്ല..  ഇത്രയുംനാൾ മനസ്സിൽ കൊണ്ടുനടന്നിട്ട് അവൻ നമ്മളോടാരോടും ഇതിനെപ്പറ്റി ഒരു സൂചനപോലും തന്നില്ലല്ലോ... എന്നോടുപോട്ടെ നിങ്ങളോടുപോലും ഒന്ന് സൂചിപ്പിച്ചില്ലല്ലോ... അതാണ് അത്ഭുതം... \"
രാവിലെ ചായകുടിക്കുമ്പോൾ സദാശിവന്റെ ഭാര്യ അംബിക പറഞ്ഞു...

\"അതിന് അവന്റെ മനസ്സിൽ മാത്രമല്ലെ അങ്ങനെയൊരു ആഗ്രഹം ഉണ്ടായിരുന്നത്... അവളുടെ മനസ്സുംകൂടി  അറിഞ്ഞിട്ട് പറയാമെന്ന് കരുതിക്കാണും... പക്ഷെ ഇത് ഇങ്ങനെയൊക്കെ അയിത്തീരുമെന്ന് അവനും കരുതിക്കാണില്ല...

\" പിന്നെ ഒന്നിമാത്രംപോന്ന രണ്ട് പെൺകുട്ടികളെ കൂട്ടുകാരുമൊത്തു വഴിയിൽ തടഞ്ഞുനിർത്തിയാൽ ഇതല്ല ഇതിലപ്പുറവും നടക്കും... തല്ല് കിട്ടാതെ പോന്നത് കാരണവന്മാരുടെ കുരുത്തംകൊണ്ടാണ്... നാണംകെടാൻ വേറെ എന്തെങ്കിലും വേണോ... ഒക്കെ നിങ്ങളെ പറഞ്ഞാൽമതി... മകനായാൽ ആ നിലക്ക് വളർത്തണം... ഇതതല്ലല്ലോ  അച്ഛനും മകനും കൂട്ടുകാരെപ്പോലെയല്ലേ കഴിയുന്നത്... ലോകത്ത് ഇതുപോലെ ഒരച്ഛനും മകനുമുണ്ടാകില്ല...  കൃഷ്ണേട്ടാനായതുകൊണ്ട് ഒന്നും സംഭവിച്ചില്ല... മാറ്റാരെങ്കിലുമാണെങ്കിൽ ഒന്നുകിൽ അവന്റെ ശരീരം പഞ്ഞിക്കിട്ടേനെ... അല്ലെങ്കിൽ പോലീസിൽ വല്ല പരാതിയും കൊടുത്തേനെ... \"

\"നീ പറഞ്ഞല്ലോ എന്റെ തെറ്റാണെന്ന്... സത്യമാണ് നീ പറഞ്ഞപോലെ ഞങ്ങൾ അച്ഛനും മകനുമായിട്ടല്ല ജീവിക്കുന്നത്... കൂട്ടുകാരായിട്ടുതന്നെയാണ്... അതിനെന്താ... ഇന്നേവരെ അവന്റെ ഭാഗത്തുനിന്നും എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടോ... നീ മനസ്സിലാക്കിയപോലെ മക്കളെ അടച്ചിട്ടില്ല വളർത്തേണ്ടത്... അവർക്കു കുറച്ചൊക്കെ സ്വാതന്ത്ര്യം കൊടുക്കണം.... നമ്മൾ അവരോട് സ്വാതന്ത്ര്യത്തോടെ പെരുമാറുമ്പോൾ അവർക്കും അത് സന്തോഷമാകും... ഇന്നലെ ഇതെല്ലാം നടന്നിട്ട് അവൻ ഓഫീസിൽ വന്ന രീതി നിനക്കറിയോ... മനപ്പൂർവമല്ലെങ്കിലും അവൻ ചെയ്തത് തെറ്റാണെന്ന് അവനുറപ്പുണ്ടായിരുന്നു... ആ കുറ്റബോധം അവന്റെ മുഖത്തുമുണ്ടായിരുന്നു... നമ്മൾ നല്ല ശിക്ഷണത്തിൽ വളർത്തിയവനാണെങ്കിൽ ഇന്നലെ അവൻ എന്റെ അടുത്തുവന്ന് ഉണ്ടായ കാര്യങ്ങൾ പറയുമായിരുന്നോ... പേടികൊണ്ട് അവനത് മൂടിവക്കും... മറ്റുള്ളവർ പാറഞ്ഞിട്ട്  നമ്മളറിയേണ്ടിവരും... എന്തായാലും അവൻ കണ്ടെത്തിയ ബന്ധം ഒരുകണക്കിന് നല്ലതുതന്നെയാണ്... അറ്റുപോകുമായിരുന്ന ഒരാത്മബന്ധം വീണ്ടും പുനർജീവിപ്പിച്ചില്ലേ... \"

\"അതുശരിയാണ്... അങ്ങനെയൊരു ഗുണമുണ്ടായി... എന്നാലും അവരൊന്നും വിളിച്ചില്ലല്ലോ... ഇനി ആ കുട്ടിക്ക് മറ്റുവല്ല ബന്ധവും...\"

\"ഒന്നും പറയാറായിട്ടില്ല... ഏതായാലും വൈകീട്ടുവരെ നോക്കാം...  വിളിച്ചില്ലെങ്കിൽ നമുക്ക് അങ്ങോട്ട് വിളിക്കാം... ഇത് നമ്മുടെ മോന്റെ ആവിശ്യമല്ലേ... അവിടെ കുറച്ച് താഴുന്നതുകൊണ്ട് കുഴപ്പമില്ല... ഇനിയും സംസാരിച്ചുനിന്നാൽ നേരം വൈകും... ഒരു കാര്യം ഞാൻ പറയാം... അവന്റെ ഈ കാര്യത്തിന് കൂടുതൽ മുന്നിട്ടിറങ്ങണമെങ്കിൽ ആദ്യം അവൻ  ഇനിയങ്ങോട്ട് സ്ഥിരമായി ഓഫീസിൽ വന്നുതുടങ്ങണം... ഇങ്ങനെ തേരാപ്പാര നടക്കാൻതുടങ്ങിയിട്ട് കാലം ഒരുപാടായി... ഇനിയിങ്ങനെ വിട്ടാൽ ശരിയാവില്ല... നീ ഇതൊന്നു അവനെ പറഞ്ഞ് മനസ്സിലാക്കികൊടുക്ക്... \"

\"അപ്പോൾ ആ കാര്യത്തിൽ നിങ്ങൾ പറഞ്ഞാൽ അവൻ കേൾക്കില്ല അല്ലേ... ശരി ഞാൻ പറഞ്ഞോളാം... \"
സദാശിവൻ എഴുന്നേറ്റ് കൈകഴുകി മുറിയിലേക്ക് നടന്നു...

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

ആദിയും കൂട്ടുകാരും മെയിൻ റോഡിൽനിന്ന് ഒരു ടാറിട്ട പോക്കറ്റ് റോഡിലേക്ക് കയറി..   മുന്നോട്ടുപോകുംതോറും വീടുകൾ കുറഞ്ഞു.. ചുറ്റും വനപ്രദേശംമാത്രം...

\"എടാ ജീവാ നീയല്ലേ പറഞ്ഞത്  നമ്മൾ പോകുന്നിടത്ത് വീട് മനുഷ്യവാസവുമുണ്ടെന്ന്...    ഇവിടെ ഒന്നുമില്ലല്ലോ നമ്മളെ എവിടേക്കാണ് ആദി കൊണ്ടുപോകുന്നത്... \"
ജിതിൻ അല്പം ഭയത്തോടെ ചോദിച്ചു... \"

\"എടാ പൊട്ടാ... ഇവിടെ മുഴുവൻ വീടാണെങ്കിൽ അതിന് കാടെന്നു പറയോ... നിനക്ക് ആലോചിക്കാനുള്ള ബുദ്ധിയും ഈശ്വരൻ തന്നിട്ടില്ലേ... \"

\"അപ്പോൾ നീ പറഞ്ഞതോ... \"

\"മനുഷ്യാവസമുണ്ടെന്നല്ലേ പറഞ്ഞത്... കുറച്ച് ഉള്ളോട്ടുപോയാൽ കാട്ടുവാസികൾ ഉണ്ടാകും... അവർ ഇതുപോലുള്ള കാടുകളിലല്ലേ താമസിക്കുന്നത്... \"

\"കാട്ടുവാസികളോ... അപ്പൊഴിടെ മനുഷ്യന്മാർ ഒന്നുമില്ലേ... \"

\"അവരെന്താ മനുഷ്യന്മാരല്ലേ... എടാ മണ്ടാ... പഴയതുപോലെയല്ല... ഏതൊരു കാട്ടിൽ ചെന്നാലും അവിടെ മനുഷ്യന്മാരുണ്ടാകും.. ആരുമില്ലെങ്കിലും ഫോറസ്ററ് ജീവനക്കാരെങ്കിലും കാണും... ഇവിടെ അതുപോലെ ആദിയുടെ പരിചയത്തിലുള്ള ഒരു ഫോറസ്ററ് ഓഫിസറുണ്ട്...  ആദ്യം നമ്മൾ അദേഹത്തിന്റെ അടുത്തേക്കാണ് പോകുന്നത്... ബാക്കി വഴിയേ കാണാം.. അവിടെ എത്തുന്നതുവരെ നീയൊന്നു വിഡ്ഢിത്തം വിളമ്പാതെ നിൽക്ക്... \"

\"ഈശ്വര വല്ല മൃഗങ്ങളും പിടിച്ചുതിന്നിട്ട് കർമ്മം ചെയ്യാൻ മിച്ചം എന്തെങ്കിലും വീട്ടുകാർക്ക് കിട്ടിയാൽ മതിയായിരുന്നു... ഏതുസമായത്താണോ ഇവിടേക്ക് പോരാൻ തോന്നിയത്...\"
ജിതിന്റെ പേടിക്കണ്ട് ജീവന് ചിരിവന്നു...

അവർ കാടിന്റെ കൂടുതൽ ഉള്ളിലേക്ക് കയറി... ടാറിട്ട റോഡ് കഴിഞ്ഞു ഇപ്പോൾ... ഏതൊക്കെയോ വലിയ വാഹനങ്ങൾ പോയ പോക്കറ്റ്റോഡ്‌പോലെ ഒരു വഴി... കുറച്ചുകൂടി മുന്നോട്ടുപോയപ്പോൾ ഒരു ചെറിയ ബിൽഡിങ് കണ്ടു... ആദി ആ ബിൽഡിങ്ങിനുമുന്നിൽ ബൈക്ക് നിർത്തി... പുറകിലായി ജീവനും ബൈക്ക് നിർത്തി...

ആദിയുടെ ബൈക്കിന്റെ ഹോൺകേട്ട്  ആ ബിൽഡിങ്ങിനുള്ളിൽനിന്ന് ഒരു നൽപ്പതിനോട് പ്രായം തോന്നിക്കുന്ന ഒരാൾ വന്നു...

\"നിങ്ങളെത്തിയോ... ഞാൻകരുതി രാത്രിയോടെ എത്തുമെന്നാണ്... \"
അയാൾ പറഞ്ഞു...

\"ബെസ്റ്റ്... രാത്രി വരാൻപറ്റിയ ആളാണ് ഞങ്ങളുടെ കൂടെയുള്ളത്...  ഈ പകൽവെളിച്ചതിൽത്തന്നെ പേടിച്ചാണ് ഒരുത്തൻ വന്നത്... \"
ആദി ജിതിനെ നോക്കികൊണ്ട്‌ പറഞ്ഞു.. അതുകേട്ട് അയാൾ ചിരിച്ചു...

\"എന്തിനാണ് പേടിക്കുന്നത്... ഇവിടെ നിങ്ങൾ കരുതുന്നതുപോലെ പുലിയും കടുവയുമൊന്നുമില്ല... ആനയുണ്ട്... രാത്രിയാകുമ്പോൾ കൂട്ടത്തോടെ ഇറങ്ങും..  അവറ്റകളെകൊണ്ട് കാര്യമായ ഉപദ്രവമൊന്നുമില്ല... നമ്മൾ അവറ്റകളെ പ്രകോപിക്കാതിരുന്നാൽ മതി... പക്ഷെ ഒറ്റയാൻ ആയിട്ട് വരുകയാണെങ്കിൽ സൂക്ഷിക്കണം..  നമ്മളെ കണ്ടാൽ ചിലപ്പോൾ ഉപദ്രവിക്കാൻ വന്നെന്നിരിക്കും...  ഞങ്ങൾ ചെയ്യുന്നത് തപ്പുകൾ കൊട്ടി ശബ്ദമുണ്ടാക്കുകയോ പടക്കം പൊട്ടിക്കുകയോ ചെയ്യും... അന്നേരമത് ഉൾക്കാട്ടിലേക്കു പൊയ്ക്കോളും... ഏതായാലും നിങ്ങൾ വന്നത് എനിക്കുമൊരു കൂട്ടായി..  കൂടെയുണ്ടായിരുന്ന ആൾ ഒരാഴ്ച ലീവാണ്... മിണ്ടിയും പറഞ്ഞുമിരിക്കാൻ ആളായല്ലോ... \"

\"ജീവാ ഇത് ശിവരാമേട്ടൻ... ഞങ്ങളുടെ ഓഫീസിലെ ജോലിക്കാരനായ കുമാരേട്ടന്റെ മകനാണ്... അല്ല  ശിവരാമേട്ടാ ഞങ്ങൾ ഇവിടെ നിങ്ങളുടെകൂടെ തങ്ങുന്നതുകൊണ്ട്  മുകളിൽനിന്ന് നിങ്ങൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടാവുമോ...\"
ആദി ചോദിച്ചു...

\"സാധാരനരീതിയിൽ പ്രശ്നമാണ്...  അതോർത്തു നിങ്ങൾ പേടിക്കേണ്ട... ഓഫിസർക്ക് കാര്യമറിയാം... ഞാൻ പറഞ്ഞിട്ടുണ്ട്... ഇവിടെ പല മരങ്ങളും വെട്ടി കടത്തികൊണ്ടുപോകുന്ന പരിപാടിയുണ്ട്... എനിക്ക് മുന്നേ ഇവിടെയുണ്ടായിരുന്ന രണ്ടുപേർ അവരോട് പണം വാങ്ങിച്ചു അവരെ സഹായിച്ചതിന് വീട്ടിലിരിക്കേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട്... \"

\"ഏതായാലും നാലഞ്ച് ദിവസം ഞങ്ങൾ ഇവിടെ കാണും...\"

\"അതിനെന്താ എനിക്കുമൊരു തുണയായല്ലോ... എന്നാൽ ബാഗും മറ്റും അകത്തേക്ക് വച്ചോളൂ... സൗകര്യം കുറവാണ്... ഉള്ള സ്ഥലത്ത്  കഴിയാം... \"
ആദിയും ജീവനും ജിതിനും അവരവരുടെ ബാഗ് അകത്തുകൊണ്ടുപോയി വച്ചു...

\"നിങ്ങൾ എന്തെങ്കിലും കഴിച്ചിട്ടാണോ വന്നത്...\"
ശിവരാമൻ ചോദിച്ചു...

\"വരുന്നവഴി ചായയും പൊറോട്ടയും കഴിച്ചു...\"
ആദി പറഞ്ഞു...

\"അപ്പൊഴിനി രാത്രികൽത്തെ ഭക്ഷണം വാങ്ങിച്ചാൽ മതി... ഇവിടെ ഞങ്ങൾക്ക് രാവിലേയും ഉച്ചക്കും രാത്രിയും ഒരു പയ്യനാണ് ഭക്ഷണം എത്തിച്ചുതരുന്നത്... അതുകൊണ്ട് വായ്ക്കുരുചിയായി വല്ലതും കഴിക്കാം... ആദ്യമൊക്കെ ഞങ്ങൾത്തന്നെയായിരുന്നു ഉണ്ടാക്കിയിരുന്നത്... പിന്നെതോന്നി എന്തിനാണ് റിസ്ക്കെടുക്കുന്നതെന്നു തോന്നി... ഇവിടുന്നു പത്തു കിലോമീറ്റർ പോകണം ഒരു ഹോട്ടൽ കാണണമെങ്കിൽ... ഈ പയ്യന്റെ അമ്മ വീട്ടിൽ നടക്കുന്ന ഭക്ഷണമാണ്.. നാലഞ്ച് കിലോമീറ്റർ അപ്പുറത്താണ് അവരുടെ വീട്...  അവരുടെ ജീവിതമാർഗവും അതാണ്... പിന്നെ പയ്യൻ രാവിലെ പേപ്പറിടാൻ പോകും... നമ്മളെക്കൊണ്ട് സഹായിക്കാൻ കഴിയുന്നത് ഇതൊക്കെയല്ലേ... നിങ്ങൾക്ക് രാത്രികൽത്തേക്കുള്ള  ഭക്ഷണം ഞാൻ പറഞ്ഞേൽപ്പിച്ചിട്ടുണ്ട്...  ഇഷ്ട്ടമായാൽ പോകുന്നതുവരെ ഭക്ഷണം  അവരുടെ കയ്യിൽനിന്നാക്കാം എന്താ... \"
ശിവരാമൻ പറഞ്ഞു...

\"അതൊന്നും പ്രശ്നമല്ല... വിശപ്പുമാറ്റാൻ എന്തെങ്കിലും കിട്ടിയാൽമതി...\"
ആദി പറഞ്ഞു...

\"അന്നത്തെ ദിവസം പുറത്തേക്കൊന്നുമിറങ്ങാതെ അവർ ശിവരാമനുമായി സംസാരിച്ചുനിന്നു...

അടുത്തദിവസം രാവിലെ ഉണർന്ന ജീവൻ കൂടെ കിടന്നിരുന്ന ആദിയെ അവിടെ കണ്ടില്ല... നേരത്തെ എണീറ്റുകാണും എന്നുകരുതി അവനെണീറ്റു.. ജിതിൻ അപ്പോഴും നല്ല ഉറക്കത്തിലായിരുന്നു..  പുറത്തേക്കുവന്ന ജീവൻ അവിടെയെല്ലാം ആദിയെ നോക്കി..  കാണാതായപ്പോൾ അവൻ ശിവരാമന്റെ അടുത്തേക്ക് ചെന്നു...

\"ശിവരാമേട്ടാ ആദിയെവിടെ...\"

\"അവൻ കുറച്ചുമുന്നേ ക്യാമറയുമെടുത്ത് പുറത്തേക്കുപോയല്ലോ... \"

\"അതുനന്നായി... ഞങ്ങളെ വിളിക്കാതെ പോയല്ലേ... \"

\"അവനിപ്പോൾ വരാമെന്നു പറഞ്ഞാണ് പോയത്... \"

\"ആ വരട്ടെ... ചേട്ടാ ഒരു കട്ടൻ കിട്ടാൻ വഴിയുണ്ടോ..  \"

\"അവിടെ സ്‌റ്റൗവിന്മേലുള്ള പാത്രത്തിൽ കട്ടനുണ്ട്... \"

\"ശരി ചേട്ടാ ജീവൻ അകത്തേക്ക് നടന്നു...\"

ഈ സമയം ആദി കാട്ടിലെ ഓരോ ഭംഗിയും തന്റെ ക്യാമറയിൽ ഒപ്പുകയായിരുന്നു... പെട്ടന്ന് ഒരു കൊലുസ്സിന്റെ ശബ്ദംകേട്ട് അവൻ തിരിഞ്ഞുനോക്കി... ആദിക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല...



തുടരും......

✍️ രാജേഷ് രാജു. വള്ളിക്കുന്ന്
➖➖➖➖➖➖➖➖➖➖➖

കാട്ടുചെമ്പകം 06

കാട്ടുചെമ്പകം 06

4.7
12268

ആദി കാട്ടിലെ ഓരോ ഭംഗിയും തന്റെ ക്യാമറയിൽ ഒപ്പുകയായിരുന്നു... താൻ പ്രതീക്ഷിച്ചതിലും ഒരുപാട് ഭംഗിയുള്ള ഓരോ സ്ഥലവും ആദിയെ കൂടുതൽ സന്തോഷിപ്പിച്ചുകൊണ്ടിരുന്നു... പെട്ടന്ന് ഒരു കൊലുസ്സിന്റെ ശബ്ദംകേട്ട് അവൻ തിരിഞ്ഞുനോക്കി... തന്റെ കണ്ണുകളെ ആദിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല... അതിസുന്ദരിയായ ഒരു പെൺകുട്ടി... എവിടെയോ കണ്ടുപരിചയമുള്ള മുഖം... അവൻ വീണ്ടും അവളെ സൂക്ഷിച്ചുനോക്കി... എവിടെയോവച്ച് കണ്ട നല്ല പരിചയം... പക്ഷെ എവിടെയാണെന്ന് ഓർമ്മകിട്ടുന്നില്ല... താനെന്തൊക്കെയാണ് ആലോചിക്കുന്നത്... ഒരുപോലെ എഴുപേർ ഉണ്ടാകുമെന്നല്ലേ... പക്ഷെ ഈ കാട്ടിൽ അതും സുന്ദരിയായ ഒരു പെൺകുട്ടി