Aksharathalukal

ആ ഡയറി കുറിപ്പുകൾ ഭാഗം -6

 പിറ്റേദിവസം  കോളേജിലേക്ക് പോകാൻ ലേറ്റായി .  ഞാൻ ചെന്നപ്പോഴേക്കും ക്ലാസ്സ്‌ തുടങ്ങിയിരുന്നു .     ബസ് ബ്രേക്ക്‌ഡൗൻ ആയെന്ന് കള്ളം പറഞ്ഞു ക്ലാസ്സിൽ കയറി .

ശെരിക്കും ഉറങ്ങിപോയതാ .


"എന്താടി പതിവില്ലാതെ ലേറ്റ് "

"ഉറങ്ങിപോയെടി "

"രാത്രി മൊത്തം ചാറ്റിക്കാണും "


"പിന്നെ ..., ചാറ്റാൻ നിരന്നു നിൽക്കുവല്ലേ .ഒന്ന് പോയെടി "

"മം, ഞാൻ എല്ലാം അറിഞ്ഞു "


"എന്ത് "

"ആ ചേട്ടൻ റിക്വസ്റ്റ് അയച്ചതൊക്കെ "


"ഓഹ് അതിനിടക്ക് അത് നിന്റെ കാതിലും എത്തിച്ചോ അവള് "

"പിന്നെ .........,

നീ എന്നെ വിളിച്ചു പറഞ്ഞപ്പോൾ തന്നെ ഞാൻ അവളെ വിളിച്ച് അറിയിച്ചു ."

"ചുമ്മാതല്ല നിന്നെ റേഡിയോ ചിഞ്ചുന്ന് വിളിക്കുന്നെ ."

"റേഡിയോ നിന്റെ ........"

"ചിഞ്ചു ....എന്താ അവിടെ ....."

"ഒന്നുമില്ല സാർ .."

"ഓഹ് .., കാലൻ ഇപ്പൊ പൊക്കിയേനെ ."


അത്ഇ കഴിഞ്ഞു ഇന്റർവെൽ സമയത്ത് ഫോൺ നോക്കികൊണ്ടിരിക്കുമ്പോൾ ഫേസ്ബുക്കിൽ വീണ്ടും ആ ചേട്ടന്റെ റിക്വസ്റ്റ് വന്നു .

"എടി ചിഞ്ചു ......

ആ വീണ്ടും റിക്വസ്റ്റ് അയച്ചു "


"എവിടെ ..."

"ഇന്നലെ അയച്ചത് നീ റിമൂവ് ചെയ്തായിരുന്നോ ."


"ആ ... ചെയ്തു "

"എന്നാ പിന്നെ ഒന്നൂടി റിമൂവ് ചെയ്യൂ "

  ഞാൻ റിമൂവ് ആക്കി

"ആക്കിയോ "


"മം "

"എടി എനിക്കൊരു സംശയം "


"എന്താടി ..."

"എന്നാലും .......,നിനക്ക് ഫോൺ കിട്ടിയത് ഏങ്ങനെ കറക്റ്റാ ആ ചേട്ടൻ അറിഞ്ഞു ."

"അത് പിന്നെ എനിക്ക് സിം എടുത്തതും , സ്ക്രീൻ കാർഡ് മാറ്റിയതുമൊക്കെ അവിടന്നല്ലേ ,

ചേട്ടൻ ചെന്ന് വിളമ്പിക്കാണും "


"ഹാ  ബെസ്റ്റ് ,വെറുതെ അല്ല ..."


അന്നേ ദിവസം രാത്രി വീണ്ടും എനിക്ക് റിക്വസ്റ്റ് വന്നു . ഞാൻ അത് വീണ്ടും  റിമൂവ് ആക്കി .

അത് കഴിഞ്ഞ് നോക്കുമ്പോൾ മെസ്സഞ്ചറിൽ കൂടി  msg അയച്ചു .

ഞാൻ അത് പതിയെ ഓപ്പൺ ആക്കി

ഹായ്
ഹായ് ...
ഹലോ ....

ഞാൻ റിപ്ലൈ കൊടുത്തില്ല , ഉടനെ  ചിഞ്ചുനെ വിളിച്ചു കാര്യം പറഞ്ഞു .

"എടി ....

നീ  മെസ്സഞ്ചറിൽ ബ്ലോക്ക്‌ ആക്ക് അപ്പൊ പ്രശ്നം തീരുമല്ലോ .

പിന്നെ ഇനി റിക്വസ്റ്റ് അയച്ചാൽ റിമൂവ് ചെയ്യണ്ട ,അത് അവിടെ കിടന്നോട്ടെ .
അപ്പൊ പിന്നെ വീണ്ടും അയക്കില്ലല്ലോ "

"അങ്ങനെ ചെയ്യാം അല്ലേ "

ഞാൻ അവൾ പറഞ്ഞത് പോലെ ചെയ്തു .

അതിനുശേഷം എന്നും ഞാൻ വരുന്ന ടൈമിൽ കടക്ക് പുറത്ത് നിൽക്കുന്ന ആ ചേട്ടൻ പിറ്റദിവസം മുതൽ അവിടെ നിൽക്കാതെയായി .

പിന്നെ  ഒരു ദിവസം  എന്തോ ആവിശ്യത്തിന് വീട്ടിൽ വന്നു അന്ന് എന്നെ കണ്ടിട്ട് മൈൻഡ് പോലും ചെയ്തില്ല .

ശെരിക്കും, അത്‌ എനിക്ക് ഫീൽ ചെയ്തത് പോലെ തോന്നി .

അങ്ങനെ ദിവസങ്ങൾ കടന്ന് പോയി. 

ഞാൻ ചിഞ്ചുവിനോട്  ആ കാര്യം പറഞ്ഞു

"എടി ആ ചേട്ടന് നിന്നെ ഇഷ്ടായോണ്ടാണ് , പിറകെ നടന്നതും , msg അയച്ചതുമൊക്ക  .
അപ്പൊ നീ ജാഡ കാണിച്ചു അതോടെ വിട്ട് കാണും .അതിന്  നീ ഇങ്ങനെ വിഷമിക്കുന്നതെന്തിനാ ."

"ഞാൻ എന്തിനാ വിഷമിക്കുന്നേ , എനിക്ക് വിഷമമൊന്നും ഇല്ല . ഞാൻ വെറുതെ നിന്നോട് പറഞ്ഞെന്നേയുള്ളൂ "

"മം.... "

അവളോട് വിഷമമൊന്നും ഇല്ലന്ന് പറഞ്ഞെങ്കിലും , എന്തോ നഷ്ടപെട്ടപോലുള്ള ഒരു ഫീൽ എനിക്കുണ്ടായിരുന്നു .

അന്നത്തെ ദിവസവും , ഞാൻ  കോളേജിൽ നിന്ന് തിരികെ വരുമ്പോൾ  കടക്ക്പുറത്ത് ആ ചേട്ടൻ ഇല്ലായിരുന്നു .

അന്ന് രാത്രി  ഫോൺ   നോക്കികൊണ്ടരുന്നപ്പോൾ മനസിലൊരു തോന്നൽ  അന്ന് ആ ചേട്ടൻ അയച്ച msg ന് റിപ്ലൈ കൊടുത്താലോ   എന്ന് .

കുറച്ചു നേരം ആലോചിച്ചു പിന്നെ   മെസ്സഞ്ചറിൽ കയറി പതിയെ ബ്ലോക്ക്‌ മാറ്റി

ഒരു ഹായ് അയക്കാം , ഏയ് വേണ്ട ....

പിന്നെ ഏങ്ങനെ ഞാൻ ബ്ലോക്ക്‌ മാറ്റിയെന്ന് അറിയിക്കും
ആലോചിച്ചു . 

യെസ് ഐഡിയ കിട്ടി

റിക്വസ്റ്റ് അക്‌സെപ്റ്റ് ചെയ്യാം , അപ്പൊ മനസിലാകും .

അക്‌സെപ്റ്റ് ചെയ്തു  കുറച്ചു നേരം നോക്കി,    പെട്ടന്ന് ഉള്ളിൽ നിന്നുമൊരു ഭയം    വേണ്ട    ചേട്ടനെങ്ങാനും അറിഞ്ഞാലോ  .......   

 വേഗം ചെന്ന് അത്‌ അൻഫ്രണ്ട് ആക്കി .

അപ്പോൾ വീണ്ടും msg വരാൻ തുടങ്ങി .

ശെരിക്കും ഞാൻ ഉദ്ദേശിച്ചത് നടന്നു എന്നുവേണം പറയാൻ


ഹലോ ...
ഹലോ ...


ഞാൻ പതിയെ റിപ്ലൈ കൊടുത്തു ...


'ഹലോ ...'
'എന്നെ മനസ്സിലായോ '

'ഇല്ലല്ലോ ...'

'അത് വെറുതെ ..., പിന്നെ എന്തിനാ റിപ്ലൈ തന്നെ  '

'അത്‌ .... ഞാൻ ...സോറി .... ഞാൻ ബ്ലോക്ക്‌ ആക്കിയേക്കാം .'

'ഹേയ് വേണ്ട ..., ഞാൻ ചുമ്മാ പറഞ്ഞതാ . അതിനുള്ളിൽ ബ്ലോക്ക്‌ ആക്കല്ലേ .
എന്തിനാ എന്നെ അറിയില്ലെന്ന് കള്ളം പറഞ്ഞേ '

'ഞാൻ സത്യം തന്നെയാ പറഞ്ഞേ .'

ഓഹ് ..., അറിയതോണ്ടാണല്ലോ , എന്നും കടയിലേക്ക് നോക്കുന്നത് '

'ഞാനോ , ഞാനൊന്നും നോക്കാറില്ല .'

'അപ്പൊ മാരേജ്ന് വന്നപ്പോൾ നോക്കിയതും താനല്ലായിരിക്കും അല്ലേ '

'ഞാൻ ആരെയും നോക്കിയൊന്നുമില്ല ,   പിന്നെ ...
എനിക്ക് വേറെ
ജോലിയുണ്ട് ഞാൻ പോകുവാ '

'ഹേയ് പോകല്ലേ ... '
എടൊ നിക്ക്
ഹലോ .... പോയോ ...


ശെരിക്കും ചമ്മി നാറി , ഛേ ....

അപ്പൊ അന്നേ.... എന്നെ വാച്ച് ചെയ്യുന്നുണ്ടായിരുന്നു അല്ലേ  .ആള് കൊള്ളാല്ലോ .

പിന്നെയും msg വന്നുകൊണ്ടിരുന്നു .
ഞാൻ റിപ്ലൈ കൊടുക്കാൻ പോയില്ല .

പിറ്റേദിവസം അതിരാവിലെ തന്നെ മോർണിങ് msg വന്നു .

ഞാൻ  പിന്നെ തിരിച്ചും റിപ്ലൈ കൊടുത്തു .

പിന്നെ തുരു തുരാ msg വരാൻ തുടങ്ങി , ഞാൻ ചിലതിനൊക്കെ  റിപ്ലൈ

കൊടുത്തു .      

ചാറ്റി ചാറ്റി നേരം പോയതറിഞ്ഞില്ല .
അന്നും കോളേജിൽ പോകൻ ലേറ്റ് ആയി .

അമ്മേടെ പ്രസംഗം ഉള്ളതുകൊണ്ട് ക്ലാസ്സ്‌ തുടങ്ങുന്നതിനു മുന്പേ കോളേജിൽ എത്താൻ പറ്റി .

പിന്നെ ആ കാര്യങ്ങളൊക്കെ ചിഞ്ചുന്റെ പറഞ്ഞു ...., ഫ്രണ്ട്സിന്റെ സൈഡിൽ നിന്നും കട്ട സപ്പോട്ട് ആയിരുന്നു .

"നല്ല ചാറ്റിങ് ആയിരുന്നു അല്ലേ "


"ഏയ് അങ്ങനൊന്നും ഇല്ല ,   ഞാൻ  പിന്നെ എല്ലാത്തിനും റിപ്ലൈ കൊടുക്കാനൊന്നും പോയില്ല "

"കോഴിയാണോടി ..."


"അല്ലന്നാ തോന്നുന്നേ "


"ആർക്കറിയാം ..."

"എടി ...., ആ ചേട്ടൻ നിന്നെ പ്രെപ്പോസ് ചെയ്‌തോ "


"പിന്നെ , ഇനി എന്തോന്ന് പ്രെപ്പോസ് ...,  ഇവിടെ അതിന്റെ ആവിശ്യം ഒന്നും ഇല്ലല്ലോ .  സംഗതി ലൗ ആണല്ലോ ...."


"അതും ശെരിയാ ."

                                         തുടരും .........


   


                                                                



 ആ ഡയറി കുറിപ്പുകൾ ഭാഗം -7

ആ ഡയറി കുറിപ്പുകൾ ഭാഗം -7

4.1
9234

അന്ന് വൈകുന്നേരം കുറെ ദിവസങ്ങൾക്ക് ശേഷം പഴയത്  പോലെ ആ ചേട്ടൻ  കടക്ക് പുറത്തുനിൽപ്പുണ്ടായിരുന്നുഅന്ന് എന്നെ നോക്കി ചിരിച്ചു . ഞാൻ ഒരു ചെറു പുഞ്ചിരി പാസ്സാക്കി .പിന്നെ  വീട്ടിൽ ചെന്നതിനു ശേഷം വീണ്ടും msg അയച്ചു ,   ഞാൻ റിപ്ലൈ കൊടുത്തു അങ്ങനെ  ഞങ്ങൾ ചാറ്റാൻ തുടങ്ങി .ഹലോ , ഹായ് , സുഖമാണോ ,  ഫുഡ്‌ കഴിച്ചോ ..., തുടങ്ങിയ സ്ഥിരം ചോദ്യങ്ങളിൽ നിന്നും മറ്റുകാര്യങ്ങളിലേക്ക്  ഞങ്ങളുടെ  ചാറ്റിങ്  വഴിമാറി .എന്റെ   കുടുംബത്തിന്റെ  ഏകദേശം  ഡീറ്റെയിൽസ്  ഒക്കെ എന്റെ ചേട്ടൻ പറഞ്ഞു അറിയാമായിരുന്നു .     ഞാൻ അവരുടെ കുടുംബത്തെ കുറിച്ച് ചോദിച്ചു .അപ്പോൾ