Aksharathalukal

ആ ഡയറി കുറിപ്പുകൾ ഭാഗം -7

അന്ന് വൈകുന്നേരം കുറെ ദിവസങ്ങൾക്ക് ശേഷം പഴയത്  പോലെ ആ ചേട്ടൻ  കടക്ക് പുറത്തുനിൽപ്പുണ്ടായിരുന്നു

അന്ന് എന്നെ നോക്കി ചിരിച്ചു . ഞാൻ ഒരു ചെറു പുഞ്ചിരി പാസ്സാക്കി .

പിന്നെ  വീട്ടിൽ ചെന്നതിനു ശേഷം വീണ്ടും msg അയച്ചു ,   ഞാൻ റിപ്ലൈ കൊടുത്തു അങ്ങനെ  ഞങ്ങൾ ചാറ്റാൻ തുടങ്ങി .

ഹലോ , ഹായ് , സുഖമാണോ ,  ഫുഡ്‌ കഴിച്ചോ ..., തുടങ്ങിയ സ്ഥിരം ചോദ്യങ്ങളിൽ നിന്നും മറ്റുകാര്യങ്ങളിലേക്ക്  ഞങ്ങളുടെ  ചാറ്റിങ്  വഴിമാറി .

എന്റെ   കുടുംബത്തിന്റെ  ഏകദേശം  ഡീറ്റെയിൽസ്  ഒക്കെ 
എന്റെ ചേട്ടൻ പറഞ്ഞു അറിയാമായിരുന്നു .     ഞാൻ അവരുടെ കുടുംബത്തെ കുറിച്ച് ചോദിച്ചു .

അപ്പോൾ പറഞ്ഞത് കേട്ടാൽ     ഈ ...കതന  കഥ പറഞ്ഞു ലൈൻ സെറ്റക്കുന്ന ഒരു സ്ഥിരം സ്റ്റോറി ആയി എനിക്ക് തോന്നി .
ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു , 

\'കോഴിയാനല്ലേ എന്ന് \'

\'അതെന്താ അങ്ങനെ ചോദിച്ചേ\'

\'അല്ല ഈ ട്രോളിലൊക്കെ കണ്ടിട്ടുണ്ട്  സെന്ററിമെൻസ് വെച്ച് പെമ്പിള്ളേരെ വീഴ്ത്തുന്ന ഒരു രീതി ..., അതാ ചോദിച്ചേ \'

ഏയ്‌  ഞാൻ സത്യമാടോ പറഞ്ഞേ 

എന്റെ ഉമ്മ ഞാൻ പ്ലസ്ടു പഠിക്കുമ്പോൾ മരിച്ചു , രണ്ട് വർഷം കഴിഞ്ഞപ്പോൾ  ഞങ്ങളുടെ കാര്യം നോക്കാൻ വേണ്ടി ഉപ്പ വേറെ കെട്ടി .

മൂന്നു വർഷം കഴിഞ്ഞപ്പോൾ അനിയത്തിയെ നല്ല രീതിയിൽ വിവാഹം 
കഴിപ്പിച്ചു വിട്ടു . അവളും, ഹസ്ബൻഡും ,ഫാമിലി ആയിട്ട് ഗൾഫിൽ സെറ്റിൽടാ .
പിന്നെ ഉപ്പയും ,ഞങളുടെ  ഇപ്പോഴത്തെ ഉമ്മയും അവരും അവിടെത്തന്നെയാ .

എന്നിട്ട് എനിക്ക് വിശ്വാസം ആകാൻ വേണ്ടി അവരുടെ ഫാമിലി ഫോട്ടോസ് എനിക്ക് അയച്ചുതന്നു .

\'പിന്നെ ഇയ്യാളെയെന്താ ഇവിടെ
 നിൽക്കുന്നെ 
അവർക്കൊപ്പം പോകമായിരുന്നില്ലെ .\'

\'എനിക്ക് ഇവിടെ നിൽക്കുന്നതാ ഇഷ്ടം \'
 
\'അതെന്താ \'

\'ഇവിടെ ആകുമ്പോൾ , തന്നെ
കാണാമല്ലോ\'

\'അയ്യോടാ ...\'

\'ഇനി എന്നെ ഇയ്യാളെന്ന് വിളിക്കണ്ട , എന്തോപോലെ ...\'

\'എന്റെ ഫ്രണ്ട്‌സ് ഒക്കെ
അജുന്നാ ..., വിളിക്കുന്നെ  ,
അങ്ങനെ വിളിച്ചാൽ മതി ,
അല്ലെങ്കിൽ പേര് വിളിച്ചോ \'

\'മം \'

\'പിന്നെ പഠിത്തമൊക്കെ ഏങ്ങനെ
പോകുന്നു \'

\'ഓഹ് ബോറാ ...\'

\'അതെന്താ .....,
പഠിക്കാൻ മടിച്ചിയാണല്ലേ ..\'

\'അങ്ങനെയൊന്നുമില്ല 
...... ........
...................
.......................................................
.......................................................

അങ്ങനെ ദിവസങ്ങൾ പെട്ടന്ന് പെട്ടെന്ന് കടന്നുപോയി  .  ഫോണിൽ ചാറ്റിയും , നേരിൽകണ്ടും ഞങ്ങളിൽ  പ്രണത്തിന്റ പൂ  മൊട്ടുകൾ വിടരാൻ തുടങ്ങി.

കുട്ടികളിയായി തുടങ്ങിയ പ്രണയം പതിയെ, പതിയെ അത്‌  ദൃധമുള്ളതായി .
ശെരിക്കും  ഒരു ദിവസം പോലും കാണാതിരിക്കാൻ കഴിയാത്തവിധം , 
ആ ശബ്ദം ഒന്നും കേൾക്കാത്തവിധം ,  എന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞുപോയി ആ വ്യക്തി എന്ന് തന്നെ പറയാം .


അങ്ങനെ ദിവസങ്ങൾ കടന്നു പോയികൊണ്ടിരിക്കുമ്പോഴാണ് വെക്കേഷൻ വന്നത് .

പണ്ടൊക്കെ വെക്കേഷൻ എന്നൊക്ക പറയുമ്പോൾ തന്നെ എന്തൊരു സന്തോഷമാണ്.   പക്ഷേ ഇപ്പൊ അങ്ങനെ അല്ല ,    എപ്പോൾ  അവനെ നേരിൽ കാണാം കഴിയും എന്നുള്ള തള്ളിനിക്കലുകളാണ് .

അങ്ങനെ  അവധി ദിവസങ്ങൾ കടന്നുപോയിക്കൊണ്ടിരിക്കുമ്പോഴാണ്  എന്റെ ബർത്തഡേ വന്നത് .
അന്ന് ഫസ്റ്റ് വിഷ് അവന്റേതായിരുന്നു .  രാത്രി 12 മണിക്ക് .

അന്ന് എന്റെ ചേട്ടൻ വീട്ടിൽ ഉണ്ടായിരുന്നു , കേക്ക് ഒക്കെ  വാങ്ങി  എന്റെ
ഫ്രണ്ട്‌സ് നെയും , കസിൻസിനെയും  ഒക്കെ വിളിച്ചു .  നല്ല രസമായിരുന്നു , അടിച്ചു പൊളിച്ചു ഞങ്ങൾ .

പക്ഷേ ......, അന്ന് അജുനെ  ഒന്ന് കാണാൻപറ്റിരുന്നെങ്കിൽ എന്ന് ഞാൻ  മനസ്സുകൊണ്ട്  ഒരുപാട്ആ ഗ്രഹിച്ചു .
ഇടക്ക് ഫ്രണ്ട്‌സ് ചോദിച്ചു , കാമുകൻ എന്ത് ഗിഫ്റ്റാ തന്നതെന്നു , 

അതിന് എന്റെ ഉത്തരം മൗനം ആയിരുന്നു .
ശെരിക്കും വിഷ് ചെയ്തതിനുശേഷം അവന്റ ഒരു റെസ്പോൺസും ഇല്ലായിരുന്നു.

 ഞാൻ msg അയച്ചിട്ട് റിപ്ലൈയും തന്നില്ല . 
എന്തുപറ്റി എന്നൊരു ടെൻഷൻ ഉണ്ടായിരുന്നു എനിക്ക് 

അപ്പോഴാണ് ചിഞ്ചുവിന്റെ ഒരു വിളി 

\"അനു ......\"

\"എന്താടി \"

\"ആരാ താഴെ വന്ന് നിൽക്കുന്നെന്നു നോക്കിയേ \"

\"ആരാ.....\"

\"നിന്റെ കാമുകൻ \"

\"ഒന്ന്പോയെടീ ....\"

\"എടി ശെരിക്കും ,   നിന്റെ കാമുകൻ ...\"

\"പതിയെ .... പറയാൻ \"

\"നിന്റെ ചേട്ടന്റെ സംസാരിച്ചോണ്ടിരിക്കുവാ .\"

അവൾ പറഞ്ഞത് ശെരിയാനിന്നറിയാനായി ഞാൻ താഴേക്കു ചെന്നു , 
ഞാൻ ആഗ്രഹിച്ചത് പോലെ ,    കുറച്ചു ദിവസങ്ങൾക്ക് ശേഷം എനിക്കാമുഖം  കാണാൻ പറ്റി .

എന്തോ എന്റെ മനസ്സ് മനസിലാക്കാനുള്ള ഒരു പ്രതേക കഴിവ് അവനുണ്ട് . അതുകൊണ്ടാണല്ലോ അവന് ഇങ്ങോട്ട് വരാൻ തോന്നിയത് .

വന്നപ്പോൾ എനിക്കുള്ള ഗിഫ്റ്റും ഉണ്ടായിരുന്നു അവന്റെ കയ്യിൽ . 
അത്‌  ആരും കാണാതെ  അവൻ സോഫയുടെ അടിയിൽ വെച്ചു .

അപ്പോഴേക്കും എന്റെ ബർത്തഡേ കേക്കുമായി അമ്മ വന്നു .

\"ഇതാ മോനെ കഴിക്ക് \"

ഒന്നും അറിയാത്തതുപോലെ അത്‌ വാങ്ങി കഴിച്ച് , എന്നെ വിഷ് ചെയ്യുകയും ചെയ്തു .  
ശെരിക്കും ആ ബർത്തഡേ ദിവസം എനിക്ക് ഏറ്റവും സന്തോഷമുള്ള ദിവസം
ആയിരുന്നു .

ഒരു സന്തോഷം ഉണ്ടായാൽ പുറകിൽ  ഒരു സങ്കടം ഉണ്ടാവും എന്നത് എന്റെ കാര്യത്തിൽ ഉറപ്പുള്ളതാ .

അന്ന് അവൻ വന്നത് എന്നെ ഏറെ സങ്കടത്തിലാക്കുന്ന ഒരു കാര്യം പറയാൻ കൂടി  വേണ്ടിയായിരുന്നു 

                                 തുടരും ................



ആ ഡയറി കുറിപ്പുകൾ ഭാഗം -8

ആ ഡയറി കുറിപ്പുകൾ ഭാഗം -8

4.3
9150

\"അമ്മേ.....    ഇവൻ അടുത്ത ആഴ്ച ഗൾഫിലേക്ക് പോകുവാ , അത്‌ പറയാനാ വന്നത് \"\"ആണോ മോനെ \"\"അതെ ആന്റി .....,കുറച്ചുനാളായിട്ട്  ഉപ്പ പറയുവാ  അങ്ങോട്ടേക്ക് വരാൻ   ഞാൻ ഓരോന്ന് പറഞ്ഞാ പിടിച്ചുനിന്നേ   ഇനിയും പോയില്ലേ  ഇവിടെ വന്ന് പൊക്കികൊണ്ട് പോകും \"\"നിന്റെ അനിയത്തിയും ഹസ്ബൻഡും അവിടെല്ലേ താമസം \"\"അതെ ,   അളിയൻ വർക്ക്‌ ചെയ്യുന്ന  കമ്പനിയിൽ തന്നെയാ എനിക്കും ജോലി റെഡി ആക്കിയിരിക്കുന്നെ പിന്നെ.....    ഒന്നു സെറ്റിൽഡ് ആവമെന്ന്  ഞാനും കരുതി \"\"ഹാ ....      ഇവനെ ഒന്ന്  സെറ്റിൽഡ് ആക്കിട്ട്  പെണ്ണ് കെട്ടിക്കാനാ അവരുടെ പ്ലാൻ \"\"ആഹാ ........,      അതും വേണ