Aksharathalukal

ആ ഡയറി കുറിപ്പുകൾ ഭാഗം -8

\"അമ്മേ.....    ഇവൻ അടുത്ത ആഴ്ച ഗൾഫിലേക്ക് പോകുവാ , 
അത്‌ പറയാനാ വന്നത് \"

\"ആണോ മോനെ \"
\"അതെ ആന്റി .....,
കുറച്ചുനാളായിട്ട്  ഉപ്പ പറയുവാ  അങ്ങോട്ടേക്ക് വരാൻ   ഞാൻ ഓരോന്ന് പറഞ്ഞാ പിടിച്ചുനിന്നേ 
  ഇനിയും പോയില്ലേ  ഇവിടെ വന്ന് പൊക്കികൊണ്ട് പോകും \"

\"നിന്റെ അനിയത്തിയും ഹസ്ബൻഡും അവിടെല്ലേ താമസം \"

\"അതെ ,   അളിയൻ വർക്ക്‌ ചെയ്യുന്ന  കമ്പനിയിൽ തന്നെയാ എനിക്കും ജോലി റെഡി ആക്കിയിരിക്കുന്നെ 
പിന്നെ.....    ഒന്നു സെറ്റിൽഡ് ആവമെന്ന്  ഞാനും കരുതി \"

\"ഹാ ....      ഇവനെ ഒന്ന്  സെറ്റിൽഡ് ആക്കിട്ട്  പെണ്ണ് 
കെട്ടിക്കാനാ അവരുടെ പ്ലാൻ \"

\"ആഹാ ........,      
അതും വേണമല്ലോ , അവിടെന്നു തന്നെ കിട്ടുമല്ലോ നല്ല കൊച്ചുങ്ങളെ \"

\"ഡാ ഒരു ബിരിയാണി മിസ്സാവോ \"

\"ഏയ് ......കേട്ടുന്നെങ്കിൽ അത്‌ ഇവിടെന്ന് തന്നെയായിരിക്കും \"

\"മം  .....നമുക്ക് നോക്കാം \"

\"പോയിട്ട് വാ മോനെ ...,      നന്നായി വരട്ടെ , എല്ലാവരെയും 
അന്നെഷിച്ചെന്നു പറഞ്ഞേക്ക്  കേട്ടോ \"

\"ഓഹ് ...ശെരിയെന്നാ ...,പോട്ടെ ആന്റി ...\"
\"ശെരി മോനെ \"
\"ഡാ ....\"
\"ശെരിടാ ....\"

\"എന്നോട് കണ്ണ് കൊണ്ട് യാത്ര ചോദിച്ചു .\"


ശെരിക്കും മനസ്സിൽ ഒരു ഇടിയേറ്റത്തുപോലെയായി , അത്രയും നേരം ഉണ്ടായിരുന്ന സന്തോഷം ഒരൊറ്റ മിനിറ്റ് കൊണ്ട് ഇല്ലാതെയായി ...

എന്നാലും അവൻ എന്തിനാ പോകുന്നെ ,     എന്റെ ചേട്ടൻ ഇവിടെ അല്ലേ ജോലിചെയ്യുന്നത് അതുപോലെ അവനും ചെയ്യാമല്ലോ .

അങ്ങനെ മനസ്സിൽ ഓരോന്ന് ആലോചിച്ചിരിക്കുമ്പോഴായിരുന്നു അവന്റെ msg വന്നത് 

\'ഗിഫ്റ്റ് ഏങ്ങനെയുണ്ട് ഇഷ്ട്ടായോ ,
ഹലോ , .....ബർത്തഡേ ഗേൾ 
എന്തോടോ ഒന്നും മിണ്ടാത്തെ 
പിണക്കണോ , \'

\'നീ എന്തിനാ ഇപ്പൊ ഗൾഫിൽ ഒക്കെ പോകുന്നെ .
പോകണ്ട ...., ഇവിടെ തന്നെ നിന്നുകൂടെ  നിനക്ക് .\'

\'അതാണോ കാര്യം  ,എടൊ ... 
ഞാൻ ഒന്ന് പോയി സെറ്റിലവട്ടെ ...\'

\'ഇവിടെ നിന്നാലും ആകാമല്ലോ \'

അതല്ലടോ രണ്ട് വർഷം കഴിയുമ്പോൾ തന്റെ പഠിത്തം കഴിയും , പിന്നെ തന്റെ വീട്ടുകാർ , മാര്യേജ് എന്ന കടമ്പയിലേക്ക് കടക്കും ,
അപ്പൊ നമ്മുടെ കാര്യത്തിൽ എന്തെങ്കിലും ഒക്കെ നടക്കണമെങ്കിൽ കയ്യിൽ ക്യാഷ് വേണം അതുകൊണ്ടാ 

എന്നാലും , .............
...............................
...........................
സോറി ഡി ......
.................
.............

പോകണ്ടാ , പോകണ്ടാന്നു പല രീതിയിലും ഞാൻ പറഞ്ഞു , പക്ഷേ അവന് പോകുകയല്ലാതെ വേറെ വഴിയൊന്നും ഇല്ലായിരുന്നു . 
അതിനുശേഷം ഞാൻ അവനെ കണ്ടതേയില്ല .

അവൻ ഗൾഫിലേക്ക് പോയതിനു ശേഷം എന്നും മുടങ്ങാതെ വീഡിയോ കാൾ ചെയ്യുകയും , വിളിക്കുകയും ചെയ്യും .


അങ്ങനെ ദൂരേക്ക് പോയതിലുള്ള വിഷമം പതിയെ, പതിയെ എന്നിൽ   നിന്നും മാറി തുടങ്ങി .

പരസ്പരം അകലെ ആണെങ്കിലും മനസ്സുകൾ തമ്മിൽ  ഞങ്ങൾ ഒരുപാട് അടുത്തായിരുന്നു . ഈ ട്രൂ ലൗ എന്നൊക്കെ പറഞ്ഞാൽ എന്താണെന്നു എനിക്ക് അപ്പോഴാ മനസിലായി തുടങ്ങിയത് 

ദിവസങ്ങൾ ഒരുപാട് കടന്നുപോയി .....

അന്നത്തെ ദിവസം ഞാൻ ഉറങ്ങിപ്പോയി , രാവിലെ എഴുന്നേൽക്കാൻ ഒരുപാട് താമസിച്ചു  അമ്മേടെന്നു നല്ലത് കിട്ടിയിട്ടാ എഴുന്നേറ്റതു തന്നെ.

അച്ഛൻ കൊണ്ട് ആക്കിയത് കൊണ്ട് അധികം താമസിക്കാതെ കോളേജിൽ എത്തി . ഞാൻ എത്തിയപ്പോൾ ക്ലാസ്സ്‌ തുടങ്ങിയിരുന്നു . അത്‌ കൊണ്ട് തന്നെ എനിക്ക് ഫോൺ ഒന്ന് നോക്കാൻ  പോലും സമയം കിട്ടിയില്ല .

എന്നും രാവിലെ അവൻ ഓൺലൈനിൽ കാണും ഞങ്ങൾ കുറച്ചു നേരം ചാറ്റും. ഇന്നത്തെ ദിവസം അവൻ എന്നെ കാണാതെ വിഷമിച്ചിരിക്കുവായിരിക്കും പാവം.

ക്ലാസ്സിലാണ് ഇരുന്നതെങ്കിലും എന്റെ ചിന്ത  മുഴുവനും അതേക്കുറിച്ചായിരുന്നു .

ക്ലാസ്സ്‌ കഴിഞ്ഞു ഇന്റർവെൽ ടൈമിൽ ഫോൺ എടുത്തു നോക്കുമ്പോൾ അവന്റെ msg  ഒന്നും വന്നിട്ട് പോലും ഇല്ല .  അതെന്താ അവൻ msg അയക്കാത്തെ  .

ചിലപ്പോൾ നെറ്റ് ഓഫർ തീർന്നു കാണും , അല്ലാതെ അവൻ അയക്കാതിരിക്കില്ലല്ലോ.

കുറച്ചുകഴിഞ്ഞു വീണ്ടും നോക്കി അപ്പോഴും വന്നിട്ടില്ല .
എന്താണ് പറ്റിയതെന്ന് അറിയാതെ ഞാൻ ഒരുപാട് വിഷമിച്ചു.

എന്റെ സമാദാനത്തിനായി ഓരോരോ കാരണങ്ങൾ ഞാൻ തന്നെ കണ്ടെത്തി .

രാത്രിയും കാത്തിരുന്നു അവന്റെ msg നായി , വന്നില്ല .
അങ്ങനെ ഒരുദിവസം കഴിഞ്ഞു  ,  രണ്ട് ദിവസം കഴിഞ്ഞു  അവന്റെ യാതൊരു വിധ  വിവരവുമില്ല .

അവന്റെ ഒരു msg ആയി ഓരോ നിമിഷവും ഞാൻ കാത്തിരുന്നു .

ദിവസങ്ങൾ കഴിഞ്ഞുപോയി ........

അവൻ നിന്നെ തേച്ചുകാണും, അവന്റെ ലൂക്കിന്‌ വേറെ പെമ്പിള്ളേർ കിട്ടാൻ ആനപ്പാടൊന്നുമില്ല , എന്നൊക്കെ  ഫ്രണ്ട്‌സ് പറഞ്ഞു തുടങ്ങി .

\"നീ എന്തിനാ അനു  വിഷമിക്കുന്നെ അവൻ പോയാൽ പോട്ടെ  ,   
അവനത് നേരം പോക്കായിരുന്നിരിക്കാം . 

പക്ഷേ  നിന്റെ പ്രണയം അത്‌ സിൻസിയർ ആയിട്ടായിരുന്നു   അതാ നിനക്കിത്ര വിഷമം \"

\"പോട്ടെടി  , നീ അതൊക്കെ വിട്ട് പഠിക്കാൻ നോക്ക് , ഇതിനൊക്കെ ഫീൽ ചെയ്തിരിക്കാൻ പോയാൽ അതിനെ നേരം കാണു ...

നിനക്ക് ഞങ്ങൾ പറയുന്നത് മനസിലാവുന്നുണ്ടോ \"

\"മം ...\"

അവൻ തേച്ചെന്ന് അവരൊക്കെ പറഞ്ഞെങ്കിലും  ശെരിക്കും എനിക്കത് ഉൾക്കൊള്ളാൻ കഴിയില്ലായിരുന്നു . കാരണം അവൻ അങ്ങനെ ഉള്ള
ഒരാളല്ലായിരുന്നു .  പിന്നെ എന്താ അവന് പറ്റിയെ ....

                             തുടരും ...............



ആ ഡയറി കുറിപ്പുകൾ ഭാഗം -9

ആ ഡയറി കുറിപ്പുകൾ ഭാഗം -9

4.6
8990

അവനെന്തെങ്കിലും ആപത്തു സംഭവിച്ചുകാണുമോ എന്നായിരുന്നു എന്റെ പേടി .ആരോടാ  ഈശ്വരാ ....ഒന്നു ചോദിക്കുക. അറിയില്ല,  ഇനി ഫ്രണ്ട്‌സ് പറഞ്ഞത്പോലെ  അവനെന്നെ തേച്ചതായിരിക്കുമോ  ?ഇങ്ങനെ പല ചോദ്യങ്ങളും മനസ്സിൽ അലയടിച്ചുകൊണ്ടിരുന്നു . ഉത്തരമില്ലാത്ത ഒരുപാട് ചോദ്യങ്ങൾ ......  എല്ലാ ചോദ്യങ്ങളും മനസ്സിൽ ഒരു ഭാരമായി  തന്നെ കൊണ്ടുനടക്കുകയായിരുന്നു ഞാൻ .അങ്ങനെ ദിവസങ്ങൾ പോയിക്കൊണ്ടിരിക്കുമ്പോഴാണ്  ചേട്ടൻ അവൻ സ്നേഹിക്കുന്ന പെണ്ണുമായി വീട്ടിലേക്ക്   കയറി വരുന്നത് . ചേട്ടൻ വേറെ കാസ്റ്റ് ആയതുകൊണ്ട് അവരുടെ വീട്ടുകാർ ഈ ബന്ധത്തിന് സമ്മതിച്ചില്ല  . അങ്ങനെ അ