Aksharathalukal

വർഷിക്കൊരായിരം പൊൻ പണം

വാക്കിന്റെ മാന്ത്രികക്കാടു നിർമിച്ചതിൽ
ഘോരവ്യാഘ്രങ്ങളെ പോറ്റി വളർത്തുന്ന 
നിർമമത്വത്തിന്റെ, കാവൽ ഭൂതങ്ങളേ;
വർഷിക്ക, നിങ്ങളൊരായിരം പൊൻ പണം!

നാടിനെ വെട്ടിപ്പകുത്തു കൊടുക്കുവാൻ,
ചിന്തയിൽ കാകോള ധൂമം നിറയ്ക്കുവാൻ, 
തീതുപ്പുമായുധ ശേഖരം വാങ്ങുവാൻ,
മന്ത്രാക്ഷരങ്ങളേ സ്വർണം പൊഴിക്കുക!

മണ്ണിലെക്കാടിന്റടിവേരറുത്തും
ഹൃത്തിലെക്കാട്ടിൽ വസന്തം നിറച്ചും
മാന്ത്രികക്കാന്തിയിൽ ചതിക്കൂടൊരുക്കി
വാഴ്ത്തുന്ന ശീലിന്നു താളം പിടിക്കാം!




മനുഷ്യരെവിടെ?

മനുഷ്യരെവിടെ?

3
391

ഇത് ബുദ്ധിമാന്മാരുടെ നാട്!ബുദ്ധിയുടെ കൂമ്പാരത്തിനു മുകളിൽസിംഹാസനം തീർത്തരാജാക്കന്മാരുടെ നാട്!ജാതിക്കോട്ടയുടെ മുന്നിൽഉടവാളുയർത്തി...ഇടം വലം തിരിഞ്ഞ്ഗർജ്ജിക്കും:ഇവിടെ ജാതികളില്ല!മതമദിര മോന്തിമത്തു പിടിച്ച് പുലമ്പും:ഇവിടെ മതങ്ങളില്ല!ഇസങ്ങളുടെ നിണം തുടച്ചപഴന്തുണിക്കൊടിവീശി അലറും;ഞങ്ങൾക്കിസങ്ങളില്ല!ഞങ്ങൾ മതേതരജാതിരഹിതവർഗ, വർണ, ലിംഗവ്യത്യാസങ്ങളില്ലാത്തസ്വർഗ ഭൂമിയുടെ സൃഷ്ടാക്കൾ!പാപം ചെയ്യാത്തവനെ,കൊടി പിടിക്കാത്തവനെ,ഇസം നുണയാത്തവനെ,മതം രുചിക്കാത്തവനെ,നേരറിയുന്നവനെ,രക്തസാക്ഷിയാക്കിബലികുടീരം തീർത്ത്,ഭജനമിരിക്കുന്നകാപട്യത്തിന്റെ നാട്!ഇവി