Aksharathalukal

പ്രണയനിലാവ്💙

💞പ്രണയനിലാവ്💞

*Part 19*


\"ഡീ,,,😤\"(സിദ്ധു)

\"ന്താണ്ട്രാ,,,,\"(അപ്പു)

\"നീ എന്റെ മേലേക്ക് വെള്ളം ഒഴിക്കും അല്ലേടി,,,😤\"(സിദ്ധു)

സിദ്ധു ചോറിന്റെ പാത്രം ടേബിളില് വെച്ച് കൈയ്യൊക്കെ കയറ്റി വെച്ചു,,,അപ്പുവും അതുപോലെ കൈയ്യൊക്കെ കയറ്റി വെച്ച് സിദ്ധൂന്റെ മുന്നില് വന്ന് നിന്നു,,,

\"ടീ,,,😬\"(സിദ്ധു)

\"ടാ,,,😬\"(അപ്പു)

രണ്ടും കൂടെ പരസ്പരം മുടി പിടിച്ച് വലിച്ചതും നന്ദു എണീറ്റ് നിന്ന് നീട്ടിയൊരു വിസിലടിച്ചു,,,,

\"അപ്പ് അപ്പ് അപ്പ് അപ്പ്,,,\"(നന്ദു)

നന്ദു കൈയ്യടിച്ചോണ്ട് പ്രോത്സാഹിപ്പിക്കാൻ തുടങ്ങിയതും അവിടെ കഴിക്കാനായി വന്നിരുന്നവരും കൂടെ കൂടി കൈയ്യടിച്ച് പ്രോത്സിഹിപ്പിച്ചു,,,

\"മലത്തിയടി,,,,\"(അഭി)

അഭീന്റെ സൗണ്ട് കേട്ട് നന്ദു തിരിഞ്ഞ് നോക്കി,,,അവടെ മുണ്ടൊക്കെ മടക്കി കുത്തി നിന്ന് കൈയ്യടിക്കുന്ന അഭിയെ കണ്ട് നന്ദു ഒന്ന് ഇളിച്ചു,,,

സിദ്ധു അപ്പൂന്റെ കൈയ്യ് പിടിച്ച് തിരിച്ചതും അപ്പു സിദ്ധൂന്റെ മുടി ഒന്നൂടെ പിടിച്ച് വലിച്ചു,,,

\"ഡെയ്,,,\"(സിദ്ധു)

\"ഡേയ്,,,,\"(അപ്പു)

\"ഡേേയ്യ്യ്യ്,,,,\"(നന്ദു)

അപ്പൊ എല്ലാരും നന്ദൂനെ തിരിഞ്ഞ് നോക്കിയതും നന്ദു ഒന്ന് ഇളിച്ച് കാണിച്ചു,,,

\"ചുമ്മാ,,,😁\"(നന്ദു)

\"വിച്ചു,,,ഒരു പാട്ട്,,,😁\"(റിനു)

\"നീയും വന്നാ,,,\"(നന്ദു)

\"പിന്നല്ല,,,ഇവടെ ഇത്ര നല്ല സീൻ നടക്കുമ്പൊ ഞാനെവടെ പോവാനാ,,😌\"(റിനു)

🎤Maadu seththaa manushan thinnaan
Thola vachu melangatti
Adra adrraa naakka mookka
Naakka mookka naakka mookka…

Adra adrraa naakka mookka
Naakka mookka naakka mookka…
Naakka mookka naakka mookka…
Naakka mookka naakka mookka… 🎤(വിച്ചു)

വിച്ചു പാടി തുടങ്ങിയതും നന്ദുവും കൂടെ കൂടി,,,സിദ്ധുവും അപ്പുവും ഇതൊന്നും ശ്രദ്ധിക്കാതെ പൂര തല്ലും,,,

ഇതേ സമയം വീടിനുള്ളില്,,,,,,

\"വിട് കണ്ണേട്ടാ,,,\"(മാളു)

\"അടങ്ങി നിക്കെടീ,,,\"(കാർത്തി)

\"ഞാൻ വിളിച്ച് കൂവും ട്ടോ,,,\"(മാളു)

\"കൂവിക്കോ,,,നിനക്ക് തന്നെയാ നാണക്കേട്,,\"(കാർത്തി)

\"കണ്ണേട്ടാ,,,പ്ലീസ്,,,\"(മാളു)

\"ഇല്ല മോളെ,,,കൊറച്ച് ദിവസായിട്ട് നിനക്ക് എന്നെ തീരെ മൈന്റില്ല,,,\"(കാർത്തി)

\"അത് പിന്നെ,,,കല്ല്യാണം ഒക്കെ ആയിരുന്നില്ലേ,,,\"(മാളു)

\"ആ,,,ഇപ്പൊ കല്ല്യാണം കഴിഞ്ഞല്ലൊ,,,ഇനി കൊഴപ്പല്ലല്ലൊ,,,\"(കാർത്തി)

കാർത്തി മാളൂന്റെ അടുത്തേക്ക് മുഖം അടുപ്പിക്കാൻ നിന്നതും പുറത്തൂന്ന് പാട്ടും വിസിലടിയും ഒക്കെ കേട്ട് ഞെട്ടി,,,

\"ഇതെന്താ സംബവം,,,\"(കാർത്തി)

\"ആവൊ,,,\"(മാളു)

കാർത്തി ജനല് തുറന്ന് നോക്കിയതും അവിടെ നടക്കുന്നത് കണ്ട് ഞെട്ടി,,,കല്ല്യാണത്തിന് വന്നവരും കഴിക്കാൻ ഇരുന്നവരും എല്ലാരും കൈയ്യടിച്ച് ചുറ്റും നിക്കുന്നു,,,നടുക്ക് സിദ്ധുവും അപ്പുവും മുടിഞ്ഞ തല്ലും,,,വിച്ചൂന്റെയും നന്ദൂന്റെയും വക പാട്ടും ഡാൻസും,,,നന്ദു സാരിയൊക്കെ പിടിച്ച് ഇടുപ്പില് കുത്തി വെച്ചിട്ടാ കളി,,,അഭിയും റിനുവും കൈയ്യടിച്ചും വിസിലടിച്ചും പ്രോത്സാഹിപ്പിക്കുന്നു,,,,

\"എല്ലാര്ക്കും പ്രാന്തായാ,,,😲\"(കാർത്തി)

\"പ്രാന്തല്ല ഇതെന്തോ കൂടിയ ഇനം ആണെന്ന് തോന്നുന്നു,,,,😳\"(മാളു)

\"വേഗം വാ,,പോയിട്ട് അവരെ ഒക്കെ ചങ്ങലക്ക് ഇടാം,,,ഇതെങ്ങാനും എന്റെ പുന്നാര ചേട്ടൻ കണ്ടാ,,,ആ കലവറ ഒരു ശവപ്പറമ്പാക്കും,,,\"(കാർത്തി)

കാർത്തിയും മാളുവും കൂടി താഴേക്കോടി,,,അവര് അവടെ എത്തിയപ്പോഴേക്കും റിച്ചു പാത്രത്തില് സ്പൂണൊക്കെ കൊട്ടി പാടുന്നുണ്ട്,,,,

🎤Maadu seththaa manushan thinnaan
Thola vachu melangatti
Adra adrraa naakka mookka
Naakka mookka naakka mookka… 

Adra adrraa naakka mookka
Naakka mookka naakka mookka…
Naakka mookka naakka mookka…
Naakka mookka naakka mookka… 🎤(വിച്ചു,നന്ദു)

റിച്ചു ഫോണ് ചെയ്തോണ്ട് വന്നതും കാണുന്നത് ഈ കാഴ്ച്ചയും,,,റിച്ചൂനെ കണ്ടതും നിലത്ത് കിടന്ന് ഉരുണ്ടോണ്ടിരുന്ന സിദ്ധുവും അപ്പുവും എണീറ്റ് നിന്ന് ഡീസന്റായി,,,കഴിക്കാൻ വന്നവരൊക്കെ അവരവരുടെ സീറ്റില് പോയി ഇരുന്നു,,,അഭിയും റിനുവും ഒരു സൈഡിലേക്ക് മാറി നിന്നു,,,പക്ഷെ വിച്ചുവും നന്ദുവും ഇതൊന്നും അറിയാതെ പാട്ടും പാടി പ്ലേറ്റും കൊട്ടി ഡാൻസുന്നു,,,

🎤Adra adrraa naakka mookka
Naakka mookka naakka mookka…
Naakka mookka naakka mookka…
Naakka mookka naakka mookka…🎤

അഭിയും റിനുവും മാറി നിക്കുന്നത് കണ്ട് വിച്ചു അങ്ങോട്ട് നോക്കി,,,

\"എന്തേ മതിയായോ,,,വാ കളിക്കാ,,,ആഡ്രാൻഡ്രാ നാക്കുമുക്കാ,,,നാ,,ക്കു,,,മു,,,ക്കാ,,,ക്കി,,,,ഈ,,,😁\"(വിച്ചു)

കളിച്ചോണ്ട് തിരിഞ്ഞതും കൈയ്യും കെട്ടി നിക്കുന്ന റിച്ചൂനെ കണ്ട് വിച്ചു ചെറുതായിട്ടൊന്ന് പതറിയെങ്കിലും പിന്നെ ഇളിച്ച് കാണിച്ചു,,,,എന്നിട്ട് ഇപ്പോഴും തുള്ളിക്കൊണ്ടിരുന്ന നന്ദൂനെ പിടിച്ച് നേരെ നിർത്തി,,,റിച്ചൂനെ കണ്ടതും നന്ദു ഷോക്കടിച്ച കാക്കയെ പോലെ നിന്നു,,,

റിച്ചു കൈയ്യും കെട്ടി സിദ്ധൂനെയും അപ്പൂനെയും ഒന്ന് അടിമുടി,,,റിച്ചു നോക്കുന്നത് കണ്ടതും അവര് സ്വയം അടിമുടി ഒന്ന് നോക്കി,,,ഡ്രെസ്സില് മുഴുവനും ചളിയും ഷോക്കടിച്ച കാക്കയെ പോലുള്ള തലയും കണ്ട് അവർക്ക് തന്നെ ചിരി വന്നു,,,

എല്ലാരെയും ഒന്ന് തറപ്പിച്ച് നോക്കി നന്ദൂനോട് മോള്ളേക്ക് വരാൻ  കണ്ണുകൊണ്ട് കാണിച്ച് റിച്ചു പോയി,,,

\"നിന്നോട് എന്തിനാ മോള്ളേക്ക് ചെല്ലാൻ പറഞ്ഞത്,,,\"(വിച്ചു)

\"ആരോട് ചോദിക്കാൻ മിക്കവാറും എന്റെ പെട്ടി റെഡിയാക്കാനാവും,,,😪\"(നന്ദു)

\"പോയി വാങ്ങീട്ട് വാ,,,,🤭\"(വിച്ചു)

\"പോടാ തെണ്ടി,,,😬\"(നന്ദു)

\"😌😌😌\"(വിച്ചു)

___________________❤❤❤_________________

നന്ദു മുകളിലേക്ക് ചെന്ന് ബാൽക്കണിയിൽ പോയി നോക്കിയെങ്കിലും അവിടെ റിച്ചുനെ കണ്ടില്ല,,, നന്ദു റൂമിലേക്ക് കയറി ചുറ്റും നോക്കി,,, അവിടെയും കാണാതെ വന്നപ്പൊ നന്ദു തിരിഞ്ഞ് നടക്കാൻ പോയതും അവിടെ ഡോറും ചാരി കൈയ്യ് കെട്ടി നിക്കുന്ന വിച്ചൂനെ കണ്ട് ഞെട്ടി,,,

\"റിച്ചേട്ടാ,,,😁\"( നന്ദു)

ഡോർ ലോക്കാക്കി തനിക്കടുത്തേക്ക് നടന്നടുക്കുന്ന റിച്ചൂനെ നോക്കി നന്ദു ഇളിച്ച് കാണിച്ചു,,,

റിച്ചു നന്ദുന്റെ ഇടുപ്പിലൂടെ കയ്യിട്ട് അവളെ ചേർത്ത് പിടിച്ച്,,,

\" ആരെങ്കിലും വരും,,,\"(നന്ദു)

\" എല്ലാരും താഴെയാ കുറേ പേര് ഫുസ്സടിക്കാൻ പോയി,,,\"(റിച്ചു)

\" ആഹാ എന്നാ ഞാനും പോട്ടെ,,,\"( നന്ദു)

\"നിക്കെടി അവടെ,,,\"(റിച്ചു)

മുങ്ങാൻ നിന്ന നന്ദുന്റെ ഇടുപ്പിലൂടെ കൈയ്യിട്ട് ചുമരോട് ചേർത്ത് നിർത്തിക്കൊണ്ട് റിച്ചു പറഞ്ഞു,,,

\"റിച്ചേട്ടാ,,,\"( നന്ദു)

\"മ്മ്,,\"(റിച്ചു)

\"നമ്മളെന്നാ കല്ല്യാണം കഴിക്കാ,,,\"( നന്ദു)

\"ആദ്യം നീ പടിച്ച് ഒരു ജോലിയൊക്കെ വാങ്ങ്,,,\"(റിച്ചു)

\"മനസ്സില്ല,,, ആ പൂജേനെ കെട്ടാൻ ഈ ജോലിയൊന്നും നോക്കിയില്ലല്ലോ,,,\"( നന്ദു)

\"അത്,,,പിന്നെ,,,അന്ന്,,,\"(റിച്ചു)

\"വിക്കണ്ട,, വിക്കണ്ട,,,2 മാസം സമയം ഞാൻ തരും അതിനുള്ളിൽ എന്നെ വന്ന് കെട്ടിയില്ലെങ്കിലുണ്ടല്ലോ,,,😠\"( നന്ദു)

\" ഞാൻ വന്ന് കെട്ടിക്കോളാം പോരേ,,, എന്റെ പൊന്നോ,,,\"(റിച്ചു)

\"മ്മ്,,😏\"( നന്ദു)

\"അല്ല എന്തായിരുന്നു താഴെ,,, മ്മ്🤨\"(റിച്ചു)

\"😁😁😁\"( നന്ദു)

\" ഇളിക്കാതെ കാര്യം പറയെടി,,,\"(റിച്ചു)

\"കല്ല്യാണം ഒന്ന് കളറാക്കാൻ നോക്കിയതാ,,,😌\"( നന്ദു)

\"ഒന്നങ്ങോട്ട് തന്നാലുണ്ടല്ലോ,,, അവളുടെ അമ്മൂമ്മേന്റെ കളറ്,,,😬\"(റിച്ചു)

\"😁😁😁\"( നന്ദു)

\"😤😤😤\"(റിച്ചു)

\" ഇങ്ങനെ ഹീറ്റാവല്ലെ മാൻ,,,😌\"( നന്ദു)

\"നിന്നെയൊക്കെ തുക്കിയെടുത്ത് വല്ല തോട്ടിലും എറിയണം,,,😤\"(റിച്ചു)

\"അതൊക്കെ പിന്നെ എറിയാ,,, ഇപ്പൊ എനിക്കൊരു മുത്തുഗൗ,,,😌\"( നന്ദു)

\" എന്തോ,,,\"(റിച്ചു)

\"മുത്തുഗൗ🙈\"( നന്ദു)

\"അയ്യട,,,\"(റിച്ചു)

\"റിച്ചേട്ട,,,😒\"( നന്ദു)

നന്ദു വിളിച്ച് പൂർത്തിയാക്കും മുന്നേ റിച്ചു നന്ദുവിന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തിയുരുന്നു,,, നന്ദുന്റെ കണ്ണ് ഇപ്പൊ പുറത്ത് ചാടും എന്നുള്ള പരുവമായി,,, റിച്ചു പതിയെ അവിടെ കടിച്ചതും നന്ദു ഒന്ന് എരിവ് വലിച്ചു,,,

\"അവിടെ ഒന്നും കടിക്കല്ലെ മനുഷ്യാ ആള്ക്കാര് കണ്ടാ നാണക്കേടാണ്,,,വേറെ എത്ര നല്ല നല്ല സ്ഥലങ്ങളുണ്ട് കടിക്കാൻ,,,😬\"(നന്ദു)

\"ഓഹോ,,,എന്നാ ഞാൻ അവിടെ കടിക്കാം,,,😌\"(റിച്ചു)

റിച്ചു അതും പറഞ്ഞ് നന്ദൂന്റെ ഷോള് മാറ്റിയതും നന്ദു റിച്ചൂന്റെ കൈയ്യ് തട്ടി മാറ്റി,,,

\"അയ്യേ,,,ഒന്ന് പോയേ,,,\"(നന്ദു)

അത് കേട്ടതും റിച്ചു ചിരിച്ചോണ്ട് നന്ദൂനെ പിടിച്ച് ബെഡ്ഡിലേക്കിട്ട് നന്ദൂന്റെ മേലേക്ക് കയറി കിടന്നു,,,നന്ദു എന്തെങ്കിലും പറയുന്നതിന് മുമ്പ് റിച്ചു നന്ദൂന്റെ ചുണ്ട് കടിച്ചെടുത്തു,,,നന്ദു ഒന്നു കുറുകികൊണ്ട് റിച്ചൂനെ ചേർത്ത് പിടിച്ചു,,,

__________________❤❤❤__________________

ഇറങ്ങാൻ നേരത്ത് അച്ചു കരയുന്നത് കണ്ടോണ്ടാണ് അപ്പു അങ്ങോട്ടേക്ക് വന്നത്,,,അച്ചു അച്ഛനെ കെട്ടിപ്പിടിച്ച് കരയുന്നത് കണ്ടതും അപ്പുവിനും സങ്കടം വന്നു,,,പക്ഷെ അത് മറച്ച് പിടിച്ചോണ്ട് അപ്പു മുന്നോട്ട് നടന്നു,,,

\"അയ്യോ,,,ചേച്ചി,,,പോവല്ലേ,,,😩അയ്യോ ഞാനിതെങ്ങനെ സഹിക്കും,,,അയ്യോ എന്റെ ചേച്ചി എന്നെ വിട്ട് പോവുന്നേ,,,,😩\"(അപ്പു)

അപ്പു സ്വയം നെഞ്ചിലടിച്ചോണ്ട് അവടെ കെടന്ന് കാറി പൊളിച്ചതും ഇതുവരെ സങ്കടം കൊണ്ട് കണ്ണ് നിറച്ച് നിന്നവരെല്ലാം അപ്പൂനെ വായും പൊളിച്ച് നോക്കി നിന്നു,,,അച്ചു സ്വിച്ചിട്ട പോലെ കരച്ചില് നിർത്തി അപ്പൂനെ സ്വയം തലക്കടിച്ചു,,,

\"അപ്പൂ,,,😬\"(അച്ചു)

\"അയ്യോ,,,ചേച്ചി,,,ഞാനിതെങ്ങനെ സഹിക്കും,,,ചേച്ചി പോവണ്ട ചേച്ചി,,,നമ്മക്ക് ഈ കല്ല്യാണം വേണ്ട ചേച്ചി,,,നാളെ ഡൈവോഴ്സിന് അപ്ലൈ ചെയ്യാ ചേച്ചീ,,,😩\"(അപ്പു)

ഇതെല്ലാം കേട്ട് അന്തം വിട്ട് നിക്കാണ് സഞ്ചു,,,

\"നീ എന്തൊക്കെയാ കൊച്ചേ പറയുന്നേ,,,😲\"(സഞ്ചു)

\"പറഞ്ഞതൊന്നും അളിയൻ കേട്ടില്ലേ,,,👀 അയ്യോ,,അപ്പൊ അളിയന് ചെവി കേക്കൂലേ,,,അയ്യോ ഇത് പോലെ ചെവി കേള്ക്കാത്ത ഒരാളെ നമ്മക്ക് വേണ്ട ചേച്ചി,,,,😩\"(അപ്പു)

ഇനിയും അവടെ നിന്നാ ശെരിയാവില്ലെന്ന് തോന്നിയതും അച്ചു എല്ലാരോടും യാത്ര പറഞ്ഞ് പെട്ടെന്ന് ഇറങ്ങാൻ നോക്കി,,,ഇറങ്ങാൻ നേരം അപ്പൂന്റെ അടുത്തേക്ക് വന്ന് ചെവി പിടിച്ച് തിരിച്ചു,,

\"ആ,,,എടി പരട്ട ചേച്ചി,,,ചെവി വിടെടീ,,,\"(അപ്പു)

\"എടി കാന്താരി,,,നിന്നെ ഞാനുണ്ടല്ലൊ,,,\"(അച്ചു)

\"ഞാൻ തന്ന വാക്ക് നീ മറന്നൊ,,ഇവിടുന്ന് കല്ല്യാണം കഴിഞ്ഞ് നീ ഒരിക്കലും കണ്ണ് നിറച്ചോണ്ട് ഇറങ്ങി പോവില്ലെന്ന്,,,ഇപ്പൊ എങ്ങനെ,,,അന്ന് എന്നെ ചാലഞ്ച് ചെയ്തില്ലാരുന്നു,,,അപ്പൊ ചാലഞ്ചില് ഞാൻ ജെയിച്ചില്ലേ,,,😁\"(അപ്പു)

അത് കേട്ടതും കണ്ണ് നിറഞ്ഞ് വന്നെങ്കിലും അച്ചു ചിരിച്ചോണ്ട് അപ്പൂനെ കെട്ടിപ്പിച്ചു,,,അത് കണ്ടോണ്ട് നിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു,,,ഒരിക്കല് കൂടെ എല്ലാരോടും യാത്ര പറഞ്ഞ് അച്ചു കാറില് കയറി,,,എല്ലാരും അകത്തേക്ക് പോയിട്ടും അപ്പു കണ്ണും നിറച്ച് അച്ചു പോയ വഴിയിലേക്ക് നോക്കി നിന്നു,,,

അത് കണ്ടതും സിദ്ധു ചിരിച്ചോണ്ട് അപ്പൂനെ വന്ന് ചേർത്ത് പിടിച്ചു,,,അപ്പു സിദ്ധൂന്റെ നെഞ്ചിലേക്ക് ചാഞ്ഞതും സിദ്ധു അവളെ ചേർത്ത് പിടിച്ചോണ്ട് അകത്തേക്ക് നടന്നു,,,,

__________________❤❤❤__________________

\"സത്യം പറയെടാ കിളവാ,,,അന്ന് നീ എന്തിനാ കരഞ്ഞത്,,,😬\"(ലല്ലു)

\"എടി ഞാൻ നിന്നോട് ഒരു ഉമ്മയല്ലെ ചോദിച്ചെ,,,അതിനാണോ നീ എന്റെ കോളറില് കയറി പിടിച്ചത്,,,\"(വിച്ചു)

\"നീ സത്യം പറയുന്നുണ്ടൊ ഇല്ലയോ,,,അന്ന് എന്തിനാ നീ ആ കൂള്ബാറില് വെച്ച് കരഞ്ഞത്,,,😬\"(ലല്ലു)

\"അത് ഞാൻ പറഞ്ഞീല്ലെ സിനിമ കണ്ടിട്ടാ,,,,\"(വിച്ചു)

\"മിണ്ടരുത്,,,സത്യം പറഞ്ഞില്ലെങ്കി തല തല്ലി പൊളിക്കും ഞാൻ,,,😬\"(ലല്ലു)

സൈഡിലുള്ള ഒരു ഫ്ലവറ് വെയിസെടുത്ത് പൊക്കി പിടിച്ചോണ്ട് ലല്ലു പറഞ്ഞു,,,

\"നീ അവനെ ഇഷ്ടാണെന്ന് പറഞ്ഞപ്പൊ സങ്കടം വന്നു,,,അവൻ തിരിച്ചും പറഞ്ഞപ്പൊ പിന്നെയും സങ്കടം വന്നു വന്നു,,,😁\"(വിച്ചു)

\"എന്നിട്ട് എന്താടാ ഇത് എല്ലാരുടെ മുന്നില് വെച്ചും പറയാതിരുന്നത്,,,\"(ലല്ലു)

\"അത് പിന്നെ കരഞ്ഞെന്നൊക്കെ പറയുമ്പൊ മോഷല്ലേ,,,ഞാനൊരു ആണല്ലേടി,,,😁\"(വിച്ചു)

\"ഒരു വല്ല്യ ആണ് വന്നേക്കുന്നു,,,സ്നേഹിക്കുന്ന പെണ്ണിന്റെ മുഖത്ത് നോക്കി ഇഷ്ടാണെന്ന് പറയാൻ പറ്റാത്ത സാധനം,,,\"(ലല്ലു)

\"എന്തായാലും അവസാനം നീ എന്റേത് തന്നെ ആയില്ലേ,,,😉ഒരു ഉമ്മ താടി,,,😁\"(വിച്ചു)

\"ആ ഉമ്മ\"(ലല്ലു)

\"അയ്യേ ഇതെന്തോന്ന് ഉമ്മ,,,നീ നിക്ക് ഞാൻ പടിപ്പിച്ച് തരാ,,,ഇന്നലെ ടൈറ്റാനിക്ക് സിനിമ കണ്ടപ്പൊ ഞാൻ പടിച്ചു,,,😌\"(വിച്ചു)

\"കഷ്ടം,,,😬\"(ലല്ലു)

വിച്ചു ഇളിച്ചോണ്ട് ലല്ലൂന്റെ ചുണ്ടിലേക്ക് അടുത്തതും ലല്ലു ചാടി വിച്ചൂനെ അങ്ങോട്ട് കിസ്സടിച്ചു,,,കുറേ നേരം കഴിഞ്ഞ് വിച്ചൂന് അനക്കം ഒന്നുമില്ലെന്ന് കണ്ടതും ലല്ലു വിട്ട് നിന്ന് വിച്ചൂനോട് പുരികം പൊക്കി എങ്ങനെ ഉണ്ടെന്ന് ചോദിച്ചു,,,

\"ഒരു പൂ മാത്രം ചോദിച്ചു,,,ഒരു പൂക്കാലം നീ തന്നു,,,🙈\"(വിച്ചു)

അത് കേട്ടതും ലല്ലു ചിരിച്ചോണ്ട് വിച്ചൂന്റെ നെഞ്ചിലേക്ക് ചാഞ്ഞു,,,,

തുടരും,,,,🙈

✍️Risa


പ്രണയനിലാവ് 💙

പ്രണയനിലാവ് 💙

4.8
1516

💞പ്രണയനിലാവ്💞 *Part 20* \"അമ്മാ പോവാണ് ട്ടാ,,,\"(അപ്പു) കല്ല്യാണവും പാട്ടും ഡാൻസും ഒക്കെ കഴിഞ്ഞ് നമ്മടെ ടീംസ് ബാക്ക് ടു കോളേജാണ് ഗൂയ്സ്,,, \"നോക്കി പൊക്കൊണം ട്ടാ,,,\"(അമ്മ) \"ഇല്ല നോക്കാതെയേ പോവുള്ളു,,,😌\"(അപ്പു) \"മോനെ ഇതിനെ നോക്കിക്കോണേ,,,\"(അച്ഛൻ) \"ഇല്ല,,,അവൻ നോക്കില്ല,,,😌\"(അപ്പു) \"ഇനി മിണ്ടിയാ നിന്നെ ചുമരീന്ന് വടിച്ചെടുക്കേണ്ടി വരും,,,😌\"(അച്ഛൻ) \"😁😁😁\"(അപ്പു) \"മക്കള് പോയിട്ട് വാ,,,\"(അമ്മ) \"ചേച്ചി പോയില്ലെ ഇനി ഞാനും കൂടെ പോയാ,,,നിങ്ങളിവിടെ ഒറ്റക്കല്ലെ,,,\"(അപ്പു) \"അയിന് ആര് പോയി\" \"ഇതേതാ ഈ ചീഞ്ഞ സൗണ്ട്,,,\"(അപ്പു) എല്ലാരും തിരിഞ്ഞ് നോക്കിയപ്പൊ അവിടെ അച്ചു ബാഗും പിടിച്ച് നിക്കുന്നു,, \"കർത്താവെ