Aksharathalukal

പ്രണയനിലാവ് 💙

💞പ്രണയനിലാവ്💞

*Part 20*

\"അമ്മാ പോവാണ് ട്ടാ,,,\"(അപ്പു)

കല്ല്യാണവും പാട്ടും ഡാൻസും ഒക്കെ കഴിഞ്ഞ് നമ്മടെ ടീംസ് ബാക്ക് ടു കോളേജാണ് ഗൂയ്സ്,,,

\"നോക്കി പൊക്കൊണം ട്ടാ,,,\"(അമ്മ)

\"ഇല്ല നോക്കാതെയേ പോവുള്ളു,,,😌\"(അപ്പു)

\"മോനെ ഇതിനെ നോക്കിക്കോണേ,,,\"(അച്ഛൻ)

\"ഇല്ല,,,അവൻ നോക്കില്ല,,,😌\"(അപ്പു)

\"ഇനി മിണ്ടിയാ നിന്നെ ചുമരീന്ന് വടിച്ചെടുക്കേണ്ടി വരും,,,😌\"(അച്ഛൻ)

\"😁😁😁\"(അപ്പു)

\"മക്കള് പോയിട്ട് വാ,,,\"(അമ്മ)

\"ചേച്ചി പോയില്ലെ ഇനി ഞാനും കൂടെ പോയാ,,,നിങ്ങളിവിടെ ഒറ്റക്കല്ലെ,,,\"(അപ്പു)

\"അയിന് ആര് പോയി\"

\"ഇതേതാ ഈ ചീഞ്ഞ സൗണ്ട്,,,\"(അപ്പു)

എല്ലാരും തിരിഞ്ഞ് നോക്കിയപ്പൊ അവിടെ അച്ചു ബാഗും പിടിച്ച് നിക്കുന്നു,,

\"കർത്താവെ,,,ഇവളെ അളിയൻ വീട്ടീന്ന് പുറത്താക്കിയാ,,,😲\"(അപ്പു)

\"പ്ഫാ,,,😤\"(അച്ചു)

\"രാവിലെ തന്നെ നല്ല ഫ്രഷായിട്ട് ഒരു ആട്ട് കിട്ടാനും വേണം ഒരു ഭാഗ്യം,,😌\"(വിച്ചു)

\"😬😬😬\"(അപ്പു)

\"😁😁😁\"(വിച്ചു)

\"നീയെന്താ മോളെ ഇവിടെ,,,\"(അമ്മ)

\"സഞ്ചൂന് എന്തോ ബിസിനസ് ടൂറുണ്ട് അമ്മെ,,,അവൻ പോയപ്പൊ എന്നെ ഇവിടെ കൊണ്ട് വിട്ടതാ,,,\"(അച്ചു)

\"മ്മ്,,,മ്മ്,,,സത്യം പറയെടി,,നിന്റെ കൈയ്യിലിരിപ്പോണ്ട് അമ്മായി അമ്മ നിന്നെ ചൂലെടുത്ത് അടിച്ച് പുറത്താക്കിയതല്ലെ,,,😌\"(അപ്പു)

\"ഇനി നീ മിണ്ടിയാ,,,ആ വായേല് ഞാൻ ഫെവിക്കോളൊഴിക്കും,,,😬\"(അച്ചു)

\"അതിന് ഇവിടെ ഫെവിക്കോളില്ലല്ലോ,,,😌\"(അപ്പു )

\"ഇറങ്ങി പോടീ 😬\"(അച്ചു )

\"😁😁😁\"(അപ്പു )

എല്ലാരോടും യാത്ര പറഞ്ഞു നമ്മടെ ടീംസ് ഇറങ്ങിയതും അഖിൽ കയറി വന്നതും ഒരുമിച്ചായിരുന്നു,,,

\"നീ ഇത് എവടെ ആയിരുന്നു,,,\"(സിദ്ധു )

\"ഞാൻ ഒരു അത്യാവശ്യം വന്നപ്പോ പോയതാ,,,,നിങ്ങൾ പോവല്ലേ ഞാനും വരുന്നു ആ ബാഗ് ഒന്നെടുക്കട്ടെ \"(അഖിൽ )

അഖിൽ അകത്തേക്ക് ഓടിയതും റിച്ചു നന്ദുനെ ഒന്ന് ചിറഞ്ഞ നോക്കി,,,

\"😁😁😁\"(നന്ദു )

അഖിൽ വന്നതും അവരെല്ലാവരും കൂടി യാത്ര പറഞ്ഞു ഇറങ്ങി,,,,നിയയെയും കിച്ചുനെയും വീട്ടിലാക്കി അവർ നേരെ കോളേജിലേക്ക് വിട്ടു,,, പോവാൻ നേരം കണ്ണുകൊണ്ട് കഥകൾ പറഞ്ഞു നിന്ന കിച്ചുനെയും നിയയെയും നന്ദു കണ്ണുരുട്ടി നോക്കിയപ്പോ ഇളിച്ചോണ്ട് അവർ സ്ഥലം വിട്ടു,,

________________❤❤❤________________

\"ആഫ്റ്റർ എ ലോങ്ങ്‌ ടൈം,,, നമ്മൾ തിരിച്ചെത്തി ഗൂയ്‌സ് 😌\"(വിച്ചു )

കോളേജിന്റെ മുന്നിൽ നിന്ന് ചുറ്റും നോക്കി കൊണ്ട് വിച്ചു പറഞ്ഞു,,,,

\"പറയണത് കേട്ടാ തോന്നും രണ്ട് കൊല്ലം കഴിഞ്ഞ് വരാണെന്ന്,,, 🙄\"(നന്ദു )

\"നീ പോടീ ഇതൊക്കെ മനസ്സിലാക്കാൻ ഒരു സെൻസ് വേണം സെൻസിറ്റിവിറ്റി വേണം പിന്നെ എന്തോ ഒന്ന് കൂടി ഇല്ലേ,,, 🤔\"(വിച്ചു )

\"നിനക്ക് ഇല്ലാത്ത വല്ല സാധനവും ആവും 🤭\"(റിനു )

\"😬😬😬\"(വിച്ചു )

\"എന്നാ മക്കൾ വിട്ടോ ഞാൻ പോട്ടെ,,,\"(അഭി )

\"നീ എങ്ങോട്ടാ,,,\"(റിച്ചു )

\"ഞാൻ നേരെ വീട്ടിലോട്ട്,,, എന്നിട്ട് നേരെ ബാംഗ്ലൂർക്ക് പോവും,,,\"(അഭി )

\"അഭിയേട്ടാ,,,\"(റിനു )

\"മ്മ് \"(അഭി )

\"ഞാനും കൂടെ വന്നോട്ടെ,,,\"(റിനു )

\"ഇത് ചോയ്ക്കാൻ എന്താ ഇത്ര വൈകിയെ,,, പിന്നെ എന്തിനാ മുത്തേ ചേട്ടൻ ജീവിച്ചിരിക്കുന്നെ 😌\"(അഭി )

\"അയ്യേ,,, ഇയാൾ എന്തൊക്കെയാ പറയണേ,,, 🙄\"(റിനു )

\"നീ എന്റെ കൂടെ വരല്ലേ 😌\"(അഭി )

\"ആഹ്,,, അയിന് 🙄\"(റിനു )

\"എന്റെ പെണ്ണായിട്ട് കൂടെ വരല്ലേ,,, 😌\"(അഭി )

\"അയ്യേ,,, അമ്മാതിരി ഗതികേടൊന്നും എനിക്കില്ല,,, കൂടെ വരാൻ പറ്റിയ ഒരു സാധനം 🙄,,,\"(റിനു )

\"പിന്നെ എന്തിനാ 😪\"(അഭി )

\"ഞാൻ എന്റെ വീട്ടിലേക്കാ,,, കൂടെ വന്നോട്ടെ എന്നാ ചോയ്ച്ചേ കൊറേ ദിവസം ആയില്ലേ വീട്ടിൽ പോയിട്ട്,,,\"(റിനു )

\"മ്മ് വാ,,, 😒\"(അഭി )

\"അല്ലടാ ഇത്ര പെട്ടെന്നൊക്കെ പോണോ,,, എന്റെയും ലാലൂന്റെയും കെട്ട് കഴിഞ്ഞു പോയ പോരെ,,, 😌\"(വിച്ചു )

\"അയ്യടാ എന്താ ഒരു പൂതി 🙄\"(ലല്ലു )

\"നീ പോവുന്ന വഴിക്ക് ഇവളെ കൂടെ കോളേജിൽ ആക്കിക്കോ,,,\"(സിദ്ധു )

ലല്ലുനെ കാണിച്ചോണ്ട് സിദ്ധു പറഞ്ഞു,,,

\"പിന്നെന്താ വാ,,,\"(അഭി )

എല്ലാരോടും യാത്ര പറഞ്ഞു അവർ പോയതും ബാക്കി ഉള്ളവർ കോളേജിലേക്ക് വിട്ടു,,,

________________❤❤❤________________

\"Any doubts,,,\"(റിച്ചു )

ക്ലാസ്സ്‌ എടുക്കുന്നതിനു ഇടയിൽ റിച്ചു തിരിഞ്ഞ് നിന്ന് ചോദിച്ചു,,, നേരെ നോക്കിയത് നന്ദുന്റെ മുഖത്തേക്കും,,, നന്ദു റിച്ചുനെ നോക്കി സൈറ്റ് അടിച്ചതും റിച്ചുന് ചിരി വന്നെങ്കിലും പിടിച്ചു നിന്ന് പിന്നെയും ക്ലാസ്സ്‌ എടുക്കാൻ തുടങ്ങി,,,

\"എന്തൊരു വായനോട്ടാടി,, 🙄സ്വന്തം പ്രോപ്പർട്ടി തന്നെയാ,,,\"(മാളു )

\"സ്വന്തം പ്രോപ്പർട്ടി വായനോക്കാൻ നല്ല രസാടി 😁\"(നന്ദു )

\"കഷ്ടം,,,\"(അപ്പു )

റിച്ചു പിന്നെയും ക്ലാസ്സിൽ എന്തൊക്കെയോ പറഞ്ഞു,,, പക്ഷെ നന്ദുന്റെ ഫുൾ ഫോക്കസ് റിച്ചുന്റെ മുഖത്തായിരുന്നു,,,, റിച്ചു ബോർഡിൽ എന്തോ എഴുതി തിരിഞ്ഞു നേരെ നന്ദുന്റെ മുഖത്തേക്ക് നോക്കിയതും നന്ദു ചുണ്ട് കൂർപ്പിച് ഉമ്മ കൊടുക്കണ പോലെ കാണിച്ചതും റിച്ചുന്റെ കയ്യിന്ന് അറിയാതെ ചോക്ക് താഴെ വീണു,,,

റിച്ചു നന്ദുനെ വായും പൊളിച്ചു നോക്കിയതും നന്ദു ചിരി അടക്കാൻ പാട് പെട്ടു,,, പെട്ടന്ന് ബോധം വന്നതും റിച്ചു നോട്ടം മാറ്റി പിന്നെയും ക്ലാസ്സെടുത്തു,,,ബെല്ലടിച്ചതും റിച്ചു ബുക്‌സും എടുത്ത് പോയി,,

റിച്ചു പോയെന്ന് കണ്ടതും നന്ദു പൊട്ടിച്ചിരിക്കാൻ തുടങ്ങി,,,

\"അനക്ക് പ്രാന്തായ 🙄,,\"(അപ്പു )

\"😁😁😁\"(നന്ദു )

\"നന്ദന പ്രിൻസിപ്പൽ വിളിക്കുന്നു,,,\"

പ്യുണ് ക്ലാസ്സിന് പുറത്ത് നിന്ന് വിളിച്ചു പറഞ്ഞു,,,

\"പാന്റ് പ്രിൻസി എന്തിനാ നിന്നെ വിളിക്കുന്നെ 🙄\"(മാളു )

\"ആവോ,,, ഇനി ഞാൻ കാണിച്ച കോപ്രായങ്ങൾ ഒക്കെ അങ്ങേര് കണ്ട് കാണോ 🙄\"(നന്ദു )

\"അങ്ങാനാണെങ്കി അടുത്ത സസ്പെന്ഷന് റെഡി ആയിക്കോ,,, ഇത്തവണ നമ്മക്ക് കുളു മണാലി പോവാം,,, 😌\"(അപ്പു )

\"അതിന് നിങ്ങക്ക് കിട്ടൂല്ലല്ലോ എനിക്ക് മാത്രല്ലേ കിട്ടൂ,,,\"(നന്ദു )

\"അത് സാരല്ലെടി ഞങ്ങൾ ലൈബ്രറി പോയിട്ട് രണ്ട് ഷെൽഫ് മരിച്ചിട്ടൊള,,, 😌\"(മാളു )

\"പിന്നെ റിച്ചേട്ടനും കിച്ചുവും നിയയും ലീവ് എടുത്തോളും,,, അഭിയേട്ടനെയും റിനുനെയും വിളിച്ചു വരുത്തിക്കാം,,, 😌\"(അപ്പു )

\"അപ്പൊ ലല്ലു,,, 🙄\"(നന്ദു )

\"അവള്ടെ കാര്യം വിച്ചു നോക്കിക്കോളും,,, ഹോസ്റ്റലിന് തീയിട്ടിട്ട് ആയാലും അവൻ അവളെ അവിടുന്ന് ചാടിക്കും,,,\"(മാളു )

\"അപ്പൊ എല്ലാം സെറ്റാണല്ലേ,,, 😁\"(നന്ദു)

\"പിന്നല്ല,,,\"(മാളു, അപ്പു )

\"എന്നാ ഞാൻ പെട്ടെന്ന് പോയിട്ട് സസ്‌പെൻഷൻ വാങ്ങിയിട്ട് വരാ,,,😌\"(നന്ദു)

നന്ദു തുള്ളി ചാടി ഇറങ്ങി ഓടി,,, സ്റ്റാഫ്‌ റൂമിന് മുന്നിലെത്തിയതും ഒരു കയ്യ് വന്ന് നന്ദുനെ വലിച്ചു അകത്തേക്കിട്ടു,,, നന്ദു ഞെട്ടി മുന്നോട്ട് നോക്കിയപ്പോ അവടെ റിച്ചു ഡോറും ചാരി ഇളിച്ചോണ്ട് നിക്കുന്നു,,,

റിച്ചുനെ കണ്ടതും നന്ദുന് ചിരി വന്നു,,,

\"എന്താടി കോപ്പേ ചിരിക്കണേ,,, 😬\"(റിച്ചു )

\"മ്മച്ചും,,, 😁\"(നന്ദു )

റിച്ചു നന്ദുനെ പിടിച്ചു വലിച്ചു ഡോറിനോട് ചാരി നിർത്തി രണ്ട് സൈഡിലും കയ്യ് കുത്തി അവളിലേക്ക് അമർന്നു നിന്നു,,,

\"എന്തായിരുന്നു ക്ലാസ്സിൽ,,, മ്മ് 🤨\"(റിച്ചു )

\"ഞാൻ ഒരു ഉമ്മ തന്നതല്ലേ,,, 😁\"(നന്ദു )

\"ക്ലാസ്സിന്നാണോടി നിന്റെ ഉമ്മ,,, 😬\"(റിച്ചു )

\"എനിക്ക് അപ്പൊ തരാൻ തോന്നി,,, 😌\"(നന്ദു )

\"തേങ്ങ 😬\"(റിച്ചു )

\"ഇഷ്ടപ്പെട്ടില്ലെങ്കി വേണ്ട,,, ഞാനിനി തരുന്നില്ല പോരെ,,, 😪\"(നന്ദു )

\"അയ്യടാ എന്താ ഒരു അഭിനയം,,,\"(റിച്ചു )

\"😁😁😁\"(നന്ദു )

റിച്ചു പതിയെ കയ്യുയർത്തി നന്ദുന്റെ ചുണ്ടിൽ തലോടിയതും നന്ദു ഒന്ന് വിറച്ചു,,,,

\"എന്താടി ആകെക്കൂടെ ഒരു വെപ്രാളം,,, നിനക്ക് ഇതേപോലത്തെ ഫീലിംഗ്സ് ഒക്കെ ണ്ടോ,,,\"(റിച്ചു )

\"പിന്നെ ഞാനും ഒരു പെണ്ണല്ലേ,,,\"(നന്ദു )

\"എനിക്ക് സംശയാണ്,,,\"(റിച്ചു )

\"അയ്യേ അപ്പൊ റിച്ചേട്ടൻ മറ്റേതാ 🙄\"(നന്ദു )

\"പ്പാ,,,, 😤\"(റിച്ചു )

\"😁😁😁\"(നന്ദു )

\"അടങ്ങി നിക്കെടി അവടെ,,,\"(റിച്ചു )

റിച്ചു നന്ദുനെ ചേർത്ത് പിടിച്ച് ഒരു കയ്യ് അവളുടെ അരയിലും മറ്റേത് തോളിലും വെച്ച് അവളുടെ ചുണ്ടോട് അടുത്തതും,,,

\"റിച്ചേട്ടാ നിക്ക്,,,\"(നന്ദു )

\"എന്താടി 😤\"(റിച്ചു )

\"ഈ തോളിന്ന് കയ്യൊന്ന് എടുക്കോ,,, കഴിഞ്ഞ് പ്രാവശ്യം അവടെ കയ്യ് വച്ചിട്ട്  നിങ്ങൾ പിടിച്ച പിടിയിൽ എന്റെ ടോപ്പ് കീറി ഇനി ഇതുകൂടെ അങ്ങനെ കീറല്ലേ 😁\"(നന്ദു )

\"ഓ,,, 😬 അടങ്ങി നിക്കെടി അവടെ,,,\"(റിച്ചു )

റിച്ചു നന്ദുനെ പിടിച്ച് വെച്ച് ചുണ്ടോട് ചുണ്ട് ചേർത്തതും നന്ദു റിച്ചുന്റെ മുടിയിൽ വിരലിനാൽ കൊരുത്തുവലിച്ചു,,,,

തുടരും,,,,🙈

✍️Risa


പ്രണയനിലാവ്💙

പ്രണയനിലാവ്💙

4.9
1688

💞പ്രണയനിലാവ്💞 *Part 21* \" ഇവളിത് എവടെ പോയി,,,🧐\"(മാളു) \" അത് എനിക്ക് അറിയായിരുന്നെങ്കി ഞാൻ നിന്നോട് പറയൂലെ,,,\"(അപ്പു) \"ഇനി എവടെ പോയി നോക്കും,,,\"(മാളു) \" പ്രിൻസിന്റെ ഓഫീസിലും കൂടി തപ്പാ,, ബാ,,\"(അപ്പു) \"അപ്പു,,, നമ്മൾ ചെയ്തത് തെറ്റ്,,,\"(മാളു) \"ന്തേയ്,,,🙄\"(അപ്പു) \" നന്ദുനെ പ്രിൻസി വിളിച്ചു എന്നല്ലെ പറഞ്ഞത്,,,\"(മാളു) \" ആഹ്,,,🙄\"(അപ്പു) \" അപ്പൊ നമ്മൾ ആദ്യം അവിടെ അല്ലായിരുന്നോ നോക്കണ്ടത്,,,\"(മാളു) \"ശെരിയാ,,, 😌 നമ്മളിത്ര മണ്ടന്മാരായിരുന്നോ,,,🙄\"(അപ്പു) \" ഇനിയിപ്പൊ ഇത് ആരോടും പറയാനൊന്നും നിക്കണ്ട,,,😌\"(മാളു) \" സെറ്റ്,,,😌\"(അപ്പു) \"ബാ പോവാ,,,😌\"(മാളു) \"ചലോ ഓഫീസ്😌\"(അപ്പു) അപ്പുവും മാളുവും കൂടി ഓഫീസിന്റെ മുന്നിലെ