ആ ഡയറി കുറിപ്പുകൾ ഭാഗം -13
\"അത് മാത്രം നീ എന്നോട് പറയരുത് അനു. ഇനി എനിക്ക് അതിനു കഴിയില്ല.
നീ......,
നീ ഇല്ലാതെ എനിക്ക് പറ്റില്ല അനു.
ദേ.., എന്റെ ജീവിതത്തിൽ ഇനിയൊരു പെണ്ണുണ്ടെങ്കിൽ അത് നീ മാത്രമായിരിക്കും, അത് ഞാൻ ഉറപ്പിച്ച കാര്യമാ...,\"
\"അജു....
നിനക്കെന്താ മനസ്സിലാകാത്തെ \"
എത്ര പറഞ്ഞിട്ടും അവൻ ആ തീരുമാനത്തിൽ നിന്നും പിൻമാറാൻ അവൻ തയ്യാറായില്ല.
പിന്നെ പഴയതുപോലെ എന്നും വൈകുന്നേരം ഞാൻ കോളേജ് വിട്ട് വരുന്നതും കാത്ത് ആ മൊബൈൽ ഷോപ്പിനു മുന്നിൽ നിൽക്കാൻ തുടങ്ങി.
എത്ര അവോയ്ഡ് ചെയ്തിട്ടും, അവൻ എന്റെ പിന്നാലെ തന്നെ കൂടി.
അവനിൽ നിന്നും ഞാൻ എത്രത്തോളം അകലാൻ ശ്രമിക്കുന്നുവോ അതിനിരട്ടിയായി അവൻ എന്നിൽ അടുക്കാൻ ശ്രേമിച്ചു കൊണ്ടിരുന്നു.
അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോയി....
ഒരു ദിവസം അവൻ എന്റെ വീട്ടിലേക്ക് വന്നു, അന്ന് ചേട്ടനും, ചേട്ടത്തിയും അവിടെ ഇല്ലായിരുന്നു.
ഡോർ തുറന്ന ഞാൻ കണ്ടത് അജു വിനെ ആയിരുന്നു.
അന്നവനെ കണ്ടപ്പോൾ ആദ്യമായി അവൻ എന്റെ മുന്നിൽ വന്ന് നിന്നതാണ് എനിക്ക് ഓർമവന്നത്.
\"ഹേയ് അനു...,
താൻ എന്താ സ്വപ്നം കാണുവാണോ,
\"ഏയ്.., നീ എന്താ ഇവിടെ \"
\"ശ്രീ ഇല്ലേ \"
\"ഏട്ടനും, ഏട്ടത്തിയും പുറത്ത് പോയിരിക്കുവാ\"
\"അപ്പോൾ ആന്റിയോ,\"
\"അമ്മ കുളിക്കുവാ\"
\"എന്നാപ്പിന്നെ കുളികഴിഞ്ഞു ആന്റി വരട്ടെ, അപ്പോൾ കാര്യം പറയാം \"
\"എന്ത് കാര്യം\"
\" നമ്മുടെ കാര്യം, വേറെന്ത് ഞാൻ പറയാനാ \"
\"നീ എന്തിനുള്ള പുറപ്പാടാ അജു \"
\"അതുകൊള്ളാം , കാര്യങ്ങൾക്കൊക്കെ ഒരു തീരുമാനം ആക്കണ്ടേ.
നിന്നോട് ഇതിനെ കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല, അപ്പോൾ പിന്നെ കാരണവരുമായി സംസാരിച്ചു തീരുമാനിക്കാമെന്നു കരുതി. \"
\"നീ എന്ത് പ്രാന്തൊക്കെയാ അജു ഈ പറയുന്നേ, നീ ഒന്ന് പോയെ.\"
\"ഇനി ഇതിനൊരു തീരുമാനം ആകാതെ ഞാൻ പോകില്ല...\"
\"അജു പ്ലീസ്..., \"
ഭയം എന്റെ കണ്ണുകളിൽ നിറഞ്ഞു
\"താൻ എന്തിനാ അനു ഇങ്ങനെ പേടിക്കുന്നത്.\"
എത്ര പറഞ്ഞിട്ടും അവളുടെ പേടി മാറിയില്ല. വിഷമിച്ചു നിൽക്കുന്ന എന്റെ മുഖം കണ്ട്, അവൻ പോകാൻ തയ്യാറായി.
\"ശെരി....,
താൻ പേടിക്കണ്ട, ഞാൻ പോകാം..., \"
അപ്പോഴേക്കും ശ്രീ യുടെ ബൈക്കിന്റ ഒച്ച കേട്ടു.
\"അയ്യോ ഏട്ടൻ വന്നു, \"
\"അനു.....\"
അജു വീട്ടിനു പുറത്തേക്കിറങ്ങി.
\"ഹാ..., നീ എപ്പോൾ വന്നു\"
\"ദേ വന്നതേ ഉള്ളു, ശ്രീ..\"
\"എന്താ വിശേഷം\"
\"ഏയ് ഒന്നുമില്ല...,
വെറുതെ ഇവിടെ അടുത്ത് വരെ വരേണ്ട ഒരു ആവശ്യം ഉണ്ടായിരുന്നു അപ്പോൾ പിന്നെ ആന്റിയെ ഒന്ന് വന്നു കാണാമെന്നു കരുതി\"
\"എന്നിട്ട് അമ്മയെ കണ്ടോ\"
\"ഇല്ല, അമ്മ കുളിക്കുവാന്ന് നിന്റെ സിസ്റ്റർ പറഞ്ഞു, അതുകൊണ്ട്
ഞാൻ അങ്ങ് ഇറങ്ങാൻ തുടങ്ങുവായിരുന്നു.\"
\"എന്നാ പിന്നെ വാടാ...,
ഞാൻ നിന്നെ വിളിക്കാൻ ഇരിക്കുവായിരുന്നു.ഒരു കാര്യം പറയാനായിട്ട് \"
\"എന്താടാ\"
\"എടാ, ഈ സൺഡേ അനിയത്തീടെ എൻഗേജ്മെന്റ് കാണും\"
\"ഈ സൺഡേയോ \"
\"അതെ.., വലിയച്ഛൻ കൊണ്ടുവന്ന പ്രെപ്പോസ്സലാ ,പയ്യൻ ഗൾഫിൽ ലാ,
ജാതകമൊക്കെ ഒരു വിധം ശെരിയായിട്ടുണ്ട്.
ഇവളെ അവർക്ക് ഇഷ്ടായി അതുകൊണ്ട് ഈ സൺഡേ തന്നെ എൻഗേജ്മെന്റ് നടത്താമെന്നാ അവർ പറയുന്നത് \"
\"അപ്പോൾ, നിന്റെ സിസ്റ്റർന് പയ്യനെ ഇഷ്ടപെടണ്ടേ \"
\" അവൾക്ക് ഇഷ്ട കുറവൊന്നും ഇല്ലെന്നാണ് പറഞ്ഞത് .
കാര്യങ്ങളൊക്കെ വലിയച്ഛൻ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് വേറെ പ്രശ്നമൊന്നുമില്ല. പിന്നെ
അങ്ങേരെ സഹിക്കാനാ പാട് \"
\"നന്നായി, ഇനിയിപ്പോൾ നിന്റെ ആ ടെൻഷൻ ഒന്ന് കുറയുമല്ലോ\"
\"ഏയ്, എവിടെ കുറയാൻ അത് കല്യാണം വരെ കാണും \"
\"എന്നാൽ പിന്നെ ഞാൻ പോട്ടെ ഡാ \"
\"ആ.... , പോകുവാണോ. അപ്പോൾ നിനക്ക് അമ്മേ കാണണ്ടേ \"
\"ഇപ്പോഴാ ഞാൻ ഓർത്തെ, ഒരിടം വരെ പോകാനുണ്ട്, ഞാൻ പിന്നൊരിക്കൽ വരാം, നീ അമ്മേടെ പറഞ്ഞേക്ക് \"
\"ശെരിയെടാ... \"
അതിന് അടുത്ത ദിവസം അജു വീണ്ടും കോളേജിലേക്ക് വന്നു .
\"നിന്നോട് എന്നെ കാണാൻ വരരുത് എന്നല്ലേ അജു പറഞ്ഞത്. \"
\"അനു ഞാൻ നിന്നോട് ഒരു കാര്യം ചോദിച്ചാൽ സത്യസന്തമായ ഒരു ഉത്തരം നീ തരണം \"
\"എന്താ \"
\"നിന്റെ മനസ്സിൽ എനിക്ക് എന്തെങ്കിലും ഒരു സ്ഥാനം ഉണ്ടോ \"
\"ഇതിന്റെ ഉത്തരം ഞാൻ നിന്നോട് ഒരുപാട് പ്രാവശ്യം പറഞ്ഞു കഴിഞ്ഞു അജു.\"
\"ഇല്ല..,
നീ വെറുതെ കള്ളം പറയുന്നതാ, നിന്റെ മനസ്സിൽ ഇപ്പോഴും ഞാൻ ഉണ്ട്, ആ സ്ഥാനത് വേറെ ആരെയും ചിന്തിക്കാൻ പോലും കഴിയില്ലെന്ന് നീ അല്ലെ അന്ന് എന്നോട് പറഞ്ഞത്.
പറയു അനു, നീ ആരെയാ ഈ പേടിക്കുന്നത്,
ശ്രീ യോട് കാര്യങ്ങളൊക്കെ ഞാൻ പറയാം \"
\"അജു.....,
എനിക്ക് ഇനി നിന്നോട് ഒന്നും പറയാനില്ല. ദയവുചെയ്ത് നീ ഇനിയും എന്റെ പിറകെ നടന്നു എന്നെ ശല്യപ്പെടുത്തരുത് അജു പ്ലീസ്...
\"ഞാൻ ഇപ്പോൾ നിനക്കൊരു ശല്യമായി അല്ലെ അനു, അത് ഞാൻ അറിഞ്ഞില്ല.
ശെരി ഞാൻ പൊയ്ക്കോളാം.
പക്ഷേ നീ എന്റെ കണ്ണിൽ നോക്കി പറയണം എന്നെ നിനക്കിഷ്ടമല്ലെന്ന്.
പിന്നെ ഞാൻ നിന്റെ പിറകെ നടന്നു ശല്യപ്പെടുത്താൻ വരില്ല.
ഞാൻ ഒന്നും പറയാൻ കഴിയാതെ നിസ്സഹായയായി നിന്നു.
അവനോടുള്ള സ്നേഹം പുറത്ത് കാണിക്കാൻ എനിക് പേടിയായിരുന്നു. ആ സ്നേഹം കണ്ടില്ലെന്നു വെയ്ക്കാനും എനിക്ക് കഴിയില്ലായിരുന്നു.
\"പറയ് അനു, എന്നെ നിനക്ക് ഇഷ്ടമല്ലെന്ന് എന്റെ കണ്ണിൽ നോക്കി പറയ് \"
ഞാൻ ഇപ്പോൾ സത്യം തുറന്നു പറഞ്ഞാൽ,..........
വേണ്ട....
എന്നെ വിവാഹം ചെയ്താൽ അവനെന്തെങ്കിലും സംഭവിക്കുമോ എന്ന പേടി എന്നെ അത് പറയാൻ
നിർബന്ധിതയാക്കി.
ഉള്ളിലെ സങ്കടം കടിച്ചു പിടിച്ചു ഞാൻ അവന്റെ കണ്ണുകളിലേക്ക് നോക്കി ,
\"എനിക്, നിന്നെ ഒരു പാട് ഒരു പാട് ഇഷ്ടമാണ് അജു.
എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട്. നിറ കണ്ണുകളോട് ഞാൻ പറഞ്ഞു.
എനിക് നിന്നെ ഇഷ്ടമല്ല അജു.
ഇനി നീ എന്റെ പിന്നാലെ നടന്നു ശല്യം ചെയ്യരുത് പ്ലീസ്.....\"
അവന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകാൻ തുടങ്ങി. നിറ കണ്ണുകളോടെ അവൻ പറഞ്ഞു.
\"ശെരി..... ,
ഇനി ഞാൻ നിന്റെ മുന്നിൽ വരില്ല. ഒരിക്കലും നിന്റെ ജീവിതത്തിൽ ഒരു ശല്യം മായി ഞാൻ ഇനി കടന്ന് വരില്ല .
ബൈ..... \"
കണ്ണുകൾ നിറഞ്ഞു അവൻ എന്റെ മുന്നിൽ നിന്നും പോയ ആ കാഴ്ച്ച എന്നെ ഒരുപാട് തളർത്തിയിരുന്നു.
ദൈയ്‌വമേ...., അടുത്തൊരു ജന്മം ഉണ്ടെങ്കിൽ അവനെ എനിക് തന്നെ തരണം.എന്ന് മനസ്സുകൊണ്ട് ഞാൻ പ്രാത്ഥിച്ചു.
\"എന്തിനാടി...,
ഉള്ളിൽ ഇത്രയും സ്നേഹം ഉണ്ടായിട്ടും നീഅവനോട് അങ്ങനെ പറഞ്ഞത്.
ചിഞ്ചു വിന്റെ ചോദ്യത്തിന് എനിക്ക് ഉത്തരം ഇല്ലായിരുന്നു.
പിറ്റേ ദിവസം......
രാവിലെ കോളേജ് അവധി ആയതിനാൽ വൈകിയാണ് ഞാൻ ഉണർന്നത്. അതിന് അമ്മേടെ വക പുരാണം വേറെ.
ഞാൻ താഴേക്ക് വന്നപ്പോൾ ചേട്ടൻഅത്യാവശ്യമായി എങ്ങോട്ടേക്കൊ പോകുന്നത് കണ്ടു. \"
കാര്യം ഞാൻ ചേട്ടത്തിയോട് തിരക്കി.
\"ചേട്ടൻ എവിടെയാ ഇത്ര ദൃതിയിൽ
പോകുന്നത് \"
\"അറിയില്ല, വന്നിട്ട് പറയാമെന്നു പറഞ്ഞ് ഒറ്റ പോക്കാ.... \"
കുറച്ചു സമയം കഴിഞ്ഞ്.........
ഞാൻ അവിടെ ഇരുന്നു, ചേട്ടന്റെ കുഞ്ഞിനെ കളിപ്പിക്കുമ്പോഴായിരുന്നു ചേട്ടൻ ചേട്ടത്തിയെ ഫോണിൽ വിളിച്ചു എന്തോ സംസാരിക്കുന്നതു കേട്ടത്.
ചേട്ടൻ പറയുന്നത് കേട്ട് ചേട്ടത്തി ഞെട്ടി നിൽക്കുന്നതാണ് ഞാൻ കണ്ടത്.
ഫോൺ കട്ട് ചെയ്തതിന് ശേഷം ഞാൻ ചേട്ടത്തിയോട് കാര്യം തിരക്കി.
\"എന്താ, ചേട്ടത്തി, ചേട്ടൻ
എന്താ പറഞ്ഞത്, \"
\"അത് അനു...,
ശ്രീ ടെ ഫ്രണ്ടില്ലേ അജു,
അവൻ ഹോസ്പിറ്റലിൽ ആ.... \"
\"ഹോസ്പിറ്റലിലോ...\"
തുടരും..........
ആ ഡയറി കുറിപ്പുകൾ ഭാഗം -14
\"ഹോസ്പിറ്റലിലോ , അതിന് ആ ചേട്ടന് എന്താ പറ്റിയെ\"\"സൂയിസൈഡ് ചെയ്യാൻ ശ്രമിച്ചതാ കുറച്ചു സീരിയസ് ആണെന്നാ ഡോക്ടർ പറഞ്ഞത്. \"\"ഈശ്വരാ, ആ കൊച്ചിന് എന്ത് കഷ്ടകാലമാണോ എന്തോ,ഓരോരോ വിഗ്നങ്ങൾ വന്നു ഭവിക്കുവാണല്ലോ \"ഞാൻ ഇഷ്ടമല്ലെന്നു പറഞ്ഞത് കൊണ്ടാവോ അവൻ ഇങ്ങനെചെയ്തത്.എന്തിനാടാ..,നീ നന്നായി ഇരിക്കാനായിട്ടല്ലേ ഞാൻ അങ്ങനെ പറഞ്ഞത്. അവനെന്തെങ്കിലും സംഭവിച്ചാൽ......ഈശ്വരാ ഈ പാപം ഞാൻ എങ്ങനെ തീർക്കും. ഈശ്വരാ അവനൊന്നും വരാതെ കാത്തോളണേ.ഹോസ്പിറ്റലിൽ പോയി അവനെ ഒന്ന് കണ്ടാലോ, ഏയ് വേണ്ട ചേട്ടൻ അവിടെ ഉണ്ട്.അപ്പോഴേക്കും ചിഞ്ചു അവിടേക്ക് വരുന്നു.\"അനു.......ചേച്ചി അനു