Aksharathalukal

ആ ഡയറി കുറിപ്പുകൾ ഭാഗം -14

\"ഹോസ്പിറ്റലിലോ , അതിന്  ആ ചേട്ടന്  എന്താ പറ്റിയെ\"

\"സൂയിസൈഡ് ചെയ്യാൻ ശ്രമിച്ചതാ കുറച്ചു സീരിയസ് ആണെന്നാ ഡോക്ടർ പറഞ്ഞത്. \"

\"ഈശ്വരാ,  ആ കൊച്ചിന് എന്ത് കഷ്ടകാലമാണോ  എന്തോ,
ഓരോരോ വിഗ്നങ്ങൾ  വന്നു ഭവിക്കുവാണല്ലോ \"

ഞാൻ ഇഷ്ടമല്ലെന്നു പറഞ്ഞത് കൊണ്ടാവോ അവൻ   ഇങ്ങനെ
ചെയ്തത്.

എന്തിനാടാ..,
നീ നന്നായി ഇരിക്കാനായിട്ടല്ലേ ഞാൻ അങ്ങനെ പറഞ്ഞത്. അവനെന്തെങ്കിലും സംഭവിച്ചാൽ......

ഈശ്വരാ ഈ പാപം ഞാൻ എങ്ങനെ  തീർക്കും. ഈശ്വരാ അവനൊന്നും വരാതെ കാത്തോളണേ.

ഹോസ്പിറ്റലിൽ പോയി അവനെ ഒന്ന് കണ്ടാലോ,  ഏയ് വേണ്ട ചേട്ടൻ അവിടെ ഉണ്ട്.

അപ്പോഴേക്കും ചിഞ്ചു അവിടേക്ക് വരുന്നു.

\"അനു.......
ചേച്ചി അനു ഇല്ലേ \"

\"ഇവിടെ ഇരിപ്പുണ്ടായിരുന്നല്ലോ, ചിലപ്പോൾ റൂമിലേക്ക്
പോയക്കാണും   \"

അത് കേട്ട് റൂമിലേക്ക് പോയ   ചിഞ്ചു കണ്ടത് കരഞ്ഞു കൊണ്ടിരിക്കുന്ന അനുവിനെയാണ് 

\"എന്താടി, എന്തിനാ നീ കരയുന്നെ.\"

\"എടി , അജു.....,
അജു ഹോസ്പിറ്റലിലാ, അവൻ സൂയിസൈഡ് ചെയ്യാൻ നോക്കി\"

\"അയ്യോ, എന്നിട്ട്....\"

\"സീരിയസ് ആണെന്നാ പറഞ്ഞെ, ഞാൻ കാരണമാ അവൻ.....\"

\"നീ കരയല്ലേ, നിന്നോട് ആരാ ഇത് പറഞ്ഞത് \"

\"ചേട്ടൻ ചേട്ടത്തിയോട് പറഞ്ഞതാ, ചേട്ടൻ അങ്ങോട്ട്‌ പോയിട്ടുണ്ട്
എനിക്ക് അവനെ കാണണം ചിഞ്ചു \"

\"അതിന് അവിടെ നിന്റെ ചേട്ടൻ ഇല്ലേ \"

\"എന്തു വന്നാലും സാരമില്ല എനിക്കവനെ കണ്ടെ പറ്റു \"

\" ഒരു കാര്യം ചെയ്യാം അവന്റെ ഫോണിലേക്ക് ഒന്ന് വിളിച്ചു നോക്കാം ആരെങ്കിലും എടുത്താൽ കാര്യം അറിയാമല്ലോ . \"

തുടരെ തുടരെ ഞാൻ ട്രൈ ചെയ്തുകൊണ്ടിരുന്നു. പക്ഷേ ആ ഫോൺ ആരും എടുത്തില്ല.
അവസാനം ആരോ എടുത്തു,

\"ഹലോ, അജു...,\"

\"അജു അല്ല, ഞാൻ അവന്റെ
ഫ്രണ്ടാ, ആരാ \" 

\"അയ്യോ ഏട്ടനാടി\"

\"ഇങ്ങ് താ, ഞാൻ സംസാരിക്കാം \"

ചിഞ്ചു  അനുവിന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി  സംസാരിക്കുന്നു.

\"അജുവിന് ഇപ്പോൾ എങ്ങയുണ്ട് \"

\"ഒന്നും പറയറായിട്ടില്ലെന്നാ ഡോക്ടർ പറഞ്ഞത്,  ഇതാരാ
സംസാരിക്കുന്നത്.\"

\"ഞാൻ അവന്റെ കസിൻ ആണ് ശെരി എന്ന വെയ്ക്കുവാ \"
അവൾ ഫോൺ കട്ട്‌ ചെയ്തു.

\"എന്ത് പറഞ്ഞെടി,\"

\"സീരിയസ് കണ്ടിഷൻ ആണെന്ന പറയുന്നേ.
  നീ ഇങ്ങനെ കരയല്ലേ അനു\"

\"പിന്നെ, കരയാതെ, ഞാൻ കാരണമല്ലേ ഇങ്ങനെ സംഭവിച്ചത്. \"

\"നീ വിഷമിക്കല്ലേ ഒന്നും സംഭവിക്കില്ല.
നീ ഇങ്ങനെ കരഞ്ഞോണ്ടിരിക്കാതെ, പ്രാത്ഥിക്കാൻ നോക്ക്,\"

\"എന്റെ പ്രാത്ഥനയൊന്നുംഇപ്പോൾ ദൈവം കേൾക്കില്ല.\"

\"അനു..., എടി അനു...\"

\"ദേയ് നിന്റെ അമ്മ വിളിക്കുന്നു  നീ ആ മുഖം കഴുകിയിട്ടു താഴേക്ക് ചെല്ലാൻ നോക്ക്.  ഇങ്ങനെ കരഞ്ഞോണ്ടിരുന്നാൽ അവരോട് എന്ത് കാരണം നീ പറയും. ചെല്ല്....,  അവനൊന്നും സംഭവിക്കില്ല.\"

രണ്ടു മണിക്കൂറിനുശേഷം....

ശ്രീ വീട്ടിലേക്ക് വരുന്നു. വന്നപാടെ 
അനുവിനെ തിരക്കുന്നു. 

\"ശ്രീ അജുന്  എങ്ങനെ ഉണ്ട് \"

\"അനു  എവിടെ,\"

\"അവൾ റൂമിൽ കാണും\"

\"അനു.., അനു..\"

\"എന്താടാ,...\"

ശ്രീ ആരുടേയും ചോദ്യത്തിന് മറുപടി നൽകാതെ അനുവിനെ തന്നെ അന്നെഷിച്ചുകൊണ്ടിരുന്നു.

റൂമിന് ചെന്നു വിളിച്ചിട്ടും അനുവിന്റെ അനക്കമൊന്നുമില്ല. അവൻ ഡോറിൽ മുട്ടി വിളിച്ചു,

\"അനു അനു.....\"

\"അവള് ബാത്‌റൂമിൽ ആകും\"

\"അനു, അനു....\"

\"നീ കാരണം എന്താണെന്നു വെച്ചാൽ പറയടാ......\"

ഒരുപാട് പ്രാവിശ്യം വിളിച്ചിട്ടും ഡോർ തുറക്കാത്തത് കൊണ്ട്  ശ്രീ  ഒരുപാട് പാട് പെട്ട് ഡോർ ചവിട്ടി  തുറന്നു.

വാതിൽ തുറന്നപ്പോൾ, ഫാനിൽ ഷോൾകൊണ്ട് കുരുക്കിട്ട് ആത്മഹത്യ ചെയ്യാൻ തുടങ്ങുന്ന അനുവിനെയാണ് കണ്ടത് 

\"അനു......\"

അവൻ ഓടിച്ചെന്ന് അവളെ പിടിച്ചു ഇറക്കി, ഒന്ന് രണ്ടു തല്ലും കൊടുത്തു.

\"എന്താടി നീ ഈ കാണിക്കുന്നേ.\"

\"എന്തൊക്കെയാടി......,
കാട്ടി കുട്ടുന്നത്, നീ എന്തിനാ ഇത് ചെയിതെ...\"

\"അവനെന്തെങ്കിലും സംഭവിച്ചിട്ട്  പിന്നെ ഞാൻ മാത്രം എങ്ങനാ ജീവിക്കുന്നെ\"

\"ആരുടെ കാര്യമാ ഇവൾ ഈ പറയുന്നേ\"

\"അമ്മക്ക് മനസ്സിലായില്ലേ....., 
അജുവും,ഇവളും തമ്മിൽ പ്രണയത്തിലാണ്.

ഇവളുടെ എൻഗേജ്മെന്റ് ഉറപ്പിച്ചത് കൊണ്ടാണ് അവൻ സൂയിസൈഡ് ചെയ്യാൻ നോക്കിയത് \"

\"ആണോടി, സത്യം ആണോന്ന് \"

അവൾ ഒന്നും മിണ്ടാതെ നിന്നു.

\"അയ്യോ....., അയ്യോ, എന്തൊക്കെയാ ഈ കാണുകയും കേൾക്കുകയും ചെയ്യുന്നത്   ഈശ്വരാ......\"

\"ഈ കാര്യം ശ്രീയോട് ആരാ പറഞ്ഞത് അജുവാണോ, അവന് ബോധം വന്നോ\"

\"ഏയ് അവന് ഇതുവരെ ബോധം വന്നിട്ടില്ല. അവന്റെ ഫോണിലേക്ക് ഇവള് വിളിച്ചിരുന്നു.     കോൺടാക്ട്ടിൽ ഇവളുടെ ഫോട്ടോ അവൻ സേവ് ചെയ്തിട്ടുണ്ട് അങ്ങനെയാ മനസ്സിലായെ. 

പറയെടി, എന്ന് മുതല നിനക്ക് ഈ ബന്ധം തുടങ്ങിയത്. പറയാൻ \"

\"ഞാൻ ഫസ്റ്റ് യീറിൽ പഠിക്കുമ്പോൾ. അന്ന് മുതൽ ഞങ്ങൾ  തമ്മിൽ ഇഷ്ടത്തിലാ. പിന്നെ അവൻ ഗൾഫിലേക്  പോയപ്പോഴും, അതിന് ഒരു മാറ്റവും ഇല്ലായിരുന്നു.

അവൻ ജയിലിൽ ആയത് എനിക്കറിയില്ലായിരുന്നു.
ഞാൻ കരുതിയത് അവൻ എന്നെ ചതിച്ചെന്നാണ്.  അതുകൊണ്ടാണ് അന്ന് ആ വിവാഹത്തിന് ഞാൻ സമ്മതിച്ചത്.

വിവാഹത്തിന് മുൻപ്  എല്ലാം ഞാൻ വിട്ടതായിരുന്നു.  പക്ഷേ ഇപ്പോൾ  ഇങ്ങനൊക്കെ സംഭവിച്ചപ്പോൾ. 

അവൻ സൂയിസൈഡ് ചെയ്യാൻ കാരണം ഞാനാ.   മനസ്സ് നിറയെ അവനോടുള്ള ഇഷ്ടം മറച്ചു വെച്ചുകൊണ്ടാണ് എനിക്ക് അവനെ  ഇഷ്ടമല്ലെന്ന്  ഞാൻ പറഞ്ഞ്. 

എന്നെ കൊണ്ട് ഇനി പറ്റില്ല ചേട്ടാ..., ഉള്ളിൽ ഒരാളെ വെച്ചിട്ട് മറ്റൊരാൾക്ക്‌ മുന്നിൽ തല കുനിക്കാൻ  എനിക്ക് വയ്യ. എനിക്ക് അവനെ മതി.....  \" 

അമ്മ കരയാൻ തുടങ്ങി.

\"  എന്റെ വളത്തു ദോഷം അല്ലാതെ എന്താ. മോനോ ഇങ്ങനെ പോയി, ഇപ്പൊ ദാ...മോളും. \"

\"ഒരിക്കലും നമ്മുടെ ബന്തുക്കൾ ഈ വിവാഹത്തിന് സമ്മതിക്കില്ല അനു \"

കാര്യങ്ങൾ വലിയച്ഛനെ അറിയിച്ചു. 
കാര്യം അറിഞ്ഞ വലിയച്ചൻ വീട്ടിൽ വന്ന് എന്നെ ഒരുപാട് തല്ലി. പറഞ്ഞു മനസ്സിലാക്കാനും ശ്രേമിച്ചു.
ഒന്നും നടന്നില്ല.

പിന്നെ കൊല്ലുമെന്ന് വരെ ഭീഷണിപ്പെടുത്തി . പക്ഷേ   എന്റെ തീരുമാനത്തിൽ നിന്നും  ഞാൻ പിന്മാറിയില്ല. 

\"ഹോസ്പിറ്റലിൽ കിടക്കുന്ന ആ ചെക്കന് എന്ത് സംഭവിച്ചാലും, ശെരി ഉറപ്പിച്ചു വെച്ചതുപോലെ, സൺ‌ഡേ തന്നെ നിന്റെ എൻഗേജ്മെന്റ് ഞാൻ നടത്തും. \"

                                    തുടരും......



ആ ഡയറി കുറിപ്പുകൾ ഭാഗം -15

ആ ഡയറി കുറിപ്പുകൾ ഭാഗം -15

4.3
9028

എന്റെ മനസ്സ് മനസ്സിലാക്കാൻ ആർക്കും കഴിഞ്ഞില്ല.  എന്ത് ചെയ്യണമെന്ന് അറിയാതെ  ആകപ്പാടെ ധർമ സങ്കടത്തിലായിപ്പോയി ഞാൻ.അവനെന്തെങ്കിലും സംഭവിച്ചാൽ പിന്നെ ഞാനും ഈ ഭൂമിയിൽ നിന്നും വിട വാങ്ങും. ആ കാര്യം ഞാൻ മസ്സിൽ ഉറപ്പിച്ചിരുന്നു. പിന്നെ രാത്രിയിലാണ് ഏട്ടൻ വീട്ടിലേക്ക് വന്നത്. വന്ന പാടെ ചേട്ടത്തി ഏട്ടനോട് എന്തൊക്കെയോ ചോദിക്കുകയും ഏട്ടൻ അതിനുള്ള മറുപടിയും പറയുകയും ചെയ്യുന്നുണ്ടായിരുന്നു .ഭക്ഷണം കഴിക്കാനായി എല്ലാവർക്കൊപ്പം എന്നെയും വിളിച്ചു.ഞാൻ ചെന്നില്ല. അവന്റെ കാര്യം അറിയാതെ  എനിക്കൊരു സമാധാനവും ഇല്ലായിരുന്നു.ഒന്നും കഴിക്കാതിരുന്ന എനിക്ക്&n