Aksharathalukal

ആ ഡയറി കുറിപ്പുകൾ ഭാഗം -16

എന്റെ കരച്ചിൽ കണ്ട് ഏട്ടത്തി എന്നെ സമാധാനിപ്പിച്ചു.

അന്നേദിവസം രാത്രി,
എന്തോ ആലോചിച്ച്, വിഷമിച്ച് ഇരിക്കുകയായിരുന്നു ഏട്ടത്തിയോട് ഏട്ടൻ കാര്യം തിരക്കി. 

\"താനെന്താ ഈ ആലോചിരിക്കുന്നേ\" 

\"എനിക് ഇപ്പോഴാ ശ്രീ എന്റെ തെറ്റ് മനസ്സിലായാത്. എത്ര വലിയ തെറ്റാ ഞാൻ എന്റെ വീട്ടുകാരോട് ചെയ്തത്.

അത്രയും നാളും എന്നെ പൊന്നുപോലെ നോക്കിയ പപ്പയെയും, മമ്മിയെയും വിഷമിപ്പിച്ചുകൊണ്ടല്ലേ ഞാൻ അന്ന് നിന്റെ കൂടെ ഇറങ്ങി പോന്നത്. \"

\"അതിനിപ്പോൾ എന്താടി, ഞാൻ നിന്നെ പൊന്നുപോലെയല്ലേ നോക്കുന്നത്. നിനക്ക് എന്തെങ്കിലും കുറവ് ഇവിടെ ഞാൻ വരുത്തിയിട്ടുണ്ടോ.\"

\"എന്ന് ഞാൻ പറഞ്ഞോ\"

\"പിന്നെന്താ നിനക്ക് ഇപ്പോൾ ഇങ്ങനെ തോന്നാൻ\"

\"ഒരിക്കൽ നമ്മൾ കടന്ന് പോയ അതേ സാഹചര്യതിലൂടെയാ അനുവും, അജുവും  ഇപ്പോൾ കടന്ന് പോകുന്നത്.

ഇന്ന് ഇപ്പോൾ എന്റെ സ്ഥാനത് അനുവും, നിന്റെ സ്ഥാനത്ത് അജുവുമാണ്.

അന്ന് നമ്മളുടെ മനസ്സ് എങ്ങനായിരുന്നോ അങ്ങനെ തന്നെയാ ഇപ്പോൾ അവരുടെ മനസ്സും.

അത് നമ്മളെക്കാൾ കൂടുതൽ  മറ്റാർക്കും അറിയില്ല.

എന്നിട്ടും ആ നീ തന്നെയാണോ  ഇപ്പോൾ ഇങ്ങനൊക്കെ ചെയ്യുന്നത് എന്ന്  എനിക്ക് വിശ്വസിക്കാൻ പോലും കഴിയുന്നില്ല. 
  സത്യം പറഞ്ഞാൽ കാണുമ്പോൾ സഹതാപം തോന്നുവാ.

നമ്മുടെ കാര്യം എന്റെ വീട്ടിൽ അറിഞ്ഞപ്പോൾ, നീ അന്ന് എന്നോട് ഒരു കാര്യം പറഞ്ഞിരുന്നു.
നിനക്കത് ഇപ്പോൾ ഓർമ കാണോ എന്ന് എനിക്കറിയില്ല.

നിന്റെ സ്നേഹം വേണ്ടന്ന് വെച്ച് ഞാൻ മറ്റൊരാളുടെ സ്വന്തം ആകുന്ന ആ നിമിഷം ഈ ലോകത്ത് നിന്നും ഈ ശ്രീ യാത്ര ആകുമെന്ന്  . 
ഓർക്കുന്നുണ്ടോ, നീ....

നിനക്ക് വേണ്ടി ഞാൻ അന്ന് ഒരുപാട് വാശി പിടിച്ചു , തല്ലു വാങ്ങി കൂട്ടി.
എന്നിട്ടും നിന്നെ  മറക്കാൻ  ഞാൻ തയ്യാറായിരുന്നില്ല.

കാരണം എനിക്ക് അത്രക്ക് മാത്രം ഇഷ്ടായിരുന്നു നിന്നെ.

നിന്നെ പിരിയാൻ കഴിയാത്തത് കൊണ്ടാണ്, എന്റെ വീട്ടുകാരെ വിട്ട് നിനക്കൊപ്പം  ഞാൻ ഇറങ്ങി വന്നത് .\"

\"അതൊക്ക എനിക്കറിയാമല്ലോ,
പക്ഷേ ഇവിടെ....., നീ കാണുന്നില്ലേ വലിയച്ഛനൊന്നും സമ്മതിക്കുന്നില്ല.\"

\"ഇതിനെയാണ്  ശ്രീ, ഇരട്ട നീതി എന്ന് പറയുന്നത്...,  സ്വന്തം കാര്യം വരുമ്പോൾ എല്ലാവരും ഇങ്ങനൊക്കെ തന്നെയാ.

അന്ന് നിന്റെ സ്നേഹം കണ്ടില്ലെന്ന് വെച്ച് ഞാനും പിന്മാറിയിരുന്നേൽ എന്റെ പപ്പയും, മമ്മയും അന്ന് അത്രയും വിഷമിക്കില്ലായിരുന്നു.

നിന്റെ സ്നേഹത്തിനുമുന്നിൽ,
അത്ര നാളും  എന്നെ പൊന്നുപോലെ നോക്കിയ അവരുടെ സ്നേഹതിന് വില നൽകിയില്ല.

നീ അന്ന് ചാകുമെന്ന് പറഞ്ഞതേയുള്ളു, അജു അത് ചെയ്തു.
ആയുസ്സുള്ളത് കൊണ്ട് മാത്രം അവൻ രക്ഷപെട്ടു.  

എന്നിട്ടും നിങ്ങൾക്ക് വേണ്ടി അവൾ അവനെ മറക്കാൻ തയ്യാറായി.
ഇതൊന്നും മനസ്സിലാക്കാൻ നിനക്കുപോലും കഴിയുന്നില്ലല്ലോ.

അവളെ കാണുമ്പോൾ എന്റെ ഉള്ള് നീറുവാ....., 

വീണ്ടും, വീണ്ടും എന്തിനാ ആ പാവത്തിനെ  ഇങ്ങനെ വേദനിപ്പിക്കുന്നത് ശ്രീ....

ഒരിക്കൽ അവനെ മറന്ന് നിങ്ങൾക്കൊക്കെ വേണ്ടി അവൾ ഒരു കല്യാണത്തിന് ഒരുങ്ങിയതല്ലേ.

അതിന്റ പേരിൽ അവൾക്ക് കിട്ടിയത് എന്താ.......,
  ഒരു പെണ്ണിന്റെയും ജീവിതത്തിൽ നടക്കാൻ പാടില്ലാത്തത്.

എന്നിട്ടും തീർന്നില്ല, ജാതക ദോശത്തിന്റ കാര്യം പറഞ്ഞു ആ പാവത്തിനെ എത്രത്തോളമാണ് ഓരോരുത്തരും വിഷമിപ്പിച്ചതും, വിമർശിച്ചതും. ഇപ്പോഴും വിഷമിപ്പിച്ചു കൊണ്ടിരിക്കുന്നതും. 

ഒരു ഭാരം ഇറക്കുമ്പോലെ ആരുടെയെങ്കിലും കയ്യിൽ എല്പിക്കാനല്ലേ നിങ്ങൾ നോക്കുന്നത്.

അതോടെ നിങ്ങളുടെ കടമ
കഴിഞ്ഞല്ലോ...., പിന്നെ എന്ത് സംഭവിച്ചാൽ എന്താ.

ഒരു പെണ്ണിന്റ മനസ്സ് കാണാൻ, മറ്റൊരു പെണ്ണിനെ കഴിയു.

ജാതകത്തിൽ ദോശമുണ്ടെന്ന് അറിഞ്‌ കെട്ടിക്കൊണ്ട് പോകുന്നിടത്ത്
അതിനുശേഷം എന്ത് പ്രശ്നം വന്നാലും അത് അവളുട ദോശമാണെന്നേ പറയും. 
പിന്നെ അവൾക്ക് ആ വിടൊരു നരകമായിരിക്കും.

ആ കാര്യത്തിൽ എനിക്ക് അനുഭവമുണ്ട്. 
നിന്റെ അച്ഛൻ മരിച്ചതിനു കാരണം ഞാൻ ആണെന്ന് പറഞ്ഞ കൂട്ടരല്ലേ...


ഇഷ്ടപ്പെടുന്ന പുരുഷനെ മനസ്സിൽ വെച്ചുകൊണ്ട്  മറ്റൊരാളുടെ താലി ചരടിനുമുന്നിൽ തല കുനിക്കുമ്പോൾ ഉള്ളിലും പുറത്തുമുള്ള വേദനകൾ എല്ലാം അവൾ ഒറ്റക്ക് സഹിക്കണം.

അവസാനം അത് ചെന്നു നിൽക്കുന്നത് ഒരു മുഴം കയറിലോ, ഒരു ബ്ലയ്ഡ് ലോ, അതുമല്ലെങ്കിൽ ഏതെങ്കിലും പൊയ്‌സനിലോ ആയിരിക്കും.

ദയവു ചെയ്ത്  മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടി  അവളെ കുരുതി കൊടുക്കരുത് ശ്രീ,  
ഇത് എന്റെ റിക്വസ്റ്റ് ആണ്  പ്ലീസ്.

\"ഞാൻ എന്ത് ചെയ്യണമെന്നാണ് താൻ ഈ പറയുന്നേ \"

\"സ്വാർത്ഥനാവരുത്,.....
അനുവിന്റെ കാര്യത്തിൽ  അവൾക്ക് ഏറ്റവും അനുയോജ്യൻ അജു തന്നെയാ.
ജാതിയുടെ പേരുപറഞ്ഞു ആ സ്നേഹത്തെ തള്ളി കെടുത്തരുത്. 


ഇത്രയും പറഞ്ഞിട്ടും ശ്രീക്ക് മനസ്സിലായില്ലെങ്കിൽ , 
ശ്രീടെ ഇഷ്ടം പോലെ  എന്താണെന്ന് വെച്ചാൽ തീരുമാനിക്ക് \"

ഏട്ടത്തി പറഞ്ഞതെല്ലാം  അമ്മയും കേട്ടിരുന്നു.   ചേട്ടൻ ഒരുപാട് നേരം ഏട്ടത്തി പറഞ്ഞതിനെ കുറിച്ച് ആലോചിച്ചിരുന്നു. 

എന്ത് തീരുമാനം എടുക്കണമെന്നറിയാതെ 
ഏട്ടൻ ഉറങ്ങാതെ ഇരിക്കുന്നത് കണ്ട് അമ്മ ഏട്ടനോട് കാര്യം തിരക്കി 

\"അമ്മ ഉറങ്ങിയില്ലേ,\"

\"ഇല്ല...\"

\"നീ എന്താ, ഉറങ്ങാത്തെ \"

\"ഉറക്കം വരുന്നില്ല അമ്മേ\"

\"എന്ത് പറ്റി,\"

\"ഒന്നുമില്ല അമ്മാ, ഓരോന്നാലോച്ചിട്ട് ഉറക്കം വരുന്നില്ല \"

\"നിന്റെ ഭാര്യ പറഞ്ഞത് ഓർത്തണോ\"

\"ഏയ്.., അവളെന്ത് പറയാനാ\"

\"നീ മറക്കണ്ട, ഞാനെല്ലാം കേട്ടിരുന്നു.\"

\"അത് അമ്മാ.....\"

\"അവള് പറഞ്ഞതിലും കാര്യമുണ്ട് മോനെ \"

\"ഞാൻ എന്താ അമ്മേ ചെയ്യേണ്ടത്, എനിക്കറിയില്ല . അവള് പറഞ്ഞത് പോലെ അവൻ നല്ല പയ്യനാ പക്ഷേ...,\"

\"അനു വിനെയും എനിക്ക് പേടിയുണ്ട്, അവളെന്തെങ്കിലും അരുതാതെത് ചെയ്യുമോയെന്ന്. \"

\"എന്തെങ്കിലും സംഭവിച്ചിട്ടു പറഞ്ഞിട്ട് കാര്യമില്ലല്ലോ. \"

\"പിന്നെ എന്ത് ചെയ്യാനാ അമ്മാ\"

\"നീ നാളെ രാവിലെ തന്നെ ആ പയ്യന്റെ വീട്ടിൽ വിളിച്ച്, ഞങ്ങൾക്ക് ഈ  വിവാഹത്തിന് താല്പര്യമില്ലെന്ന് പറഞ്ഞേക്ക്.\"
                                  
      
                                 തുടരും.......



ആ ഡയറി കുറിപ്പുകൾ ഭാഗം -17

ആ ഡയറി കുറിപ്പുകൾ ഭാഗം -17

5
10114

\"അമ്മ എന്താ ഈ പറയുന്നേ,\"\"എനിക്ക് എന്റെ മോളുടെ സന്തോഷമാണ് മോനെ വലുത്. നിന്റെ ഭാര്യ പറഞ്ഞത് പോലെ ഒരു ഭാരം ഇറക്കുന്നത് പോലെ എനിക്കവളെ പറഞ്ഞ് വിടണ്ട.ആ പയ്യന്റെ കൂടെ അവൾ സന്തോഷത്തോടെ ജീവിക്കുന്നെങ്കിൽ അതെല്ലേ  ടാ നല്ലത്.\"\"പക്ഷേ അമ്മാ....അമ്മ വിഷമിക്കണ്ട, ഞാൻ വലിയച്ഛനോട് ഒന്ന് സംസാരിച്ചു നോക്കട്ടെ, \"ശ്രീ, വലിയച്ഛനോട് കാര്യം പറഞ്ഞു.\"പിറ്റേദിവസം തന്നെ വലിയച്ഛനും, ബാക്കിയുള്ളവരും, വീട്ടിലേക്ക് വന്ന് ഒരിക്കലും ഈ ബന്ധത്തിന്  സമ്മതിക്കില്ലെന്ന് പറഞ്ഞു പ്രശ്നം ഉണ്ടാക്കി. അമ്മയുടെ വളർത്തു ദോഷം കൊണ്ടാണ് ഞങ്ങൾ വഴി തെറ്റിയതെന്ന്  വരെ പറഞ്ഞു.അമ്മ അന്ന് ഒരുപാട്