Aksharathalukal

ആ ഡയറി കുറിപ്പുകൾ ഭാഗം -17

\"അമ്മ എന്താ ഈ പറയുന്നേ,\"

\"എനിക്ക് എന്റെ മോളുടെ സന്തോഷമാണ് മോനെ വലുത്. നിന്റെ ഭാര്യ പറഞ്ഞത് പോലെ ഒരു ഭാരം ഇറക്കുന്നത് പോലെ എനിക്കവളെ പറഞ്ഞ് വിടണ്ട.

ആ പയ്യന്റെ കൂടെ അവൾ സന്തോഷത്തോടെ ജീവിക്കുന്നെങ്കിൽ അതെല്ലേ  ടാ നല്ലത്.\"

\"പക്ഷേ അമ്മാ....
അമ്മ വിഷമിക്കണ്ട, ഞാൻ വലിയച്ഛനോട് ഒന്ന് സംസാരിച്ചു നോക്കട്ടെ, \"

ശ്രീ, വലിയച്ഛനോട് കാര്യം പറഞ്ഞു.

\"പിറ്റേദിവസം തന്നെ വലിയച്ഛനും, ബാക്കിയുള്ളവരും, വീട്ടിലേക്ക് വന്ന് ഒരിക്കലും ഈ ബന്ധത്തിന്  സമ്മതിക്കില്ലെന്ന് പറഞ്ഞു പ്രശ്നം ഉണ്ടാക്കി. 

അമ്മയുടെ വളർത്തു ദോഷം കൊണ്ടാണ് ഞങ്ങൾ വഴി തെറ്റിയതെന്ന്  വരെ പറഞ്ഞു.

അമ്മ അന്ന് ഒരുപാട് കരഞ്ഞു. ഞാൻ കാരണമാണല്ലോ എല്ലാവരും ഇങ്ങനെ വിഷമിക്കുന്നത്. 

സൺ‌ഡേ തന്നെ എന്റെ എൻഗേജ്മെന്റ് നടത്താൻ അവർ തീരുമാനിച്ചു.

വലിയച്ഛൻ പോയി കഴിഞ്ഞ് ഞാൻ അമ്മേടെ അടുത്തു ചെന്ന് സോറി പറഞ്ഞു.

അജുവിനെ മറക്കാമെന്നും അവർ ആലോചിച്ച
വിവാഹത്തിന് സമ്മതിക്കാമെന്നും പറഞ്ഞു.   
പക്ഷേ അത് കേട്ടിട്ടും അമ്മ ഒന്നും മിണ്ടിയില്ല

 എന്റെ ജീവിതത്തിൽ മാത്രമെന്താണ് ഇങ്ങനെ സംഭവിക്കുന്നത്, അറിയില്ലല്ലോ ഈശ്വരാ.....

അന്നേ ദിവസം വൈകുന്നേരം
ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്ത അജു എന്നെ കാണാനായി 
വീട്ടിലേക്ക്   വന്നു.

ആ സമയം ഞാനും ചേട്ടത്തിയും, കുഞ്ഞും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു.

\"അജു  നീ എന്താ ഇവിടെ \"

\"ഇനി നിന്റെ മുന്നിൽവരില്ലെന്ന് 
ഞാൻ വാക്ക് തന്നിരുന്നു, അത് തെറ്റിക്കാനല്ല ഞാൻ ഇപ്പോൾ വന്നത്.

നിന്നോട്   യാത്ര ചോദിക്കാൻ വേണ്ടിട്ടാണ് , ഞാൻ കോഴിക്കോട്ടേക്ക് പോകുവാ.

മരണത്തിനും  എന്നെ വേണ്ടന്ന് മനസ്സിലായി. അതുകൊണ്ട് ഇനി അതിനു ശ്രേമിക്കുന്നുമില്ല.

ഇവിടെ നിന്നാൽ എനിക്ക് തന്നെ നഷ്പ്പെടുന്നത് കണ് മുന്നിൽ കാണേണ്ടിവരും.

മറ്റെവിടെയെങ്കിലും ആണെങ്കിൽ താൻ എന്നെങ്കിലും സ്വന്തമാകും എന്ന വിശ്വാസത്തിൽ എനിക്ക് ജീവിക്കാമല്ലോ.
തനിക് നല്ലൊരു ജീവിതം തന്നെ കിട്ടട്ടെ \"

യാത്ര പറഞ്ഞ് കുറച്ചു ദൂരം പോയ അവൻ , വീണ്ടും എന്നെ തിരിഞ്ഞു   നോക്കി. മറുത്തൊന്നും പറയാൻ കഴിയാതെ ഞാൻ നിന്നുപോയി.

അന്ന് രാത്രി, റൂമിൽ  വിഷമിച്ചിരുന്ന  എന്നെ കണ്ട് ഏട്ടത്തി ആശ്വസിപ്പിക്കാനായി വന്നു.

\"അനു...., \"
\"എന്താ, ഏട്ടത്തി \"

\"നീ എന്താ വിഷമിച്ചിരിക്കുന്നെ, അജു വന്നു യാത്ര പറഞ്ഞു പോയി അല്ലേ \"


\"മം  ഞാൻ അവനെ സ്നേഹിക്കാൻ പാടില്ലായിരുന്നു, ഏട്ടത്തി \"

\"നിനക്ക് അവനെ മറക്കാൻ കഴിയില്ലെങ്കിൽ പിന്നെ എന്തിനാ ഈ മൗനം,  \"

\"എനിക്,  വയ്യ ഏട്ടത്തി\"

\"അനു..., 
എല്ലാം പേരെയും സന്തോഷപ്പെടുത്തി ഒരു പ്രണയവും ഇത് വരെ സക്സസ് ആയിട്ടില്ല.

ചിലരെങ്കിലും അതിൽ വിഷമിക്കേണ്ടിവരും.
നിന്റെ സന്തോഷം നീ ആയിട്ട്  തന്നെ നശിപ്പിക്കരുത്. 

  ഇനി നിന്റെ മുന്നിൽ കുറച്ചു മണിക്കൂറുകൾ മാത്രമേ ഉള്ളു, അവൻ ഇവിടെന്ന് പോയതിനു ശേഷം  അത് ഓർത്തു സങ്കടപ്പെട്ടിട്ട് കാര്യമില്ല.\"

ഏട്ടത്തി പറഞ്ഞതിനെക്കുറിച്ച് ഞാൻ ആലോചിച്ചു.

വേണ്ടെന്ന് വെയ്ക്കാൻ  എത്ര ശ്രമിച്ചിട്ടും അവനെ മറക്കാൻ കഴിയുന്നില്ല.

ആദ്യമായി  അവനെ കണ്ടത് മുതലുള്ള കാര്യങ്ങൾ എന്റെ മനസ്സിൽ തിരമാല പോലെ അലയടിച്ചു,

ഞങ്ങൾ പരസപരം സംസാരിച്ചതും കൊടുത്ത വാക്കുകളും എല്ലാം.

മരണത്തെക്കാൾ നല്ലത് ഇഷ്ടപ്പെട്ട ആളോടുകൂടി ജീവിക്കുന്നതാണ്.
ഏട്ടത്തി പറഞ്ഞത് ശെരിയാ ഞാൻ എന്തിനാ എന്റെ സന്തോഷം മറ്റുള്ളവർക്ക് വേണ്ടി ഇല്ലാണ്ടാക്കുന്നത്. 

ഞാൻ ഫോണിൽ അജുവിനെ വിളിച്ചു,

\" ഹലോ, അജു നീ എവിടെയാ,\"

\"  ഞാൻ വീട്ടിലാ,... \"

\" നീ ഉറങ്ങിയില്ലേ.... \"

\" ഇല്ല.., പോകനുള്ള സാധനങ്ങൾ പാക്ക് ചെയ്യുവാ,\"

\"ഇന്നാണോ പോകുന്നത് \"

\"നാളെ രാവിലത്തെ ട്രെയിനിൽ , നീ എന്തിനാ വിളിച്ചേ.. \"

അവന്റെ ശബ്‌ദം കേട്ടപ്പോൾ എനിക്ക്  സംസാരിക്കാൻ വാക്കുകൾ ഇല്ലായിരുന്നു, സങ്കടം ഉള്ളിൽ ഒതുക്കാൻ കഴിഞ്ഞില്ല ഞാൻ പൊട്ടി കരഞ്ഞു.

\"എന്താ അനു എന്താ പ്രശ്നം,  കരയാണ്ട് നീ കാര്യം പറയൂ,  അനു....\"

\"എനിക്ക് നിന്നെ ഒന്ന് കാണണം \"

\"ഇപ്പഴോ,  \"

\" അതെ എനിക്ക് ഇപ്പോൾ തന്നെ കാണണം \"

\"ശെരി, ഞാൻ വരാം \"

കുറച്ചു സമയം കഴിഞ്ഞ് അവൻ വീടിന് പുറത്ത് വന്നത്തിനുശേഷം എന്നെ വിളിച്ചു.

ആരും കാണാതെ ഞാൻ വീടിന് പുറത്തേക്ക് പോയി പുറത്തേക്ക് പോയി. 


\"എന്താടോ, താൻ കരയല്ലേ,
കാര്യ മെന്താ \"

ആരുമില്ലാത്ത വിചനമായ റോഡിൽ , പ്രകൃതിയെ സാക്ഷിയാക്കി ഞങ്ങളുടെ സങ്കടങ്ങൾ പരസപരം കണ്ണീരിൽ ഒഴുക്കി കളഞ്ഞു.

\"എനിക്ക് നിന്റെ കൂടെ ജീവിച്ചാൽ മതി, നീ എന്നെക്കൂടെ കൊണ്ടുപോകില്ലേ \"

\"നീ വരാൻ തയ്യാറാണെങ്കിൽ ഞാൻ കൊണ്ടുപോകാം \"

ആ രാത്രി  ഞാൻ  അവനൊപ്പം പോയി.

പിറ്റേദിവസം എന്നെ വീട്ടിൽ കാണാത്തതിനെ തുടർന്നു എല്ലായിടത്തും അന്നെഷിച്ചു.

  പോലീസിലും പരാതി കൊടുത്തു , അതോടുകൂടി പിറ്റേദിവസത്തെ എൻഗേജ്മെന്റ് മുടങ്ങി.

രണ്ടു ദിവസത്തിനു ശേഷം ഞങ്ങൾ സ്റ്റേഷനിൽ ഹാജരായി.
എനിക്ക് അജുവിനോടൊപ്പം പോയാൽ മതിയെന്ന തീരുമാനത്തിൽ ഞാൻ ഉറച്ചു നിന്നു.   ആ തീരുമാനത്തെ അവർക്ക് എതിർക്കാൻ  അവർക്ക്‌ കഴിഞ്ഞില്ല,

\"മറ്റൊരുത്തനോടൊപ്പം പോയ ഇവളെ അല്ലെങ്കിലും ഇവിടെ ആർക്ക് വേണം \",

കുടുംബവുമായി എനിക്ക് ഇനി യാതൊരു ബന്ധവും ഇല്ലെന്ന് വല്യച്ഛൻ പറഞ്ഞു.

പോലീസ് എന്നെ അജുവിനൊപ്പം വിട്ടു. ഞങ്ങൾ  രജിസ്റ്റർ ഓഫീസിൽ വെച്ച്  താലി കെട്ടി.  ഒരു വടക വീടെടുത്ത  അവിടേക്ക് താമസവുമായി.

സ്വപ്നം പോലൊരു ജീവിതമായിരുന്നു ഞങ്ങളുടേത്. അമ്മയും ഏട്ടനും ചെറിയ പിണക്കത്തിലായിരുന്നു. 

അവരുടെ ആ പിണക്കം മാത്രമായിരുന്നു ആകെയുള്ള വിഷമം. 

കുറച്ചു മാസം കഴിഞ്ഞപ്പോൾ ഞാൻ പ്രെഗ്നന്റ് ആയി. അതറിഞ്ഞപ്പോൾ പിണക്കമെല്ലാം മറന്ന് 
അമ്മയും , ഏട്ടനും, ചേട്ടത്തിയും ചേർന്ന് ഞങ്ങളുടെ വീട്ടിലേക്ക് വന്നു.  

അവരുടെ വരവ് എനിക്ക് ഇരട്ടി മധുരം തരുന്നതായിരുന്നു . അവിടെ വെച്ച് അജു ഏട്ടനോടും  അമ്മയോടും ക്ഷമ ചോദിക്കുകയും ചെയ്തു. 

\"എന്നോട് ഷെമിക്കട ശ്രീ, അമ്മയും എന്നെ ശപിക്കരുത്, ചെയ്ത തെറ്റിന് ഞാൻ മാപ്പു ചോദിക്കുവാ.\"

ഞങ്ങളുടെ   ജീവിതം കണ്ടു അമ്മക്ക് സന്തോഷമായി.പതിയെ, പതിയെ പിണക്കമൊക്കെ മാറി തുടങ്ങി.

ഞങ്ങളുടെ ജീവിതത്തിൽ നുരഞ്ഞു കയറി അഭിപ്രായം പറയാം ആർക്കും അജു അവസരം കൊടുത്തിരുന്നില്ല. അവന്റ വീട്ടുകാരും പതിയെ, സഹകരിച്ചു തുടങ്ങി. 

മറ്റുള്ളവരുടെ കാര്യം നോക്കി നടന്നപ്പോൾ സ്വന്തം കാര്യം നോക്കാൻ വലിയച്ഛൻ മറന്നുപോയി.

എന്റെ അമ്മയെ അന്ന് സങ്കട പെടുത്തിയതിനുള്ള  ശിക്ഷയാവണം വലിയച്ഛന് കിട്ടിയത്. വേറൊന്നുമല്ല 

വല്യച്ഛന്റെ മോള് ബാംഗ്ലൂരിൽ വെച്ച് ഒരു പയ്യനൊപ്പം ഒളിച്ചോടിപ്പോയി.  അല്ലേലും ദൈയ്‌വം ആരെയും വെറുതെ വിടില്ലല്ലോ. 

എനിക്ക് ഞാൻ ആഗ്രഹിച്ചത് പോലൊരു ജീവിതം  കിട്ടിയതിന് ഏട്ടത്തി കാരണമാണ്.

ഏട്ടത്തി അന്ന് എന്റെ മനസ്സ് മനസ്സിലാക്കിയില്ലായിരുന്നെങ്കിൽ  , എനിക് അജു വിനെ  ഒരിക്കലും സ്വന്തമാക്കാൻ കഴിയില്ലായിരുന്നു.

ആ ഡയറിയിലെ അവസാനത്തെ കുറിപ്പ് ഇങ്ങനെ ആയിരുന്നു.

നാളെ എന്റെ ഡെലിവറി ആണ്, ജൂനിയർ അജുവിനെയോ, അനു വിനെയോ ആണോ ദൈയ്‌വം തരുന്നതെന്നറിയില്ല കാത്തിരിക്കുവാണ്.


പിന്നെ മറ്റൊന്നൊന്നും എഴുതിയിട്ടില്ലായിരുന്നു. അത് വായിച്ചു കഴിഞ്ഞ് എനിക്ക്  ഒരു ടെൻഷൻ ആയിരുന്നു.

അവർക്ക് കുഞ്ഞു ജനിച്ചോ, അത് ആണാണോ, പെണ്ണാണോ ഒന്നും അറിയില്ലല്ലോ ഈശ്വരാ...

പിന്നെ നേരെ ചെന്ന് അമ്മയോടും, അമ്മയുടെ കൂടെ വർക്ക്‌ ചെയുന്ന ആന്റി മാരോടും ഒക്കെ  വിവരം തിരക്കി. അവസാനം ഞാൻ അത് അറിഞ്ഞു .

അവർക്ക് ഒരു ജൂനിയർ അനുവിനെയാണ് കിട്ടിയത് , ആ ചേച്ചിക്ക് പെൺകുഞ്ഞ് പിറന്നു.

പിന്നെ അമ്മ അവരുടെ കോൺടാക്ട് നമ്പറിൽ വിളിച്ചു, ഡയറിയുടെ കാര്യം പറഞ്ഞു.

ഒന്ന് നേരിൽ പോലും കാണാത്ത രണ്ടുപേരുടെ  ജീവിതം കഥ, അതെന്നെ ഒരുപാട് സ്വാധിനിച്ചു.

അവരെ ഒന്ന് നേരിൽ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. 
എന്നെങ്കിലും ഞാൻ അവരെ നേരിൽ കാണുമായിരിക്കാം. 

ഇനി കണ്ടില്ലെങ്കിലും അവർക്ക് എന്റെ മനസ്സിൽ ഓരോ രൂപങ്ങൾ ഉണ്ട്. 
   
                                   

                              തീർന്നു..........

                 𝘳ꪖɀꪖꪀꪖ ꪀꪖ𝓳ꪖ𝘳 🖊️♥️♥️♥️