Aksharathalukal

വേശിയുടെ മകൾ

\" എങ്ങോട്ടാ പോകുന്നേ..? ഇന്ന് ആളുണ്ടോ? അതോ ഞങ്ങള് വരണോ?

\" ഇവൾക്ക് ഒക്കെ നല്ല കാശ് ആയിരിക്കും , ഓഫർ വല്ലോം ഉണ്ടേൽ പറയണേ സേച്ചി....😆😆\"

\" അമ്മേ... എന്തുവാ ആ മാമന്മാരു പറയുന്നെ? \"

\" ഒന്നുമില്ല മോളെ..🙂 മോള് ഇത് ഒന്നും കാര്യമാക്കേണ്ട .. നല്ല പോലെ പഠിച്ച് ഈ നാട്ടിൽ നിന്ന് രക്ഷപെട്ട് പോണം, അതേ ഉള്ളൂ ഈ അമ്മക്ക് \"

   
     ((((ഇത് ദീപയും അവളുടെ മകൾ ആയിഷയും . ദീപയുടെ ഭർത്താവ് ഒരു കാർ അപകടത്തിൽ മരിച്ചു പോയി. അതിനു ശേഷം ദീപയും മകളും ഒറ്റക്കാണ് താമസം.

ചോലക്കരയിൽ മഞ്ജീരം തറവാട്ടിലെ മൂത്ത മകൾ ആയിരുന്നു ദീപ. സൗന്ദര്യത്തിലും പഠനത്തിലും ,കലയിലും, സമ്പത്തിലും അവളുടെ സ്ഥാനം വളരെ ഉയരങ്ങളിൽ തന്നെ ആയിരുന്നു.

ദീപക്ക് 5 വയസ്സ് ഉള്ളപ്പോൾ തന്നെ അവളുടെ അച്ഛൻ മരിച്ചിരുന്നു . അതിനു ശേഷം അവളെ നോക്കി വളർത്തിയത് അവളുടെ അമ്മയും അമ്മാവന്മാരും കൂടിയാണ്.

ദീപയുടെ അമ്മ പിന്നീട് വിവാഹം കഴിച്ചു, അവൾക്ക് ഒരു അനിയനും അനിയത്തിയും കൂടി ഉണ്ടായി , വർഷങ്ങൾ കഴിഞ്ഞു, അവൾക്ക് കോളജ് കാലം ആയി . അവളുടെ സൗന്ദര്യം ആസ്വദിക്കാൻ അവിടെ ഉള്ളവർക്ക് കൊതിയായിരുന്നു. അവരോടൊപ്പം അവളുടെ രണ്ടാനച്ഛൻ ആയ വേണുഗോപനും .

വേണു തന്നോട് കാണിക്കുന്നത് ഒരു മകളോട് ഉള്ള സ്നേഹം അല്ലന്ന് , അവൾക്ക് വയസ്സറിയിച്ച കാലം മുതൽ  തോന്നിയതാണ് . അമ്മയോട് പറഞ്ഞെങ്കിലും അമ്മ അത് കാര്യമായി എടുത്തിരുന്നില്ല.

വീട്ടിൽ കാർ ഓടിക്കാൻ പുതിയ ചെറുപ്പകാരൻ വന്നു. കാണാൻ അധികം തരക്കേട് ഇല്ലായിരുന്നു , ദീപയെ കോളജിൽ കൊണ്ട് വിടുന്നതും തിരിച്ചു കൊണ്ടുവരുന്നതും എല്ലാം ഇയാൾ ആയിരുന്നൂ... പേര് മുഹമ്മദ്. വീട് കുറച്ച് ദൂരെയാണ്. എന്നും പോയി വരാൻ പറ്റില്ല , അതുകൊണ്ട് ഇവിടെ തന്നെയാണ് താമസം.

ദീപയും മുഹമ്മദും തമ്മിൽ പ്രണയം പൂവിടാൻ തുടങ്ങി . വിട്ടു പിരിയാൻ കഴിയാതെയായി ഇരുവർക്കും, ദീപക്ക് കല്യാണ ആലോചനകൾ നോക്കുന്നുണ്ടായിരുന്നു , പലതും വേണു മുടക്കി കളയുന്നുണ്ടായിരുന്ന്. ദീപ അവിടെ നിന്ന് പോകുന്നത് അവളുടെ രണ്ടാനച്ഛൻ ആയ വേണുവിന് ഇഷ്ടം അല്ലായിരുന്നു .

ഒരു പട്ടാളക്കാരൻ്റെ ആലോചന അവൾക്ക് വന്നു, ദീപയുടെ അമ്മ അതിൽ നിന്ന് മാറിയില്ല , അവരുടെ കല്യാണം ഉറപ്പിച്ചു.അന്യമതക്കാരൻ ആയ മുഹമ്മദിനെ തൻ്റെ വീട്ടുകാർ സ്വീകരിക്കില്ല എന്നവർക്ക് ഉറപ്പുണ്ടായിരുന്നു . അതുകൊണ്ട് ദീപയും മുഹമ്മദും കൂടി നാട് വിടാൻ തീരുമാനിച്ചു , കല്യാണ നിശ്ചയത്തിന് രണ്ടു മൂന്നു ദിവസങ്ങൾക്കു മുന്നേ അവർ നാടുവിട്ടു.

മുഹമ്മദിൻ്റെ  വീട്ടിലും നാട്ടിലും എല്ലാം ദീപയുടെ വീട്ടുകാർ അന്വേഷിച്ച് ചെല്ലും എന്ന് അവർക്ക് അറിയാമായിരുന്നു , അതുകൊണ്ട് ദൂരെ ഒരു കൂട്ടുകാരൻ വഴി അവർ ഒരു വീട് എടുത്ത് താമസിച്ചു . വർഷങ്ങൾ കഴിഞ്ഞു അവർക്ക് ഒരു കുഞ്ഞു ജനിച്ചു . അവൾക്ക് അവർ ആയിഷ എന്ന് പേരിട്ടു.

ഡ്രൈവിംഗ് അറിയാവുന്ന മുഹമ്മദിന് കൂട്ടുകാർ വഴി ടാക്സി ഓടിക്കാൻ ജോലി കിട്ടി . ഒരു ദിവസം രാത്രി മുഹമ്മദ് ഓടിച്ചിരുന്ന കാർ ഒരു ലോറിയും ആയി കൂട്ടിയിടിച്ച് അപകടം ഉണ്ടായി . രണ്ടു മൂന്നു ദിവസം ആശുപത്രിയിൽ കിടന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തിരിച്ച് ചെന്നാൽ തൻ്റെ വീട്ടുകാർ സ്വീകരിക്കില്ല . മുഹമ്മദിന് ആകെ ഉള്ളത് ഉമ്മ യായിരുന്നു . രണ്ടു വർഷത്തിനു മുന്നേ ഉമ്മയും മരിച്ചു .

തങ്ങളുടെ മകളെ ഒരു കുറവും ഇല്ലാതെ നന്നായി വളർത്തും എന്ന് അവള് തീരുമാനിച്ചു , തന്നെ കൊണ്ട് കഴിയുന്ന ജോലികൾ ചെയ്തു അവള് നന്നായി കുഞ്ഞിനെ നോക്കി , ഭർത്താവ് ഇല്ലാതെ താമസിക്കുന്ന അവൾക്ക് ഒരുപാട് കഷ്ടതകൾ നേരിടേണ്ടി വന്നിരുന്നു.

അതിൻ്റെ ഇടയിൽ ആയിഷക്ക് ഒരു ഓപ്പറേഷൻ വേണ്ടി വന്നു , അവളെ കൊണ്ട് ഉണ്ടാകാൻ പറ്റുന്നതിനെ കാട്ടിയും വലിയ തുകയായിരുന്ന് അത് . അവൾക്ക് കടം കൊടുക്കാനും ആരും തയ്യാറായില്ല .

മോൾക്ക് വേണ്ടി പൈസ ഉണ്ടാകാൻ  അവളുടെ വേറെ ഒരു വഴിയും ഇല്ലന്ന് അവൾക്ക് മനസ്സിലായി , അവസാനം അവളെ തന്നെ വിൽക്കാൻ അവള് തീരുമാനിച്ചു , ഒരു കുഞ്ഞിൻ്റെ അമ്മ ആണേലും അവളുടെ സൗന്ദര്യം ഇപ്പഴും പോയിട്ടില്ല .

അവളുടെ ശരീരം വിറ്റ കാശ് ആയിഷയുടെ ഓപ്പറേഷൻ നടത്തി , അവൾക്ക് അന്ന് മുതൽ ആ കോളനിയിൽ ഒരു പേര് കിട്ടി __! വേശി!___ )))

\" അമ്മേ.... എനിക്ക് വിശക്കുന്നു ,..\"

\" ആ പൊന്നേ... അമ്മ ദാ ഈ പപ്പടം കൂടി കാച്ചട്ടെ , എന്നിട്ട് അമ്മക്കും അമ്മേടെ പൊന്നിനും കൂടി ചോറ് കഴിക്കാം , മോള് പോയി ആ പുതിയ ഉടുപ്പിട്ടെ \"

\" Ok അമ്മേ... അമ്മ എന്താ എൻ്റെ പിറന്നാള് ആയിട്ട് എൻ്റെ കൂട്ടുകാരെ വിളിക്കണ്ട എന്ന് പറഞ്ഞെ , അവരുടെ പിറന്നാളിന് അമ്മ എന്നെ അവരുടെ വീട്ടിലും വിടില്ലല്ലോ ? എന്താ അമ്മേ...?\"

\" അത് അമ്മക്ക് മോളും മോൾക്ക് അമ്മയും പോരേ..നമ്മൾ ഹാപ്പി അല്ലേ..\"

ആയിഷ ഓടി വന്നു ദീപയെ കെട്ടിപിടിച്ചു , ആയിഷയുടെ ഓരോ ചോദ്യത്തിനും ദീപക്ക് ഉത്തരം ഇല്ലായിരുന്നു . ഒരു ദിവസം എല്ലാം തിരിച്ച് അറിയുന്ന ദിവസം അന്ന് അവള് ഈ അമ്മയെ ഉപേക്ഷിക്കരുത് എന്ന് മാത്രമേ ദീപക്ക് ഉണ്ടായിരുന്നുള്ളൂ..ദിവസങ്ങൾ കഴിയും തോറും ആയിഷയെ മറ്റുള്ളവരിൽ നിന്ന് അകറ്റി നിർത്താൻ ദീപ നോക്കിയിരുന്നു.

തന്നെ പോലെ തൻ്റെ മകളും സുന്ദരിയാണ് . ഈ ചെറുപ്രായത്തിൽ തന്നെ മറ്റുള്ളവരുടെ കണ്ണുകൾ തൻ്റെ കുഞ്ഞിനെ ചൂഴ്ന്നു തിന്നുന്നതായിരുന്ന്.

\" അമ്മേ.... നാളെ എൻ്റെ സ്കൂളിൽ വരണേ.. ടീച്ചർ പറഞ്ഞു , നാളെ എല്ലാവരുടെയും അച്ഛനും അമ്മയും വരണം എന്ന് , പരീക്ഷയുടെ മാർക്ക് കാണിക്കാൻ ആണ് ,  ഞാനും , കല്ലുവും ആണ് ഒന്നാമത് , കല്ലു രേവതി ടീച്ചറുടെ മോള് ആണു അമ്മേ...\"

\" അയ്യോ! നാളെയോ നാളെ അമ്മക്ക് വരാൻ പറ്റില്ലല്ലോ മോളെ ! പിന്നെ ഒരു ദിവസം വരാം . മോള് ടീച്ചറോട് പറ അമ്മക്ക് ജോലി ഉണ്ടന്ന് , പിന്നെ വരാം എന്ന് \"

\" ഇല്ല അമ്മേ.. ടീച്ചർ പുതിയത് ആണ്, എല്ലാവരും വന്നേ പറ്റൂ എന്ന പറഞ്ഞെക്കുന്നെ , അല്ലങ്കിൽ എന്നെ വഴക്ക് പറയും അമ്മേ...\"

ആയിഷയുടെ നിർബന്ധത്തിന് മുന്നിൽ ദീപക്ക് സമ്മതിക്കേണ്ടി വന്നു , തൻ്റെ ജോലിയും തന്നെ പറ്റിയുള്ള കാര്യങ്ങളും എല്ലാരും അറിഞ്ഞ് തൻ്റെ മകളെ വേശിയുടെ മകൾ എന്ന് മുദ്ര കുത്താൻ അവൾക്ക് താല്പര്യം ഇല്ലായിരുന്നു .എന്തായാലും ആയിഷയുടെ കൂടെ അവള് രാവിലെ സ്കൂളിൽ പോകാൻ തീരുമാനിച്ചു .

സ്കൂളിൽ ദീപയെ കണ്ടതും പലരുടെയും മുഖം ചുളിഞ്ഞു , ദീപയുടെ മകളാണ് ആയിഷ എന്നറിഞ്ഞപ്പോൾ മുതൽ തൻ്റെ മക്കളോട് ആയിഷയോട്  കൂട്ട് വേണ്ട എന്ന് വരെ ഓരോ മാതാപിതാക്കൾ പറഞ്ഞു. ഇത് എല്ലാം ദീപക്ക് മനസ്സിലാകുന്നുണ്ടായിരുന്നു . തൻ്റെ മകളെ ഇനിയും വിഷമിപ്പിക്കന്നത് ശെരി അല്ല , ആര് എന്തൊക്കെ കാണിച്ചാലും തൻ്റെ മോളുടെ ക്ലാസ്സ് ടീച്ചറേ കണ്ടിട്ടേ പോകൂ എന്ന് അവള് ഉറപ്പിച്ചു .

\" എല്ലാവരും വന്നോ ? വന്നെങ്കിൽ അകത്തോട്ടു കേറി ഇരിക്ക് 😍
ഞാൻ രേവതി , ഇവരുടെ ക്ലാസ്സ് ടീച്ചറാണ്. നേരത്തെ ഉണ്ടായിരുന്ന സൂസൻ ടീച്ചർ സ്ഥലം മാറി പോയപ്പോൾ ആണ് ഞാൻ വന്നത്. എനിക്കാരയും അറിയില്ല., ഒന്ന് പരിചയപ്പെടുത്തുമോ? \"

എല്ലാവരും അവരുടെ ജോലിയും പേരും എല്ലാം പറയുകയാണ് , തൻ്റെ ഊഴം വരുമ്പോൾ തൻ്റെ ജോലി എന്ത് പറയണം എന്ന് തനിക്കറിയില്ലയിരുന്ന് .

\" എൻ്റെ പേര് ദീപ മുഹമ്മദ് . ആയിഷയുടെ അമ്മയാണ് . ഇവിടെ അടുത്താണ് വീട് . എ..എൻ്റെ ജോലി .. ഞാൻ ഒരു ല....\"

\" Ok.. ഇരുന്നോളു.. നമുക്ക് ഇനി കുട്ടികളുടെ മാർക്ക് നോക്കിയാലോ ? 🥰🥰

\" തൻ്റെ ജോലി പറയേണ്ടി വന്നില്ല ദീപക്ക് , അവൾക്ക് നല്ല സന്തോഷമായി..\"

\' ഈ ക്ലാസിൽ രണ്ടുപേർക്കാണ് 100 ശതമാനം മാർക്ക് കിട്ടിയത് .  ഒന്ന് ആയിഷ മറ്റേത് അതുല്യ . അത് എൻ്റെ മകളാണ്🥰🥰 അവര് രണ്ടുപേരും എൻ്റെ അടുത്തേക്ക് വാ..🥰\"

മകളുടെ വിജയം കണ്ടിട്ട് ദീപയുടെ മുഖത്ത് സന്തോഷം അണയാതെയായി. തന്നെ കുറച്ച് മുന്നേ പരിഹസിച്ചവരുടെ മുന്നിൽ അവൾക്ക് തല ഉയർത്താം ആയിരുന്നു .

\" എല്ലാവർക്കും ഇവർക്ക് ഒരു കയ്യടി കൊടുക്ക് 🥰👏👏, ബാക്കി ഉള്ള കുട്ടികൾ ഒന്നും മോശം അല്ല കേട്ടോ , എല്ലാവർക്കും നല്ല കഴിവുകൾ ഉണ്ട് , പലരും അത് ഉപയോഗിക്കുന്നില്ല , എല്ലാവരുടെയും  അച്ഛനും അമ്മയും നിങ്ങളുടെ മക്കളുടെ മാർക്ക് കണ്ടല്ലോ ? പഠനത്തിൽ അൽപ്പം പിറകിൽ നിൽക്കുന്ന കുട്ടികളെ നിങൾ കൂടി ശ്രദ്ധിക്കുക ..🥰🥰 \"

മീറ്റിംഗ് കഴിഞ്ഞതും ദീപ പെട്ടന്ന് തന്നെ മകളെ കൂട്ടി അവിടെ നിന്ന് പോകാൻ ഒരുങ്ങിയതും, പിറകിൽ നിന്നൊരു വിളി ...

\" ദീപ ചേച്ചി...🥰🥰😊😊🥺🥺\"

ദീപ ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കി...

\" ചേച്ചിക്ക് എന്നെ മനസ്സിലാകാത്തത് ആണോ ? അതോ മനസ്സിലായില്ല എന്ന് നടിക്കുവാണോ ? \"

\" മോളേ....🥺🥺🥺😢😢..\"

ദീപയെ വിളിച്ചത് അവളുടെ അനിയത്തി ആയിരുന്നു , അവളുടെ അമ്മ രണ്ടാമത് കല്യാണം കഴിച്ചതിൽ ഉള്ള മകൾ,  ഇപ്പോ തൻ്റെ മകളുടെ ക്ലാസ്സ് ടീച്ചർ ആണ്.
രേവതിയെ ആദ്യമേ ദീപക്ക് മനസ്സിലായിരുന്നു.തൻ്റെ അനിയത്തിയെ കണ്ട സന്തോഷവും , തൻ്റെ അവസ്ഥ അവർ അറിഞ്ഞാൽ ഉള്ള മാനക്കേടും എല്ലാം ദീപയുടെ മനസ്സിൽ ഉണ്ടായിരുന്നു .

\" ചേച്ചിക്ക് സുഖം ആണോ 😢 ? \"

\" Mmm സുഖം 🙂 , നിനക്ക് സുഖം ആണോ ? \"

\" അതേ ചേച്ചി , മോൾക്ക് ചേച്ചിടെ പണ്ടത്തെ രൂപമാണ് . മോളിൽ നിന്നാണ് ഇവള് ചേച്ചിടെ മോളാണ് എന്നറിഞ്ഞത്. ക്ലാസ്സിൽ പരിചയപ്പെടുന്നതിൻെറ കൂട്ടത്തിൽ നിന്നാണ് നിങ്ങളുടെ പേര് കിട്ടിയത് . അപ്പോഴേ എനിക്ക് സംശയം തോന്നിയിരുന്നു .പിന്നെ നിങ്ങളെ പറ്റിയുള്ള അന്വേഷണത്തിൽ ആയിരുന്നു 😍 അവസാനം ഞാൻ കണ്ടുപിടിച്ചു എൻ്റെ ചേച്ചിയെ..😢😢😍\"

\" എന്നെ ഇവിടെ വെച്ച് കണ്ടകാര്യം വേറെ ആർക്കേലും അറിയുമോ ? \"

\" ഇല്ല, എനിക്ക് മാത്രമേ അറിയൂ.. \"

\" ഇനി ഇത് ആരും അറിയാനും പാടില്ല..😒\"

\" ചേച്ചീ, എങ്ങനെ ഇതുപോലെ ആയി ? എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല ...😢\"

\" ജീവിതം എന്നെ ഇങ്ങനെയാക്കി . എൻ്റെ മോൾക്ക് വേണ്ടി , അവളെ നല്ല നിലക്ക് വളർത്താൻ ഞാൻ ഇങ്ങനെ ആകേണ്ടി വന്നു 😢 , അതൊക്കെ കഴിഞ്ഞു നിൻ്റെ കാര്യം പറ, നമ്മുടെ അമ്മ ? \"

\" അമ്മക്ക് കുഴപ്പം ഇല്ല , തറവാട്ടിൽ ആണ് . പിന്നെ അച്ഛൻ മരിച്ചു , രണ്ടു വർഷമായി.  എൻ്റെ ഭർത്താവ് പട്ടാളത്തിൽ ആണ് , ആളെ ചേച്ചിക്കറിയും , ചേച്ചിക്ക് കല്യാണം ആലോചിച്ച ആൾ തന്നെ , ചേച്ചി വീട്ടിൽ നിന്ന് ഇറങ്ങി പോയപ്പോ , കുടുംബത്തിൻ്റെ അഭിമാനത്തിന് വേണ്ടി എന്നെ കല്യാണം കഴിപ്പിച്ചു , \"

രേവതിയോട് കൂടുതൽ വിശേഷങ്ങൾ തിരക്കാൻ ദീപ നിന്നില്ല. പെട്ടന്ന് തന്നെ യാത്ര പറഞ്ഞു ദീപയും മകളും അവിടെ നിന്നിറങ്ങി.
തൻ്റെ അനിയത്തി തന്നെ ഈ നിലയിൽ കണ്ടതിൽ ഉള്ള വിഷമം ദീപക്ക് താങ്ങാൻ കഴിഞ്ഞിരുന്നില്ല...തന്നെ പറ്റിയുള്ള കാര്യങ്ങൾ ഒന്നും അവളിൽ നിന്ന് മറ്റൊരാൾ അറിയില്ല എന്നവൾക്ക് ഉറപ്പുണ്ടായിരുന്നു .
ദിവസങ്ങൾ കഴിയും തോറും ചേച്ചിയും അനിയത്തിയും തമ്മിലുള്ള അകലവും എല്ലാം കുറഞ്ഞു വന്നിരുന്നു ...തൻ്റെ പഴയ ചേച്ചിയായി ദീപ മാറിക്കൊണ്ട് ഇരിക്കുന്നതിൽ ഉള്ള സന്തോഷത്തിൽ ആയിരുന്നു രേവതി ..

ഒരു സുപ്രാതത്തിൽ രേവതി കേട്ടത് അവളുടെ കണ്ണുകളെയും കാതുകളെയും അവൾക്ക് വിശ്വാസിക്കാൻ പറ്റാത്തത് ആയിരുന്നു .

ദീപക്ക് ഒരു അപകടം പറ്റി , അവളെ ആരൊക്കെയോ ചേർന്ന് കൊല്ലാൻ ശ്രമിച്ചു.. പോലീസ് കേസെടുക്കാൻ തയ്യാറല്ലായിരുന്നു
. തന്നെ ഉപദ്രവിച്ച ആൾക്കാർ ആരൊക്കെയാണെന്ന് പറയാൻ അവളെ കൊണ്ട് പറ്റിയിരുന്നില്ല. അവളുടെ ശരീരം മുഴുവനും തളർന്നിരുന്നു .

തൻ്റെ ചേച്ചിയുടെ ആഗ്രഹ പ്രകാരം , ദീപയുടെ മകൾ ആയിഷയെ ഏറ്റെടുത്ത് പഠിപ്പിക്കാനും അവൾക്കൊരു കുടുംബജീവിതം കൊടുക്കാനും രേവതി തീരുമാനിച്ചു . തങ്ങളുടെ സ്ഥലമായ ചോലക്കരയിൽ ദീപയേയും ആയിഷയേയും കൊണ്ട് വന്നു .

മഞ്ജീരം തറവാട്ടിൽ അവരെ കൊണ്ടുവന്നത്
വലിയ പ്രശങ്ങൾക്ക് വഴിവെച്ചു . ദീപയേയും ,മകൾ ആയിഷയേയും അവിടെ കയറാൻ അനുവദിച്ചില്ല .

\" നിനക്ക് എന്ത് ദൈര്യം ഉണ്ടായിട്ടാ രേവതി ഈ പിഴച്ചവളെയും മോളെയും ഇവിടെ കൊണ്ടുവന്നത് . ഇവൾ ഞങ്ങളെ അപമാനിച്ച് ഇവിടെ നിന്നിറങ്ങി പോയവൾ ആണ് , ഇനി ഇവൾക്ക് ഇവിടെ സ്ഥാനം ഇല്ല.😠😠\"

\" അമ്മേ ചേച്ചി ഈ ഒരു അവസ്ഥയിൽ എവിടെ പോകും? ഈ കുഞ്ഞ് എന്ത് ചെയ്യും😢\"

\" എനിക്കറിയില്ല , അതിൻ്റെ ആവശ്യമില്ല😠😠, ഇറങ്ങി പോക്കോണം 😠 പിഴച്ചവൾ 😠 \"

\" അമ്മേ ഒന്ന് മതിയക്ക്😢 \"

\" രേവതി.. ഈ ശവങ്ങളെ കൊണ്ട് നടക്കാൻ ആണ് നിൻ്റെ തീരുമാനം എങ്കിൽ നിനക്ക് ഇവിടെ നിന്നിറങ്ങാം 😠😠 എനിക്ക് പിന്നെ ഒരു മകനേ ഉള്ളൂ.. എൻ്റെ ദീപൻ . അവൻ ഇതൊക്കെ അറിഞ്ഞാൽ കൊല്ലും രണ്ടിനെയും 😠 \"

\" അമ്മ ആരെയും അറിയിക്കാൻ നിൽക്കണ്ട 😢 ഞാൻ കൊണ്ടുപോയി നോക്കിക്കോളാം എൻ്റെ ചേച്ചിയേയും മോളേയും 😢  വാ ചേച്ചി നമുക്ക് പോകാം..🥰😢🥺 \"

\" കൊണ്ട് പോടി നി പോ 😠😠 നിൻ്റെ ജീവിതം കൂടി ഇല്ലാതാകാൻ പോകുവാ ... ഇവറ്റകളെ കൊണ്ട് പോകുന്നത് നിൻ്റെ നാശത്തിലേക്ക് ആണ് മോളേ...🥺🥺😠😠 \"

മഞ്ജീരം തറവാട്ടിൽ നിന്ന് ദീപയും ആയിഷയും ഒന്നന്നേക്കും ആയി പടിയിറങ്ങി, തൻ്റെ അമ്മ വളർന്ന വീട് തനിക്ക് ഒരു അൽഭുതകരമായ കാഴ്ച ആയിരുന്നു .
തൻ്റെ അമ്മമ്മയുടെ വാക്കുകൾ കുഞ്ഞ് മനസ്സിനെ നന്നായി വേദനിപ്പിച്ചിരുന്നു .

രേവതി ആയിഷയേയും ദീപയേയും കൊണ്ട് തൻ്റെ വീട്ടിൽ കൊണ്ടുവന്നു. അവിടെ ഉള്ളവർക്കും ഇവരെ അംഗീകരിക്കാൻ ആയില്ല. രേവതി ആരുടെയും വാക്കിന് വില കൊടുക്കാൻ നിന്നില്ല .തൻ്റെ ചേച്ചിയേയും മകളെയും കൂടെ താമസിപ്പിക്കാൻ തീരുമാനിച്ചു .

ആയിഷയെ അടുത്തുള്ള സ്കൂളിൽ ചേർത്തു. ചെറു പ്രായാത്തിൽ തന്ന വീട്ടുകാര്യങ്ങൾ പലതും ആയിഷക്ക് അറിയാമായിരുന്നു . ദീപയുടെ അവസ്ഥ മനസ്സിലാക്കി ആഹാരവും മരുന്നും എല്ലാം കൊടുതിട്ടായിരുന്ന് ആയിഷ സ്കൂളിൽ പോകുന്നത് .

ആയിഷയുടെ പെരുമാറ്റ രീതിയും , ശൈലിയും, പഠനത്തിലെ മിടുക്കും എല്ലാം അവളെ വ്യത്യസ്തമായിരുന്നു , ഇവിടെയും ഒന്നാമത് തന്നെ അവള് വന്നു ,

വർഷങ്ങൾ കണ്ടന്ന് പോയി ... ആയിഷ പത്തിലും , പ്ലസ് ടൂ വിലും ഉന്നത വിജയം തന്നെ കരസ്ഥമാക്കി .. ആ നാടിൻ്റെ അഭിമാനമായി മാറി , എന്നിട്ടും തൻ്റെ അമ്മുമ്മക്ക് അവളെ അംഗീകരിക്കാനോ ഒന്നും ആയില്ല .

ദീപയുടെ ആരോഗ്യ നില മെച്ചപ്പെട്ടു വരുകയാണ് . ഇനിയുള്ള ആയിഷയുടെ പഠനം അവിടെ ചർച്ചയായി .

\" രേവി..😒 നിൻ്റെ തീരുമാനം എന്താ ? അവളെ നമുക്ക് കെട്ടിച്ചു വിടാം...മുന്നോട്ടുള്ള പഠിപ്പും കാര്യങ്ങളും ഒന്നും നമ്മളെ കൊണ്ട് താങ്ങാൻ പറ്റില്ല ...😠😠 നമ്മുടെ പിള്ളേരുടെ പഠിപ്പും എല്ലാം കൂടി എങ്ങനാ? നിൻ്റെയും എൻ്റെയും ശമ്പളം കൊണ്ട് പറ്റുമോ ? \"

\" ഉണ്ണിയേട്ട... ഞാൻ ആയിഷയെ പഠിപ്പിക്കാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത് . ദീപ ചേച്ചിക്ക് ഈ അവസ്ഥയിൽ ഒന്നും ചെയ്യാൻ പറ്റില്ല . അവൾക്ക് നല്ല മാർക്കുണ്ട് . അതുകൊണ്ട് സർക്കാർ കോട്ടയിൽ തന്നെ അവൾക്ക് അഡ്മിഷൻ കിട്ടും ..😏🥰\"

\" രേവി...😠😠 നിനക്ക് വട്ടാണോ ? ഇപ്പം അവൾക്ക് വന്ന ആലോചന നല്ല അല്ലേ ? കെട്ടിച്ചുവിട്. പിന്നെ അവരു പഠിപ്പിച്ചോളും. \"

\" ആണോ? എന്ന ഞാൻ നമ്മുടെ അതുല്യക്ക്  ആലോചിക്കട്ടെ ? അവളെ ബാക്കി അവരു പഠിപ്പിക്കും.. 😏 \"

\" മതിയടി 😠😠😠 നിർത്ത്, എൻ്റെ മോളെയും അവളുടെ മോളെയും നി ഒരു തട്ടിൽ കാണരുത് 😠😠 പഴയത് ഒന്നും ഞാൻ മറന്നട്ടില്ല , എന്നെ വേണ്ടന്നു വെച്ചൊരു  രാത്രി കൊണ്ട് ഒരുത്തൻ്റെ കൂടെ പോയതാവൾ 😠😠 എന്നിട്ടവളുടെ മോളുടെ ഭാവി ഞാൻ  നോക്കണോ ? ഇതുവരെ നോക്കിയതൊക്കെ മതി 😠 ഇനി വേണ്ട..\"

\" ഇതുവരെ നിങ്ങളുടെ കുടുംബത്തിൻ്റെ പൈസ എടുത്തല്ലല്ലോ, ഞാൻ അവളെ പഠിപ്പിച്ചത് ? അവളുടെ കഴിവ് കൊണ്ട് പഠിച്ചു, വർഷത്തിൽ ഒരിക്കൽ തുണി വാങ്ങി കൊടുക്കും , വല്ലപ്പോഴും ബുക്കും പേപ്പറും, അല്ലാതെ ഒന്നും ഇല്ലല്ലോ ? 😠😠😏 അതും ഞാൻ നിങ്ങള് അല്ല 😏😠😠 \"

രേവതിയുടെയും ഉണ്ണിയുടെയും വഴക്ക് അതിര് കിടക്കുകയാണ് . തന്നെയും മകളെയും കൊണ്ട് രേവതിയുടെ ജീവിതം ഇല്ലതെയാക്കാൻ ദീപ തയ്യാറല്ലായിരുന്നു .
അന്ന് രാത്രി തന്നെ അവർ വീട് വിട്ടു പോകാൻ തീരുമാനിച്ചു .

പതിയെ നടക്കാൻ ദീപയെ കൊണ്ട് ആകുമായിരുന്നു . തൻ്റെ തുണികളും സർട്ടിഫിക്കറ്റ്കളും ആയി ആയിഷ ആ വീടിൻ്റെ പടി ഇറങ്ങി . എവിടെ പോകണം എന്നവൾക്കറിയില്ലയിരുന്ന്.
റെയിൽവേ സ്റ്റേഷനിൽ ചെന്ന്  മുംബൈക്ക് ട്രെയിൻ കേറി . ടിക്കറ്റ് എടുക്കാൻ പോലും അവരുടെ കയ്യിൽ പൈസ ഇല്ലായിരുന്നു  , ജെനറൽ കമ്പാർട്ട്മെൻ്റിൽ ടിക്കറ്റ് എടുക്കാതെ അവർ മുബൈ വരെ വന്നു . ആഹാരത്തിന് പോലും പൈസ ഇല്ലായിരുന്നു  .

അമ്മയെ റെയിൽവേ സ്റ്റേഷനിൽ സുരക്ഷിതമായി ഇരുത്തി . ഒരു ജോലിക്ക് വേണ്ടി ആയിഷ ഓരോ കടകളും തിരഞ്ഞു , അവസാനം ഒരു മലയാളി കുടുംബം അവൾക്കൊരു ജോലി കൊടുത്തു . താമസിക്കാൻ സ്ഥലവും.

ദീപയേയും കൊണ്ട് ആയിഷ ആ ചെറിയ മുറിയിൽ താമസം തുടങ്ങി.
\" മോളേ .... നീ ഇത്രക്ക് നന്നായി  പഠിച്ചത് പാത്രം കഴിക്കാൻ ആണോ ? ഈ അമ്മയോട് നിനക്ക് ദേഷ്യം ?\"

\" അമ്മ ഒന്ന് നിർത്തുവോ ? എനിക്ക് ആണേൽ എന്ത് ചെയ്യണം എന്നറിയില്ല😢😒\"

\" അമ്മേടെ വിഷമം കൊണ്ട് പറയുന്നതാ മോളേ..😢😢 ഇങ്ങനെ വളർത്തണം എന്നല്ല നിൻ്റെ ഉപ്പ ആഗ്രഹിച്ചത് 😢😢🥺🥺\"

\" അറിയാം അമ്മേ...😢😢 ഉപ്പ ആഗ്രഹിച്ചത് പോലെ തന്നെ ഞാൻ നല്ലനിലക്ക് ആകും ..🥰🥰 ഈ കഷ്ടപ്പാട് ഒക്കെ മാറും 😢🥰 \"

ഹോട്ടലിലെ ജോലിയും അമ്മയുടെ കാര്യങ്ങളും ഒക്കെ നോക്കി മാസങ്ങൾ കഴിഞ്ഞു പോയി , ഹോട്ടലിൽ നിന്ന് അമ്മക്ക് ആഹാരം പൊതിഞ്ഞു കൊണ്ട് വന്ന പത്രത്തിൽ ദീപ ഒരു വാർത്ത കണ്ടു..

\" മോളേ... .. നി ഇത് കണ്ടോ ? \"

\" എന്താ അമ്മേ...\"

\" പോലീസിലേക്ക് ഉള്ളത് ആണ് , നിനക്ക് ഈ എക്സാം ഒന്ന് എഴിതിക്കൂടെ...🥰🥰\"

\" എഴുതിയാലും എനിക്ക് കിട്ടുമോ അമ്മേ...\"

\" നീ നോക്ക് 🥰🥰 \"

\" ഇനി അധിക ദിവസം ഇല്ല...നി അതിന് വേണ്ടി എല്ലാം ശെരിയാക്ക് ..🥰 \"

\" അമ്മേ ഞാൻ പോയാൽ ഹോട്ടലിലെ കാര്യം ഒക്കെ എന്ത് ആകും ? അവരെ കൊണ്ട് ഒറ്റക്ക് പറ്റില്ല ..😒\"

\" അത് സാരമില്ല , ഞാൻ നോക്കിക്കോളാം ... നി പോയി എഴുത്... നിനക്ക് കിട്ടും ഇന്ന് എനിക്ക് ഉറപ്പുണ്ട് ..🥰🥰😢😢 നീ എൻ്റെ കാര്യങ്ങള് ഒന്നും ആലോചിക്കേണ്ട , ഞാൻ പറയുന്നത് കേട്ടാൽ മതി 🥰\"

ആയിഷക്ക് പരീക്ഷയിൽ ഉന്നത വിജയം തന്നെ കിട്ടി 🥰. ട്രെയിനിംഗ് എല്ലാം അവസാനിച്ചു, ആയിഷ ഇപ്പോൾ സബ് ഇൻസ്പെക്ടർ ആണ് ...

ആദ്യത്തെ പോസ്റ്റ് തന്നെ അവള് വർന്ന നാട്ടിലേക്ക് തന്നെ വാങ്ങി. തൻ്റെ അമ്മക്ക് നേരിടേണ്ടി വന്ന ദുരിതങ്ങൾ എല്ലാം അവൾക്ക് അവിടെ തെളിഞ്ഞു കാണാം ആയിരുന്നു . ദീപയെ കൊല്ലാൻ ശ്രമിച്ചവരെ ആയിഷ നിയമത്തിന് മുന്നിൽ കൊണ്ടുവന്നു.

ഒരിക്കൽ കൂടി തൻ്റെ അമ്മയേയും കൂട്ടി ചോലക്കരയിലോട്ട് .....

\" അമ്മേ... എന്ത് പറ്റി ..? \"

\" ഞാൻ വളർന്ന എൻ്റെ നാട് 🙂, ഇവിടെ ഉപേക്ഷിച്ച് ഞാൻ നിൻ്റെ ഉപ്പയുടെ കൂടെ പോയി . പിന്നെയും എനിക്ക് ഇങ്ങോട്ട് വരേണ്ട വന്നു .🥺🥺 എല്ലാവരും എന്നെയും നിന്നെയും ആട്ടി ഇറക്കി..🥺😢 എൻ്റെ അമ്മ പോലും..😢 എനിക്ക് ഉണ്ടായിരുന്നത് എൻ്റെ രേവതി മാത്രം..🥰😢😭😭😭 , അന്ന് ഞാൻ തല കുനിച്ചാണ് നിന്നത് എങ്കിൽ ഇപ്പൊ ഞാൻ നിൽക്കുന്നത് തല ഉയർത്തി ആണ് മോളേ...🥰🥰😭😭\"

\" അമ്മേ.. എല്ലാം കഴിഞ്ഞ് , ഇനി നമ്മൾക്ക് അത് പറയണ്ട.. അമ്മക്ക് അമ്മമ്മയെ കാണണോ? നമ്മൾക്ക് അങ്ങോട്ട് പോകാം ..🥰\"

വീണ്ടും ദീപയും ആയിഷയും മഞ്ജീരം തറവാട്ടിലേക്ക്..

\" അമ്മ കാറിൽ ഇരുന്ന മതി..ഞാൻ നോക്കാം..🥰🥰\"

\" ആരാ 😶.. മനസ്സിലായില്ലാ? \"

\" സാവിത്രി അമ്മ ഇല്ലെ ? അമ്മേ കാണാൻ വന്നതാ... \"

\" കാര്യം എന്താ .?

\" അമ്മയോട് പറയാൻ ഉള്ളതാണ്..

\" എന്നോട് പറഞ്ഞ മതി ഞാൻ പറഞ്ഞോളം \" ..

\" ആരാ ഇന്ദു...😏😠\"

\" എനിക്കറിയില്ല, നിങ്ങളുടെ അമ്മേ കാണണം എന്നും പറഞ്ഞു വന്നതാണ്..😏\"

\" ആരാ ... എൻ്റെ അമ്മേ എന്തിന് നിങ്ങള് കാണുന്നെ? \"

\" എനിക്ക് പരിചയം ഉണ്ട് , കുറെ നാൾ ആയി കണ്ടിട്ട് ,അതുകൊണ്ട് കാണാൻ വന്നതാ..\"

\" അതിൻ്റെ ആവിശ്യം ഒന്നും ഇല്ല 😠😏 , നിങ്ങള് തിരിച്ച് പൊക്കോ .\"

\" ഞാൻ സാവിത്രി അമ്മയെ കാണാൻ വന്നെ ആണെങ്കിൽ കണ്ടിട്ടേ പോകൂ..😠😏😏\"

\" എടീ പെണ്ണേ... കൂടുതൽ കിടന്നു ഞെളിയല്ലെ..😏😠😠 ഇവിടെ കിടന്നു ....\"

\" മോളേ.... ആയിഷ..🥺🥺🥺.. മോളേ വഴക്ക് ഒന്നും വേണ്ട... നമുക്ക് തിരിച്ചു പോകാം...\"

ദീപയെ കണ്ടതും ദീപനും , ഇന്ദുവും എല്ലാം അമ്പരന്നു... ദീപന് അവൻ്റെ ദേഷ്യം അടക്കി നിർത്താൻ ആയില്ല😠\"

\" എടീ........ പിഴച്ച ....#*:_;;***.....
എന്തിനാടി നീ ഈ ഇവിടെ കാലു കുത്തിയത്😠😠😠 , നിനക്ക് എങ്ങനെ ദൈര്യം വന്നു😠😠 ഇറങ്ങടി ഇവിടെ നിന്ന്....😠😠😠 \"

\" നിർത്തടോ 😠😠 ഇതുവരെ ഞാൻ നല്ല രീതിയിൽ ആണ് തന്നോട് സംസാരിച്ചത്😠 ഇനി അത് മാറ്റരുത്,😠😠😏 എൻ്റെ അമ്മയുടെ സഹോദരനും അത് കൂടാതെ പ്രായത്തെയും ഞാൻ ബഹുമാനിക്കുന്നു...\"

\" എടീ.... നീ എൻ്റെ വീടിൻ്റെ മുറ്റത്ത് വന്ന് എൻ്റെ ഭർത്താവിനെ നിയത്രിക്കാൻ ആയോ ? നിന്നെയും നിൻ്റെ അമ്മയും പോലെ ഉള്ളവർക്ക് കേറി നിരങ്ങാൻ ഉള്ളത് അല്ല ഈ മുറ്റം...\"

\" നിങ്ങളുടെ വീട്ടിൽ കേറി താമസിക്കാൻ വന്നത് അല്ല ഞാൻ😠😠😏 , എൻ്റെ അമ്മൂമ്മയെ കാണാൻ വന്നതാണ് ... അത് ഞാൻ കണ്ടിരിക്കും..\"

\" എന്ന എനിക്കൊന്നു കാണണം 😠😏, നീയൊക്കെ ഇവിടെ പോയില്ലെങ്കിൽ വെട്ടിയരിയും ഞാൻ 😠😠😏 \"

\" നിങ്ങള് മതിയാക്ക്, ഇവരെ പോലെ ഉള്ളവരോട് നമുക്ക് സംസാരിക്കാൻ കൊള്ളില്ല, ഞാൻ ജയനെ വിളിക്കാം അവൻ തൂക്കി എടുത്തോണ്ട് പോകും😠😏😠.വീട്ടിൽ കേറി അധിക്രമം കാണിച്ച് എന്ന് അവൻ കേസ് എടുത്തോളും 😏 \"

\" എന്ന ജയൻ വരട്ടേ , എന്നിട്ട് ബാക്കി അറിയാം 😏😏 ആരാ എങ്ങോട്ടാ പോകുന്നെ എന്ന്...😏😏 \"

\" മോളേ..🥺🥺😭😭 \"

ആയിഷ വിട്ട് കൊടുക്കാൻ തയ്യാറല്ലായിരുന്നു. അവള് രണ്ടും കൽപ്പിച്ചു തന്നെ നിന്നു...

\" എന്താ...ഇവിടെ പ്രശ്നം,😠😏😠😠 ആരാടി ഇവിടെ വന്ന് കുഴപ്പം ഉണ്ടക്കുന്നേ? \"

\" ഇവളുമാരാ ജയാ...,😠😠 \"

\" നിനക്ക് ഒക്കെ എന്താ ഇവിടെ കാര്യം ? പണവും പ്രതാപവും ഒക്കെ മോഹിച്ച് വന്ന ആണോ ? \"

\" ഞങ്ങള് വന്നത് എൻ്റെ അമ്മേടെ അമ്മേ കാണാൻ ആണ് , അതായത് ഇവിടുത്തെ സാവിത്രി അമ്മേ... \"

\" നീ ഒന്നും കാണില്ലങ്കിലോ 😏😏😏 \"

\" ഇവിടെ വന്നിട്ടുണ്ടെങ്കിൽ ഞങൾ കാണും \"

\" നീ ആള് കൊള്ളാലോ...😏😏 നി ഒക്കെ കാണുന്നത് മേലോട്ട് കെട്ടി എടുക്കാൻ ആയി കിടക്കുന്ന ആ പരട്ട തള്ളയെ അല്ല , ജയിലാണ് 😏😏😠 വീട്ടിൽ അതിക്രമിച്ച് കയറി, മോഷണ ശ്രമം  ,
കൊലപാതക ശ്രമം ,എല്ലാം കൂടി കുറച്ച് വർഷം ജയിലിൽ കിടക്കാം..😏😠😠 \"

\" തലയിൽ ഈ തൊപ്പി ഉണ്ടേൽ അല്ലേ 😏😠 എ. എസ്. ഐ. ജയചന്ദ്രൻ ഇതൊക്കെ ചെയ്യൂ...😏😠 തൻ്റെ പേരിൽ ഇതൊക്കെ വെച്ച് ഒരു കേസ് ഫയൽ ചെയിതാൽ തൻ്റെ തൊപ്പി പിന്നെ കണ്ടത്തിൽ വെക്കാനെ കൊള്ളവൂ...😏😏\"

\" എടീ, 😠😠😏😏😠😠😠😠😠😏 നിന്നെ ഞാൻ 😠😠😠\"

\" താൻ ഈ അടിക്കാൻ ഊങ്ങിയ ഈ അടി
ഇനി താൻ  ഇത്  ആവർത്തിക്കില്ല,😏😠😠😠😠 \"

\" ഒരു പോലീസ് കാരൻ്റെ കൈ തടയാറു ആയോ നി 😠😠😠\"

\" കൈ തടുക്കാൻ മാത്രം അല്ല , ഈ കൈ കൊണ്ട് സലൂട്ട് അടിപ്പിക്കാനും എനിക്കറിയാം😏😠😠😠\"

\" 🙄🙄🤔🤔😳😳 \"

\" ഞാൻ ആയിഷ ദീപമുഹമ്മദ് ...
വെറും ആയിഷ ദീപമുഹമ്മദ് അല്ല
👮 സബ് ഇൻസ്പെക്ടർ ആയിഷ ദീപമുഹമ്മദ് 👮
തന്നെ കാട്ടി ഉയർന്ന റാങ്ക് 😏😏 \"

ആയിഷ തൻ്റെ ഐഡി കാർഡ് എടുത്ത് അവർക്ക് നേരെ നീട്ടി .. ആർക്കും ഒന്നും പറയാൻ കഴിഞ്ഞില്ല, അമ്പരന്നു എല്ലാവരും ദീപായേയും ആയിഷയേയും നോക്കി .

\" ഉയർന്ന ഉദ്യോഗസ്ഥർ മുന്നിൽ  നിൽക്കുമ്പോൾ സലൂട്ട് ചെയ്യാനറിയില്ലേ...😏😏 തനിക്ക്😠😠\"

\" സോറി മേടം ..😒😒 \"

\" എവിടെ അമ്മാമ്മ? \"

\" അ.. അമ്മ.. ആ കൂരയിൽ ഉണ്ട് ...😞\"

ഓട് വിതറിയ ചെറിയ ഒരു കൂര , പഴയ കീറിയ ഒരു സാരിയില് ആയിരുന്നു , സാവിത്രി അമ്മ 🥺🥺 ദീപക്ക് ഈ കാഴ്ച ഒട്ടും സഹിക്കാൻ കഴിഞ്ഞില്ല..

\" അമ്മേ.... \"

\" ആരാ....എന്നെ ആണോ വിളിച്ച 🧓 \"

\" എന്നെ മനസ്സിലായോ അമ്മക്ക് ? \"

\" രേവതി ആണോടി, നി എങ്ങനെ അകത്ത് കേറി , നിന്നെ കണ്ടാൽ അടിക്കും 🥺🥺 മോള് പെട്ടന്ന് പോ\"

\" അമ്മേ... ഞാനാ ദീപ..\"

\" ദീപയോ😠😠 നിന്നോട് ഞാൻ ഇവിടെ വരരുത് എന്നല്ലേടി പറഞ്ഞത്😠😠 എനിക്ക് നിന്നെ കാണണ്ട😠😠 പോടി\"

\" അമ്മേ....അമ്മ എന്ത് പറഞ്ഞാലും ഞാൻ കേൾക്കാൻ തയ്യാറായി ആണ് ഞാൻ വന്നത് 😭😭😭😭🥺🥺 \"

\" അമ്മമ്മെ.... ഞാൻ ആയിഷ🥺🥺 \"

\" എൻ്റെ മോളാ അമ്മേ 😭😭\"

\" വേണ്ടാ....🧓 എനിക്ക് ആരെയും വേണ്ടാ.... പോക്കൊ 😭😭😭😭 ഞാൻ ഇവിടെ കിടന്ന് മരിക്കും 😭😭 \"

\" ഇല്ല, എൻ്റെ അമ്മ എൻ്റെ കൂടെ വരും 😭😭 ഞാൻ അമ്മേ ഇങ്ങനെ ഇവിടെ ഇടില്ലാ \"

ദീപക്കും ആയിഷക്കും തന്നോടുള്ള സ്നേഹം തിരിച്ചറിഞ്ഞു സാവിത്രി അമ്മ അവരുടെ കൂടെ പോകാൻ തീരുമാനിച്ചു . ദീപയുടെ വരവ് അറിഞ്ഞു രേവതി ഓടി വന്നു . ചേച്ചിയെയും അമ്മയേയും മകളേയും ഒരുമിച്ച് കണ്ട സന്തോഷത്തിൽ ആയിരുന്നു രേവതി....

ദീപയുടെ സന്തോഷം അവൾക്ക് പറഞ്ഞറിയിക്കാൻ പറ്റുന്നതിലും അപ്പുറം ആയിരുന്നു . 🥰🥰🥰 താൻ അനുഭവിച്ച ദുഃഖങ്ങൾക്ക് തൻ്റെ മകൾ അവസാനം കുറിച്ച്...ദീപയുടെയും ആയിഷയുടെയും ജീവിതം സന്തോഷകരമായി ഇനി മുന്നോട്ട്...🥰🥰


( അവസാനിച്ചു....🥰❤️)