Aksharathalukal

രമ്യാ കൊലക്കേസ് ഭാഗം -2

ജെസിയുടെ വീട്ടിൽ നിന്നുമിറങ്ങിയവർ  കാറിൽ വെച്ച്   വീണ്ടും കേസിനെ കുറിച്ചു സംസാരിക്കുന്നു 

\"സാം \"

\"എന്താ മാഡം \"

\"രമ്യയുടെ ഫ്രണ്ട്‌സിനെയൊക്ക നിങ്ങൾ ചോദ്യം ചെയ്തിരുന്നില്ലേ .\"

\"ചെയ്തിരുന്നു മാഡം.
 അവരൊക്കെ പറഞ്ഞത് മരണപ്പെടുന്നതിന് മുൻപുള്ള  ദിവസങ്ങളിൽ രമ്യ  വളരെ മൂഡോഫ് ആയിരുന്നു എന്നാണ് . \" 

\"മം ....,
 സാം നേരെ മെഡിക്കൽ കോളേജിക്ക് പോകു.
 എനിക്ക് രമ്യയുടെ ഫ്രണ്ട്സിനെ ഒന്ന് കാണണം \"

\"ഓക്കേ മാഡം \"

കോളേജിൽ എത്തിയത്തിനുശേഷം  അവർ രമ്യയുടെ  അടുത്ത സുഹൃതായ ഇശാനിയെ കാണുകയും ,  ഇഷാനിയോടായി കാര്യങ്ങൾ അന്നെഷിക്കുകയും ചെയ്യുന്നു .

\"മരണപ്പെടുന്നതിന് മുൻപുള്ള  ദിവസങ്ങളിൽ ആള്  വളരെ മൂഡോഫ്  ആയിരുന്നു  മാഡം .
 എപ്പോഴും എന്തോക്കെയോ ചിന്തിച്ചിരിക്കും  ,  ക്‌ളാസിലൊന്നും അങ്ങനെ  ശ്രദ്ധിക്കില്ലായിരുന്നു  . \"

\"എന്താ അങ്ങനെയെന്ന് ഇഷാനി ചോദിച്ചിരുന്നില്ലേ .\"

\"ചോദിക്കുമ്പോൾ ഒന്നുമില്ലന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറും . അവൾ  ആരെയോ പേടിക്കുന്നത് പോലെ  എനിക്ക് തോന്നിയുട്ടുണ്ട് മാഡം \"

\"അതെന്താ , ഇയ്യാൾക്ക് അങ്ങനെ തോന്നാൻ കാരണം \"

\"ചില സമയത്ത്  ചില ഫോൺ  കാൾ വരുമ്പോൾ അറ്റന്റ് ചെയ്യാതെ പേടിച്ചിരിക്കുന്നതായി കണ്ടിട്ടുണ്ട് .  അറ്റന്റ് ചെയ്യുന്നില്ലേ എന്ന് ചോദിക്കുമ്പോൾ  , അത് റോങ് നമ്പർ ആണെന്നും എടുത്താൽ ശല്യമാണെന്നുമൊക്കെ  പറയും \"

\"ഓക്കേ ...,
 രമ്യഒരു ചെറുപ്പകാരനുമായി അടുപ്പതിലായിരുന്നില്ലേ , ആ കാര്യം ഇഷാനിക്കറിയാമായിരുന്നോ.\"


\"അറിയായിരുന്നു മാഡം . പ്രവീൺന്നാ  അവന്റെ പേര് , ഇവിടൊരു കൺസ്ട്രക്ഷൻ കമ്പനിയിലാണ്  അവൻ വർക്ക്‌ ചെയ്യുന്നത് \"

\"അവർ തമ്മിൽ എന്തെകിലും പ്രേശ്നങ്ങൾ ഉള്ളതായി തനിക്  അറിയാമായിരുന്നോ  .\"

\"പ്രേശ്നങ്ങൾ എന്ന് പറയാൻ  ഒന്നും ഉണ്ടായിരുന്നില്ല   , പിന്നെ മിക്കപ്പോഴും എന്തെങ്കിലും പറഞ്ഞ് പിണങ്ങാറുണ്ട് .  അത്‌ അധികസമയം നീളറുമില്ല .\"


\" ഇഷാനിയോട്  രമ്യ എല്ലാ  കാര്യങ്ങളും   ഷെയർ ചെയ്യാറുണ്ടായിരുന്നോ \"

\"ഒരു വിധം എല്ലാം ഷെയർ ചെയ്യാറുണ്ട് , പക്ഷേ ഇതിനെക്കുറിച്ച് മാത്രം എത്ര ചോദിച്ചിട്ടും പറഞ്ഞിരുന്നില്ല .\"

\"തനിക്കാരെയെങ്കിലും സംശയമുണ്ടോ , \"

\"അത് .....,
ഞാൻ പറഞ്ഞല്ലോ മാഡം , ചില നേരത്ത് അവൾക്ക് വരുന്ന ഫോൺ കാൾ ,   അതിനുപിന്നിലെ ആളെ എനിക്ക് സംശയമുണ്ട് .\"

\"ഓക്കേ ....
ഞങ്ങളോട് സഹകരിച്ചതിന് താങ്ക്സ്. ഇഷാനി , എന്തെങ്കിലും ഉണ്ടെങ്കിൽ ഞങ്ങളെ അറിയിക്കാൻ മടിക്കരുത് \"

\"ശരി മാഡം \"

\"സാം....\"

\"മാഡം .....\"

\"രമ്യ യുടെ , ഫോൺ കാൾസ്ന്റെ  ഡീറ്റെയിൽസ് എടുത്തിരുന്നില്ലേ \"

\"അൾറെഡി  അത്‌ എടുത്തതാണ് മാഡം , അതിൽ അങ്ങനെ സംശയിക്കത്തക്ക ഒന്നുമില്ലായിരുന്നു .\"

\"ഒക്കെ ...\"

അവർ ഓഫിസിൽ ചെന്നതിനുശേഷം സാം ഫോൺ കോളിന്റെ  ഡീറ്റെയിൽസ് എടുത്ത് acp യുടെ കയ്യിൽ കൊടുക്കുന്നു .

\"മാഡം ഇത്‌ ആ കുട്ടി മരിക്കുന്നതിന് മൂന്ന് മാസം മുൻപ് വരെയുള്ള ഫോൺ കോളിന്റെ ഡീറ്റൈൽസാണ് .\"

Acp അത് വാങ്ങി നോക്കുന്നു 

\"മാഡം അതിൽ സാധരണ അയ്യാളെ വിളിക്കുന്ന  നമ്പേഴ്സ് കൂടാതെ കുറച്ച് നമ്പറുകൾ മാത്രമേ ഉള്ളു  . അതെന്നു പറയുമ്പോൾ ഈ അഡ്വാറ്റൈസമെന്റ് ..., പോലുള്ള  \"

\"ഇഷാനി പറഞ്ഞത് വെച്ചുനോക്കുവാണേൽ ഒന്നിൽ കൂടുതൽ പ്രാവശ്യം ആ കാൾ വന്നിട്ടുണ്ട് .
 അപ്പോൾ പിന്നെ ..........,  

സാം ഒരു കാര്യം ചെയ്യ് , ഇതിലെ  ഓരോ നമ്പറും  ആരൊക്കെയാണെന്നും , അവരും രമ്യയും തമ്മിലുള്ള ബന്ധം , ഏതൊക്കെ ദിവസം , എപ്പോഴൊക്കെ വിളിച്ചു എന്നൊക്കെയുള്ള ഡീറ്റെയിൽസ് എടുക്കണം .

 എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ പോലീസ് നമ്പർ ട്രൈസ് ചെയ്യുമെന്നറിവുന്നത് കൊണ്ട് പല നമ്പറിൽ നിന്നുമാവും
വിളിച്ചിട്ടുണ്ടാവുക .\"

\"ഓക്കേ മാഡം \"


പിറ്റേദിവസം ......

\"മാഡം\"

\"വരൂ സാം , \"

\"മാഡം , പറഞ്ഞത് പോലെയുള്ള ഡീറ്റെയിൽസ് .

അതിൽ വിളിച്ചിരിക്കുന്ന ഒരു വിധം എല്ലാ നമ്പറും ആ കുട്ടിയുടെ റിലേറ്റീവ്സും , ഫ്രണ്ട്സും ആണ് ,  പിന്നെ ക്രെഡിറ്റ്‌ കാർഡ് , ഇൻഷുറൻസ് , പ്രോപ്പറ്റി ലോൺ അങ്ങനെയൊക്കെയുള്ള അഡ്വാറ്റൈസമെന്റ്  ബേസ്ഡ് ആയിട്ടുള്ളവർ അല്ലാതെ മാറ്റാരുമില്ല \"

\"പിന്നെ ....,
പിന്നെങ്ങനെയാ . \"

\"ഒരു പക്ഷേ മാഡം ...., ഫേസ്ബുക് , വാട്സ്ആപ്പ് , പോലുള്ള ആപ്പ് ലൂടെ ആയിക്കൂടെ,  എല്ലാത്തിലും കാൾ ചെയ്യാനുള്ള ഫെസിലിറ്റീസ് ഉണ്ടല്ലോ .\"

\"യെസ് ..., 
ആ വഴിയിലും ഒരു അന്നേഷണം വേണം . ആ കുട്ടി ആരായാണ് പേടിച്ചിരുന്നത് എന്ന് കണ്ടത്തിയാലേ , കൊലയാളിലേക്ക് നമുക്ക് വേഗം  എത്താൻ കഴിയു .

എത്രയും വേഗം രമ്യയുടെ ഫോണിൽ നിന്നും മറ്റു  ഡീറ്റെയിൽസ് എടുക്കണം . \"

\"യെസ് മാഡം \"

നാലഞ്ചു മണിക്കൂറുകൾക്ക് ശേഷം ......

\"കമിംഗ്  മാഡം \"

\"യെസ് \"

\"ഞാൻ നേരത്തെ വന്നിരുന്നു മാഡം , അപ്പോൾ മാഡം കോൺഫറൻസിൽ  ആണെന്ന് പറഞ്ഞു .\"

\" യെസ് ....,
എന്താ സാം \"

\"ഇമ്പോർറ്റന്റ്ആ യിട്ടുള്ള ഒരു ഇൻഫർമേഷൻ തരാനുണ്ട് മാഡം .

രണ്ട് മണിക്കൂറിനുമുൻപ്  രമ്യ യുടെ  ഫാദർ  ഒന്ന് കാണണമെന്ന് പറഞ്ഞ് 
എന്നെ വിളിച്ചിട്ടുണ്ടായിരുന്നു .

ഈ രമ്യ സ്ഥിരമായി യൂസ് ചെയ്തിരുന്ന കുറച്ച് ഓർണമൻസ് , ഏകദേശം ഒരു പത്തു പവനോളനം ഉണ്ടായിരുന്നു .

പക്ഷേ മരണപ്പെട്ട സമയത്ത് ആ കുട്ടിയുടെ ദേഹത്തുണ്ടായിരുന്നതെല്ലാം  ഗോൾഡ്ക വറിങ് ആയിരുന്നു . 

മാത്രവുമല്ല   ആ കുട്ടിയുടെ അക്കൗണ്ടിൽ നിന്നും പലപ്പോഴായി  പണം മറ്റൊരു   അക്കൗണ്ടിലേക്ക്  ട്രാൻഫർ ചെയ്തിട്ടുണ്ട് . ഏകദേശം ഒരു എഴുപതിയായ്യായിരം രൂപവരെ  .

\"ഏന്നിട്ട് സാം ആ അക്കൗണ്ടിന്റെ ഡീറ്റെയിൽസ് എടുത്തില്ലേ .\"

\"എടുത്തു മാഡം ,  അത്‌ ചെന്നിരിക്കുന്നത് രമേശ്‌ എന്ന ആളുടെ
അക്കൗണ്ടിലേക്കാണ് . ഈ രമേശ്‌ എന്ന് പറയുന്നത്  കൊല്ലപ്പെട്ട രമ്യയുടെ  കസിൻ ആണ് .\" 

\"രമ്യ യുടെ   കാൾ ലിസ്റ്റിൽ രമേശ്‌ന്റെ  നമ്പറിൽ നിന്നും കോളുകൾ വന്നിട്ടില്ലേ \"

\" ഉണ്ട് മാഡം , പക്ഷേ ഈ നമ്പർ അല്ല  അയ്യാൾ യൂസ് ചെയ്യുന്നത് മറ്റൊരു
  നമ്പർ ആണ് \"

\" അപ്പോൾ അവനായിരിക്കാം ഇഷാനി പറഞ്ഞ ഇടക്കിടക്ക് വരുന്ന ആ ഫോൺ കോളിന് പിന്നിലുള്ളത് . \"

\" സാം എത്രയും വേഗം രമേശിനെ  കസ്റ്റഡിയിൽ എടുക്കണം .\"

\"ഓക്കേ മാഡം .\"

അവർ രമേശിനെ അറസ്റ്റ് ചെയ്യുന്നതിന് വേണ്ടി രമേശിന്റ വീട്ടിലേക്ക് പോകുന്നു . രമേശിന്റ അച്ഛൻ പുറത്തെ സിറ്റ് ഔട്ടിൽ ഇരിക്കുകയായിരുന്നു , പോലീസ് വണ്ടികണ്ട് അദ്ദേഹം അമ്പരന്ന് നിന്നു. 

\"ഞാൻ പ്രിയ ദാസ് , acp യാ \"

\"എന്താ മാഡം \"

\"ഈ  രമേശ്‌ .....,
നിങ്ങളുടെ  മകനാണോ \"

\"അതേ \"

\"ആള് അകത്തുണ്ടോ , ഉണ്ടെങ്കിൽ ഒന്ന് വിളിക്കണം .\"

\"അയ്യോ മാഡം അവനിവിടെ ഇല്ല \"

\"എവിടെ പ്പോയി \"

\"ബാംഗ്ലൂർ , \"

\"എന്നാ പോയത് .\"

\"ഒരാഴ്ചയിൽ കൂടുതലായി ,   കറക്ട് പറഞ്ഞാൽ ഒരു ഒൻപതു ദിവസമായി \"

\"എന്തിനാ  വേണ്ടിയാ ബാംഗ്ലൂർക്ക് പോയത് .\"

\" അത്‌ ഓഫീസിലെ എന്തോ ആവിശ്യത്തിനാണെന്നാണ് പറഞ്ഞത് .\"

\"ഒറ്റക്കാണോ പോയത് \"

\"അതറിയില്ല മാഡം ,   എന്താ മാഡം എന്തെങ്കിലും പ്രേശ്നമുണ്ടോ \"

\"ഉണ്ട് , എത്ര ദിവസത്തെ യാത്രയാന്നാ പറഞ്ഞത് \"

\"അതൊന്നും ഞങ്ങൾക്ക് അറിയില്ല മാഡം , ഞങ്ങൾ അതിനെ കുറിച്ചൊന്നും   അവനോട്  ചോദിക്കാറില്ല , ചോദിച്ചാലും അവൻ പറയാത്തില്ല , \"

\"രമ്യയും  രമേഷും തമ്മിൽ എങ്ങനാ , നല്ല അടുപ്പത്തിലാണോ \"

\"അടുപ്പമെന്ന് വെച്ചാൽ ഫോൺ വിളിക്കും പിന്നെ കാണുമ്പോൾ നല്ല സ്നേഹത്തിലുമൊക്കെയാ പെരുമാറുന്നത് , അല്ലാതെ വേറെയൊന്നുമില്ല \"

\"രമേശിന് കാശിന്റെ എന്തെങ്കിലും അത്യാവശ്യം വരുകയോ , രമ്യയുടെന്നു കടം വാങ്ങുകയോ മറ്റോ ചെയ്തിട്ടുണ്ടോ \"

\"ഏയ് , അവന് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നോട് ചോദിക്കും , അല്ലെങ്കിൽ ഫ്രണ്ട്സിനോട് , അല്ലാതെ ............., 

മാത്രവുമല്ലേ അവളുടെ കയ്യിൽ എവിടെന്ന  മാഡം ക്യാഷ് അവള് പഠിക്കുന്ന കുട്ടിയല്ലേ \"

\"ശെരി ....,
രമേശ്‌ വരുമ്പോൾ  ഞങ്ങളെ വിവരം അറിയിക്കണം , അല്ലെങ്കിൽ  സ്റ്റേഷനിലേക്ക്  ഒന്ന്  വരാനും  പറയണം\"

\"ഓഹ് ...\"

\"മാഡം ........, 
 അവർ പറയുന്നത് വെച്ചു നോക്കുവാണെങ്കിൽ രമ്യ കൊല്ലപ്പെടുന്നതിന് രണ്ട് ദിവസം മുൻപേ രമേശ്‌ ബാംഗ്ലൂരിലേക്ക് പോയില്ലേ , പിന്നെങ്ങനെയാ \"

\"ആളെവെച്ചു ചെയ്യാമല്ലോ  സാം ,  മാത്രവുമല്ല അവൻ ബാംഗ്ലൂർലേക്കാണ് പോയതെന്നുള്ളതിന് എന്താ തെളിവ് .
 
സാം ,  ഒരു കാര്യം ചെയ്യ്  രമേഷ് വർക്ക്‌ ചെയ്യുന്ന  കമ്പനിയിൽ പോയൊന്നു അന്നെഷിക്കണം , അവൻ ബാംഗ്ലൂർ പോയിട്ടുണ്ടോന്നും, പോയിട്ടുങ്ങെങ്കിൽ അത്‌  കമ്പനി ആവശ്യത്തിനായിട്ടാണോ എന്നും ,  

\"ഓക്കേ മാഡം \"

                      തുടരും ........



രമ്യാ കൊലക്കേസ് ഭാഗം -3

രമ്യാ കൊലക്കേസ് ഭാഗം -3

4.2
10307

\"മാഡം പ്രവീൺ വന്നിട്ടുണ്ട് \"\"വരാൻ പറയു\"പ്രവീൺ അകത്തേക്ക് ചെല്ലുന്നു. \"പ്രവീൺ ...........    അല്ലേ ..\"\"അതേ മാഡം\"\"ഞങ്ങൾ വിളിപ്പിച്ചത് രമ്യ യുടെ കേസുമായി ബന്ധപ്പെട്ട്‌ ചില കാര്യങ്ങൾചോദിച്ചറിയാൻ വേണ്ടിട്ടാണ് . പ്രവീൺ ഇരിക്കു .രമ്യയും പ്രവീണുമായ്  അടുപ്പത്തിലായിട്ട് എത്ര നാളായി .\"\"ഒരു...... നയൻ   ... അല്ല ,  ടെൻ  മന്റ്സ് ആവും മാഡം \"\"എങ്ങനാ  നിങ്ങൾ തമ്മിലുള്ള പരിജയം .\"\"അത്‌ .....എന്റെ ഫ്രണ്ടിന്റെ കസിനാണ് രമ്യ  . അവരുടെ റിലേറ്റീവിന്റെ ഫങ്ക്ഷന് വെച്ച് കണ്ടുള്ള പരിചയമാ ,  പിന്നെ എഫ് ബി  വഴി പരിചയപ്പെട്ടു , അടുപ്പത്തിലായി . \"\"എന്താ ഇയ്യാളുടെ  ഫ്രണ്ടിന്റെ പേര് \"\"രമേശ