Aksharathalukal

കാട്ടുചെമ്പകം : 07


\"അമ്മ നടന്നോ... ഞാൻ വന്നേക്കാം.. \"
മിഥുൻ ബാത്‌റൂമിലേക്ക് നടന്നു...

\"മിഥു ഒന്നുനിന്നേ... എനിക്ക് നിന്നോട് ചിലത് സംസാരിക്കാനുണ്ട്... \"
മിഥുൻ എന്താണെന്നർത്ഥത്തിൽ അംബികയെ നോക്കി...

\"വേറൊന്നുമല്ല എന്താ ഇനി നിന്റെ മുന്നോട്ടുള്ള പരിപാടി.... ഇനിയും കൂട്ടുകാരുമൊത്തു കറങ്ങിനടക്കാനാണോ തീരുമാനം... ഒരുകാര്യം ഞാൻ പറയാം... ഇനി നിനക്ക് ഉത്തരവാദിത്വം കൂടുകയാണ്... പഴയപോലെ നടക്കാനാണ് ഭാവമെങ്കിൽ അതിനി നടക്കില്ല... അച്ഛൻ ഒരുപാട് ഉണ്ടാക്കിയിട്ടിരിക്കുന്നു എന്നുകരുതി എന്റെ പൊന്നുമോൻ ദിവാസ്വപ്നംകണ്ട് പുതിയ കുടുംബം തുടങ്ങാൻ നിൽക്കേണ്ട... ഒന്നുകിൽ നീ ഓഫിസിൽ അച്ഛനെ സഹായിക്കുക അല്ലെങ്കിൽ   പുതിയ എന്തെങ്കിലും ജോലി നോക്കുക... ഇത്‌ രണ്ടും ഇല്ലാതെ നീ സ്വപ്നംകണ്ട് നടക്കുന്നവളെ വിവാഹം കഴിക്കാമെന്ന് കരുതേണ്ട....\"

\"ഓ രാവിലെ തുടങ്ങിയോ..  എന്റെ പൊന്നമ്മേ.... ഇനിയെങ്കിലും ഈ പറച്ചിലൊന്ന് നിർത്തു...  എനിക്കറിയാം എന്താണ് വേണ്ടതെന്ന്... ഞാനൊരു കാര്യം തീരുമാനിച്ചിട്ടുണ്ട്... \"

\"എന്ത് തീരുമാനം... ദാ നോക്ക്.. ഇപ്പോൾത്തന്നെ പലരും അച്ഛനോട് ചോദിക്കുന്നുണ്ട് ഈ വയസ്സായ സമയത്തും ബിസിനസ് ഒറ്റക്കെന്താ നടത്തുന്നത് മകനെന്താ സഹായിക്കുന്നില്ലേ എന്ന്...  ഇതിന് ഇന്നൊരു തീരുമാനം അറിയണം... \"

\"ഏതായാലും അമ്മ താഴേക്ക് നടന്നോളു... ഞാൻ വന്നോളാം... വന്നിട്ട് വിശദമായി പറയാം.. \"
മിഥുൻ ബാത്‌റൂമിലേക്ക് നടന്നു...

\"എവിടെ..  ഇവൻ നന്നാവുന്ന ലക്ഷണം കാണുന്നില്ല...  ആ കൃഷ്ണേട്ടന്റെ മോളുടെ കാര്യം കട്ടപ്പൊകയാണെന്നാണ് തോന്നുന്നത്...
അതുപറഞ്ഞു അംബിക താഴേക്ക് നടന്നു....

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

ആദി സന്തോഷത്തോടെയായിരുന്നു വന്നത്... അവൻ വരുന്നത് ജീവൻ കണ്ടിരുന്നു... അവൻ പുറത്തേക്ക് വന്നു...

\"എടാ ആദി.. ഇതൊരുമാതിരി പണിയായിപ്പോയി... നിനക്കൊറ്റക്ക് കാട്ടിൽ കറങ്ങാൻ പോവുന്നതിനായിരുന്നെങ്കിൽ ഞങ്ങളെ രണ്ടിനെയും എന്തിനാണ് കെട്ടിയെഴുന്നള്ളിച്ച് കൊണ്ടുവന്നത്.... \"

\"അതുശരി ഇപ്പോൾ ഞാനായോ കുറ്റക്കാരൻ... ഇന്നലെ കിടക്കാൻ നേരത്തു പറഞ്ഞിരുന്നില്ലേ രാവിലെ നേരത്തെ ഇറങ്ങണമെന്ന്... സ്വന്തം വീട്ടിൽ ഉറങ്ങുന്നതുപോലെ സൂര്യൻ ഉച്ചിയിൽ എത്തുംവരെ ഉറങ്ങിയാൽ ഞാനെന്ത് ചെയ്യാനാണ്..\"

\"നീ എണീറ്റപ്പോൾ ഒന്ന് വിളിക്കാമായിരുന്നില്ലേ... അതിന് ഒന്നും തരേണ്ടല്ലോ... \"

\"നല്ല കഥയായി... പൊന്നുമോനെ ഒരിക്കലേ ഒരബദ്ധം പറ്റുകയുള്ളു... കഴിഞ്ഞ പോക്കിന് കിട്ടിയ ചവിട്ട് ഇപ്പോഴും മറന്നിട്ടില്ല... എന്തിനാണ് റിസ്ക് എടുക്കുന്നത്... \"

\"ഒരിക്കൽ അങ്ങനെ സംഭവിച്ചെന്നുകരുതി എന്നും അങ്ങനെ നടക്കുമോ.... \"

\"നിങ്ങൾ രണ്ടും ആയതുകൊണ്ട് എപ്പോഴും പ്രതീക്ഷിക്കാം.... പിന്നെ  ഞാൻ പെട്ടന്ന് തിരിച്ചുവന്നതിനു മറ്റൊരു കാര്യവുമുണ്ട്... \"

\"എന്ത് കാര്യം...\"

\"നമ്മുടെ ജീവിതത്തിൽ എന്നും നമ്മുടെ മനസ്സിനെ  ഇപ്പോഴും വിങ്ങിപ്പൊട്ടുന്ന എന്നും തീരാനഷ്ടമായി തോന്നിയ സംഭവമെന്താണ്.. \"

\"നിങ്ങളുടെ ജീവിതത്തിൽ എന്താണെന്നു അറിയില്ല പക്ഷെ എനിക്ക് ഇന്നും നെഞ്ചിലൊരു വേദനയോടെ തീരാനഷ്ടമായി തോന്നിയത്  പ്രവീണാണ്... അവന്റെ മരണമാണ്... അതിനുശേഷം എവിടെയെന്നറിയാതെ നാടുവിട്ട ആ കുടുംബവുമാണ്... \"
അവിടേക്കുവന്ന ജിതിൻ പറഞ്ഞു...


\"നിനക്കുമാത്രമല്ല ഞങ്ങൾക്കെല്ലാവർക്കും അതുതന്നെയാണ്... ചെറുപ്പംതോട്ടു നമ്മൾ നാലുപേരും എങ്ങനെ കഴിഞ്ഞവരായിരുന്നു... അവന്റെ മരണം ഇന്നും ഒരു വേദനയാണ്... ഇങ്ങനെ chiriച്ചുകളിച്ചു നടക്കുന്നുടെന്നേയുള്ളൂ... അവന്റെ വിടവ് അത് നികത്താൻ കഴിയില്ല.. അവന്റെ അച്ഛനും അമ്മയും അനിയത്തിയും ഇപ്പോൾ എവിടെയാണോ എന്തോ... \"
ജീവനത് പറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു... ജീവനുമാത്രമല്ല ജിതിന്റേയും കണ്ണുകളും നിറഞ്ഞിരുന്നു... അതുവരെ സന്തോഷത്തോടെ നിന്നിരുന്ന ആദിയുടെ മുഖവും ഇരുണ്ടു...  

\"ശരിയാണ്... നമ്മൾ നാലുപേരിൽ എപ്പോഴും എന്തിനും മുന്നിട്ടിറങ്ങിയിരുന്നത് പ്രവിണായിരുന്നു... അവന്റെ വാക്കായിരുന്നു നമ്മളിൽ ഏറ്റവും  മുഖ്യമായിരുന്നത്...  അവന്റെ മരണം നമ്മളിലെ ഒരുഭാഗമാണ് ഇല്ലാതായത്... പക്ഷേ ഇപ്പോൾ സന്തോഷിക്കാനൊരു വകയുണ്ട്... അത് ഞാൻ നേരിട്ട് പറയുന്നതിലും നല്ലത് നിങ്ങൾ നേരിട്ട് കാണുന്നതാണ്...\"
ആദി പറഞ്ഞു... 

\"എന്തുസന്തോഷം... അവനെ നമുക്ക് നഷ്ടമായി...  എന്നിരുന്നാലും ഹരിദാസനങ്കിളും സുമയാന്റിയും അമ്മുവും എവിടെയാണന്നറിഞ്ഞാലെങ്കിലും മതിയായിരുന്നു....  അവരിപ്പോൾ ജീവനോടെയുണ്ടോ എന്നുപോലും അറിയില്ല... പ്രവീണിനെ ഇല്ലാതാക്കിയവർ അവരേയും... \"
ജീവന്റെ വാക്കുകൾ മുറിഞ്ഞു... 

\"ഒന്നുമുണ്ടാവില്ല... അവരെവിടെയുണ്ടെങ്കിലും നമ്മൾ കണ്ടെത്തും...  ഇപ്പോൾ നമുക്ക് ഒരിടംവരെ പോകാനുണ്ട്...  അത് നിങ്ങൾക്കും കൂടുതൽ സന്തോഷമാകും... കൂടുതൽ ചോദ്യം വേണ്ട... എല്ലാത്തിനുമുള്ള ഉത്തരം ഇന്ന് നമുക്ക് കിട്ടും...  നിങ്ങൾ പെട്ടന്ന് ഇറങ്ങാൻനോക്ക്... \"

\"നിങ്ങൾ ചായ കുടിക്കുന്നില്ലേ... ആ പയ്യൻ ചായ കൊണ്ടുവന്നുവച്ചിട്ടുണ്ട്... *
അവിടേക്ക് വന്ന ശിവരാമൻ പറഞ്ഞു... 

\"കുടിക്കാൻ  പോവുകയാണ്...  അതുകഴിഞ്ഞ് ഞങ്ങൾ ഒരു വഴിക്ക് പോവുകയാണ്... എപ്പോൾ തിരിച്ചുവരുമെന്ന് പറയാൻ പറ്റില്ല... \"
ആദി പറഞ്ഞു... 

\"അപ്പോൾ ഉച്ചക്കുള്ള ഭക്ഷണമോ...  ആ പയ്യൻ ഊണുമായി വരുമല്ലോ... \"

\"അത് ഞങ്ങൾ വന്നിട്ട് കഴിച്ചോളാം... \"
അവർ ചായകുടിച്ചതിനുശേഷം അവിടെനിന്നും ഇറങ്ങി... അവർ ആദി അമ്മുവിനെ കണ്ട സ്ഥലത്തെത്തി...

\"ഇവിടെയാണ് നേരത്തെ ഞാൻ വന്നത്... \"
ആദി കൂട്ടുകാരോട് പറഞ്ഞു...

\"ഹൈവാ... നല്ല അടിപൊളി സ്ഥലം... എങ്ങനെ നീ ഇതുപോലുള്ള സ്ഥലങ്ങൾ കണ്ടുപിടിക്കുന്നു...\"
ജിതിൻ ചോദിച്ചു...

\"എന്റെ ഫീൽഡ് അതായിപ്പോയില്ലേ... അപ്പോൾ ഇങ്ങനെയുള്ള സ്ഥലങ്ങൾ കണ്ടുപിടിച്ചുപോവില്ലേ... മാത്രമല്ല ഇവിടെയൊരു ശിവക്ഷേത്രമുണ്ട്... ഇവിടെയുള്ളവരുടെ രക്ഷ ആ ദേവനാണ്...\"

\"ഇവിടെയുള്ളവരുടേയോ... ഈ നാട്ടിലുള്ള മൃഗങ്ങളുടെ രക്ഷയാണോ ആ ദേവൻ...\"

\"ആരുപറഞ്ഞു ഇവിടെ മൃഗങ്ങൾ മാത്രമാണ് ഉള്ളതെന്ന്... ഞാൻ പറഞ്ഞല്ലോ  ഇവിടെ മനുഷ്യാവാസമുണ്ടെന്ന്... ആ കാണുന്ന കുന്നിനപ്പുറം  മനുഷ്യവാസമുള്ള സ്ഥലമാണ്... അവിടെയുള്ളവരുടെ കാര്യമാണ് പറഞ്ഞത്... \"

\"അത് നിനക്കെങ്ങനെ അറിയാം... നീ ഇതിനുമുമ്പ് അവിടെ പോയിട്ടുണ്ടോ...\"
ജീവൻ ചോദിച്ചു...

\"ഞാൻ പോയിട്ടില്ല... പക്ഷെ എനിക്കറിയാം... അവിടെയൊരു ആദിവാസി കോളനിയുണ്ടെന്ന്...  നമ്മളിപ്പോൾ പോകുന്നത് അവിടേക്കാണ്... \"

\"അവിടേക്കോ എന്തിന്... ഇനി അവിടെപ്പോയി  അവരുടെ ജീവിതകഥ മനസ്സിലാക്കാനോ... നോക്ക് നീ വല്ല ഏടാകൂടവും ഒപ്പിക്കല്ലേ... വന്നതുപോലെ നാട്ടിലേക്ക് തിരിച്ചുപോകണമെന്നുണ്ട്... ഇതായിരുന്നോ നീ എല്ലാവർക്കും വലിയൊരു സന്തോഷം ഉണ്ടാക്കുന്ന കാര്യമുണ്ടെന്ന് പറഞ്ഞത്... \"

\"എടാ കുറച്ചൊക്കെ മറ്റുള്ളവരുമായി ഇടപെടൽ ആവശ്യമാണ്... അതില്ലാത്തതുകൊണ്ടാണ്  നീയിത് പറയുന്നത്..  നമ്മളുടെ നാട്ടിലുള്ളവരെക്കാളും സ്നേഹിക്കാനും മറ്റുള്ളവരോട് പെരുമാറാനും അറിയുന്നവരാണ് അവർ... നമ്മളെപ്പോലെയുള്ളവർ അവിടെ ചെല്ലുന്നതുതന്നെ അവർക്ക് സന്തോഷമാണ്... പിന്നെ നമുക്ക് സന്തോഷമുണ്ടാക്കുന്ന കാര്യം... അതുഞാൻ പറഞ്ഞല്ലോ... എന്റെ നാവിൽനിന്ന് കേൾക്കുന്നതിനേക്കാളും നല്ലത് നേരിട്ട് അനുഭവിക്കുന്നതാണ്... ഏതായാലും നിങ്ങൾ വാ..\"
ആദി മുന്നിൽ നടന്നു.... 

\"ആ കുന്ന് കയറുമ്പോഴേക്കും വരുമ്പോൾ കഴിച്ച ചായ ദഹിക്കും... അവിടേക്ക് വാഹനമൊന്നും പോകില്ലേ... ഉണ്ടെങ്കിൽ ബൈക്കുമെടുത്ത് പോന്നാൽ മതിയായിരുന്നു...\"

\"ഉണ്ടാവും... ഈ വഴി ഉണ്ടാവില്ല... നിങ്ങളെപ്പോലെ ഞാനും ആദ്യമായിട്ടാണ് പോകുന്നത്...\"
അവർ ആ കുന്ന് കയറി...

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

\"എവിടെ അവൻ..  ഇപ്പോൾ വരാമെന്നു പറഞ്ഞിട്ട് കാണുന്നില്ലല്ലോ സദാശിവൻ അംബികയോട് ചോദിച്ചു...

\"ഇപ്പോൾ വരാമെന്നു പറഞ്ഞതാണ്... നേരം ഒരു മണിക്കൂറായി... ചിലപ്പോൾ കുളിക്കുകയായിരിക്കും...\"

\"ഇത്രയും സമയമോ... ദേ നോക്ക് സമയം പത്തായി... എനിക്ക് ഓഫീസിൽ പോകാനുള്ളതാണ്... ഈ സമയത്ത് സാധാരണ ഞാൻ അവിടെ എത്തുന്നതാണ്...\"
ആ സമയത്താണ് കുളിച്ചു ഫ്രഷായി നല്ല ഡ്രസ്സുമിട്ട് മിഥുൻ അവിടേക്കുവന്നു...

\"ഇതാണെടാ നിന്റെ വരവ്... എത്രനേരമായി അച്ഛൻ നിന്നെ കാത്തുനിൽക്കുന്നു... \"
അംബിക ദേഷ്യത്തോടെ ചോദിച്ചു...

\"സോറി അച്ഛാ... കുളിച്ചിറങ്ങിമ്പോൾ ഒരു കോൾ വന്നു...  അതാണ് താമസിച്ചത്...\"

\"അപ്പോൾ അതാണ് ഒരുങ്ങിയിറങ്ങിയത് അല്ലേ... എവിടെക്കാടേക്കാണ് ഊരുതെണ്ടൽ...\"
അംബിക ചോദിച്ചു...

\"കാര്യമായിട്ട് എവിടേക്കുമില്ല... ഇവിടെയടുത്ത് ഒരു സ്ഥലംവരെ... \"

\"അതാണല്ലോ ഞാൻ കുറച്ചുമുന്നേ നിന്നോട് പറഞ്ഞത്... നീ നന്നാവില്ല...\"

\"എന്നെ എന്തിനാണ് അച്ഛൻ കാണണമെന്ന് പറഞ്ഞത്... \"
വിഷയം മാറ്റാനായി മിഥുൻ സദാശിവനോട് ചോദിച്ചു...

\"അമ്മ പറഞ്ഞില്ലേ... അതിനുതന്നെ... ഇനിനിന്നെ ഇങ്ങനെ കഴിച്ചുവിടാൻ ഉദ്ദേശമില്ല... ഒന്നുകിൽ നീ ഓഫീസിൽ വരണം... അതിന് താല്പര്യമില്ലെങ്കിൽ മറ്റെന്തെങ്കിലും ജോലി കണ്ടെത്തണം... \"

\"എനിക്കുതോന്നി അതായിരിക്കുമെന്ന്... എന്നാൽ പോകാം... \"

\"എവിടേക്ക്... \"

\"സാധാരണ അച്ഛൻ എവിടേക്കാണ് പോകുന്നത് അവിടേക്കുതന്നെ....  ഇത്രയുകാലം കഷ്ട്ടപ്പെട്ടുണ്ടാക്കിയ ബിസിനസ് സാമ്രാജ്യം നോക്കാനാളില്ലാതെ പോകുമെന്ന പേടി വേണ്ട... ഞാൻ ഇന്നുമുതൽ ഓഫിസിൽ വരാൻ തീരുമാനിച്ചു... \"
അതുകേട്ട് അന്തംവിട്ട് സദാശിവനും അംബികയും പരസ്പരം നോക്കി...

\"നീ പറയുന്നത് സത്യമാണോ...\"

\"ഇതെന്താ തമാശപറയാൻ പറ്റിയ കാര്യമാണോ... ഞാൻ പറഞ്ഞത് സത്യമാണ്... അതല്ലേ ഒരുങ്ങിയിറങ്ങിയത്... \"

\"ഹാവൂ ഇപ്പഴാണ് സമാധാനമായത്... സന്തോഷമായി... എന്നാൽ പെട്ടന്ന് ചായകുടിച്ച് ഇറങ്ങാൻനോക്ക്...\"

ഈ സമയം ആദിയും കൂട്ടുകാരും കുന്നിറങ്ങി താഴെയെത്തി... അവിടെ ചെറിയ ചെറിയ കുടിലുകൾ അവർ കണ്ടു..

\"നിങ്ങ വന്നോ... ചെമ്പകം പറഞ്ഞു രണ്ടുമൂന്നുപേര് വരുമെന്ന്...\"
പ്രായമായ ഒരു സ്ത്രീ പറഞ്ഞു... അതുകേട്ട് ആദി ചിരിച്ചു... എന്നാൽ ഒന്നും മനസിലാവാതെ ജിതിനും ജീവനും അന്തംവിട്ട് നിൽക്കുകയായിരുന്നു...

തുടരും......

✍️ രാജേഷ് രാജു. വള്ളിക്കുന്ന്
➖➖➖➖➖➖➖➖➖➖➖

കാട്ടുചെമ്പകം 08

കാട്ടുചെമ്പകം 08

4.6
11157

\"നിങ്ങ വന്നോ... ചെമ്പകം പറഞ്ഞു രണ്ടുമൂന്നുപേര് വരുമെന്ന്...\"പ്രായമായ ഒരു സ്ത്രീ പറഞ്ഞു... അതുകേട്ട് ആദി ചിരിച്ചു... എന്നാൽ ഒന്നും മനസിലാവാതെ ജിതിനും ജീവനും അന്തംവിട്ട് നിൽക്കുകയായിരുന്നു...\"അവളുടെ വീടേതാണ്... \"ആദി അവരോട് ചോദിച്ചു...\"ഇയിലെ പോയാല് നാലാമത്തെ കൂരയാണ്... \"\"വളരെ ഉപകാരം...\" ആദി അവർക്കുനേരെ കൈകൂപ്പി കൂട്ടുകാരെയുംകൂട്ടി അവർ പറഞ്ഞ വീട്ടിലേക്ക് നടന്നു...\"ആദി സത്യം പറഞ്ഞോ... ആരാടാ ഈ ചെമ്പകം... നീ ഇവിടെ ആദ്യമായാണ് വരുന്നതെന്നല്ലേ പറഞ്ഞത്... പിന്നെയെങ്ങനെ ഇവിടെയുള്ള ചെമ്പകത്തെ അറിയും... അവളെ കാണാനാണോ ഈ കാട്ടിലേക്കെന്നുപറഞ്ഞു  നാട്ടിൽനിന്ന് ഈ കാട്ടിലേക്ക് വന