\"നിങ്ങ വന്നോ... ചെമ്പകം പറഞ്ഞു രണ്ടുമൂന്നുപേര് വരുമെന്ന്...\"
പ്രായമായ ഒരു സ്ത്രീ പറഞ്ഞു... അതുകേട്ട് ആദി ചിരിച്ചു... എന്നാൽ ഒന്നും മനസിലാവാതെ ജിതിനും ജീവനും അന്തംവിട്ട് നിൽക്കുകയായിരുന്നു...
\"അവളുടെ വീടേതാണ്... \"
ആദി അവരോട് ചോദിച്ചു...
\"ഇയിലെ പോയാല് നാലാമത്തെ കൂരയാണ്... \"
\"വളരെ ഉപകാരം...\"
ആദി അവർക്കുനേരെ കൈകൂപ്പി കൂട്ടുകാരെയുംകൂട്ടി അവർ പറഞ്ഞ വീട്ടിലേക്ക് നടന്നു...
\"ആദി സത്യം പറഞ്ഞോ... ആരാടാ ഈ ചെമ്പകം... നീ ഇവിടെ ആദ്യമായാണ് വരുന്നതെന്നല്ലേ പറഞ്ഞത്... പിന്നെയെങ്ങനെ ഇവിടെയുള്ള ചെമ്പകത്തെ അറിയും... അവളെ കാണാനാണോ ഈ കാട്ടിലേക്കെന്നുപറഞ്ഞു നാട്ടിൽനിന്ന് ഈ കാട്ടിലേക്ക് വന്നത്... അപ്പോൾ നീ ആദ്യമായിട്ടല്ല ഇവിടെ വരുന്നത്... \"
ജീവനത് പറഞ്ഞതുകേട്ട് ആദി ചിരിച്ചു...
\"ഞാൻ പറഞ്ഞത് സത്യമാണ്... നിങ്ങളെപ്പോലെ ഇവിടേക്ക് ഞാനും വരുന്നത് ആദ്യമായിട്ടാണ്... \"
\"പിന്നെ എങ്ങനെയാണ് ചെമ്പകത്തെ പരിചയം... നമ്മൾ ഇവിടേക്ക് വരുന്നത് ചെമ്പകത്തിന് എങ്ങനെ അറിയാം.. \"
\"ഇത്രയുംനേരം ക്ഷമിച്ചില്ലേ.. ഇനി ആ വിട്ടിലെത്തുന്നതുവരെ ക്ഷമിക്ക്... അപ്പോൾ കാര്യം മനസ്സിലാകും...\"
\"എന്നാലും... \"
\"ഒരെന്നാലുമില്ല... നീ നടക്ക്... \"
ഒരെത്തുംപിടിയും കിട്ടാതെ ജീവനും ജിതിനും പരസ്പരം നോക്കി.. പിന്നെ ആദിയുടെ പുറകേ നടന്നു...
ചെമ്പകത്തിന്റെ വീട്ടിലെത്തിയ അവർ ആ വീടൊന്നുനോക്കി... വീട് എന്നുപറയാൻ പറ്റില്ല... ചെറിയൊരു കുടിൽ..
\"ഇവിടെയാരുമില്ലേ... \"
ആദി വിളിച്ചുചോദിച്ചു... വിളികേട്ട് ചെമ്പകം വാതിൽ തുറന്നു... അവളെ കണ്ട് ജീവനും ജിതിനും ഞെട്ടി.. അവർ ഒന്നുകൂടി അവളെ നോക്കി...
\"അ.. അമ്മു.. അമ്മു നീ..\"
ജീവൻ അവളെ സൂക്ഷിച്ചുനോക്കിക്കൊണ്ട് ചോദിച്ചു...
\"അപ്പോൾ ജീവേട്ടനും ജിതിനേട്ടനും എന്നെ മറന്നിട്ടില്ല അല്ലേ... \"
\"മോളെ നീ ഇവിടെ.. അപ്പോൾ അച്ഛനും അമ്മയും... \"
ജിതിൻ ചോദിച്ചു..
\"അകത്തുണ്ട് വരൂ...\"
അവൾ അവരെ അകത്തേക്ക് ക്ഷണിച്ചു...
\"ഇവിടെ ഞങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല അല്ലേ.. \"
\"ഒരിക്കലുമില്ല... ഇവൻ അറിഞ്ഞിട്ടും ഞങ്ങളോട് ഒരുവാക്കുപോലും പറഞ്ഞില്ല... \"
\"പുറത്തേക്കുപോയ ഞാൻ പെട്ടന്ന് തിരിച്ചുവന്നത് ഇവളെ കണ്ടതുകൊണ്ടാണ്... കാട്ടിലുള്ള അമ്പലത്തിൽ ഇവൾ പോയിവരുമ്പോൾ വഴിയിൽവച്ചു കണ്ടതാണ്.. ആദ്യം ഇവളെ എനിക്ക് മനസ്സിലായില്ല.. ഇവളെ എവിടെയോ കണ്ടുമറന്ന മുഖപരിചയം തോന്നി... ഇവൾ എന്നെ വിളിച്ചപ്പോഴാണ് എനിക്കിവളെ മനസ്സിലായത്... വല്ലാതെ മാറിപ്പോയി ഇവൾ അല്ലേ... \"
\"ശരിയാണ്... പക്ഷെ നിങ്ങളിങ്ങനെ ഇവിടെ എത്തിപ്പെട്ടു... \"
ജീവൻ പറഞ്ഞു...
\"അതൊരു കഥയാണ്... പറയാനാണെങ്കിൽ ഒരുപാടുണ്ട്... വഴിയേ പറയാം... ആദിയേട്ടനെ ഇവിടെവച്ച് കണ്ടു എന്ന് പറഞ്ഞപ്പോൾ അച്ഛനുമമ്മക്കും ഉണ്ടായ സന്തോഷം എത്രയാണെന്നറിയോ... കൂടെ ജീവേട്ടനും ജിതിനേട്ടനുമുണ്ടെന്നു പറഞ്ഞപ്പോൾ അവർക്ക് സന്തോഷം ഇരട്ടിയായി.. ഏതായാലും വാ..
അവൾ തിരിഞ്ഞുനടന്നു...
\"അമ്മേ അച്ഛാ ഇതാരൊക്കെയാണെന്ന് നോക്കിക്കേ... \"
അമ്മുവിന്റെ വിളികേട്ട് ഹരിദാസനും സുമലതയും പുറത്തേക്കുവന്നു...
അവരെ കണ്ട് ആദിയുടേയും ജീവന്റേയും ജിതിന്റേയും മനസ്സോന്ന് പിടഞ്ഞു... എന്തൊരു പ്രസരിപ്പുള്ള മുഖമായിരുന്നു നാലുവർഷം മുന്നേ അവരെ കാണുവാൻ... എന്നാൽ ഇപ്പോൾ മുഖമാകെ കരുവാളിച്ച് ഒരുപാട് പ്രായം തോന്നുന്ന രണ്ട് ശരീരം... പ്രവീണിന്റെ മരണവും സ്വന്തം നാട്ടിൽനിന്നും നിൽക്കക്കള്ളിയില്ലാതെ ഓടിപ്പോന്നതിന്റെ വിഷവും ഇപ്പോഴും അവരുടെ മുഖത്ത് കാണാം... ആദിയേയും മറ്റുള്ളവരെയും കണ്ടപ്പോൾ അവർ മുഖത്തൊരു ചിരിവരുത്താൻ ശ്രമിച്ചു... എന്നാൽ അതിന് തീരെ തെളിച്ചമില്ലായിരുന്നു... പതിയെ രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞുവരുന്നത് അവർ കണ്ടു...
\"ആന്റിക്കും അങ്കിളിനും സുഖമല്ലേ... \"
അല്ലെന്നു അറിയാമായിരുന്നിട്ടും ആ മുഖത്തുനോക്കി എന്തെങ്കിലും ചോദിക്കേണ്ട എന്നുകരുതി ആദി ചോദിച്ചു... എന്നാൽ അതിനും തെളിച്ചമില്ലാത്തൊരു ചിരി അവരിലുണ്ടായി.. \"
\"സുഖം... അതെന്താണെന്ന് അറിഞ്ഞിട്ടുതന്നെ കാലം കുറച്ചായി... ഉറപ്പിച്ചുപറഞ്ഞാൽ നാലുവർഷം കഴിഞ്ഞു... ഞങ്ങളുടെ മകൻ പോയതിൽപിന്നെ അങ്ങനെയൊന്ന് എന്താണെന്നറിയില്ല... എന്നാൽ മറ്റുള്ളവരുടെ യഥാർത്ഥ സ്നേഹം അതെന്താണെന്ന് ഈ നാലുവർഷത്തിനിടക്ക് മനസ്സിലാക്കാൻപ്പറ്റി. ഇവിടെയുള്ളവരുടെ സ്നേഹത്തിനുമുന്നിൽ തിരിച്ചൊരു സ്നേഹം കൊടുക്കാൻ കഴിയാതെ നിൽക്കുകയാണ് ഞങ്ങളിപ്പോൾ... പക്ഷെ അതിനൊന്നും ഒരു പരാതിയുമില്ല ഇവിടെയുള്ളവർക്ക്... അവരുടെയൊക്കെ കാരുണ്യമാണ് ഞങ്ങളുടെയെല്ലാം ജീവിതം... ഇവരില്ലെങ്കിൽ ഇന്ന് നിങ്ങളുടെ മുന്നിൽ നിൽക്കാൻ ഞങ്ങളാരും ഉണ്ടാകുമായിരുന്നില്ല... \"
ഹരിദാസൻ പറഞ്ഞു...
ഇത്രമാത്രം സ്വന്തം നാടിനെവരെ വെറുക്കാൻമാത്രം എന്താണ് ഉണ്ടായത്... പ്രവീണിപ്പോലെ സ്വന്തം മക്കളായിട്ടല്ലേ ഞങ്ങളെ കണ്ടിരുന്നത്... പ്രവീണിന്റെ മരണം നടന്നു ചടങ്ങുകൾ കഴിഞ്ഞ് ചിതയുടെ കനൽ അടങ്ങുമുമ്പേ ആരോടും പറയാതെ രാത്രിക്കൂരാത്രി വീടും കുടുംബവും എന്തിന് ഞങ്ങളെവരെ ഉപേക്ഷിച്ച് നടുവിടുവാന്മാത്രം എന്താണുണ്ടായത്.
ആദിയത് ചോദിച്ചതും സുമലത പൊട്ടിക്കരഞ്ഞു...
\"എന്താണ് സംഭവിക്കാതിരുന്നത്... എന്റെ മകന്റെ മരണം എങ്ങനെ സംഭവിച്ചു എന്ന് നിങ്ങൾക്കും അറിയുന്നതല്ലേ... പക്ഷേ നിങ്ങൾ അറിയാത്ത ചിലതും അതിലുണ്ട്. നീയും എന്റെമോനും ഒരേ ഫീൽഡ് തിരഞ്ഞെടുക്കുമ്പോൾ അത് നിങ്ങളിൽ ആ ഫീൽഡിനോട് അത്രക്കും താൽപ്പര്യം ഉണ്ടായിരുന്നതുകൊണ്ടല്ലേ. അതിൽ തിളങ്ങാൻ നിങ്ങൾക്ക് സാധിക്കും എന്ന് ഉറപ്പുള്ളതുകൊണ്ടല്ലേ... നിനക്ക് കിട്ടാത്ത ഒരു ഭാഗ്യം പ്രവീണിന് കിട്ടി... അതേ ഫീൽഡിൽ ഒരു ജോലി... ലോകം കീഴടക്കിയ സന്തോഷമായിരുന്നു അവന്... പക്ഷേ ആ സന്തോഷം അവന്റെ ജീവന്റെ വിലയായിരുന്നു എന്ന് ഞങ്ങളാരും കരുതിയില്ല... എന്റെ മോൻ എന്ത് തെറ്റുചെയ്തിട്ടാണ് അവനെ അവർ....
പെട്ടന്ന് ശിവദാസൻ എന്തോ അബദ്ധം പറഞ്ഞതുപോലെ പേടിയോടെ വാക്കുകൾ നിർത്തി... പക്ഷേ ആ വാക്കുകൾ ആദിയുടെയും ജീവന്റെയും ജിതിനിന്റെയും ചങ്കിൽ തുളച്ചുകയറി...
\"അങ്കിൾ എന്താണ് പറഞ്ഞത്... പ്രവീണിനെ... അവന്റെ മരണം വെറുമൊരു മരണമായിരുന്നില്ല എന്ന് അറിയാം... പക്ഷേ അങ്കിൾ പറഞ്ഞല്ലോ അവരെന്ന്.... ആരാണ് ഇതിനുപിന്നിൽ... ഞങ്ങൾക്കതറിയണം... അങ്കിൾ പറഞ്ഞല്ലോ ഇവിടെയുള്ളവരുടെ സ്നേഹമാണ് ഇന്നും നിങ്ങൾ ജീവിച്ചിരിക്കാൻ കാണണമെന്ന്... സ്വന്തം അച്ഛനമ്മമാരെപോലെയാണ് നിങ്ങളെ ഞങ്ങൾ കണ്ടിരുന്നത്... ഒരു കൂട്ടുകാരനുപരി പ്രവീൺ ഞങ്ങളുടെ കൂടപ്പിറപ്പായിരുന്നു... അവന്റെ മരണത്തിനുത്തരവാദി ആരായാലും അതാരാരാണെന്ന് ഞങ്ങൾക്കറിയണം... \"
\"വേണ്ടമക്കളെ അതാരാണെന്ന് മക്കളറിയേണ്ട.... അറിഞ്ഞിട്ടും കാര്യമില്ല... ആർക്കും അവരെ ഒന്നും ചെയ്യാൻ പറ്റില്ല... ഇനിയഥവാ അവർക്ക് തക്കതായ ശിക്ഷ കിട്ടിയെന്നിരിക്കട്ടെ... എന്നിട്ടെന്തിനാണ്... മരിച്ചുപോയ ഞങ്ങളുടെ മകൻ തിരിച്ചുവരുമോ... ഇപ്പോൾ കുറച്ച് സ്വസ്ഥതയുണ്ട്... ഇപ്പോൾ ഞങ്ങൾ എവിടെയാണെന്ന് കണ്ടുപിടിക്കാൻ അവർക്ക് കഴിയില്ല... ഇതുപോലെ ഒരുസ്ഥലത്ത് ഞങ്ങൾ എത്തിപ്പെടുമെന്ന് അവരാരും കരുതില്ല... മരിക്കാൻ ഞങ്ങൾക്ക് ഭയമില്ല... പക്ഷേ ഇവളെ അവരെന്തെങ്കിലും ചെയ്യുമോ എന്നാണ് പേടി... \"
\"ആരും നിങ്ങളെ ഒന്നും ചെയ്യില്ല... ഞങ്ങൾ ജീവനോടെ ഇരിക്കുന്ന കാലത്തോളം ഒന്നും സംഭവിക്കില്ല... പക്ഷേ ഞങ്ങൾക്കറിയണം... ഇതിന്റെ പിന്നിൽ ആരാണെന്ന്... അവർ എന്തിനാണ് ഇതുപോലൊരു ക്രൂരത ചെയ്തതെന്ന്... പ്രവീൺ അവരോട് എന്ത് തെറ്റാണ് ചെയ്തതെന്ന്.. അങ്കിളത് ഞങ്ങളോട് പറഞ്ഞേ മതിയാകൂ... ആരാണ് ഇതിനൊക്കെ കാരണക്കാരൻ... \"
\"ലോറൻസ്... ആയാളും അയാളുടെ മകൻ ജയിനുമാണ് എല്ലാറ്റിനും കാരണക്കാരൻ... \"
\"ഏത് ലോറൻസ്... \"
\"അന്ന ഗ്രൂപ്പിന്റെ ഓണർ ലോറൻസ്... അതായത് ഞാൻ ജോലി ചെയ്തിരുന്ന കമ്പനിയുടെ ഓണർ... \"
\"അയാൾക്കും പ്രവീണിനുംതമ്മിൽ എന്ത് ബന്ധമാണ് ഉണ്ടായിരുന്നത്... \"
\"ഒരു ബന്ധവും ഇല്ല... പക്ഷേ അയാൾ ഒരാളെ കുത്തുന്നത് നേരട്ടുകണ്ടു എന്നതെറ്റേ പ്രവീൺ ചെയ്തിട്ടുള്ളൂ... ആ സംഭവത്തിന്റെ തെളിവ് അവന്റെ കയ്യിൽ ഉണ്ടായിരുന്നു... അതവന്റെ ജീവിതമെടുക്കുമെന്ന് അവനും കരുതിക്കാണില്ല...\"
\"നിങ്ങൾ പേടിക്കേണ്ട... ഇനിയാരും നിങ്ങളെ ഒന്നും ചെയ്യില്ല... നിങ്ങൾ തിരിച്ച് നാട്ടിലേക്ക് വരണം... \"
\"വേണ്ടമോനെ... ഇനിയൊരു ദുരന്ധം താങ്ങാനുള്ള ആവതില്ല ഞങ്ങൾക്ക്.. \"
\"ഇനി ആരും നിങ്ങളെ ഒന്നും ചെയ്യില്ല... അതിനുള്ള ഏർപ്പാട് ഞങ്ങൾ ചെയ്തോളാം... ഞങ്ങളുടെ വീട്ടുകാരെ ഞങ്ങൾ ഒരപകടത്തിന് വിട്ടുകൊടുക്കുമോ... അതുപോലെയാണ് നിങ്ങളും... രണ്ടുമൂന്ന് ദിവസം ഞങ്ങളിവിടെയുണ്ടാകും... അതുകഴിഞ്ഞു ഞങ്ങൾ പോകുമ്പോൾ കൂടെ നിങ്ങളുമുണ്ടാകും.. \"
തുടരും......
✍️ രാജേഷ് രാജു. വള്ളിക്കുന്ന്
➖➖➖➖➖➖➖➖➖➖➖