Aksharathalukal

രമ്യാ കൊലക്കേസ് ഭാഗം -4

ഉച്ചക്ക്  ശേഷം     പോസ്റ്റുമാർട്ടം റിപ്പോർട്ടുമായി  സാം  acp ടെ റൂമിലേക്ക് ചെല്ലുന്നു  .

Acp ഫോണിൽ ആരുമായിട്ടോ സംസാരിച്ചു കൊണ്ടിരിക്കുവായിരുന്നു .
അതിനിടയിൽ സാം കയറി ചെല്ലുകയും  , സാമിനോട് ഇരിക്കാൻ പറയുകയും ചെയിതു  .


എന്തോ ഫാമിലി മാറ്റർ ആയിരുന്നു അവർ സംസാരിച്ചുകൊണ്ടിരുന്നത്.  ഫോൺ കട്ട്‌ ചെയ്തതിനു ശേഷം പ്രിയ  സാമുമായി സാംസാരിക്കുന്നു .

\"എന്താ മാം എന്തെങ്കിലും പ്രേശ്നമുണ്ടോ \"

\"ഒന്നും പറയണ്ട സാം ,  എന്റെ കസിനും  ഫ്രണ്ടും സഞ്ചരിച്ചിരുന്ന ബൈക്കും , ഒരു കാറും തമ്മിൽ  കൂട്ടി ഇടിച്ചു . 

 പിന്നെ അതിനെ ചൊല്ലി വാക്ക്ത
ർക്കമായി  , കയ്യേറ്റമായ്യ്   അവസാനം കേസുമായി .

അവൻ പറയുന്നത് കാർ ഓടിച്ചിരുന്ന ആളുടെ ഭാഗത്താണ്  മിസ്റ്റേക്കെന്നാ .  അവരെ ആദ്യം മർദിച്ചതും
അയ്യാളായിരുന്നു .

ആ കാറുകാരൻ പാർട്ടിയിൽ വലിയ പിടിയുള്ള ആളാണ്  എന്ന് പറഞ് ഷോ ഇറക്കുവാ  .  അതുകൊണ്ട് തന്നെ  എനിക്ക് ഈ കേസിൽ നേരിട്ട് ഇടപെടാൻ പറ്റില്ല .

സാമിന്  എന്നെയൊന്നു സഹായിക്കാൻ   പറ്റുമോ \"

\" അതിനെന്താ മാഡം , ഞാൻ എന്താ ചെയ്യേണ്ടത് \"

\"അവൻ പറയുന്നത്  സംഭവം നടന്ന അവിടെ അടുത്തുള്ള ഒരു മെഡിക്കൽ ഷോപ്പിൽ  cctv ഉണ്ടായിരുന്നു ,   അവിടെ നടന്നതൊക്കെ അതിൽ പതിഞ്ഞിട്ടുണ്ടാവുമെന്നാണ്  .  ആ വിഷ്വൽസ് കിട്ടിയാൽ ഇവരുടെ ഭാഗത്തു തെറ്റാന്നുമില്ലന്ന്  കോടതിയിൽ ബോധിപ്പിക്കാൻ കഴിയും .\"

\"എന്നാൽ പിന്നെ അത്‌ എടുത്താൽ പോരെ മാഡം \"

\"അതേ ...,
പക്ഷേ അയ്യാള് അത്‌ കൊടുക്കാൻ തയ്യാറാവുന്നില്ലല്ലോ .  അന്നെ ദിവസം ക്യാമറ കംപ്ലയിന്റ് ആയിരുന്നു എന്നാ  അയ്യാൾ പറയുന്നേ . 

സാം ആ മെഡിക്കൽ  ഷോപ്പിൽ നിന്നും അന്നേ ദിവസത്തെ വിഷ്വൽസ് ഉണ്ടെങ്കിൽ  എനിക്ക്   ഒന്ന്    എടുത്ത്  തരണം . മറ്റേതെകിലും കേസിന്റെ ആവശ്യം
 പറഞ്ഞു .....\"

\"അത് മാഡം പേടിക്കണ്ട , ആ കാര്യം ഞാൻ ഏറ്റു  . എവിടെയാ  മാഡം സ്ഥലം .\"

\"ബേക്കറി ജംഗ്‌ഷനിലുള്ള  ആനന്ദ് മെഡിക്കൽസ്സ് ഇല്ലേ , അവിടെയാ \"

\"ഓക്കേ  മാഡം , \"

\"മാം പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട്‌ വന്നിട്ടുണ്ട് \"

\"ഓഹ് ....\"

സാം പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ പ്രിയ ദാസിന്റ കയ്യിൽ കൊടുക്കുന്നു . പ്രിയ അത്‌ തുറന്ന് വായിക്കുന്നു .

\"മാഡം അനുവിന്റെ ബോഡിയിൽ ആഴത്തിലുള്ള  രണ്ട് കുത്തുകളും ,   രമേശിന്റ ബോഡിയിൽ മൂന്നിൽ പരം കുത്തുകളുമുണ്ട്  .

 മുറിവിന്റെ ആഴം വെച്ച്  നോക്കുകയാണെങ്കിൽ കട്ടിയുള്ള , കൂർത്ത മുനയുള്ള  എന്തൊകൊണ്ടാണ്  കുത്തിയിരിക്കുന്നത്.


ഡോക്ടർ പറയുന്നത് മുറിവിന്റെ ഷേപ്പ് വെച്ചു നോക്കുവാണേ തേങ്ങ പൊളിക്കാൻ ഉപയോഗിക്കുന്ന പാര ആകാനാണ്
 സാധ്യത . \"

\"ഓഹ് ....\"

\"പിന്നെ രമേശിന്റെ ബോഡിയിൽ ഉണ്ടായിരുന്ന  കത്തിയിൽ രമേശിന്റ
രക്തംകറ  മാത്രമേ പുരണ്ടിട്ടുള്ളു  .

ആ കത്തി കൊണ്ടുള്ള ഒരു മുറിവ് മാത്രമേ ഉള്ളു . പിന്നെ രണ്ടു പേരുടെ ശരീരത്തിലും  മർദ്ദനം ഏറ്റ  പാടുകളുമുണ്ട് . ബോഡിക്കാനെങ്കിൽ  പതിമൂന്നു  ദിവസത്തോളം  പഴക്കവുമുണ്ട്  \" 

\"   അപ്പോൾ    സാം ഒരു കാര്യം ചെയ്യ്  ആ ദിവസം വെച്ചുള്ള cctv വിഷ്വൽസ് ഒന്ന് പരിശോധിക്കണം \"

\"ഒക്കെ മാഡം \" 
Acp ടെ റൂമിൽനിന്നും പുറത്തിറങ്ങിയ സാം അല്പസമയത്തിനകം വീണ്ടും അവിടെക്ക് ചെല്ലുന്നു 

\"കാമിഗ് മാഡം \"

\"യെസ്  \"

\"എന്താ സാം ..\"

\"മാഡം ആ സോമൻ  എന്നയാൾ വന്നിട്ടുണ്ട്   ബോഡി കിട്ടിയ സ്ഥലത്തിന്റെ .......

\"ഓഹ് വരാൻ പറയു .\"

സോമൻ അകത്തേക്ക് കയറി വരുന്നു 

\"സോമൻ ഇരിക്ക് . ഞങ്ങൾ സോമനെ  അന്നെഷിച്ചു  നിങ്ങളുടെ വീട്ടിൽ പോയിരുന്നു ,   അപ്പോഴാ അറിഞ്ഞത് സോമൻ അവിടെ ഇല്ല പളഞ്ഞിക്ക്  പോയിരിക്കുവാണെന്ന് .\"

  \"അതേ മാഡം ഒരു നേർച്ച കടമുണ്ടായിരുന്നു  \"

\"ഓക്കേ .......,
ഞങ്ങൾ വിളിപ്പിച്ചത് എന്തിനാണെന്ന് സോമന് മനസ്സിലായോ \"

\"ഓഹ് ..., വാർത്തയിൽ  കണ്ടിരുന്നു , പിന്നെ എന്നെ തിരക്കി സാറമ്മാര്  വീട്ടി കൂടി വന്നതോടെ  ഭാര്യ  ഒരു സ്വസ്ഥത  തന്നിട്ടില്ല .\"


\"ഓക്കേ ..., ഓക്കേ ....,
ആ തെങ്ങിൽ തോട്ടം ആരുടെ
പേരിലുള്ളതാ \"

\"അതൊരു ഗൾഫ് കാരന്റെതാ മാഡം\"

\"എന്താ അയ്യാളുടെ പേര് \"

\"സുലൈമാൻ എന്നാ  പേര് . കുടുബത്തോടെ   ഗൾഫിലാണ് .\"

\"നിങ്ങൾ തമ്മിലുള്ള പരിജയം \"
\"നാല് വർഷം മുൻപ്  ഞാൻ അവരുടെ വീട്ടിലെ ഡ്രൈവർ ആയിരുന്നു , 
അവര്  കുടുബത്തോടെ താമസം ഗൾഫിൽ  ആക്കിയപ്പോൾ ഇവിടത്തെ കാര്യങ്ങളൊക്കെ നോക്കാൻ എന്നെ
 ഏല്പിച്ചു . \"

\"ഇത്‌ എത്ര  സെന്റ് സ്ഥലം ഉണ്ട് \"

\"നാല് ഏക്കറാ സാറേ , ഇതുപോലെ  വേറെയും മൂന്നിടത്തുണ്ട്  \"

\"അവിടത്തെ  കാര്യങ്ങളും ഇയ്യാള് തന്നെയാണോ നോക്കുന്നത് \"

\"അതേ , ആദ്യമൊക്ക ദിവസവും പോയി  നോക്കുമായിരുന്നു , പിന്നെ..,  പിന്നെ    തേങ്ങ ഇടാൻ സമയമാകുമ്പോഴും , ഇടക്ക്  കിളക്കലും ,  കള പറിക്കലും  നടക്കുബോൾ മാത്രമായി .

\"അതെന്താ തരുന്ന ശമ്പളം കുറഞ്ഞുപോയതുകൊണ്ടാണോ \"

\" ഏയ്.... അതൊക്കെ കറക്റ്റാ .... . 
സത്യം പറയാമല്ലോ സാറേ  പാവപെട്ടോൻ  ജീവിക്കാൻ വേണ്ടി  വല്ലതും നട്ടുപിടിപ്പിച്ചാൽ  ലോകത്തുള്ള എല്ലാ  കീടങ്ങളും , രോഗങ്ങളും  അതിൽ വന്ന് പണിനടത്തും .

  എന്നാൽ ഇട്ടുമുടാൻ  സമ്പത്തുമുള്ളവർ ഒരു തൈ വെറുതെ കൊണ്ട് നട്ടാൽ മതി  , കീടങ്ങൾ പോലും തിരിഞ്ഞു നോക്കില്ല.    പിന്നെയോ ഒടുക്കത്തെ കായിഫലവുമായിരിക്കും .

 അതുകൊണ്ട് എന്നും കെട്ടി ഒരുങ്ങി ഇതിന്റെ പുറകെ നടക്കുന്നത് ഞാൻ അങ്ങ് നിർത്തി . \"

\"സോമൻ ലാസ്റ്റ് എന്നാ അവിടെ പോയത് \"

\"അത്‌ രണ്ട് , അല്ല.. മുന്ന് ആഴ്ചയാവും . \"

\"ഉറപ്പാണോ .\"

\" അതേ...
 എന്റെ  ഒരു  ബന്തുവിന്റ ഒരു കല്യാണത്തിന് പോയിട്ട് വരുന്നവഴിയ്ക്ക് വെച്ച്  അവിടെയൊന്നു കയറിയായിരുന്നു .\"

\"അന്ന് നിങ്ങൾ മാത്രമായിരുന്നോ ,
 അതോ   .......\"

\"അല്ല സാറേ അന്ന് ഞാനും എന്റെ അനിയനും , ഞങ്ങളുടെ ഭാര്യമാരും , പിന്നെ  അനിയന്റെ മകളും  കൂടെ ഉണ്ടായിരുന്നു .\"

\"ആ പ്രോപർട്ടിയുടെ  കീ.....  നിങ്ങൾ വേറെ ആരെയെങ്കിലും 
ഏൽപ്പിക്കാറുണ്ടോ \"

\"ഇല്ല , ഇത്തവണ മാത്രം ഞാൻ യാത്ര പോകുന്നത് കൊണ്ട്  വീട്ടിൽ ഭാര്യയെ ഏൽപ്പിച്ചു . \"

\"ചുറ്റുമതിലിൽ മുള്ള് കമ്പി ചുറ്റിയിട്ട് എത്ര നാളായി \"

\"രണ്ടു വർഷം കഴിയും സാറേ , മോഷണം കൊണ്ട് പൊറുതിമുട്ടിയപ്പോൾ , മൊതലാളിയെകൊണ്ട് ആദ്യം ക്യാമറ വെപ്പിച്ചു , അതിനെയും  അവന്മാര് നശിപ്പിച്ചു അതുകൊണ്ട് തന്നെ ക്യാഷ് കുറച്ച് കൂടുതൽ മുടക്കി  കമ്പി
അങ്ങ്  ചുറ്റി.\"

\"പിന്നെ പ്രേശ്നമൊന്നുമുണ്ടായില്ലേ \"

\" ഏയ് ,  ഇല്ല സാറേ \"

\"എന്നാ പിന്നെ താൻ പൊക്കോ , ആവശ്യമുണ്ടെങ്കിൽ  ഞാൻ  വിളിക്കും \"

\"ശെരി സാറേ ..\" 

\"മാം..... ,  ഇയ്യാള് പറഞ്ഞതൊക്കെ വിശ്വസിക്കാണോ , ആ പ്രോപ്പർട്ടിയിൽ കയറണമെങ്കിൽ ഗേറ്റ് വഴി മാത്രമേ സാധിക്കുള്ളു .  അയ്യാള് കീ... കൊടുക്കാതെ പുറത്തുനിന്നും ഒരാൾക്ക് അതിനുള്ളിൽ കയറാൻ പറ്റില്ല .\"

\" അതൊക്കെ എനിക്കുമറിയാം സാം .... പക്ഷേ നമ്മൾ കുറച്ചു വെയിറ്റ്
ചെയ്തേ പറ്റു .

സാം   ഒരു കാര്യം ചെയ്യ് എത്രയും   വേഗം ആ  cctv വിഷ്വൽസ് ഒന്ന് ചെക് ചെയ്യ്\"

\"ഓക്കേ മാഡം \"

അന്നേദിവസം  രാത്രി സാം acp യെ കാണാൻ    acp യുടെ    വീട്ടിലേക്ക്  വരുന്നു.
 
കോണിങ് ബെൽ അടിച്ചത് കേട്ട്  ഡോർ  വന്ന് തുറന്നത് പ്രിയ തന്നെയായിരുന്നു .

\"ആ , സാമോ ...വരൂ \"

\"ഇല്ല മാഡം ഞാൻ അകത്തു കയറുന്നില്ല ,  മാഡം പറഞ്ഞ മെഡിക്കൽ ഷോപ്പിലെ  cctv വിഷ്വൽസ് എടുത്തിട്ടുണ്ട് .
അയ്യാൾക്ക് തരാൻ കുറച്ചു
മടിയായിരുന്നു \"


\"ഓഹ് , താങ്ക്സ് സാം ...\"

\"വിഷ്വൽസ്  ഞാൻ  ചെക് ചെയ്തിരുന്നു   മാഡം .  മാഡത്തിന്റെ  കസിൻ പറഞ്ഞതുപോലെ  കാറു കാരന്റെ ഭാഗത്തു തന്നെയാ തെറ്റ് . \"

\"വലിയ ഉപകാരം സാം.  തനിക് ബുദ്ധിമുട്ടായി  അല്ലേ .\"

\"ഏയ് ഇല്ല മാഡം എന്നാ പിന്നെ ഞാൻ ഇറങ്ങുവാ \"

\"വാടോ ...,
ഒരു കപ്പി കുടിച്ചിട്ട് പോകാം \"

\"വേണ്ട , മാഡം  ...പിന്നൊരിക്കലാവാം .\"

\"ശെരി ..\"

കുറച്ചു സമയം കഴിഞ്ഞ് പ്രിയ ആ വിഷ്വൽസ് നോക്കുന്നതിനിടക്ക്  അവരുടെ ഫോണിലേക്ക് ഒരു കാൾ വരുന്നു . അതൊരു പുതിയ നമ്പർ ആയിരുന്നു . 

\"ഹലോ ..., അതേ acp പ്രിയ ദാസ് ആണ് ആരാ സംസാരിക്കുന്നെ .
ആ ഇഷാനി പറയു .\"
.................................................................................................................
.................................................................................................................

പിറ്റേ ദിവസം സാമും  സംഘവും  പ്രിയയുടെ നിർദേശപ്രേകാരം  പ്രവീണിനെ  അറസ്റ്റ് ചെയ്യുന്നതിനായി പ്രവീണിന്റെ വീട്ടിലേക്ക് പോകുന്നു .


എന്നാൽ പ്രവീൺ അവിടെ ഉണ്ടായിരുന്നില്ല . ദുബായ് ലേക്ക് പോകുന്നതിനായി  എയർപോർട്ടിലേക്ക്  പുറപ്പെട്ടു  എന്നാണ് അറിയാൻ കഴിഞ്ഞത് .

അവർ  അടുത്തുള്ള സ്റ്റേഷൻൽ വിളിച്ച് പ്രവീണിന്റെ യാത്ര തടയാൻ ആവശ്യപ്പെട്ടു .

എയർപോർട്ട് ...........

അകത്തേക്ക്  പോകൻ തുടങ്ങിയ  പ്രവീണിനെ   പിറകിൽ  നിന്നും ഒരാൾ
വിളിക്കുന്നു .  പ്രവീൺ.....


 തിരിഞ്ഞുനോക്കുമ്പോൾ അതൊരു പോലീസ്
കാരനായിരുന്നു .

\"എന്താ സാർ ..\"

\"പ്രവീൺ എന്നല്ലേ പേര് \"

\"അതേ  സാർ ...\"

\"താൻ  ഒന്നിങ്ങു വന്നേ ഒരു കാര്യം  പറയാനുണ്ട് \"

\"എന്താ സാർ , എന്തെങ്കിലും
പ്രേശ്നമുണ്ടോ \"

\"അതൊക്കെ പറയാം , ഇയ്യാൾ ഒന്നുവരു \"

അപ്പോഴേക്കും acp  പ്രിയ യും സംഘവും  അവിടെ എത്തുന്നു .

\"ഹെലോ പ്രവീൺ .\"

\"എന്താ മാഡം  എന്തെങ്കിലും പ്രശ്നം
ഉണ്ടോ \"

\"ഹേയ് ഒന്നുമില്ല പ്രവീൺ .
തന്നോട്‌ ഒരു കാര്യം ചോദിക്കുന്നതിനിവേണ്ടിയായിരുന്നു .  ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല.
അപ്പോൾ നേരെ വീട്ടിലേക്ക് പോയി  , അവിടെ പോയപ്പോൾ ഇങ്ങോട്ടെക്ക്  പോയെന്നു പറഞ്ഞു .

ഞങ്ങൾ വരുന്നതിനുമുൻപേ പ്രവീൺ അങ്ങ് പോയാലോ അതാ ...,
ഇവരെ വേഗം വിട്ടത് \"

\"എന്താ മാഡത്തിനു ചോദിക്കാനുള്ളത് \"

\"വേറെയൊന്നുമല്ല .....,
അന്ന് ചോദിച്ച  കാര്യങ്ങൾ തന്നെയാ . 

രമ്യ കൊല്ലപ്പെടുന്ന  ദിവസം പ്രവീൺ എവിടെയായിരുന്നു എന്നാ പറഞ്ഞത് \"

\"ഞാൻ വീട്ടിലുണ്ടായിരുന്നു  മാഡം\"

\"പുറത്തേക്കൊന്നും ഇറങ്ങിയില്ല എന്ന് ഉറപ്പാണോ  \"

\"അതേ ...മാഡം ,
ടാബ്ലറ്റ് കഴിച്ചു കിടന്നതുകൊണ്ട് നല്ല മയക്കത്തിലായിരുന്നു .\"

\"ഓക്കേ \"

പ്രിയ തന്റെ മൊബൈലിൽ നിന്നും ഒരു വീഡിയോ പ്രവീണിന്  കാണിച്ചു കൊടുക്കുന്നു  

\"ഇത്‌ പ്രവീൺ അല്ലേ \"

\"അത് ......., 

   അതേ  മാഡം \"

\"ഉറപ്പാണല്ലോ ....\"

\"അതേ .....\"

\"ഇത്‌  രമ്യ കൊല്ലപെട്ട ദിവസം  ബേക്കറി  ജംഗ്ഷനിൽ നിന്നുമുള്ള ഒരു മെഡിക്കൽ ഷോപ്പിലെ  cctv വിഷ്വൽസ് ആണ്  . 

 ഈ ഷോപ്പ് ഇരിക്കുന്നത് രമ്യ യുടെ  വീട്ടിൽ നിന്നും ഏതാണ്ടു ഏഴു കിലോമീറ്ററിന് അകലെയാ .

അന്നേദിവസം വീട്ടിൽനിന്നും പുറത്തുപോലും ഇറങ്ങാത്ത പ്രവീൺ   ഏങ്ങനെ  അവിടത്തെ cctv ൽ വന്നു .\"

\"ആ ......
 അത് ഞാൻ  അന്ന് ഞാൻ രമ്യ യുടെ വിവരം അറിഞ്ഞിട്ട് അങ്ങോട്ടേക്ക് പോയതാ \"

\"അതെങ്ങനാ പ്രവീൺ , താനല്ലേ പറഞ്ഞത് അന്നേദിവസം ടാബ്ലറ്റ് കഴിച്ചു അതിന്റ ഷീണത്തിൽ  മയങ്ങി പോയെന്നും വൈകിട്ടാണ് രമ്യ വിളിച്ചിരുന്നത് കാണുന്നതും പോലും എന്നല്ലേ ....\"


പ്രവീൺ ഒന്നും മിണ്ടാതെ നിൽക്കുന്നു. 


\"എന്താ പ്രവീൺ ഉത്തരം മുട്ടിപ്പോയോ .\"

അപ്പോഴേക്കും പ്രവീണിന്റെ അച്ഛൻ പോലീസുകാരുടെ അടുത്തേക്ക് വരുന്നു 

\"എന്താ സാറേ പ്രശ്നം \"

\"നിങ്ങളാരാ ...\"

\"ഞാൻ ഇവന്റെ അച്ഛനാണ് \"

\"സോറി ....,
ഞങ്ങൾ നിങ്ങളുടെ മകനെ കൊലക്കേസിന്   അറസ്റ്റ് ചെയ്യാൻ
വന്നതാ .

ഒരു പെൺകുട്ടിയെ കൊലപ്പെടുത്തിയിട്ട് ഒന്നുമറിയാത്തതുപോലെ മുങ്ങാമെന്നു കരുതിയോ . \"

\"ഇല്ല അച്ഛാ ഞാൻ ഒന്നും ചെയ്തിട്ടില്ല , ഇവര് കള്ളം പറയുകയാ .\"

\"സാം ...., \"

\"ഒക്കെ മാഡം .  നിന്ന് കഥാപ്രേസംഗം നടത്താതെ വണ്ടിയിലോട്ട് കയറടാ ...\" 

പ്രവീണുമായി അവർ നേരെ  സ്റ്റേറ്റിനിലേക്ക് പോകുന്നു .
അവിടെയെത്തിയ അവർ പ്രവീണിനെ കൂടുതൽ ചോദ്യം ചെയ്യുന്നു .

\"പറയു പ്രവീൺ എന്തിനു വേണ്ടിയാ താൻ രമ്യ യെ കൊലപ്പെടുത്തിയത് .\"

\"ഞാൻ അല്ല മാഡം എനിക്കൊന്നും അറിയില്ല . \"

\"ശെരി ഞങ്ങൾ വിശ്വസിച്ചു  പ്രവീൺ അല്ല കൊന്നത് , പിന്നെ ആരാ ....,  

 പിന്നെ ആരെക്കൊണ്ടാ  താൻ അത്‌ ചെയ്യിച്ചത് .\"

\"ഞാൻ ആരെകൊണ്ടും ഒന്നും ചെയ്യിച്ചിട്ടില്ല . എനിക്കൊന്നും അറിയില്ല \"

\"എന്നാൽ പിന്നെ അറിയാവുന്ന ചിലകാര്യങ്ങൾ ചോദിക്കാം \"

\"രമ്യ രണ്ടു മാസം പ്രെഗ്നന്റ് ആയിരുന്നു  എന്ന കാര്യം പ്രവീണിന് അറിയാമായിരുന്നില്ലേ . \"

\"ഇല്ല അവളെന്നോട് ഒന്നും
പറഞ്ഞിരുന്നില്ല .\"

\" ഒരു കുഞ്ഞ് ഉണ്ടായാൽ അത്‌ കരിയറിനെ ബാധിക്കും എന്ന് പറഞ്ഞു അവളെക്കൊണ്ട് താൻ  അതിനെ  അബോർട് ചെയ്യിച്ചില്ലേ .\"

\" അതൊന്നും എനിക്കറിയില്ല മാഡം , ഇപ്പോഴാ ...  എനിക്ക് മനസ്സിലായത്   അവളെന്നെ ചതിക്കുവായിരുന്നു വെന്ന് . \"

\"ഫ്പാ ...., നിർത്തടാ ...,
നിന്റെ അഭിനയം \"

\"നീ അല്ലേടാ അവളെ ചതിച്ചത് ....,
വിവാഹം കഴിക്കാമെന്നു പറഞ്ഞു
പീഡിപ്പിച്ചിട്ട് ,

പ്രെഗ്നന്റ് ആയപ്പോൾ...  കരിയറിനെ ബാധിക്കുമെന്ന് പറഞ്ഞ് അബോർട് ചെയ്യിപ്പിച്ചു . 


 എന്നിട്ടിപ്പോൾ  അവനൊന്നും അറിയില്ല പോലും . ഇഷാനി എന്നോട് എല്ലാം പറഞ്ഞു അതുകൊണ്ട് നീ എത്ര കള്ളം പറഞ്ഞിട്ടും കാര്യമില്ല .

മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്യാൻ രമ്യ തടസ്സമാവുമെന്ന് കണ്ട നീ  അവളെ കൊലപ്പെടുത്തി , അതിന് നിന്നെ സഹായിച്ചത് രമേഷ് ആയിരുന്നു .


അവൻ തന്നെ ഒറ്റികൊടുക്കുമെന്നു മനസ്സിലാക്കിയ നീ രമേശിനെയും, അയ്യാൾക്കൊപ്പം ഉണ്ടായിരുന്ന   അയ്യാളുടെ ഗേൾ ഫ്രണ്ടിനെയും
കൊലപ്പെടുത്തി . ഇതാണ് ഉണ്ടായത് \"

\"നോ ....., ഞാനല്ല .  ഞാനല്ല  മാഡം . എനിക്ക് രമേശിന്റകൊലപാതകത്തിൽ  ഒരു പങ്കുമില്ല .  ഞാൻ പറയുന്നത്വി
ശ്വസിക്കണം . ഞാൻ അല്ല \"

\"ശെരി വിശ്വസിക്കാം , രമേശിനെ കൊന്നത് നീ അല്ല  , അപ്പോൾ രമ്യ യെ കൊന്നത് ആരാ .......... ,
പറയാൻ .......\"

\"അത് ......
 അത്‌ ഞാൻതന്നെയാ ......\" 


                       തുടരും ...............
   രമ്യാ കൊലക്കേസ് ഭാഗം -5

രമ്യാ കൊലക്കേസ് ഭാഗം -5

4.1
8702

ഞാനും രമേഷും കൂടി പാർണർശിപ്പിൽ  ഒരു ഓൺലൈൻ ബിസിനസ് ആരംഭിച്ചിരുന്നു . അത് ക്ലിക് ആയില്ലന്നുമാത്രമല്ല  ലക്ഷങ്ങളുടെ നഷ്ടവും വന്നു .കയ്യിലുണ്ടായിരുന്നതും പലരിൽ നിന്നും കടം വാങ്ങിയുമാണ് ബിസിനസ്സിന്  ആവശ്യമമായ ക്യാഷ്  ഞാൻ അറേഞ്ച് ചെയ്തത് .ബിസ്സിനസ് പൊളിഞ്ഞപ്പോൾ പത്തു ലക്ഷത്തോളം രൂപയുടെ കടം എന്റെ തലയിൽ വന്നു വീണു .പതിയെ ക്യാഷ് കൊടുക്കാനുള്ളവർ ശല്യപ്പെടുത്താൻ തുടങ്ങി .  ആ സമയത്താണ്  ഒരു ഫങ്ങ്ഷന് വെച്ച് ഞാൻ രമ്യയെ കാണുന്നതുംപരിചയപ്പെടുന്നതും . അതിനുശേഷം  ഫേസ് ബുക്ക്‌ വഴി  ഞങ്ങൾ ഫ്രണ്ട്‌സ് ആയി   , ആ അടുപ്പം പിന്നെ പ്രേണയമായി .അതിനു ശേഷം ഞങ്ങൾ