Aksharathalukal

2018 (The Rising)

പതിവ് പോലെ ജെസ്സി മിസ്സിന്റെ fish and fisheries lab ഇൽ നിന്ന് തിടുക്കത്തോടെ ആണ് Rithu coat um വലിച്ചു ഊരി പുറത്തേക്ക് ഓടിയത്. നാളെ Aug 15 Independence day ആണ്. അതും Wednesday. ഒരു ദിവസം ആണെങ്കിലും hostel ഇൽ നിന്ന് വീട്ടിലേക്ക് ഓടാൻ ഉള്ള പ്ലാന്നിൽ ആണ് പുള്ളിക്കാരി. ഹോം sickness ഇനിയും മാറിട്ട് ഇല്ല. അവളുടെ ഓട്ടം കണ്ടു ഞാനും Laya യും ലാബിന്റെ പുറത്തേക്ക് വന്നു. പുറത്ത് നല്ല മഴ ആണ്. College bus വരാൻ ഇനിയും സമയം ഉണ്ട്. അൽപ നേരം college library il പോയിരിക്കാം. മറ്റന്നാൾ fish pathology assignment submit ചെയ്യാൻ ഉണ്ട്. So.. Books refer ചെയ്യാം.. നാളെ leave ആയതു കൊണ്ട് university library അടക്കും.. അപ്പൊ നാളേക്ക് മാറ്റിവെച്ചാൽ ഒന്നും നടക്കില്ല. ഞങ്ങൾ 7 പേര് ആണ് hostellers. അതിൽ Rithu മാത്രം ചിലപ്പോൾ ഒക്കെ hostel il കാണുകയുള്ളു. ബാക്കി ഉള്ള day scholars എല്ലാം വീട്ടിലേക് പോയി. മഴ ആയതിനാൽ പുറത്തേക് ഇറങ്ങാൻ ഒക്കെ വല്ലാത്ത മടുപ്പ്. ഇങ്ങനെ ആയാൽ മിക്കവാറും മറ്റന്നാളും ക്ലാസ്സ്‌ കാണില്ല. Library il ഇരുന്നു Merin പറഞ്ഞു. ശെരിയാ നല്ല മഴ! Assignment നു പല topics ആണ് എല്ലാവർക്കും. കുറച്ച് കഷ്ടപെട്ടെങ്കിലും നല്ല book തന്നെ കിട്ടി. One hour അവിടെ ചിലവഴിച്ചു. ആൺപ്പിള്ളേർ 4 പേരും hostelers ആണ്. അവരും ഉണ്ട് library il. 5 മണി ആയപ്പോൾ പുറത്തേക് ഇറങ്ങി. മഴ ഉള്ളത് കൊണ്ട് bus വന്നാലും അറിയില്ല. അത്ര നല്ല മഴയാ.. ഇപ്പം ഒരു ചായ കുടിച്ച പൊളിക്കും.. Ram പറഞ്ഞു. അയ്നു എങ്ങനെ പോവാനാ.. മഴ അല്ലെ... നനഞ്ഞു ചീയും 😕... വിദ്യ പറഞ്ഞു. But college bus ഇതുവരെ ആയും എത്തീട്ട് ഇല്ല. ചായ കുടി ഒരു പതിവ് ആണ് ഞങ്ങൾ hostelers നു. College വിട്ടാൽ bus കാത്തു നിക്കുന്ന സമയത്ത് ഒരു ചായയും പരിപ്പ് വടയും അത് compulsory ആണ്. College ന്റെ side il തന്നെയാണ് ഒരു ചെറിയ തട്ടുകട. മഴ ആണെങ്കിലും പതിവ് തെറ്റിക്കാത്ത ഞങ്ങൾ ചായ കുടിക്കാൻ ആയി നടന്നു. മഴ നിർത്താതെ പെയ്യുന്നുണ്ട്. അഞ്ച് പത്തു minutes അവിടെ ചിലവഴിച്ചു. College bus വന്നു. Seniors um PhD scholars ഉം ഉണ്ട് വണ്ടിയിൽ. എന്നും ബസിലേക്ക് കയറുമ്പോൾ ജനലിനരുകിൽ ഇരിക്കാൻ തിടുക്കം കാണിക്കുന്ന ഞാൻ ഇന്ന് ഒന്ന് മടിഞ്ഞു.. മഴ ഉള്ളതിനാൽ shutter എല്ലാം closed ആണ്.college il നിന്ന് hostel ലേക്ക് മുക്കാൽ മണിക്കൂർ എങ്കിലും എടുക്കും.. Marine drive il ആണ് college. Hostel kalamassery ഇലും. ബസിൽ ഇരുന്നിട്ട് വൻ ബോറടി ആണ്.. പുറം കാഴ്ചകൾ എല്ലാം ഷട്ടർ കാരണം മറഞ്ഞിരുന്നു. Ear plug um ചെവിയിൽ തിരുകി bag നെ പുണർന്നു കൊണ്ട് കണ്ണടച്ചു ഇരുന്നു.. വാസ്തവം പറഞ്ഞാൽ ചെറുതായി ഒന്ന് മയങ്ങി. പുറത്ത് നല്ല മഴയും കൂടെ കൂടെ ഉള്ള block um. Hostel എത്തിയപ്പോൾ ആണ് ഞാൻ കണ്ണ് തുറന്നത്.. മഴ ഇനിയും കുറഞ്ഞിട്ടില്ല.. പിറുപിറുത് കൊണ്ട് കുടയെടുത്തു ബസിൽ നിന്നിറങ്ങി. കുറച്ച്പേർ bag എല്ലാം pack ചെയ്ത് വീട്ടിലേക് പോവാൻ ആയി കുടയും പിടിച്ചു പോവുന്നു.. വേറെ department ലെ കുട്ടികൾ ആണ്. Hostel കയറുന്നതിന്റെ left side il തന്നെയാണ് canteen. ഒരു cup ചായയും പഴം പൊരിയും എടുത്തുകൊണ്ടു റൂമിലേക്ക്‌ നടന്നു. ഒരു underground pathway ആണ്. Laya ആണ് front il. Key എടുത്ത് തുറന്ന് കുളിക്കാൻ ഉള്ള തയ്യാറെടുപ്പ് എടുത്തു. മഴ ഉണ്ട്. Bucket il അലക്കാൻ ഉള്ള തുണികൾ ഇരിക്കുന്നുണ്ട്. തെല്ലൊരു അയാസത്തോടെ അത് നാളത്തേക്ക് മാറ്റി വച്ചു.. നാളെ leave ആണല്ലോ. മടി വല്ലാതെ കനക്കുന്നുണ്ട് മഴയെ പോലെ ... കുളി കഴിഞ്ഞ് ചായകുടിക്ക്മ്പോൾ വർത്താന കെട്ടുകൾ നിരത്തുക പതിവ് ആണ്.. ഇന്നത്തെ ചർച്ച മഴ തന്നെ! അച്ഛനെ വിളിക്കണം.. ഞാൻ റൂമിനു വെളിയിൽ ഇറങ്ങി.. നിർത്താതെ മഴ പെയ്യുമ്പോൾ ഭയം ആണ്..dam തുറന്നു വിട്ടാൽ അടുത്ത് ഉള്ള താഴ്ന്ന region il എല്ലാം വെള്ളം കയറും.. മിക്കപ്പോഴും അവരെല്ലാരും monsoon സമയത്ത് എല്ലാം school കളിലെ camp ഉകളിൽ ആയിരിക്കും..വീട് ഇരിക്കുന്നത് തന്നെ ഒരു island il ആണ്.. Gothuruth Island!
                                      - ശോണ
                                         (തുടരും)
                                         
                       
                              

2018 (The Rising)

2018 (The Rising)

5
507

അച്ഛൻ തൃശൂർ ആണ്. അവിടെ ഒരു വീട്ടിൽ home nurse ആയി work ചെയ്യുന്നു. കാൾ ring ചെയ്യുന്നുണ്ട്. ഞാൻ അച്ഛന്റെ hello ക്ക് വേണ്ടി കാതോർത്തിരുന്നു. എടുക്കുന്നില്ല. രണ്ടാമത് try ചെയ്യുന്നതിന് മുന്നോടിയായി current പോയി. Underground basement ആയതു കൊണ്ട് current പോയാൽ അവിടെ മൊത്തം ഇരുട്ട് ആയിരിക്കും.പോരാത്തതിന് ഫോണിൽ battery low യും. Flash light on ആക്കി room ലക്ഷ്യമാക്കി നടന്നു.മഴ കനക്കുക അല്ലാതെ യാതൊരു മാറ്റവും ഇല്ല. ഇന്നിനി current നു നോക്കണ്ട.. പോയാൽ പോയതാ.. പിറു പിറുത്തു കൊണ്ട് ലയ മെഴുകുതിരി കത്തിക്കുകയാണ്. കുറച്ചെങ്കിലും assignment work തുടങ്ങണം എന്ന് വെച്ചതാ.. ഇനി ഇപ്പൊ current വരാതെ എങ്ങനെയാ.. Phone switch ഓഫ്‌ ആകും എന്നായപ്പോൾ lap topil ഡാറ്റാ കേബിൾ conn