Aksharathalukal

2018 (The Rising)

അച്ഛൻ തൃശൂർ ആണ്. അവിടെ ഒരു വീട്ടിൽ home nurse ആയി work ചെയ്യുന്നു. കാൾ ring ചെയ്യുന്നുണ്ട്. ഞാൻ അച്ഛന്റെ hello ക്ക് വേണ്ടി കാതോർത്തിരുന്നു. എടുക്കുന്നില്ല. രണ്ടാമത് try ചെയ്യുന്നതിന് മുന്നോടിയായി current പോയി. Underground basement ആയതു കൊണ്ട് current പോയാൽ അവിടെ മൊത്തം ഇരുട്ട് ആയിരിക്കും.പോരാത്തതിന് ഫോണിൽ battery low യും. Flash light on ആക്കി room ലക്ഷ്യമാക്കി നടന്നു.മഴ കനക്കുക അല്ലാതെ യാതൊരു മാറ്റവും ഇല്ല. ഇന്നിനി current നു നോക്കണ്ട.. പോയാൽ പോയതാ.. പിറു പിറുത്തു കൊണ്ട് ലയ മെഴുകുതിരി കത്തിക്കുകയാണ്. കുറച്ചെങ്കിലും assignment work തുടങ്ങണം എന്ന് വെച്ചതാ.. ഇനി ഇപ്പൊ current വരാതെ എങ്ങനെയാ.. Phone switch ഓഫ്‌ ആകും എന്നായപ്പോൾ lap topil ഡാറ്റാ കേബിൾ connect ചെയ്ത് charge il ഇട്ടു. അതിലും charge കുറവാണ്. Current വന്നില്ലെങ്കിൽ മൊത്തത്തിൽ പെട്ടുപോവുമല്ലോ എന്ന് വിചാരിച്ചിരുന്നപ്പോൾ തന്നെ current വന്നു. അപ്പോൾ തന്നെ അച്ഛന്റെ കാൾ ഉം. Laptop charge ഇൽ ഇട്ടുകൊണ്ട് ഞാൻ റൂമിന്റെ വെളിയിലേക് ഇറങ്ങി. അച്ഛൻ വീട്ടിൽ എത്തിയുട്ടുണ്ട്. അവിടെയും മഴ തന്നെയാണ്.\"പേടിക്കാൻ ഒന്നുമില്ല ഇതുവരെ.. Safe ആണ് ഞങ്ങൾ..\"എന്നു പറഞ്ഞെങ്കിലും ഈ മഴ നിർത്താതെ ഇനിയും തുടർന്നാൽ കാര്യം വഷളാകുമെന്ന് മനസ്സിലെവിടെയോ ഒരു ആളലായി നിലനിൽക്കുന്നുണ്ട്.. Phone വീണ്ടും low battery കാണിക്കുന്നുണ്ട്. വീണ്ടും room ലക്ഷ്യമാക്കി നടന്നു. Book refer ചെയ്തു assignment work തുടർന്നു. Mess അടക്കുന്നതിനു മുന്ന് night food കഴിക്കണം ഇല്ലെങ്കിൽ fine ആവും. Food കഴിച്ച് മടങ്ങുമ്പോൾ വീണ്ടും current പണി തന്നു.vidya phone ന്റെ ഫ്ലാഷ് on ആക്കി മുന്നേ നടന്നു.റൂമിൽ വീണ്ടും മെഴുകുതിരിയുടെ നേർത്ത മഞ്ഞ വെളിച്ചം പടർന്നു .. മഴ കനത്തു കൊണ്ടിരിക്കുവാണ്. ലാപ്ടോപ് il ഇപ്പോ അത്യാവശ്യം charge ഉണ്ട്. എങ്ങും നിശബ്ദത ആണെങ്കിലും മഴയുടെ ആർത്തിരണ്ട ശബ്ദം ചെവിയിൽ ആഞ്ഞടിക്കുന്നുണ്ട്.കണ്ണിനെ മയക്കം മാടിവിളിക്കുന്നു... വീട്ടിലെ ഓർമ്മകൾ അവയെ ഉണർത്താൻ ശ്രമിക്കുന്നു... \'മഴ\' അവൾ ഉഗ്രരൂപീണിയായി നൃത്തമാടുകയാണ്... ഇത് അവളുടെ ദിവസങ്ങളാണ്.... നാം അവളെ ഭയക്കണം... ക്രോധം കൊള്ളുന്ന അവളെ നാം ഭയക്കണം.....!
                                      - ശോണ 
                                      
                                         (തുടരും)