Aksharathalukal

രമ്യാ കൊലക്കേസ് ഭാഗം -7

രണ്ടു ദിവസത്തിനുശേഷം  acp ഓഫീസ് 

\"മാം ... ജിഷയുടെ ഫോൺ കാൾസിന്റെ ഡിറ്റെയിൽസ് എടുത്തു , അതിൽ ലാസ്റ്റ് വിളിച്ചിരിക്കുന്ന നമ്പർ ഗായത്രി എന്ന കുട്ടിയുടേതാണ് .
ആ കുട്ടി ജിഷയുടെ സീനിയർ ആണ്   . വേറെ കാൾസ്  എന്ന് ........\"

അവർ സംസാരിക്കുന്നതിനിടക്ക് .....
കോശി അവിടേക്കു വരുന്നു 

\"കമിങ് മാഡം ...\"

\"യെസ് ...\"

\"മാം ...,
ആ അനിൽകുമാർ വന്നിട്ടുണ്ട് , മാഡത്തിനോട് എന്തോ പറയാനുണ്ടെന്ന് \"

\"വരാൻ പറയ് \"

\"ഓക്കേ മാഡം \"

കോശി അനിൽ കുമാറിനെ കൂട്ടികൊണ്ട് വരുന്നു 

\"എന്താ നിനക്ക് പറയാനുള്ളത് \"

\"മാഡം അന്ന് എന്നെ കൊട്ടെഷൻ എല്പിച്ച പെണ്ണിനെ ഞാൻ വീണ്ടും കണ്ടു \"

\"എവിടെവെച്ച് ..\"

\"അത്‌ ... ടീവി യിൽ , പിന്നെ പത്രത്തിലുമുണ്ടായിരുന്നു .
ഇതാ ..., ഇതാണ് ആ പെൺകുട്ടി \"

അനിൽകുമാർ പത്രം acp യുടെ കയ്യിൽ കൊടുക്കുന്നു 

\"കോളേജ് കെട്ടിടത്തിൽ നിന്നും ചാടി വിദ്യാർത്ഥി ആത്മത്യ ചെയ്തു.

ഇത് ജിഷ അല്ലേ , ഈ കുട്ടിയോ ...\"

\"അതേ മാഡം ഈ കുട്ടിയാണ് എനിക്ക് കൊട്ടേഷൻ തന്നത് \"

\"തനിക് ആള് മാറിയതാവും \"

\"ഇല്ല സാറേ , ആ മുഖം ഞാൻ മറക്കില്ല , വെളുത്തിട്ട് മെലിഞ്ഞ ഒരു കുട്ടിയാണെന്ന് ഞാൻ  അന്ന് പറഞ്ഞില്ലേ . ഈ കുട്ടി തന്നെയാ എനിക്ക് തെറ്റില്ല .

ഈ കുട്ടി തന്നെയാ ഞാൻ എന്റെ ഈ രണ്ട് കണ്ണുകൊണ്ട് കണ്ടതാ \"

\"നീ പറഞ്ഞത് കള്ളമാണെന്നെങ്ങാനും തെളിഞ്ഞാൽ , പിന്നെ നിന്റെ ആ രണ്ടു കണ്ണുകളുണ്ടല്ലോ,  ഞങ്ങൾ കുത്തി പൊട്ടിക്കും \"

\"ഈ കുട്ടി തന്നെയാ സാറെ ...\"

\"മം ...,
 താൻ പോയിക്കോ , ആവശ്യമുണ്ടെങ്കിൽ വിളിക്കും , വന്നേക്കണം \"

\"ശെരി മാഡം ....\"

\"മാം ..,
ആ കുട്ടിയെന്തിനാ ....\"

\"ചില കേസുകളിൽ നമ്മൾ പ്രേതിഷിക്കാത്ത വരായിരിക്കും  പ്രതികൾ . സാം ഒരു കാര്യം ചെയ്യ് ജിഷയുടെ വീട്ടിൽ പോയി , ആ കുട്ടിയുടെ കൂടുതൽ  ഡീറ്റെയിൽസ്എ
ടുക്ക് \"

\"ഓക്കേ മാം \"

കുറച്ച് മണിക്കൂറുകൾക്ക് ശേഷം ......... 

\"മാം ,  അനിൽ പറഞ്ഞത് സത്യമാണെന്ന് എനിക്കുതോന്നില്ല \"

\"അതെന്താ സാം \"

\"മാം .., ആ കുട്ടിക്ക് ഡ്രൈവിങ്  അറിയില്ല . പിന്നെ ടു വിലർ  ഓടിക്കും പക്ഷേ ബാലൻസ് ഇല്ല ,

അങ്ങനെയുള്ള കുട്ടി അവനെ കാണാൻ ഒറ്റക് വണ്ടി ഓടിച്ചു വന്നു എന്ന്പ
റയുന്നത്  ,എങ്ങനെ വിശ്വസിക്കാൻ
 കഴിയും .\"

\"ഒരുപക്ഷേ ....,
ജിഷ മറ്റൊരാൾക്കൊപ്പം ആയിരിക്കും പോയിട്ടുണ്ടാവുക .
അനിലിന്റെ മുന്നിൽ പോയത് ജിഷ മാത്രമായിരിക്കും, . അങ്ങനെ ആയിക്കൂടെ \"

\" മാം , എന്നാലും എന്തിനാവും  ആ കുട്ടി രമേശിനെ കൊല്ലുന്നത്  .\"

\"ഈ ചോദ്യം തന്നെയാ സാം ഞാൻ ഇത്രയും നേരം എന്നോട് തന്നെ ചോദിച്ചത് .
അന്ന് ചോദ്യം ചെയ്യുമ്പോൾ പ്രവീൺ  രമേശിനെ പറ്റി പറഞ്ഞത് സാം ഓർക്കുന്നുണ്ടോ .

അവന് ഒന്നിൽ കൂടുതൽ പെൺകുട്ടികളുമായി
ബന്ധമുണ്ടെന്ന് \"

\"യെസ് മാം , . ചിലപ്പോൾ അവൻ രമേശിന്റ മേൽ കുറ്റം ചാർത്താനായി പറഞ്ഞതാണെങ്കിലോ \"

\"അത് സത്യമാണോ എന്ന്അ
ന്നെഷിക്കണം .,  അതിൽ എന്തെങ്കിലും സത്യമുണ്ടെങ്കിൽ ,   ഒരു പക്ഷേ ജെസ്സി സ്നേഹിച്ചിരുന്നയാൽ രമേശയിരിക്കും തന്റെ ചേച്ചിയുടെ മരണത്തിന് കാരണക്കാരനായവനോട് ഉള്ള പ്രതികാരമാവാം   ജിഷ രമേഷിനെ കൊലപ്പെടുത്താൻ കാരണം  .\" 

\"പക്ഷേ മാം...., ജെസ്സിയുടെ കാമുകനാരാണെന്നു അവർക്കാർക്കും അറിയില്ലെന്നാണ് ആ കുട്ടിയുൾപ്പടെ എല്ലാവരുംഅന്ന്  പറഞ്ഞത് .
അപ്പൊ പിന്നെ ...\"

\"എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം നമുക്ക് കണ്ടത്തണം സാം.അതിന്  ആദ്യം രമേശിന്റെ പാസ്റ്റ് നമുക്കറിയണം .

\"ഓക്കേ മാം \"



രണ്ടുദിവസത്തിന് ശേഷം .........

കോളേജിൽ രമേഷിന്റെ ബെസ്റ്റ് ഫ്രണ്ടയാ ആമിർ ന്റെ വീട്ടിലേക്ക് acp യും സാമും  ചെല്ലുന്നു 

\"ആമിർ അല്ലേ , ഞാൻ സാം ഇന്നലെ വിളിച്ചിരുന്നു \"

\"ഓഹ് , വരൂ സാർ ,   
 ഇരിക്ക് സാർ \"

\"ആമിർ ഇവിടെ ഒറ്റക്കാണോ \"

\"അല്ല മാം , പാരന്റസും ഉണ്ട് ,  അവര് സിസ്റ്ററിന്റെ വീടുവരെ പോയിരിക്കുവാ \"

\"രമേശ്‌ മരിച്ച വിവരം ആമിർ എപ്പോഴാ അറിയുന്നത് \"

\"അത്‌....
 അന്നേദിവസത്തെ ന്യൂസിലൂടെയാ  ഞാൻ അറിയുന്നത് \"

\"രമേശുമായി ലാസ്റ്റ് എന്നാ ആമിർ മീറ്റ് ചെയ്തത് \"

\" അതൊരു ഒരു ... ടു ...ത്രീ മന്ത്സ്
മുൻപാ ...,
ഒരു ഷോപ്പിംഗ് മാളിൽ വെച്ച് .\"

\"അന്ന് നിങ്ങൾ സംസാരിക്കുന്നതിനിടക്ക് അനു വിനെ കുറിച്ചെന്തെങ്കിലും  രമേശ്‌  പറഞ്ഞിട്ടുണ്ടായിരുന്നോ \"

\"ഇല്ല , മാം ..,  ഈ അനുവെന്ന് പറയുബോൾ .......\"

\"രമേശിനൊപ്പം , മരണപ്പെട്ട കുട്ടിയാണ്  . അവർ തമ്മിലുള്ള പ്രണയം ബന്ധത്തെ കുറിച്ച്  ആമീർനോട് പറഞ്ഞിട്ടുണ്ടായിരുന്നോ ,
എന്നാണ് മാഡം ചോദിച്ചത് \"

\"ഒരു പെൺകുട്ടിയെ പ്രെണയ്ക്കുന്ന കാര്യം പറഞ്ഞിരുന്നു പക്ഷേ ആ കുട്ടിയുടെ പേര് മറ്റെന്തോ ആയിരുന്നു.

ആ കുട്ടിയുടെ ഫോട്ടോയും എനിക്ക് കാണിച്ചു 
തന്നിരുന്നു . ബട്ട്‌ ...., പേര് ഞാൻ ഓർക്കുന്നില്ല .


\"ജെസ്സി എന്നാണോ  പേര് പറഞ്ഞേ ...\"

\"യെസ് ..,  സാർ ജെസ്സി , ജെസ്സി എന്നാണ് ആ കുട്ടിയുടെ പേര് \"

ഓക്കേ ....
സാം മൊബൈലിൽ ജെസ്സിയുടെ ഫോട്ടോ കാണിക്കുന്നു
 
\"ഇതാണോ ആ കുട്ടി \"

\" ഇതാണെന്നാ ....തോന്നുന്നേ , എനിക്കത്ര ഓർമയില്ല , പക്ഷേ പേര് ജെസ്സിയെന്ന് തന്നെയാ \"

\"കോളേജിൽ പഠിക്കുന്ന സമയത്ത് രമേശിന് ഏതെങ്കിലും  പെൺകുട്ടികളുമായി അടുപ്പം ഉണ്ടായിരുന്നോ\"

\"യെസ്  മാം ആ സമയത്ത് അവൻ ഒരു പെൺകുട്ടിയെ പ്രണയിച്ചിരുന്നു .

 അപ്പോൾ ആ കുട്ടി പ്ലസ് വണ്ണിൽ ആയിരുന്നു പഠിച്ചിരുന്നത് , ഗായത്രി എന്നായിരുന്നു അവളുടെ പേര് .

അവളെ കിട്ടാൻ വേണ്ടി അവൻ ഒരിക്കൽ മരിക്കാൻ വരെ തയ്യാറായതാണ് .  പക്ഷേ അവർക്കിടയിൽ പെട്ടെന്ന് എന്താണ് സംഭവിച്ചതെന്ന് അറിയില്ല  .

കോളേജ് കഴിഞ്ഞ് ഞങ്ങൾ ഒരിക്കൽ കണ്ടിരുന്നു , അപ്പോഴാണ് അവൻ   അവർ തമ്മിൽ പിരിഞ്ഞ കാര്യം പറയുന്നത്   \"

\"കാരണമെന്താണെന്ന് ആമിർ ചോദിച്ചില്ലേ \"

\"ചോദിച്ചായിരുന്നു , പക്ഷേ അവൻ വ്യക്തമായിട്ടൊന്നും പറഞ്ഞില്ല .\"

\"ഈ ഗായത്രി ഇപ്പോൾ എന്തിനാണ് പഠിക്കുന്നതെന്ന് ആമിർ ന് അറിയാമോ \"

\"മെഡിസിന് ആണെന്നാണ് തോന്നുന്നത് , അങ്ങനെ അവൻ എപ്പോഴോ  പറഞ്ഞതായി  ഞാൻ ഓർക്കുന്നുണ്ട് .\"

\"താങ്ക്സ്  ആമിർ ,  ഞങ്ങളോട് സഹകരിച്ചതിന് . ഇനിയും ആമിറിൽ നിന്നുമുള്ള സഹായം ഞങ്ങൾ പ്രേതിഷിക്കുന്നു .\"

\"ഓഫ്‌കോഴ്സ് മാഡം \"

\"ശരി .....\"

അവർ അവിടെന്ന് ഇറങ്ങി കാറിൽ സഞ്ചരിക്കവേ ഇതിനെ കുറിച്ച് സംസാരിക്കുന്നു . 

\"സാം ...\"

\"മാം...\"

\"സാം ,
ഈ കേസ് അന്നെഷണം തുടങ്ങി ഇതുവരെ  എത്തിനിൽക്കുന്ന ടൈമിൽ ഗായത്രീ  എന്ന പേര് എവിടെയെങ്കിലും സാം കേട്ടിരുന്നോ \"

\"\"അത്‌....... മാം ......,
 ഞാൻ ഓർക്കുന്നില്ല \"

\"ഈ ജിഷ യുടെ ഫോണിൽ അവസാനം വന്ന കാൾ ഒരു  സീനിയർ പെൺകുട്ടിയുടെതാണെന്നല്ലേ പറഞ്ഞത് \"

\"അതേ മാം \"

\"എന്തായിരുന്നു  ആ കുട്ടിയുടെ പേര് \"

\"അത് .....,
അത് മാം ഗായത്രി എന്നാ \"

\"ഒരു പോലീസ് ഓഫീസർക്ക്  ആദ്യം വേണ്ടത് ഓർമ്മശക്തിയാണ് സാം \"

\"സോറി മാം ...\"

\"ചിലപ്പോൾ നമ്മൾ അന്നെഷിക്കുന്ന ഗായത്രി അവളായിരിക്കാം. 
അവളെ കുറിച്ചുള്ള കൂടുതൽ ഡീറ്റെയിൽസ് എത്രയു വേഗം എടുക്കണം .\"

\"ഓക്കേ മാം .\"

മൂന്ന് ദിവസത്തിനു ശേഷം .....

\"കമിങ് മാഡം \"

\"യെസ് ,
എന്തായി സാം എന്തെങ്കിലും
ഇൻപ്രൂവ്മെന്റ് ഉണ്ടോ \"

\"യെസ് മാം ,
നമ്മൾ സംശയിക്കുന്നത് പോലെ,   ഗായത്രിക്ക് ഈ കൊലപാതകവുമായി  ബന്ധമുണ്ടെന്നു സംശയിക്കാത്തക്ക വിധത്തിലുള്ള ചില തെളിവുകൾ കിട്ടിയിട്ടുണ്ട് .


 രമേശിന്റ കാമുകി ഗായത്രിയും ,ഈ ഗായത്രിയും ഒന്ന് തന്നെയാണ് .

മാത്രവുമല്ല ആ കുട്ടി നമ്മുടെ കേസിൽ ആദ്യം മുതൽ തന്നെ ഇൻവോൾവ് ആയിട്ടുണ്ട് മാഡം \"

\"ഏങ്ങനെ ...\"

\"ജെസ്സിയുടെ റൂം മേറ്റ്‌ ആയിരുന്നു ഗായത്രി. ഗായത്രി അമ്പലത്തിൽ നിന്നും കൊണ്ടുവന്ന പ്രസാധത്തിൽ സൈനഡ്  ചേർത്ത് കഴിച്ചാണ് ജെസ്സി സുസൈഡ്  ചെയ്തത് .


അന്ന് പ്രസാദം മറ്റുകുട്ടികളും കഴിച്ചിരുന്നതുകൊണ്ട് തന്നെ ആ കുട്ടിയെ സംശയിക്കേണ്ട കാര്യം ഇല്ലായിരുന്നു .

പിന്നെ ഗായത്രിയുടെ അച്ഛൻ സുദർശൻ ആ സോമന്റെ അനിയനാണ് . അന്ന് അയ്യാൾ പറഞ്ഞിരുന്നില്ലേ മാം ബന്ദുവിന്റ കല്ല്യാണതിന് പോയി വരും വഴി  ആ സ്ഥലം നോക്കാൻ ഇറങ്ങിയിരുന്നുവെന്നും , അവർക്കൊപ്പം അന്ന് അനുജനും ഭാര്യയും മകളുമുണ്ടായിരുന്നുവെന്നും.\"

\"യെസ് ,\"

പിന്നെ, കോളേജിൽ ജിഷയുടെ ഫ്രണ്ട്സിൽ നിന്നും അറിയാൻ കഴിഞ്ഞത് , ജെസ്സിയുടെ മരണ ശേഷം ഗായത്രിയും ജിഷയും തമ്മിൽ നല്ല അടുപ്പമായിരുന്നു എന്നാണ് . \"

\"    യെസ്....,
     അപ്പോൾ  നമ്മൾ അന്നെഷിക്കുന്ന കൊലപാതകി ഗായത്രിയാണ്. സാം  നമുക്ക് എത്രയും വേഗം ഗായത്രിയെ  ചോദ്യം ചെയ്യണം  \"

\"യെസ് മാം.. \"


അവർ , ഉടനെ തന്നെ ഗായത്രിയുടെ വീട്ടിലേക്കു    പുറപ്പെടുന്നു.   അവിടെ ചെന്നിറങ്ങിയപ്പോൾ ചെറിയ രീതിയിലുള്ള ആൾക്കൂട്ടം ഉണ്ടായിരുന്നു .

അവർക്ക് പിന്നാലെയായി
ആംബുലൻസും ,  അവിടേക്ക്   വന്നു . 
അവിടെ നിന്നിരുന്ന  ഒരു പോലീസ് കാരൻ acp കണ്ട് സല്യൂട്ട് അടിച്ചു .

\"എന്താ പ്രശ്നം \"

\"മാം , ഇവിടെത്തെ പെൺകുട്ടി സൂയിസൈഡ് ചെയ്തു . \"

\"എപ്പോൾ \"

\"ഒരു അരമണിക്കൂർ ആകും മേഡം ..., നാട്ടുകാര് വിവരമറിയിച്ചിട്ടാണ് ഞങ്ങൾ വന്നത് \"

സാം .....

\"മാം , നമ്മൾ വൈകിപ്പോയി.
ഗായത്രി .......,
സൂയിസൈഡ് ചെയ്തു .\"

                          തുടരും ..............



രമ്യാ കൊലക്കേസ് ഭാഗം -8

രമ്യാ കൊലക്കേസ് ഭാഗം -8

4.1
8496

ഇതാണ്  മാം ഗായത്രിയുടെ ആത്മഹത്യാ കുറിപ്പ് "അച്ഛനും ,അമ്മയും എന്നോട് ക്ഷമിക്കണം .ഞാൻ ജീവിച്ചിരുന്നാൽ നാളെ നിങ്ങൾക്കൊരു അപമാനമായി മാറും . മറ്റുള്ളവരുടെ ജീവൻ രക്ഷിക്കേണ്ട ഞാൻ നാലുപേരുടെ ജീവനെടുത്തു . മൂന്ന് കുടുംബങ്ങളെ സങ്കടത്തിലാഴ്ത്തി . മനപ്പൂർവമല്ല  ........,എല്ലാം അവനുവേണ്ടിയായിരുന്നു . എനിക്കവനെ ഒരുപാട് ഇഷ്ടമായിരുന്നു.ഞാൻ അവനെ  ആത്മാർത്ഥമായിട്ടായിരുന്നു സ്നേഹിച്ചിരുന്നത് . അതുകൊണ്ട് തന്നെയാവണം അവൻ  എന്നെ ചതിച്ചപ്പോൾ  , എനിക്ക് അത്‌  സഹിക്കാൻ കഴിയാതിരുന്നത് .അവനെ തിരിച്ചുകിട്ടാൻ വേണ്ടിയാണ് ഞാൻ അവളെ.......ചെയിതുപോയ ഒരു വലിയ തെറ്റ് . ആ തെറ