Aksharathalukal

രമ്യാ കൊലക്കേസ് ഭാഗം -8

ഇതാണ്  മാം ഗായത്രിയുടെ ആത്മഹത്യാ കുറിപ്പ് 


"അച്ഛനും ,അമ്മയും എന്നോട് ക്ഷമിക്കണം .
ഞാൻ ജീവിച്ചിരുന്നാൽ നാളെ നിങ്ങൾക്കൊരു അപമാനമായി മാറും .

 മറ്റുള്ളവരുടെ ജീവൻ രക്ഷിക്കേണ്ട ഞാൻ നാലുപേരുടെ ജീവനെടുത്തു . മൂന്ന് കുടുംബങ്ങളെ സങ്കടത്തിലാഴ്ത്തി . മനപ്പൂർവമല്ല  ........,

എല്ലാം അവനുവേണ്ടിയായിരുന്നു . എനിക്കവനെ ഒരുപാട് ഇഷ്ടമായിരുന്നു.
ഞാൻ അവനെ  ആത്മാർത്ഥമായിട്ടായിരുന്നു സ്നേഹിച്ചിരുന്നത് . അതുകൊണ്ട് തന്നെയാവണം അവൻ  എന്നെ ചതിച്ചപ്പോൾ  , എനിക്ക് അത്‌  സഹിക്കാൻ കഴിയാതിരുന്നത് .

അവനെ തിരിച്ചുകിട്ടാൻ വേണ്ടിയാണ് ഞാൻ അവളെ.......
ചെയിതുപോയ ഒരു വലിയ തെറ്റ് . 
ആ തെറ്റ് പിടിക്കപ്പെടാതിരിക്കാനായി വീണ്ടും വീണ്ടും എനിക്ക് തെറ്റുകൾ ചെയ്യേണ്ടിവന്നു .

നാളെ എന്നെക്കുറിച്ചു കേൾക്കാൻ പോകുന്ന വാർത്തകൾ നിങ്ങളുടെ ഇപ്പോഴത്തെ വിഷമം മാറ്റും .

എന്റെ വയറ്റിൽ തന്നെ വന്നു പിറന്നല്ലോ എന്ന്  ഓർത്തു അമ്മ എന്നെ  ശപിക്കും . 
അച്ഛാ , അമ്മാ , സോറി .......
ഈ മകളെ വെറുക്കരുത് ...........

ഏതു നിമിഷവും എന്നെ കൊണ്ടുപോകൻ പോലീസ്  ഇവിടെ എത്തും , അതിനു മുൻപ് ഞാൻ  ഈ ലോകത്തോട് 
വിടപറയുകയാണ് .

അല്ലെങ്കിലും എനിക്ക് ഇനി ജീവിക്കാൻ അർഹതയില്ല  അമ്മ.

എന്റെ ആത്മഹത്യയിൽ ആർക്കും
 പങ്കില്ല ....... .

എന്ന് നിങ്ങളുടെ സ്വന്തം ഗായത്രി .... "


"നമ്മൾ അവളെ അന്നെഷിച്ചു വരുമെന്ന് അവൾക്കറിയാമായിരുന്നു മാഡം . അതുകൊണ്ടാവാം നമ്മൾ എത്തുന്നതിനുമുൻപ് സൂയിസൈഡ് ചെയ്തത് ."

"മം ...."

"മാം ,...
 പുറത്ത്  എല്ലാ മീഡിയാസുമെത്തിയിട്ടുണ്ട് ."

"ഞാൻ ഹാൻഡിൽ ചെയ്‌തോളം സാം "

പ്രിയ അവരുടെ അടുത്തേക്ക് ചെല്ലുന്നു . 

"മാം ...,
 വീണ്ടുമൊരു മരണം കൂടി നടന്നിരിക്കുന്നു , ഈ കുട്ടിയുടെ മരണം സൂയിസൈഡ് തന്നെയാണോ , അതോ ഇതും കൊലപാതകമാണോ .."

"കുറച്ചു നാളുകളായി നിങ്ങളും ഞങ്ങളും അന്നെഷിച്ചു കൊണ്ടിരുന്ന ചോദ്യത്തിനുള്ള ഉത്തരം തേടിയാണ്  ഞാനും എന്റെ  സഹപ്രവർത്തകരും ഇവിടെ  എത്തിയത്.

പക്ഷേ ആ ഉത്തരം തരേണ്ടിയിരുന്നയാൾ  അതിനുമുൻപേ ഈ ലോകത്തോട്  വിടപറഞ്ഞു . "

"മാം ...., അപ്പോൾ , ഈ കുട്ടി .... "

"പ്ലീസ്  ദയവായ്‌ എന്നെ പറയാൻ അനുവദിക്കു.

ജെസ്സി , സഹോദരി ജിഷ , രമേശ്‌ , അനു ഇവരെ നാലുപേരെയും കൊലപ്പെടുത്തിയത് മരണപെട്ട ഗായത്രി ആണെന്നുള്ളതിന് വ്യക്തമായ തെളിവുകൾ ഞങ്ങൾക്ക് കിട്ടിയിരുന്നു .

അതിന്റ അടിസ്ഥാനത്തിൽ ആ കുട്ടിയെ അറസ്റ്റ് ചെയ്യാനായിരുന്നു ഞങ്ങൾ ഇവിടെ എത്തിച്ചേർന്നത് ബട്ട്‌ ....... "

"എന്താണ്  മാം ഈ കുട്ടി കൊലപാതകം നടത്തനുണ്ടായ സാഹചര്യം "

ഈ കുട്ടിയും , കൊല്ലപ്പെട്ട രമേഷും തമ്മിൽ പ്രണയത്തിലായിരുന്നു . എന്നാൽ തന്നെ ഉപേക്ഷിച്ച് മറ്റൊരാളെ തേടി അയ്യാൾ പോയപ്പോൾ   ഉണ്ടായ ദേഷ്യം , സങ്കടം ..., അതൊക്കെയാണ് കൊലപാതകത്തിലേക്ക് നയ്ച്ചത് .

ഈ കാര്യങ്ങളൊക്കെയും 
ആ കുട്ടിയുടെ ആത്മഹത്യകുറിപ്പിൽ പറയുന്നുണ്ട് . "

പ്രിയ ഗായത്രിയുടെ ആത്മത്യ കുറിപ്പ് മീഡിയസിനെ കാണിക്കുന്നു .

"മാം നിങ്ങൾ അന്ന് പറഞ്ഞത് ജെസ്സി എന്ന പെൺകുട്ടിയുടെ മരണം ആത്മഹത്യ ആണെന്നാണ്.

ആ കുട്ടിയുടെ കുടുംബം അത്‌ കൊലപാതകമാണെന്ന  വാദം ഉന്നയിച്ചപ്പോഴും നിങ്ങൾ പോലീസുകാർ അതിനെ എതിർത്തിരുന്നു .

 പിന്നെ എന്ത് അടിസ്ഥാനത്തിലാണ്  ഇപ്പോൾ അത്‌  കൊലപാതകമാണെന്ന് പറയാൻ കാരണം ."

"തെളിവുകൾ സൂചിപ്പിച്ചത് സുസിഡ് ആണെന്നാണ് , എന്നാൽ  വീണ്ടും നടത്തിയ അന്നേഷണത്തിലാണ്  അത്‌ കൊലപാതമാണെന്ന് തെളിഞ്ഞത്."

"ഇപ്പോൾ ഈ കുട്ടിയുടെ വെളിപ്പെടുത്തലിന്റെ
അടിസ്ഥാനത്തിലാണോ  മാം കൊലപാതകമാണെന്നുള്ള നിഗമനത്തിൽ പോലീസ് എത്തിച്ചേർന്നത് ."

"അല്ല , ആ കുട്ടിയുടെ കുടുംബം അത്‌  സൂയിസൈഡ് അല്ല കൊലപാതകമാണ് എന്ന് പറഞ്ഞ് തന്ന പരാതിയുടെ അടിസ്ഥാനത്തിൽ നടന്നുകൊണ്ടിരുന്ന അന്നെഷണത്തിൽ ഞങ്ങൾക്ക് ചില തെളിവുകൾ കിട്ടിയിരുന്നു .

ഇപ്പോൾ ഈ കുട്ടിയുടെ വെളിപ്പെടുത്തലിലൂടെ അത്‌ കൺഫോം ചെയ്തു അത്രയേയുള്ളൂ."

"മാം ......, ഒരുചോദ്യം കൂടി ..."

"പ്ലീസ് മറ്റുകാര്യങ്ങളൊക്കെയും പിന്നൊരു വാർത്താസമ്മേളനത്തിൽ നൽകുന്നതായിരിക്കും ."

"മാം ...., മാം ..."

"സാം വണ്ടി എടുക്ക് "

acp വണ്ടിയിലേക്ക് കയറുന്നു.

 വണ്ടിക്കുള്ളിൽ ഇരുന്ന് അവർ വീണ്ടും  ഈ കാര്യം ചർച്ച ചെയ്യുന്നു.

"മാം...., ജെസ്സിയുടെ മരണം കൊലപാതകമാണെന്ന് തെളിയിക്കാൻ കഴിയാത്തിടത്തോളം  ഈ കേസ്  പൂർത്തിയാക്കാൻ പറ്റിയില്ലല്ലോ . "

"യെസ്......

എങ്ങനെയാകും  കൊലപ്പെടുത്തിയിട്ടുണ്ടാവുക . 
ഒറ്റക്കാണോ ,  അവൾ ഈ കൊലപാതകങ്ങൾ ചെയ്തത്,  അതോ   മാറ്റാരെങ്കിലും സഹായിക്കാൻ ഉണ്ടായിരുന്നോ ........

ഉത്തരമില്ലാത്ത ഒരുപാട് ചോദ്യങ്ങൾ ഉണ്ട് സാം ..., 
 പക്ഷേ...അതിന് ഉത്തരം തരേണ്ടായാൽ നമുക്കുമുന്നിൽ ഇപ്പോൾ ഇല്ല ."

"മാം , ഇനി .... ഈ ഗായത്രിയുടെ മരണത്തിന് പിന്നിലും എന്തെങ്കിലും ദുരുഹത ഉണ്ടാവുമോ . "

"അതെന്താ സാം അങ്ങനെ പറയാൻ കാരണം "

"അല്ല മാം ...,
നമ്മൾ ആത്മഹത്യ ആണെന്ന് ഉറപ്പിച്ചു പറഞ്ഞ കേസ് ആണല്ലോ ജെസ്സിയുടെത്.അതുകൊണ്ടാ ....  "

 
" സാം അല്ലേ ,ആ കേസ് അന്ന് അന്നെഷിച്ചത് "

"അതേ മാം.."

  "അന്ന് എന്ത് കൊണ്ടാണ് അത്‌ ആത്മഹത്യ ആണെന്ന് ഉറപ്പിച്ചു പറയാൻ കാരണം."

"അത്‌ മാം ..,
 അന്ന് ഞാൻ പറഞ്ഞല്ലോ ജെസ്സിയുടെ ഫോണിൽ നിന്നും ആ   കുട്ടിയുടെ സിസ്റ്റർ ന്റെ ഫോണിലേക്ക്, അതായത് ജിഷയുടെ ഫോണിലേക്ക് താൻ  മരിക്കാൻ പോകുകയാണെന്നുള്ള മെസ്സേജ് അയച്ചിരുന്നു . 

!എനിക്ക് അവനില്ലാതെ പറ്റില്ല ജിഷ.....
നീ ഈ ചേച്ചിയോട് ശെമിക്കണം , പപ്പയെയും ,മമ്മയെയും നീയായിട്ട് വിഷമിപ്പിക്കരുതേ ...
എന്നായിരുന്നു ആ മെസ്സേജ് .!

"പിന്നെ.....,
ജെസ്സിയുടെ റൂമിൽ നിന്നും
സയനയിഡിന്റെ   ബോട്ടിൽ
കണ്ടെത്തിയിരുന്നു.

മാത്രവുമല്ല ബോട്ടിലിൽ ജെസ്സിയുടെ ഫിംഗർ പ്രിന്റ് ഉണ്ടായിരുന്നു . 
പിന്നെ കൊലപാതകമാണെന്ന് സംശയിക്കതക്ക വിധത്തിലുള്ള ഒരു തെളിവുകളും അവിടെനിന്നും കിട്ടിയിട്ടില്ലായിരുന്നു.
എല്ലാകൂടിചേർന്നപ്പോൾ......"


"സൂയിസൈഡ് ആണെന്ന് സാം അങ്ങ് ഉറപ്പിച്ചു. അങ്ങനെ ആവുമ്പോൾ കേസും വേഗം ക്ലോസ് ചെയ്യാമല്ലോ.

ആ കുട്ടിക്ക് സയനൈയിട് എവിടന്നാണ് കിട്ടിയതെന്നു കണ്ടതിയിരുന്നോ . "

"അത്......ഇല്ല..മാം."

"താനൊക്കെ എവിടത്തെ പോലീസുകാരനാടോ.....
തന്നെയൊക്കെ പോലീസിൽ എടുത്തവരെ പറഞ്ഞാൽ മതിയല്ലോ "

"സോറി മാം "

"എന്തൊക്കെയോ കുഴപ്പങ്ങൾ ഉണ്ട് .
ആദ്യം കണ്ടത്തേണ്ടത് ജെസ്സിയുടെ മരണത്തെ കുറിച്ചാണ്.

താൻ ഒരു കാര്യം ചെയ്യ് വണ്ടി ജെസ്സി താമസിച്ചിരുന്ന   അവരുടെ ഹോസ്റ്റലിലേക്ക്  വിട്."

"ഓക്കേ മാം "

അവർ ഹോസ്റ്റലിലേക്ക് ചെല്ലുന്നു .

"സാം എനിക്ക് , അന്ന് അവർക്കൊപ്പമുണ്ടായിരുന്ന മറ്റുകുട്ടികളെ ഒന്ന് കാണാം ."
"ഒക്കെ മാഡം ."

ജെസ്സിയുടെ റൂംമേറ്റ്  ആയിരുന്ന കുട്ടികളെ  acp ചോദ്യം ചെയ്യുന്നു .

"നിങ്ങളായിരുന്നു അല്ലേ ജെസ്സിയുടെ
റൂം മേറ്റ്സ് "

"അതേ മാം "

"എന്താ നിങ്ങളുടെ പേര് "

"എന്റെ പേര് അപർണ്ണ ,
എന്റെ പേര് രേഷ്മ. ഞങ്ങളും ,  ജെസ്സിയും ,   ഗായത്രിയുമായിരുന്നു ഒരേ റൂമിൽ . "

"നിങ്ങൾ നല്ല ക്ലോസ് ഫ്രണ്ട്‌സ്ആ
യിരുന്നോ . "

"അതേ മാം , "

"എല്ലാ കാര്യങ്ങളും പരസ്പരം ഷെയർ ചെയ്യുമായിരുന്നോ "

"ആ , ഒരു വിധം എല്ലാം ഷെയർ ചെയ്യുമായിരുന്നു ."

"ജെസ്സിക്ക് അഫെയർ ഉള്ള കാര്യം നിങ്ങളോട് പറഞ്ഞിരുന്നോ "

"ഉവ്വ് മാഡം.
ഫേസ്ബുക് വഴി പരിചയപ്പെട്ട  ഒരു പയ്യനായിരുന്നു.    അർജുൻ എന്നായിരുന്നു അവന്റെ പേര് "

"ഈ അർജുനെ നിങ്ങൾ കണ്ടിട്ടുണ്ടോ "

"ഇല്ല മാം "

"അതെന്താ ജെസ്സി  അർജുനെ നിങ്ങൾക്ക് പരിചയപ്പെടുത്തിയിരുന്നില്ലേ "

"ഇല്ല മാം "

"ഫോട്ടോപോലും..."

"ഇല്ല..."

"അതെന്താ ഇത്ര ക്ലോസ് ആയിരുന്നിട്ട് പോലും ജെസ്സി അങ്ങനെ ചെയ്യാതിരുന്നത്...'

"അത്.....,
 അവളുടെ കയ്യിൽ അവന്റെ  ഒരു ഫോട്ടോപോലും ഇല്ലായിരുന്നു മാഡം.

ഫേസ്ബുക്ക് ചാറ്റിങ്ങിലൂടെയാണ് അവർ പരിചയപ്പെട്ടത്. അവന്റെ ഒരു ഫോട്ടോ പോലും  അവളെ അവൻ കാണിച്ചിരുന്നില്ല. "

"അപ്പോൾ ഈ അർജുൻ എന്ന വ്യക്തിയെ ജെസ്സി നേരിൽ കണ്ടിട്ടില്ലേ.
കാണാത്ത ഒരാളുമായിട്ടായിരുന്നോ ജെസ്സിയുടെ പ്രണയം "

"ഏയ് അങ്ങനെയല്ല മാം ജെസ്സി അവനെ കണ്ടിട്ടുണ്ട്.

എഫ്ബി വഴിയുള്ള പ്രണയം പലപ്പഴും ഫേക്ക് ആയിരിക്കുമെന്നറിയാവുന്നത് കൊണ്ട് അവൾ  അവനോട് അവന്റെ ഫോട്ടോ ചോദിച്ചിരുന്നു.

 ആദ്യം അവൻ ഓരോന്ന് പറഞ്ഞു ഒഴിഞ്ഞുമാറി.
പിന്നെ ജെസ്സി ബ്ലോക്ക്‌ ആക്കുമെന്ന് പറഞ്ഞപ്പോൾ അവൻ നേരിൽ കാണാം എന്ന് സമ്മതിച്ചു.

പക്ഷേ അതിന് അവനൊരു ഡിമാൻഡ് ഉണ്ടായിരുന്നു. "

"എന്താ അത്"

"അവൾ ഒറ്റക്ക് വന്നാൽ മാത്രമേ അവൻ അവളുടെമുന്നിൽ വരത്തുള്ളൂ എന്ന് "

"എന്നിട്ട് ജെസ്സി പോയോ "

"പോയി "

"എവിടെ വെച്ചാണ് അവർ മീറ്റ് ചെയ്തത്."

"അത്...,
കോളേജിന് കുറച്ച് അകലെയുള്ള ഒരു ഒരു കോഫീ ഷോപ്പിൽ വെച്ചാണ്."

"അന്ന് നിങ്ങൾ ആരും അവളുടെ കൂടെ പോയില്ലേ."

"ഗായത്രി  പോയിരുന്നു, പക്ഷേ അത് ജെസ്സിക്ക്‌ പോലും അറിയില്ലായിരുന്നു."

"അപ്പോൾ ഗായത്രിയും അയ്യാളെ കണ്ടിട്ടുണ്ട് അല്ലേ."


"ഇല്ല മാം,
അവനെ കാണാൻ വേണ്ടി തന്നെയാ ഗായത്രി, അവളുടെ പിന്നാലെ പോയത്. പക്ഷേ തിരിച്ചുവന്നത് വല്ലാതെ വിഷമിച്ചായിരുന്നു.കരഞ്ഞു തളർന്ന അവസ്ഥയിലായിരുന്നു "

"അതെന്താ..."

"അവനെ വെയിറ്റ് ചെയ്തു നിൽക്കുമ്പോൾ , അവളുടെ അച്ഛന് സുഖമില്ലെന്നുപറഞ്ഞു വീട്ടിൽ നിന്നും കാൾ വന്നിരുന്നു.

അതോടെ  അവൾ  ഇവിടെക്ക്‌  വന്ന് നേരെ വീട്ടിലേക്ക് പോയി. 
അത് കൊണ്ട് തന്നെ അവൾക്ക് അവനെ കാണാൻ കഴിഞ്ഞില്ല  എന്നാണ് അവൾ ഞങ്ങളോട് പറഞ്ഞത്."

"ഇതൊക്കെ എന്താ അന്ന് ഞാൻ ചോദിച്ചപ്പോൾ പറയാതിരുന്നത്. "


"അത് സാർ...... ,
ഇതിന്റെ പിന്നാലെയൊക്കെ പോയാൽ സ്റ്റേഷനും, കോടതിയുമായി നടക്കേണ്ടി വരുമെന്ന്  ഗായത്രി പറഞ്ഞപ്പോൾ...."

"പിന്നെ എത്ര ദിവസം കഴിഞ്ഞാണ് ഗായത്രി ഹോസ്റ്റലിലേക്ക് വന്നത്. "

"രണ്ട് ദിവസം കഴിഞ്ഞ്..."


"ഈ ജെസ്സി കൊല്ലപ്പെട്ട ദിവസത്തെ കാര്യങ്ങളൊക്കെ ഡീറ്റെയിൽഡ് ആയി ഒന്ന് പറയാൻ പറ്റുമോ."

"അന്ന് ഗായത്രിയുടെ ബർത്ഡേയ് ആയിരുന്നു മാം,

അവൾ അമ്പലത്തിൽ പോയി പ്രസാദവുമായിട്ടാണ് തിരിച്ചു വന്നത്.
എന്നിട്ട് പ്രസാദം ഞങ്ങൾക്ക് തന്നു.

അത് കഴിക്കുന്നതിനിടയിൽ ഗായത്രിയുടെ കൈയ് തട്ടി മേശപ്പുറത്തിരുന്ന ജഗും വെള്ളവും മറിഞ്ഞു ജെസ്സിയുടെ പുറത്തേക്ക് വീണു.

 ഡ്രസ്സ്‌ മുഴുവനും നനഞ്ഞത്കൊണ്ട് അത് ചേഞ്ച്‌ ചെയ്യാനായി അവൾ പോയി.

ആ സമയം ഞങ്ങളോട് ബസ്റ്റോപ്പിലേക്ക് പൊയ്ക്കോളാനും, അവർ രണ്ടുപേരും പിന്നാലെ വരാമെന്നു ഗായത്രി പറഞ്ഞു.


ഞങ്ങൾ ബസ്സ്റ്റോപ്പിൽ എത്തി കുറച്ചു സമയം കഴിഞ്ഞിട്ടും അവർ രണ്ടു പേരും വന്നില്ല.  ബസ് വന്ന് എല്ലാവരും കയറി പോകൻ തുടങ്ങുമ്പോൾ ഗായത്രി ഓടി വന്ന് കയറുകയായിരുന്നു.

"അപ്പോൾ ജെസ്സി എവിടെയെന്ന് നിങ്ങൾ ചോദിച്ചില്ലേ,"

"ചോദിച്ചു, അവർ ഇറങ്ങാൻ തുടങ്ങുമ്പോൾ അർജുന്റെ കാൾ വന്നുവെന്നും, അവനോട് സംസാരിച്ചതിന് ശേഷം അവളുടെ മൈൻഡ് മാറിയെന്നും,

ഞാൻ വരുന്നില്ലെന്നും  എന്നോട്(ഗായത്രി ) പോകാൻ പറഞ്ഞുമെന്നാണ് അവൾ ഞങ്ങളോട് പറഞ്ഞത് "

"ജെസ്സി മരിച്ച വിവരം നിങ്ങൾ എപ്പോഴാ അറിഞ്ഞത്,"

അത്.... കോളേജിൽ വെച്ചാണ് '


"ഓക്കേ...., താങ്ക്യൂ....,
സഹകരിച്ചതിന്.    നിങ്ങൾ ഈ കാര്യങ്ങളൊക്കെ അന്നേ പറഞ്ഞിരുന്നുവെങ്കിൽ ഒരു പക്ഷേ ഈ കൊലപാതകങ്ങളുടെ എണ്ണം കുറക്കാമായിരുന്നു. "

"സോറി  മാം... "

"ഒരു കാര്യം കൂടി.
ഈ ജെസ്സിയും, അർജുനും തമ്മിൽ മീറ്റ് ചെയ്തു എത്ര നാൾ കഴിഞ്ഞാണ് ഈ മരണം നടന്നത്

അത്.....,
 ഒരു ഒന്നൊന്നര മാസമാവും മാഡം "

"ഓക്കേ...."

അവർ അവിടെ നിന്നും നേരെ ഓഫീസിലേക്ക് പോകും വഴി കാറിൽ വെച്ച് ഇതിനെ കുറിച്ച് ഡിസ്‌കസ് ചെയ്യുന്നു.

"എന്താ മാം ആലോചിക്കുന്നത്."

"സാം,
ആ ഗായത്രിയുടെ വീട്ടിൽ ചെല്ലണം, എന്നിട്ട് ആ കുട്ടിയുടെ അച്ഛനെ കഴിഞ്ഞ രണ്ട് മാസത്തിൽ എന്തെങ്കിലും അസുഖത്തിന്റ പേരിൽ ഏതെങ്കിലും ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിട്ടുണ്ടോ എന്നൊന്ന് അന്നെഷിക്കണം.

"മാം.."

പിന്നെ ഗായത്രിക്ക്‌ സയനൈഡ്  കിട്ടാൻ സാധ്യതയുള്ള വഴി... "

"ഓക്കേ മാം"

Acp ഓഫീസിൽ എത്തികഴിഞ്ഞ് കുറച്ചു സമയത്തിനുശേഷം മറ്റൊരു പോലീസുകാരൻ അവിടേക്ക് വരുന്നു.

"കമിങ് മാം"

"യെസ്..."

"മാം, ഗായത്രിയുടെ ലാപ്ടോപ് ഓപ്പൺ ആക്കിയിട്ടുണ്ട്,
ഇതാ...."

"പിന്നെ, മാം അന്ന് രമേശിന്റ ബോഡയിൽ നിന്നും കിട്ടിയ മുടി, കൊല്ലപ്പെട്ട ജിഷയുടെതുമായി മാച്ച് ആയിട്ടുണ്ട്."

"ഓക്കേ.... "

"ലാപ്ടോപിലെ ഓരോ ഫയലും ഓപ്പൺ ആക്കി നോക്കിയ acp ക്ക്‌ ഗായത്രിയും രമേഷും, തമ്മിലുള്ള പഴയ കുറച്ചു ഫോട്ടോസ് കിട്ടുന്നു.

 അതോടൊപ്പം  ജെസ്സിയും, രമേഷും ഒരു കോഫീ ഷോപ്പിൽ ഇരിക്കുന്ന പിക്ചറും കിട്ടുന്നു.

ആ ഫോട്ടോ കണ്ടതിനു ശേഷം acp എന്തോ ആലോചിച്ചു തന്നോടായി പറയുന്നു.

"അപ്പോൾ എന്റെ ഊഹം ശെരിയായിരുന്നു, ഗായത്രി കോഫീ ഷോപ്പിൽ വെച്ച്  ജെസ്സിയുടെ കാമുകനെ കണ്ടിരുന്നു.    യെസ്......"

മൂന്നു നാലു മണിക്കൂറിനുശേഷം......
സാം അവിടേക്ക് വരുന്നു.

"മാം.."

"വരു സാം... "

"ആ രണ്ട് മാസത്തിൽ ഗായത്രിയുടെ അച്ഛനെ ഒരു ഹോസ്പിറ്റലിലും അഡ്മിറ്റ് ചെയ്തിട്ടില്ല."

"ഓക്കേ...."

പിന്നെ ഗായത്രി യുടെ അമ്മയുടെ സഹോദരൻ വിജയൻ, അയ്യാൾക്ക് ചെറിയൊരു ജ്വലറി ഷോപ്പ് ഉണ്ട്.

സോ,അവിടെ നിന്നുമാവണം ഗായത്രിക്ക്‌ സനൈഡ് കിട്ടിയിട്ടുണ്ടാവുക. "

"സാം ഒരു കാര്യം ചെയ്യ് ഇന്ന് വൈകുന്നേരം തന്നെ ഒരു പ്രെസ്സ് മീറ്റ് സംഘടിപ്പിക്കണം."

"മാം..,
അതിന് ജെസ്സിയുടെ കൊലപാതകത്തെ കുറിച്ച് ഇനിയും കുറച്ചു കൂടി വ്യക്തത കൂടി വരുത്താനില്ലേ."

"ഏയ് ഇനി എന്ത് കിട്ടാനാ, ജെസ്സി യെ കൊലപെടുത്തിയത് ഗായത്രി യാണെന്ന്, ഗായത്രി തന്നെ പറഞ്ഞു കഴിഞ്ഞു.

ഇനി നമുക്ക് കണ്ടത്തേണ്ടത് അതിന്റ മൊറ്റീവ് എന്താണ് എന്നും,  ഏങ്ങനെയാ കൊലപ്പെടുത്തിയതെന്നുമാണ് .അതും കിട്ടിക്കഴിഞ്ഞല്ലോ.

ഗായത്രി യും, രമേഷും തമ്മിൽ കുറച്ചു നാളുകൾക്കു മുന്നേ പ്രണയത്തിലായിരുന്നു.

പെട്ടെന്ന് യാതൊരു കാരണവും കൂടാതെ രമേശ്‌ ഗായത്രിയിൽ നിന്നും അകലുന്നു. പക്ഷേ ഗായത്രിക്ക്‌ അവനെ പിരിയാൻ കഴിയില്ലായിരുന്നു.

അതുകൊണ്ട് തന്നെ അവൻ അവോയ്ഡ് ചെയ്തിട്ടും അവളുടെ മനസ്സിൽ അവനോടുള്ള ഇഷ്ടത്തിന് ഒരു കുറവുമുണ്ടായിരുന്നില്ല. അവൾ അവന്റെ പിന്നാലെ തന്നെ നടന്നു.

അങ്ങനെയിരിക്കുമ്പോഴാണ് ജെസ്സിയുടെ പിന്നാലെ അവളുടെ കാമുകനെ കാണാൻ പോയ ഗായത്രിക്ക്  അപ്രതീക്ഷിതമായി ആ കാഴ്ച്ച കാണേണ്ടിവന്നത്.

താൻ ഏറെ സ്നേഹിക്കുന്ന ആളാണ് തന്റെ സുഹൃത്തിന്റെ കാമുകനെന്ന് മനസ്സിലാക്കിയ ഗായത്രി മാനസികമായി തളരുന്നു.

രമേശ്‌ തന്നിൽ നിന്നും അകലാൻ കാരണം ജെസ്സിയാണെന്ന് അവൾ
 തെറ്റ്   ധരിക്കുകയും .പിന്നെ അത് പകയും
പ്രതികാരവുമായി മാറുന്നു.

ഒരു പക്ഷേ അന്നുമുതൽ ജെസ്സിയെ വകവരുത്താനുള്ള പ്ലാൻ ഗായത്രി തയ്യാറാക്കി തുടങ്ങിയിരിക്കാം.

അങ്ങനെ തന്റെ പിറന്നാൾ ദിവസം  അതിനായി  അവൾ തിരഞ്ഞെടുക്കുന്നു.

നേരത്ത തയ്യാറാക്കി വെച്ച പ്ലാൻ പ്രകാരം  അമ്പലത്തിൽ പോയി പ്രസാധവുമായി വരുന്നു. അത് തന്റെ ഫ്രണ്ട്സിനു കൊടുക്കുന്നു.
അത് വരെ ആർക്കും ഒരു ഡൌട്ടുമില്ല.

ജെസ്സിയുടെ ദേഹത്തു മനപ്പൂർവം വെള്ളം കമഴ്ത്തുന്നു.  ജെസ്സി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യാനായി പോയ സമയം മറ്റുകുട്ടികളെ അവിടെ നിന്നും പറഞ്ഞ് വിട്ടതിനുശേഷം തന്റെ കയ്യുലുള്ള സനൈഡ്  ബാക്കിയുള്ള പ്രസാധത്തിൽ മിക്സ്‌ ചെയ്യുന്നു.

തിരിച്ചുവന്ന ജെസ്സിക്ക് സനൈഡ് ചേർത്തപ്രസാദം കൊടുക്കുന്നു. ഒരു പക്ഷേ ജെസ്സിയെകൊണ്ട് അത്‌ നിർബന്ധിച്ചായിരിക്കാം കഴിപ്പിച്ചത്.

അതിനുശേഷം ജെസ്സിയുടെ ഫോണിൽ നിന്നും ജിഷ യുടെ ഫോണിലേക്ക്  മെസ്സേജ് അയക്കുന്നു.

പിന്നെ സൈനൈഡിന്റെ ബോട്ടിലിൽ ജിഷയുടെ ഫിഗർപ്രിന്റ് പതിപ്പിക്കുകയും ചെയ്യുന്നു.
  മരണം ഉറപ്പിച്ചിട്ടായിരിക്കണം ഗായത്രി അവിടെനിന്നും പുറത്ത് വന്നത് .

ജെസിയെ കൊല്ലുകയും വേണം , മറ്റുള്ളവരുടെ കണ്ണിൽ അത്‌ ആത്മഹത്യാ ആക്കുകയും വേണം .

അത് നടക്കുകയും ചെയ്തു.

ഒരു പക്ഷേ  രേഷ്മയും, അപർണ്ണയും അവിടെ തന്നെ നിന്നിരുന്നുവെങ്കിൽ ഗായത്രിയുടെ പ്ലാനിങ് എല്ലാം പാളിയെനെ.


"അപ്പോൾ പിന്നെ എന്തിനാ മാം ഗായത്രി രമേഷിനെയും, ജിഷ യെ കൊലപ്പെടുത്തിയത്."

"ജെസ്സി കാരണമാണ് രമേശ് തന്നിൽ നിന്നും അകന്നത് എന്ന് അവൾ കരുതി. അതുകൊണ്ട് തന്നെ ജെസ്സിയെ കൊന്നു കഴിഞ്ഞാൽ രമേശ്‌ വീണ്ടും  തന്നെ സ്നേഹിക്കുമെന്നായിരിക്കാം അവൾ കരുതിയിരുന്നത്.


പക്ഷേ അവളുടെ ധാരണ അവിടെ തെറ്റി. അതോടെ  പക രമേഷിനോഡായി.
ജെസ്സിയുടെ മരണത്തിന് ശേഷം രമേശ്‌ 
അനുവുമായി അടുപ്പത്തിലായി.

    പിന്നെ രമേഷിന്റെയും , അനുവിന്റെ യും കൊലപാതകങ്ങൾ ഗായത്രി ഒറ്റക്കാണ് ചെയ്തതെന്ന് സാമിന് തോന്നുന്നുണ്ടോ."

"ഒരിക്കലുമില്ല, മാം.
കാരണം ഗായത്രിയെ പോലുള്ള ഒരു സാധരണ പെൺകുട്ടിയെ കൊണ്ട് ഒരിക്കലും ഒറ്റക്ക് ഒരു ബോഡി കെട്ടി തൂക്കാൻ കഴിയില്ല. 
മറ്റൊരാളുകൂടി  എന്തായാലും സഹായത്തിന് ഉണ്ടായിരുന്നിരിക്കാം ."


"അതെ.., അങ്ങനൊരാളുണ്ടായിരുന്നു.    അത് ജിഷ ആയിരുന്നു '



"ജിഷയോ "

"യെസ്... '

"അന്ന്  അനിൽ കുമാർ കണ്ടത് ജിഷയെ തന്നെയായിരുന്നു.  അന്ന് ജിഷക്കൊപ്പം  ഗായത്രിയും ഉണ്ടായിരുന്നു.

അവർ രണ്ടുപേരും ഒരുമിച്ചാവാണം    അയ്യാളെ കാണാൻ പോയത്.

പക്ഷേ അയ്യാളുമായി കാര്യങ്ങൾ സംസാരിച്ചത് ജിഷ  ഒറ്റക്കായിരുന്നു.
ഒരിടത്തും തന്റെ പ്രെസൻസ് ഉണ്ടാകാതിരിക്കാൻ  ഗായത്രി  ഒരുപാട് ശ്രദ്ധിച്ചിരുന്നു"

"നമ്മൾ അനിൽ കുമാറിനെ അറസ്റ്റു ചെയ്തതിനു ശേഷമല്ലേ ജിഷ കൊല്ലപ്പെട്ടത്."

"അതെ മാം.... "

"അപ്പോൾ തന്നെ ഊഹിച്ചുടെ കാര്യമെന്താണെന്ന്. അയ്യാളിലൂടെ നമ്മൾ ജിഷയിലേക്ക് എത്തുമെന്ന് അവൾക്കറിയാമായിരുന്നു. "


"എന്നാലും ആ കുട്ടി
എങ്ങനെയായിരിക്കും  അവൾക്കൊപ്പം കൂട്ടിട്ടുണ്ടാവുക."


"സിമ്പിൾ.....
തന്റെ ചേച്ചിയുടെ മരണത്തിന് കാരണക്കാരൻ രമേശ്‌ ആണെന്ന്, ഗായത്രി ജിഷയോട് പറയുന്നു.

പോലീസ് ആത്മഹത്യ ആയി എഴുതി തള്ളിയ കേസ് . അതിന് കാരണക്കാരൻ ആയ ആളോ സുഖമായി ജീവിക്കുന്നു.

ആ കുട്ടിയുടെ മനസ്സിൽ അയാളോടുള്ള പ്രേതികാരത്തിന്റെ വിത്ത് പാകാൻ ഇതൊക്ക പോരെ സാം.

രമേശിന്റ ബോഡിയിൽ നിന്നും കിട്ടിയ മുടിനാഴിഴാ  ജിഷയുടേതാണെന്ന് തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ഗായത്രി യുടെ സഹായി ജിഷ ആണെന്നുള്ളത് ഹാൻഡ്രട് പേഴ്സൻടേജ് ഉറപ്പിക്കാം "


"എന്നാലും ആ കുട്ടിയുടെ മനക്കട്ടി സമ്മതിക്കണം  മാം,
ഇത്രയും കൊലപാതകങ്ങൾ ചെയിതിട്ടും, ഒരു കുറ്റബോധവും കൂടാതെ ജീവിച്ചല്ലന്നോർക്കുമ്പോഴാ...... "

ആ കുട്ടിയെ പറഞ്ഞിട്ടും കാര്യമില്ല സാം. മനുഷ്യന്റെ മനസല്ലേ, അത് ഒരുപാട് ആഴത്തിൽ മുറിവേറ്റാൽ , ഏതൊരാളും മാറിപ്പോകും.

 അത് പ്രതികാരത്തിലേക്ക് മാറിയാൽ, പിന്നെ അവരെ നിയന്ദ്രിക്കാൻ അവർക്കുപോലും പറ്റില്ല.

"അങ്ങനെ ഈ കേസ്  ഫയൽ ക്ലോസ്"

"യെസ് മാം "

"പിന്നെ വൈകിട്ടത്തെ പ്രെസ്സ് മീറ്റ്
 മറക്കണ്ട. "

" ഓക്കേ, മാം"

             

                                        തീർന്നു.......


                             𝘳ꪖɀꪖꪀꪖ ꪀꪖ𝓳ꪖ𝘳 🖊️♥️♥️♥️