Aksharathalukal

college life

Part 3
   
     ....
  അവരോട്  ഇഷ്ടമല്ലെന്ന് പറഞ്ഞ് ഒഴിവാക്കി വിട്ടു..,.
 അവൻ അത് അവളോട് പോയി പറഞ്ഞു..... അവൾ അവനോട് ഒന്നും പറഞ്ഞില്ല..... ( അവൾക്ക് മനസ്സിനുള്ളിൽ എവിടെയോ സന്തോഷം ഉയർത്തി എന്നാലും അവന്റെ മുന്നിൽ അവൾ കാണിച്ചില്ല )
 അങ്ങനെ അവരുടെ സൗഹൃദംഒരുപാട് അടുത്തു.... അവർ തമ്മിൽ ഒരുപാട് തല്ലുണ്ടാക്കി  ആ സമയം രണ്ടുപേരും ഒരുപാട് ആസ്വദിച്ചിരുന്നു ..... അവൾ അതിനിടയിൽ..... അവൾ പോലും അറിയാതെ അവളുടെ സുഹൃത്തുക്കളിൽ നിന്ന് അകന്നു പോയിരുന്നു... എന്നാലും അവളുടെ സുഹൃത്തുക്കൾക്ക് അവൾ എന്നും സുഹൃത്തായിരുന്നു....
 അവൾ ഏറ്റവും കൂടുതൽ അവന്റെ സുഹൃത്തുക്കളുടെ ഒപ്പം സമയം ചിലവഴിക്കാൻ തുടങ്ങി..... അങ്ങനെ ഒരുപാട് കാലങ്ങൾ കടന്നുപോയി
    അപ്പോഴായിരുന്നു ഒരു പെൺകുട്ടിയുടെ കടന്നുവരവ്..... ആ പെൺകുട്ടി അവന്റെ കൂടെ  പഠിച്ചതായിരുന്നു.... അവൾക്ക് അവനെ ഒരുപാട് ഇഷ്ടമായിരുന്നു.... അവന്റെ നല്ലൊരു സുഹൃത്തായിരുന്നു അവൾ... ഒരുപാട് കാലമായി അവൾ അവന്റെ പുറകിലായിരുന്നു..... അവസാനം ഇതിനെക്കുറിച്ച്  അവൻ അവളോട് പോയി പറഞ്ഞു
 അന്നു പറഞ്ഞ പോലെ തന്നെയായിരുന്നു
 അത് വീണ്ടും അവനെ ഒരുപാട് സങ്കടപ്പെടുത്തി
 ആ പെൺകുട്ടി അവനെ ഭീഷണിപ്പെടുത്താൻ തുടങ്ങി... ഒരു ദിവസം രാത്രി... ആ പെൺകുട്ടി അവന് മെസ്സേജ് അയച്ചു... ആ മെസ്സേജിൽ ഇതായിരുന്നു:  ഇനിയും നീ എന്നെ  ഒഴിവാക്കിയാൽ ഞാൻ മരിക്കും എന്നായിരുന്നു
 അവൻ ആകെ പേടിച്ചുപോയി.....
 അവൻ അവളോട് പറഞ്ഞു: എനിക്കൊരു കുട്ടിയെ ഇഷ്ടമാണെന്ന് ഞാൻ നിന്നോട്  പറഞ്ഞിട്ടും നീ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് ചെയ്യുന്നത്
 പെൺകുട്ടി മറുപടി കൊടുത്തു : നിനക്ക് അവളെ ഇഷ്ടമായിരിക്കും പക്ഷേ അവൾക്ക് നിന്നെ ഇഷ്ടമല്ല ഇഷ്ടമല്ലാത്തവരുടെ പിറകെ എന്തിനാണ് നടക്കുന്നത്.. വെറുതെ സമയം കളയണം... ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട് നിന്റെ സ്നേഹം ലഭിക്കാൻ വേണ്ടി ഞാൻ ഇന്ന് എന്തും ചെയ്യും.....
( ആ പെൺകുട്ടി അവൻക്ക് ഒരു ബ്ലൈഡിന്റെയും കയ്യിന്റെയും ഫോട്ടോ വിട്ടുകൊടുത്തു)
 അതു കണ്ട് അവൻ  ആകെ പേടിച്ചു പോയി... ആ രാത്രിയിൽ അവൻ അവളുടെ വീട്ടിലേക്ക് പോകാൻ തുടങ്ങി.. പക്ഷേ  അവൻക്ക് പോവാൻ കഴിഞ്ഞില്ല.....
 ആ സാഹചര്യത്തിൽ  അവളോട് ഇഷ്ടമാണെന്ന് പറയേണ്ടി വന്നു....
 ഈ കാര്യം അവൻ അവൻ സ്നേഹിക്കുന്ന കുട്ടിയോട്  എങ്ങനെ പറയും എന്നായിരുന്നു അവന്റെ ആലോചന....
തുടരും....
 Keep supporting me
 ലൈക്ക് ചെയ്തില്ലെങ്കിലും നിങ്ങളുടെ കമന്റ് അറിയിക്കാൻ മറക്കല്ലേ🫣 ഇഷ്ടമായി എങ്കിൽ ആയി എന്നും അല്ലെങ്കിൽ  എല്ലാ എന്നും
 പറയണേ😊
NEXT PART VENNO 😊